Latest Updates
-
ഏപ്രിൽ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക രംഗത്തും വൻ കുതിച്ചുചാട്ടം, നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് എന്ത് സംഭവിക്കും? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ധനനേട്ടവും ഐശ്വര്യവും! -
രാശിഫലം: കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും! -
ജിമ്മിൽ പോകാതെ ദീപിക കക്കർ കുറച്ചത് കിലോകൾ; ഈ ലളിത വഴികൾ ആർക്കും പരീക്ഷിക്കാം! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലത്ത് തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ കൈയിലുണ്ടോ? വേനൽച്ചൂടിനെ തോൽപ്പിക്കാം! -
ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക! കത്തുന്ന വെയിലിൽ ഈ തെറ്റുകൾ ചെയ്താൽ പണി പാളും -
കടുത്ത ഉഷ്ണതരംഗം വരുന്നു; ഗർഭിണികൾ അറിയാൻ, കുഞ്ഞിന്റെ സുരക്ഷയ്ക്കായി ഈ മുൻകരുതലുകൾ മറക്കരുത്! -
ഉഷ്ണതരംഗം കടുക്കുന്നു; കടുത്ത ചൂടിലും തടി കുറയ്ക്കാൻ ഈ മാറ്റങ്ങൾ വരുത്തിയാൽ മതി -
സൺസ്ക്രീൻ വെറുതെ പുരട്ടിയാൽ മതിയോ? കഠിനമായ വേനലിലും ചർമ്മം തിളങ്ങാൻ ഈ വഴികൾ പരീക്ഷിക്കൂ
കഷ്ടനഷ്ടങ്ങളോടെ ഫെബ്രുവരി തുടങ്ങും രാശിക്കാര്‍: മാസം മുഴുവന്‍ കഷ്ടപ്പെടും
ഫെബ്രുവരി മാസത്തിന് തുടക്കം കുറിക്കാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രം. അങ്ങനെ 2023-ലെ ആദ്യത്തെ മാസം കഴിയാന്‍ പോവുകയാണ്. ഫെബ്രുവരി മാസത്തിന് 28 ദിവസമേ ഉള്ളൂ എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ ഈ മാസത്തിന് വളരെയധികം പ്രാധാന്യം ഉണ്ട്. ഓരോ മാസത്തിലും നാം അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. അതില്‍ ഒന്നാണ് ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ കൊണ്ട് വരുന്ന രാശിക്കാര്‍ ആരൊക്കെയെന്നത്. ഫെബ്രുവരി മാസത്തിലെ ഭാഗ്യരാശിക്കാരെ കുറിച്ച് മുന്‍പൊരു ലേഖനത്തില്‍ നിങ്ങള്‍ വായിച്ചു. എന്നാല്‍ ഫെബ്രുവരി മാസത്തില്‍ നിര്‍ഭാഗ്യം കൊണ്ട് വരുന്ന ചില രാശിക്കാരുണ്ട്.

12 രാശിക്കാരില്‍ മൂന്ന് രാശിയില്‍ വരുന്നവര്‍ക്ക് ഫെബ്രുവരി മാസത്തില്‍ നിര്‍ഭാഗ്യം വരുന്നുണ്ട്. എന്തൊക്കെ കാര്യങ്ങളിലാണ് ഇവര്‍ക്ക് നിര്‍ഭാഗ്യം ഉണ്ടാവുന്നത്. എന്തൊക്കെയാണ് ഇവര്‍ ശ്രദ്ധിക്കേണ്ടത് എവിടെയാണ് ഇവര്‍ക്ക് വീഴ്ച സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിക്കാം. ഫെബ്രുവരി മാസത്തില്‍ ഭാഗ്യം കൊണ്ട് വരുന്നവരെ പോലെ തന്നെ നിര്‍ഭാഗ്യത്തിലേക്ക് വാതില്‍ തുറക്കുന്ന മൂന്ന് രാശിക്കാരാണ് ഉള്ളത്. അവര്‍ ആരൊക്കെയെന്ന് നോക്കാം.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാരാണ് ഇതില്‍ ആദ്യം വരുന്നത്. ഇവര്‍ക്ക് മാസത്തിന്റെ തുടക്കത്തില്‍ തന്നെ മനസ്സിലാവും ഒന്നും ശാശ്വതമായി നിലനില്‍ക്കുന്നത് അല്ലെന്ന്. മാനസിക സമ്മര്‍ദ്ദം വളരെയധികം ഇവര്‍ക്ക് കൂടുതലായിരിക്കും. പലപ്പോഴും ചെയ്യുന്ന കാര്യങ്ങളില്‍ പലതും ചെയ്ത് തീര്‍ക്കാന്‍ സാധിക്കാത്തവയായിരിക്കും. ഇത് കൂടാതെ എന്ത് കാര്യവും പകുതിക്ക് വെച്ച് നിര്‍ത്തുന്നതിന് ഇവര്‍ ശ്രമിക്കുന്നു. എന്നാല്‍ ഇത് പിന്നീട് നിങ്ങള്‍ക്ക് തന്നെ തലവേദന ഉണ്ടാക്കും എന്ന കാര്യം നിങ്ങള്‍ അറിഞ്ഞിരിക്കണം. എന്തെങ്കിലും കാര്യം അവസാനിക്കുന്നതിന് മുന്‍പ് അതിനെക്കുറിച്ച് അഭിപ്രായം പറയരുത്. അത് നിങ്ങളുടെ ജീവിതത്തില്‍ അസ്വസ്ഥത വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല അമിത ദേഷ്യം നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. പല കാര്യങ്ങളിലും നിങ്ങള്‍ ഉയര്‍ത്തുന്ന സമ്മര്‍ദ്ദം പലപ്പോഴും ആവശ്യമില്ലാത്തതായിരിക്കും.

കര്‍ക്കിടകം രാശി
സമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ വലിയ തകര്‍ച്ചയുണ്ടാവുന്നു. അത് ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ഫെബ്രുവരിയില്‍ ഈ വര്‍ഷത്തെ ഏറ്റവും മോശം സമയം എന്ന് കര്‍ക്കിടകം രാശിക്കാര്‍ കണക്കാക്കുന്നു. പല കാര്യങ്ങളും പ്രത്യേകിച്ച് ജോലിയില്‍ വരെ പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കാതെ ചെയ്യുന്ന പല കാര്യവും പലപ്പോഴും ജീവിതത്തില്‍ കൂടുതല്‍ പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ജീവിതത്തിലെ ഏറ്റക്കുറച്ചിലുകള്‍ മനസ്സിലാക്കി നിങ്ങള്‍ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. എല്ലാ കാര്യത്തിലും നിങ്ങളുടെ നിയന്ത്രണം മറ്റുള്ളവര്‍ക്ക് വിട്ട് കൊടുക്കരുത്. അത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാരുടെ കാര്യത്തിലും ഫെബ്രുവരി മാസത്തില്‍ ഒന്നും വ്യത്യസ്തമായി സംഭവിക്കുന്നില്ല. അതുകൊണ്ട് തന്നെ ഓരോ ചുവട് മുന്നോട്ട് വെക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കണം. മാസാവസാനത്തോടെ പക്ഷേ കാര്യങ്ങള്‍ കുറച്ച് വ്യത്യാസപ്പെടാം. ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനുള്ള സാധ്യത ഈ സമയം നിങ്ങളിലേക്ക് എത്തുന്നു. എന്നാല്‍ ജീവിതത്തില്‍ ഫെബ്രുവരി മാസം നിങ്ങളുടെ ഏറ്റവും മോശം മാസങ്ങളില്‍ ഒന്നായിരിക്കും. പലരും നിങ്ങളെ മനപ്പൂര്‍വ്വം അവഗണിക്കുന്നു. ജോലിയുടെ കാര്യത്തില്‍ പോലും നിങ്ങള്‍ക്ക് പ്രയാസം അനുഭവപ്പെടുന്നു. പല വിധത്തിലുള്ള പ്രതിസന്ധികള്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടാവും. ജോലി നഷ്ടപ്പെടുന്ന അവസ്ഥ വരെ നിങ്ങള്‍ക്കുണ്ടാവുന്നു. അത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികളും സാമ്പത്തിക അസ്ഥിരതയും സൃഷ്ടിക്കുന്നു. പല കോണില്‍ നിന്നും വിവാഹത്തിന്റെ കാര്യത്തില്‍ എതിര്‍പ്പുകള്‍ ഉണ്ടാവുന്നു.

ചിങ്ങം രാശി
ആരോഗ്യത്തിന്റെ കാര്യത്തിലും ചെറിയ രീതിയിലുള്ള പ്രതിസന്ധികള്‍ നിങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നു. അതുകൊണ്ട് തന്നെ ആരോഗ്യ പ്രശ്നങ്ങള്‍ തുടക്കത്തിലേ കണ്ടെത്തിയാല്‍ ചികിത്സിക്കാന്‍ വൈകേണ്ടതില്ല. പ്രതിബദ്ധതയില്‍ പല കാര്യങ്ങളും ചെയ്യേണ്ടതായി വരുന്നു. മറ്റുള്ളവര്‍ക്ക് നിങ്ങളോടുള്ള ബഹുമാനം കുറയുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. എങ്കിലും മാസാവസാനത്തോടെ ഇതിനെല്ലാം മാറ്റം വരും. പതുക്കെ പതുക്കെ കാര്യങ്ങള്‍ കൃത്യമായി വരുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയിലെ തടസ്സം മറി കടക്കുന്നതിന് വേണ്ടി വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടതായി വരുന്നു. ജീവിതത്തില്‍ സന്തോഷം നിറക്കുന്ന അവസരങ്ങള്‍ ഫെബ്രുവരി മാസത്തില്‍ ഈ രാശിക്കാര്‍ക്ക് വളരെ കുറവായിരിക്കും.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് പല ശീലങ്ങളും ഈ മാസത്തില്‍ പുതിയതായി അനുഭവപ്പെടുന്നു. എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കാതെ വരുന്ന അവസ്ഥയുണ്ടാവുന്നു. പഠനാവശ്യങ്ങളില്‍ പോലും പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ വിദ്യാര്‍ത്ഥികള്‍ അല്പം ശ്രദ്ധിക്കണം. ചെയ്യുന്ന ഓരോ കാര്യവും അതീവ ശ്രദ്ധ കൊടുത്തില്ലെങ്കില്‍ അത് വലിയ നഷ്ടം ഉണ്ടാക്കുന്നു. വാസ്തവത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പലതിലും തടസ്സം നേരിടുന്നു. ജീവിതത്തില്‍ പ്രതിസന്ധികള്‍ ഏറ്റവും കൂടുന്ന ഒരു മാസമായിരിക്കും വൃശ്ചികം രാശിക്കാര്‍ക്ക് ഫെബ്രുവരി മാസം. 28 ദിവസവും ഇവര്‍ പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നു. സാമ്പത്തികമായി വളരെയധികം പ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് അനുഭവിക്കേണ്ടതായി വരുന്നു. ജോലിയില്‍ സ്ഥിരതയില്ലാത്ത അവസ്ഥയുണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഓരോ ഘട്ടത്തിലും വളരെയധികം ശ്രദ്ധ വേണം.



Click it and Unblock the Notifications