മാര്‍ച്ച് മാസത്തില്‍ കഷ്ടപ്പെടുന്ന രാശിക്കാര്‍ ഇവരാണ്: 3 രാശിക്കാരുണ്ട് ഇക്കൂട്ടത്തില്‍

ഓരോ രാശിക്കാരിലും ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറി മറിഞ്ഞ് വരുന്നു. ജ്യോതിഷ പ്രകാരം ജീവിതത്തില്‍ ഉണ്ടാവുന്ന ഗ്രഹമാറ്റവും രാശിമാറ്റവും എല്ലാം നമ്മുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സൃഷ്ടിക്കുന്നുണ്ട്. അനുകൂല മാറ്റങ്ങള്‍ മാത്രമല്ല പ്രതികൂല മാറ്റങ്ങളും ഇതിലൂടെ നിങ്ങള്‍ക്ക് ഉണ്ടാവുന്നു. എന്നാല്‍ മാര്‍ച്ചില്‍ ഏതൊക്കെ രാശിക്കാരിലാണ് ദൗര്‍ഭാഗ്യം കൂടെ തന്നെ ഉള്ളത് എന്ന് അറിയാന്‍ ആഗ്രഹമില്ലേ. 12 രാശിക്കാരില്‍ മൂന്ന് രാശിക്കാര്‍ക്കാണ് മാര്‍ച്ച് വെല്ലുവിളിയാവുന്നത്.

Unlucky Zodiac Signs

രാശി മാറ്റത്തില്‍ ചില പരിഹാരങ്ങളോടെ നമ്മുടെ ദോഷഫലത്തെ നമുക്ക് ഇല്ലാതാക്കാനും സാധിക്കുന്നു. മാര്‍ച്ച് മാസത്തില്‍ ഭാഗ്യം കൊണ്ട് വരുന്ന രാശിക്കാരെക്കുറിച്ച് നാം വായിച്ച് കഴിഞ്ഞു. എന്നാല്‍ ഇതില്‍ ഇനി ദൗര്‍ഭാഗ്യം കൂട്ടിനുള്ള ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. ഇതെല്ലാം പൊതുവായ ഫലങ്ങള്‍ മാത്രമാണ്. നിങ്ങളുടെ രാശിപ്രകാരം ഇത് ശരിയായിരിക്കണം എന്നില്ല.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ദൗര്‍ഭാഗ്യം കൂടുതല്‍ എടുത്ത് കാണിക്കുന്ന സമയമാണ് മാര്‍ച്ച് മാസം. എങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നതില്‍ കുറവ് സംഭവിക്കുന്നു. സ്‌നേഹത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ചെറിയ രീതിയിലുള്ള വെല്ലുവിളികള്‍ ഉണ്ടാവുന്നു. ജോലിയില്‍ പല വിധത്തിലുള്ള തടസ്സങ്ങളും അഭിമുഖീകരിക്കേണ്ടി വരുന്നു. പലപ്പോഴും സഹപ്രവര്‍ത്തകര്‍ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നു. ചെയ്യുന്ന ഓരോ കാര്യവും ശ്രദ്ധിച്ച് വേണം. എന്തെങ്കിലും കാര്യം ചെയ്യുമ്പോള്‍ ആശയക്കുഴപ്പം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. വിഷമകരമായ സാഹചര്യങ്ങളില്‍ കൂടുതല്‍ വേഗത്തില്‍ കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. സാമ്പത്തിക നിക്ഷേപങ്ങള്‍ നടത്തുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. അത് നഷ്ടത്തില്‍ അവസാനിക്കുന്നതിനുള്ള സാധ്യതയുണ്ട്.

മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ക്ക് മാര്‍ച്ച് മാസത്തെ അവരുടെ ദൗര്‍ഭാഗ്യ രാശിയായാണ് കണക്കാക്കുന്നത്. പല വെല്ലുവിളികള്‍ നിങ്ങള്‍ നേരിടേണ്ടി വരുന്നു. ഇത് പലപ്പോഴും ജീവിതത്തില്‍ സന്തോഷം നിറയുന്ന അവസരങ്ങള്‍ ഉണ്ടാവുമെങ്കിലും നിങ്ങള്‍ക്ക് പലപ്പോഴും അതില്‍ സന്തോഷിക്കാന്‍ സാധിക്കുകയില്ല. ജോലിയില്‍ ചെറിയ രീതിയിലുള്ള പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നു. പലപ്പോഴും മോശം കൂട്ടുകെട്ടില്‍ ചെന്നു ചാടുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. പലപ്പോഴും മോശം കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യുന്നതിനുള്ള ഒരു പ്രവണത നിങ്ങള്‍ക്കുണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒരു തരത്തിലുള്ള അശ്രദ്ധയും കാണിക്കരുത്. അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

മകരം രാശി

മകരം രാശി

പണം ചിലവഴിക്കുമ്പോള്‍ നിങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം അത് സാമ്പത്തിക നഷ്ടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. ആത്മാര്‍ത്ഥമായി ചെയ്യുന്ന കാര്യങ്ങള്‍ പോലും വിജയത്തിലെത്താതെ പോവുന്നു. ഇതിന്റെ ഫലമായി പലപ്പോഴും ഓരോ കാര്യവും ചെയ്യുന്നത് ശ്രദ്ധാപൂര്‍വ്വം ആയിരിക്കണം. ആരോഗ്യകരമായ കൂട്ടുകെട്ടുകള്‍ തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കണം. ആത്മാര്‍ത്ഥമായി ഏത് കാര്യത്തിലും ഇടപെടുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒരു തരത്തിലുള്ള മറവിയും വരുത്തരുത്. കാരണം അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഓരോ സമയവും ശ്രദ്ധിക്കണം.

മീനം

മീനം

മീനം രാശിക്കാര്‍ക്ക് പൊതുവേ 2023 അത്ര നല്ലഫലങ്ങള്‍ അല്ല തുടക്കത്തില്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഫെബ്രുവരി മാസത്തില്‍ ഇവര്‍ക്ക് നിരവധി അനുകൂല ഫലങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിരുന്നു. അതിന് കാരണം ശനിയുടെ രാശിമാറ്റമാണ്. എന്നാല്‍ മാര്‍ച്ച് ആയപ്പോഴേക്ക് ഇവര്‍ക്ക് ചെറിയ രീതിയില്‍ ദൗര്‍ഭാഗ്യം തല പൊക്കി തുടങ്ങി. നിങ്ങള്‍ക്ക് അവസരങ്ങള്‍ ധാരാളം ലഭിക്കുമെങ്കിലും അവയെ ഉപയോഗിക്കാന്‍ നിങ്ങള്‍ പ്രയാസപ്പെടും. കഴിവുകള്‍ പ്രകടിപ്പിക്കാന്‍ സാധിക്കാത്തത് കൊണ്ട് തന്നെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ നിങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. പലപ്പോഴും വെല്ലുവിളികള്‍ നിറഞ്ഞ ഒരു മാസമായിരിക്കും മീനം രാശിക്കാര്‍ക്ക് മാര്‍ച്ച്.

മീനം

മീനം

സാമ്പത്തികമായി നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ചിലവുകള്‍ വര്‍ദ്ധിക്കുന്നു. വീടു പണി പകുതിയില്‍ നിര്‍ത്തേണ്ട അവസ്ഥയുണ്ടാവുന്നു. ഗ്രഹങ്ങളുടെ മാറ്റം നിങ്ങളുടെ ജീവിതത്തില്‍ പ്രതികൂല സാഹചര്യം ഒരുക്കുന്നു. മറ്റുള്ളവരുടെ ഉപദേശത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കരുത്. ഇത് നിങ്ങളെ കൂടുതല്‍ കുഴപ്പത്തിലാക്കുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല ഫലങ്ങള്‍ ഉണ്ടാവുകയില്ല. ദാമ്പത്യ ജീവിതത്തില്‍ ചെറിയ രീതിയില്‍ ഉള്ള പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. വെല്ലുവിൡകള്‍ പലതും നിങ്ങള്‍ നേരിടേണ്ടി വരുന്നു. എന്നാല്‍ പതിയെ പതിയെ അവയെ അതിജീവിക്കുന്നതിന് നിങ്ങള്‍ പഠിക്കും. എങ്കിലും മാര്‍ച്ച് പകുതിയാവുന്നതോടെ ജീവിതത്തില്‍ നിങ്ങള്‍ക്ക് മാറ്റങ്ങള്‍ സംഭവിക്കുന്നു.

Disclaimer:ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Monday, February 27, 2023, 19:27 [IST]
X
Desktop Bottom Promotion