Latest Updates
-
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഇന്ന് ഉച്ചയ്ക്ക് ശേഷം ജീവിതം മാറിമറിയും, ഈ രാശിക്കാർക്ക് വമ്പൻ നേട്ടം -
ശോഭന യോഗം: സാമ്പത്തിക നേട്ടത്തിനായി ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ ക്രമീകരിക്കാം -
2026 ഏപ്രിൽ 21: ഗ്രഹനിലയിൽ വമ്പൻ മാറ്റം, ഈ 5 രാശിക്കാർക്ക് ഇനി ധനയോഗവും കരിയർ നേട്ടവും -
ചൊവ്വാഴ്ചത്തെ നക്ഷത്രഫലം: കരിയറിൽ വൻ കുതിപ്പ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം: ഏപ്രിൽ 20-ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം; കരിയറിലും സാമ്പത്തികത്തിലും വമ്പൻ മാറ്റങ്ങൾ -
ഉഷ്ണതരംഗം വരുന്നു! കടുത്ത ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നവരാണോ നിങ്ങൾ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
ഉഷ്ണതരംഗം: ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും ജീവൻരക്ഷാ മുൻകരുതലുകൾ -
ഉഷ്ണതരംഗത്തിനിടയിലും വണ്ണം കുറയ്ക്കാം; ഈ മാറ്റങ്ങൾ പരീക്ഷിക്കൂ -
ഗ്രഹമാറ്റം ഇന്ന്: ഈ രാശിക്കാര്‍ക്ക് ഭാഗ്യകാലം, ജീവിതം മാറിമറിയും
അങ്ങോട്ട് ചെന്ന് അപകടങ്ങളില്‍ തലയിടും, നവംബറില്‍ ദുരിതദോഷം ബാധിക്കുന്ന 5 രാശിക്കാര്‍
നവംബര്‍ മാസം തുടങ്ങിക്കഴിഞ്ഞു. ഈ മാസത്തില്‍ പല ഗ്രഹങ്ങളുടെയും രാശിമാറ്റം നടക്കുന്നു. ശനി കുംഭം രാശിയില്‍ നേര്‍രേഖയില്‍ സഞ്ചരിച്ചുതുടങ്ങും. സൂര്യന്, ബുധന്‍, ശുക്രന് തുടങ്ങിയ ഗ്രഹങ്ങളും ഈ മാസം രാശിമാറി സഞ്ചരിക്കും. ദീപാവലിയുടെ ശുഭകരമായ വേളയും ഈ മാസത്തില്‍ തന്നെയാണ്. ഗ്രഹനിലകളുടെ കാര്യത്തില്‍ നവംബര്‍ മാസം ചില രാശിക്കാര്‍ക്ക് കഷ്ടതകള്‍ സമ്മാനിക്കുമെന്ന് ജ്യോതിഷം പറയുന്നു. ഇവര്‍ക്ക് ഈ സമയം ചില തിരിച്ചടികളും തോല്‍വികളും നേരിടേണ്ടി വന്നേക്കാം. നവംബര്‍ മാസത്തില്‍ ദുരിതത്തിലാകുന്ന ചില രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഈ കാലയളവില്‍ നിങ്ങള്‍ ജോലിയില്‍ വളരെ തിരക്കിലായിരിക്കും. കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം. എളുപ്പത്തില്‍ പൂര്‍ത്തിയാക്കുന്ന ജോലികള്‍ പോലും തടസ്സങ്ങള്‍ നേരിടും. നിങ്ങള്‍ പങ്കാളിത്തത്തോടെ ബിസിനസ്സ് നടത്തുകയാണെങ്കില്‍, നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ഏകോപനം വഷളായേക്കാം. പണത്തിന്റെ കാര്യത്തില്‍ ഈ മാസം നിങ്ങള്‍ക്ക് നല്ലതായിരിക്കും. മാസാവസാനം പെട്ടെന്ന് വലിയ ചിലവുകള്‍ ഉണ്ടായേക്കാം. കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റും ധാരാളം പണം ചിലവഴിക്കാന്‍ സാധ്യതയുണ്ട്. ഈ കാലയളവില്‍, നെഗറ്റീവ് ചിന്തകള്‍ നിങ്ങളുടെ മനസിനെ അലട്ടും. ഇത് നിങ്ങളുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുന രാശിക്കാര്‍ക്ക് നവംബര്‍ മാസം ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. ഈ കാലയളവില്‍ ചില കാര്യങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തണം. നെഗറ്റീവ് ചിന്തകള്‍ നിങ്ങളെ കീഴടക്കാന്‍ അനുവദിക്കരുത്. ഈ കാലയളവില്‍ വ്യാപാരികള്‍ വലിയ നിക്ഷേപങ്ങള്‍ നടത്തരുത്. ഇതുകൂടാതെ നിയമപരമായ കാര്യങ്ങളിലും അലംഭാവം കാണിക്കരുത്. കുടുംബജീവിതത്തിലെ സാഹചര്യങ്ങള്‍ സമ്മര്‍ദ്ദകരമായി തോന്നുന്നു.
വീട്ടില്‍ വഴക്കിന് സാധ്യതയുണ്ട്. പ്രിയപ്പെട്ടവരുമായുള്ള ബന്ധത്തില്‍ കയ്പ്പ് വര്‍ദ്ധിച്ചേക്കാം. പണത്തിന്റെ കാര്യത്തില്‍ നവംബര്‍ മാസം നിങ്ങള്‍ക്ക് സാധാരണമായിരിക്കും. സമ്പാദ്യത്തില്‍ നിങ്ങള്‍ എത്രത്തോളം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവോ അത്രയും വേഗം നിങ്ങള്‍ക്ക് കടങ്ങളില്‍ നിന്ന് മോചനം ലഭിക്കും. ഈ കാലയളവില്‍ ആരോഗ്യകാര്യങ്ങള്‍ അല്‍പ്പം ദുര്‍ബലമായിരിക്കും.
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
വൃശ്ചികം രാശിക്കാര്‍ ഈ കാലയളവില്‍ അതീവ ജാഗ്രത പാലിക്കുക. നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരുന്നതിനാല്‍ ഏകാഗ്രത കുറയും. നിങ്ങളുടെ ആത്മവിശ്വാസവും കുറയും. പണവുമായി ബന്ധപ്പെട്ട ആശങ്കകള്‍ വളരും. നിങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നേക്കാം. ഏതെങ്കിലും സുപ്രധാന തീരുമാനങ്ങള്‍ തിടുക്കത്തില്‍ എടുക്കുന്നത് ഒഴിവാക്കുക. വീട്ടില്‍ അഭിപ്രായഭിന്നത, അഭിപ്രായവ്യത്യാസങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ കാണപ്പെടും. പ്രണയിതാക്കള്‍ക്ക് നിങ്ങളുടെ ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ ഇത് അനുകൂലമായ സമയമല്ല. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ മാസം നിങ്ങള്‍ക്ക് ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
സാമ്പത്തികമായി ഈ മാസം നിങ്ങള്‍ക്ക് പ്രത്യേകമായ ഒന്നായിരിക്കില്ല. ഈ കാലയളവില്‍, നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ കുറവുണ്ടാകാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ ആഗ്രഹിച്ചാലും സമ്പാദ്യത്തില്‍ ശ്രദ്ധിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. പാഴ് ചെലവുകള്‍ കാരണം നിങ്ങളുടെ ബജറ്റ് അസന്തുലിതമായേക്കാം. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ ലഭിക്കും. നിങ്ങള്‍ വളരെ കഠിനാധ്വാനം ചെയ്യും, എന്നാല്‍ ഈ സമയത്ത് നിങ്ങളുടെ പുരോഗതി തടസ്സപ്പെട്ടേക്കാം.
ഇത് കൂടാതെ ചില അസൂയാലുക്കളായ സഹപ്രവര്‍ത്തകര്‍ നിമിത്തം നിങ്ങള്‍ക്ക് പ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കാം. വ്യാപാരികള്‍ക്ക് പ്രതീക്ഷിച്ചതിലും കുറഞ്ഞ നേട്ടമായിരിക്കും ലഭിക്കുക. കുടുംബജീവിതത്തിലെ സാഹചര്യങ്ങള്‍ പ്രതികൂലമായി കാണപ്പെടുന്നു. പണവുമായി ബന്ധപ്പെട്ട് വീട്ടില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാം. കുടുംബാംഗങ്ങളുടെ ആരോഗ്യനില പെട്ടെന്ന് കുറയാനും സാധ്യതയുണ്ട്. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, നിങ്ങളുടെ പാദങ്ങളുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ ഉണ്ടായേക്കാം.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
പ്രണയ ജീവിതത്തില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടാകും. നിങ്ങളുടെ തീരുമാനങ്ങള്‍ പങ്കാളിയുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ഒഴിവാക്കണം. നിങ്ങള്‍ അവിവാഹിതനാണെങ്കില്‍, ജീവിത പങ്കാളിയെ അന്വേഷിക്കുകയാണെങ്കില്‍ നിങ്ങളുടെ വഴിയില്‍ തടസ്സങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ജോലിയുടെ കാര്യത്തില്‍ ഈ മാസം നിങ്ങള്‍ക്ക് വളരെ തിരക്കുള്ളതായിരിക്കും. നിങ്ങള്‍ക്ക് കൂടുതല്‍ ജോലിഭാരം ഉണ്ടാകും. മേലുദ്യോഗസ്ഥരുടെ സമ്മര്‍ദവും നിങ്ങളില്‍ വര്‍ധിച്ചേക്കാം. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ മാനസികമായി അസ്വസ്ഥനാകുകയും നിങ്ങളുടെ ജോലിയില്‍ ശരിയായ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരികയും ചെയ്യും.
ബിസിനസുകാര്‍ക്ക് ഈ മാസം സമ്മിശ്ര ഫലങ്ങള്‍ നല്‍കും. നിങ്ങള്‍ വലിയ ലാഭം പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ നിരാശനാകും. സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാന്‍, നിങ്ങള്‍ വിവേകത്തോടെ പണം ചെലവഴിക്കുക. ഇതുകൂടാതെ, പണമിടപാടുകളും ഒഴിവാക്കണം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ ഈ കാലയളവില്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











