Latest Updates
-
മഞ്ഞള്‍പ്പാല്‍ കുടിക്കുന്നവരാണോ? എന്നാല്‍ ഈ പ്രശ്നങ്ങളെങ്കില്‍ കുടിക്കരുത് -
വിഷയോഗവും സമസപ്തകയോഗവും: ശനിയോടൊപ്പം ചേരുന്നത് സൂര്യനും ചന്ദ്രനും, കരുതിയിരിക്കണം ഈ രാശിക്കാര്‍ -
Rashiphalam: ഇന്ന് ആരംഭമായി ധനയോഗം, 12 രാശിക്കാര്‍ക്കും അറിയാം സമ്പൂര്‍ണഫലം -
പോഷക കലവറ ഈ ഭക്ഷണങ്ങള്‍: സ്ഥിരമാക്കണം ബദാം, ബീറ്റ്റൂട്ട്, ചീര ഉള്‍പ്പടെയുള്ളവ -
ഭഗവാന് നേരിട്ട് തലയില്‍ കൈവച്ചനുഗ്രഹിക്കുന്നവര്: ഈ രാശിക്കാരെ ചേര്‍ത്ത് നിര്‍ത്തും -
മീനത്തില്‍ 27 നാളിനും തെളിയുന്ന ദോഷങ്ങള്‍ : ഗുണവര്ദ്ധനവും അത്യപൂര്‍വ്വ നേട്ടങ്ങളും കൂടെ വരും -
ശരീരത്തെ വിഷമുക്തമാക്കും, പ്രതിരോധത്തിനും അത്യുത്തമം: മഞ്ഞള്‍-നാരങ്ങ പാനീയം ഇപ്രകാരം -
കഴിക്കുന്നത് ഈ ഭക്ഷണങ്ങളെങ്കില്‍ ഹൃദയം സ്മാര്‍ട്ടാവും, ഒപ്പം മറ്റ് ചിലഗുണങ്ങളും നല്‍കും പൊട്ടാസ്യം കലവറ -
ഗ്രഹണയോഗം: കൃത്യം 14 ദിവസത്തിനുള്ളില്‍ കേതു-ചന്ദ്രസംയോഗം, ഉത്തമസ്ഥാനങ്ങളില് 4 രാശിക്ക് ധനമഴ പെയ്യും -
ശുക്ര-വ്യാഴ സംയോഗത്തില്‍ ഗജലക്ഷ്മി രാജയോഗം: സമൃദ്ധിയും ഐശ്വര്യവും 6 രാശിക്കാരില്‍ കെടാതെ നില്ക്കും
2022-ല്‍ ഈ മൂന്ന് രാശിക്കാരുടെ ഏറ്റവും മോശം മാസം ജൂലൈ
ജൂലൈ എന്നത് ഏറ്റവും പ്രധാനപ്പെട്ട ഒരു മാസം തന്നെയാണ്. ഒരു വര്‍ഷത്തിന്റെ പകുതി പിന്നിട്ടിട്ട് ആറ് മാസം കഴിയുന്ന ഏഴാമത്തെ മാസത്തിലേക്ക് നാം കാലെടുത്ത് വെക്കുകയാണ്. ഏറ്റവും ചൂടേറിയ മാസം എന്നാണ് പൊതുവേ പറയുന്നത്. എന്നാല്‍ കാലവര്‍ഷം ശക്തി പ്രാപിക്കുകയാണ് കേരളത്തിലെങ്ങും. എന്ത് തന്നെയായാലും ഈ അവസ്ഥയില്‍ നാം ജൂലൈ മാസത്തില്‍ അല്‍പം ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്. എന്നാല്‍ ജ്യോതിഷ പ്രകാരം ചില രാശിക്കാര്‍ക്ക് ജൂലൈ മാസം അത്രക്ക് നല്ലതായിരിക്കില്ല. 2022-ല്‍ ഇവര്‍ക്ക് ഏറ്റവും മോശംഫലം നല്‍കുന്ന ഒരു മാസമാണ് ജൂലൈ എന്ന് പറയുന്നത്. ചില രാശിക്ക് ഭാഗ്യം നല്‍കുന്ന മാസം ചില രാശിക്ക് മോശം ഫലങ്ങളാണ് നല്‍കുന്നത്. ഇത് രണ്ടും ഗ്രഹങ്ങളുടേയും മാറ്റങ്ങളുടേയും അടിസ്ഥാനത്തിലാണ്.

ഗ്രഹങ്ങളും നക്ഷത്രങ്ങളും മാറുന്നതിന് അനുസരിച്ച് നമുക്ക് സംഭവിക്കാന്‍ പോവുന്ന ഫലങ്ങളിലും മാറ്റങ്ങള്‍ വരുന്നുണ്ട്. എന്നാല്‍ ഇത് പലപ്പോഴും തിരിച്ചറിയാന്‍ സാധിക്കാതെ വരുന്നതാണ് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ജീവിതത്തില്‍ പ്രതിസന്ധികളില്‍ പെടുന്ന ചില രാശിക്കാരുണ്ട്. അതു ജൂലൈ മാസത്തില്‍. കാരണം ജൂലൈ ആയിരിക്കും ഇവരുടെ ഏറ്റവും മോശം സമയം എന്നത് കൊണ്ട് തന്നെ ഈ മാസം ഇവര്‍ നേരിടാത്ത പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല എന്ന് തന്നെ പറയാം. ഏതൊക്കെ രാശിക്കാരാണ് ഇത്തരത്തില്‍ പ്രശ്‌നങ്ങളില്‍ മുന്നോട്ട് പോവുന്നത് ഈ മാസം എന്ന് നോക്കാം.

ഇടവം രാശി
നിര്‍ഭാഗ്യത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാശിയാണ് ഇടവം രാശി. രാശിചക്രത്തില്‍ രണ്ടാമത്തെ രാശിയാണ് ഇത്. ഇവരുടെ ഗ്രഹത്തില്‍ സൂര്യന്റെ രാശിമാറ്റം സംഭവിക്കുന്നതിനാല്‍ പലപ്പോഴും ഇവര്‍ക്ക് കുടുംബ ജീവിതത്തില്‍ താളപ്പിഴകള്‍ സംഭവിക്കുന്നു. ഇവര്‍ക്ക് മുന്നില്‍ അവസരങ്ങളുടെ പല വാതിലുകളും അടക്കപ്പെടുന്നു. ഒരിക്കലും ജീവിതത്തില്‍ പ്രതിസന്ധിയെ ഇവര്‍ക്ക് നേരിടാന്‍ സാധിക്കുകയില്ല. അഭിമാനത്തോടെ മുന്നോട്ട് പോവുക എന്നതായിരിക്കും ഇവര്‍ക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. അതുകൊണ്ട് തന്നെ കഷ്ടപ്പാടിന്റെ കൂടാരമായിരിക്കും ഇവര്‍ക്ക് ഉണ്ടാവാന്‍ പോവുന്നത്.

ഇടവം രാശി
ജീവിതത്തില്‍ വളരെ വലിയ സാമ്പത്തിക പരാജയങ്ങളും ബുദ്ധിമുട്ടുകളും ഈ മാസം ഇവര്‍ അനുഭവിക്കേണ്ട് വരും. പലപ്പോഴും ചെയ്യാത്ത തെറ്റിന് പോലും കുറ്റമേല്‍ക്കേണ്ട അവസ്ഥയുണ്ടാവുന്നു. ജോലിയില്‍ അവസരങ്ങള്‍ കുറയുന്നു. എങ്കിലും നിരവധി അവസരങ്ങള്‍ വരുമെങ്കിലും അതിനെയെല്ലാം നിസ്സാരവത്കരിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ജീവിതത്തില്‍ വെല്ലുവിളികള്‍ പല കോണില്‍ നിന്നും ഒരേ സമയം അനുഭവിക്കേണ്ടി വരുന്നു. കുടുംബത്തില്‍ സ്വസ്ഥതക്കേടും സമാധനക്കേടും സ്ഥിരമായി നിലനില്‍ക്കുന്നു. ഏത് ഭാഗത്ത് നിന്നും നിങ്ങള്‍ക്ക് നിരാശയാണ് അനുഭവിക്കേണ്ടി വരിക.

കന്നിരാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ ശാരീരികവും മാനസികവുമായ തളര്‍ച്ചയാണ് ഈ മാസം അനുഭവിക്കേണ്ടതായി വരുക. അതിന്റെ ഫലമായി പലപ്പോഴും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ നിരവധി വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. ഓരോ അവസ്ഥയിലും നിങ്ങള്‍ക്ക് ഉണ്ടാവുന്ന മാറ്റങ്ങള്‍ നിസ്സാരമായി വിടുന്നു. എന്നാല്‍ അത് പലപ്പോഴും വലിയ പ്രതിസന്ധികളേയാണ് പിന്നീട് ഉണ്ടാക്കുന്നത് എന്ന കാര്യം പലരും തിരിച്ചറിയുന്നില്ല. ജോലിയില്‍ ശ്രദ്ധ കൊടുത്തില്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്‌നങ്ങളും പലപ്പോഴും ജോലി നഷ്ടപ്പെടുന്ന അവസ്ഥയിലേക്കും നിങ്ങളെ എത്തിക്കുന്നു.

കന്നിരാശി
നിങ്ങളുടെ ഊര്‍ജ്ജം നഷ്ടപ്പെടുകയും ശാരീരികമായും മാനസികമായും നിങ്ങള്‍ വളരെയധികം ഉഴലുകയും ചെയ്യുന്ന ഒരു സമയമാണ് ജൂലൈ മാസം. ഈ മാസത്തില്‍ പ്രതിസന്ധികളില്‍ കൂടി മുന്നോട്ട് പോവുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. ഒരിക്കലും ജീവിതത്തില്‍ ഉണ്ടാവുന്ന നേട്ടങ്ങളെ വലിയ നേട്ടങ്ങളായി പോലും നിങ്ങള്‍ക്ക് കണക്കാക്കാന്‍ സാധിക്കുകയില്ല. ജീവിത വിജയം നിങ്ങളുടെ അടുത്തുകൂടെ പോലും പോവാത്ത ഒരു മാസമായിരിക്കും ജൂലൈ മാസം. അതുകൊണ്ട് തന്നെ ഏത് കാര്യം ചെയ്യുമ്പോഴും അതീവ ശ്രദ്ധ അത്യാവശ്യമാണ്.

മകരം രാശി
മകരം രാശിക്കാര്‍ അതീവ ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. എന്നാല്‍ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളും നിങ്ങളെ ഇങ്ങോട്ട് തേടി വരും എന്ന് പറയുന്നത് പോലെയാണ് സംഭവം. അത്രയും മോശം മാസമായിരിക്കും ജൂലൈ മാസം. അതുകൊണ്ട് തന്നെ ശ്രദ്ധിച്ച് മുന്നോട്ട് പോവേണ്ടതാണ്. ബന്ധങ്ങളില്‍ വിള്ളലുകള്‍ ഉണ്ടാവുകയും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങള്‍ പലപ്പോഴും മറ്റുള്ളവര്‍ക്ക് ഉപകരിക്കപ്പെടുന്നവരാണ്. എന്നാല്‍ നിങ്ങളുടെ ആവശ്യത്തിന് ആരും ഉപകരിക്കില്ലെന്നതാണ് സത്യം. നല്ല കാര്യം പോലും അംഗീകരിക്കപ്പെടുകയും അഭിനന്ദിക്കപ്പെടുകയും ഇല്ല എന്നതാണ് സത്യം.

മകരം രാശി
ജീവിതത്തില്‍ പ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ട ഘട്ടത്തില്‍ നിങ്ങള്‍ക്ക് പലപ്പോഴും പരാജയം സംഭവിക്കുന്നു. അതുപോലും ഏത് വിധത്തില്‍ കൈകാര്യം ചെയ്യണം എന്ന് പലപ്പോഴും അറിയാന്‍ സാധിക്കാതെ വരുന്നുണ്ട്. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിച്ച് ഉപയോഗിക്കണം. അവസരങ്ങളെ തേടി പോവേണ്ട അവസ്ഥയുണ്ടാവുന്നു. പലപ്പോഴും പല നല്ല അവസരങ്ങളും നിങ്ങള്‍ വിട്ടു കളയുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. കഠിനാധ്വാനം ചെയ്താലും അതിന്റെ ഫലം ലഭിക്കണം എന്നില്ല. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.



Click it and Unblock the Notifications











