Latest Updates
-
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
മാര്‍ച്ചിലെ കഠിന ദോഷങ്ങള്‍ ഈ നക്ഷത്രക്കാരെ സ്വാധീനിക്കും
മാര്‍ച്ച് മാസത്തിന് തുടക്കമായി, മാര്‍ച്ച് 1 മുതല്‍ 31 വരെയുള്ള ദിവസങ്ങളിലെ ദോഷഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന ചില നക്ഷത്രക്കാരുണ്ട്. പല വിധത്തിലുള്ള ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും എല്ലാ വിധത്തിലുള്ള നക്ഷത്രക്കാരേയും സ്വാധീനിക്കുന്നുണ്ട്. ഇത് ജീവിതത്തില്‍ അനുകൂല പ്രതികൂല ഫലങ്ങള്‍ ധാരാളം ഉണ്ടാക്കുന്നു.

മാര്‍ച്ച് മാസത്തില്‍ ആദ്യം കുംഭം രാശിയിലാണ് ബുധന്‍ സ്ഥിതി ചെയ്യുന്നത്. മാര്‍ച്ച് 12 വരെ ചൊവ്വയാകച്ചെ ഇടവം രാശിയിലും. ഈ ഗ്രഹമാറ്റം അനുസരിച്ച് നിങ്ങള്‍ക്ക് ദോഷം നല്കുന്ന ചില നക്ഷത്രക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

പൂയ്യം
പൂയ്യം നക്ഷത്രക്കാര്‍ക്ക് ഈ മാസം അല്പം കൂടുതല്‍ ദുരിതഫലങ്ങള്‍ അനുഭവിക്കുന്നതിന് യോഗം കാണുന്നു. പല പ്രതിസന്ധികളും അനുഭവിക്കേണ്ടതായി വരുന്നു. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ പലപ്പോഴും വഞ്ചിക്കപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. സംസാരിക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ജോലിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാവാം. അനാവശ്യമായി ആര്‍ക്കും വാഗ്ദാനങ്ങള്‍ നല്‍കരുത്. പിന്നീട് ഇത് പാലിക്കപ്പെടാന്‍ ബുദ്ധിമുട്ടായിരിക്കും. അത് നിങ്ങളുടെ ബന്ധം വഷളാക്കുന്നു. കഠിനാധ്വാനത്തിന്ഫെ ഫലം ലഭിക്കാന്‍ വൈകുന്നു. ഇത് കൂടുതല്‍ പ്രശ്നങ്ങളും സമ്മര്‍ദ്ദവും നിങ്ങളില്‍ ഉണ്ടാക്കുന്നു.

ആയില്യം
ആയില്യം നക്ഷത്രക്കാര്‍ക്ക് ആരോഗ്യപരമായി പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നു. എന്നാല്‍ ചില അവസ്ഥകളില്‍ അത് അതിന്റെ മൂര്‍ദ്ധന്യതയിലേക്ക് എത്തുന്നു. പകര്‍ച്ച വ്യാധികള്‍ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇതിനെ കൃത്യമായ ചികിത്സ എടുക്കേണ്ടതാണ്. വിദേശത്ത് പഠനം ആഗ്രഹിക്കുന്നവര്‍ക്ക് ചെറിയ ചില മുടക്കം സംഭവിക്കുന്നു. പലപ്പോഴും സുഹൃത് ബന്ധത്തില്‍ പ്ര്ശനങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം. ദേഷ്യം നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് ബന്ധങ്ങളില്‍ ഉലച്ചില്‍ വരുത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും വരുത്തരുത്.

മകം
മകം നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഈ മാസം അനുഭവിക്കേണ്ടി വരുന്നു. തൊഴിലില്‍ നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ടാവും. അത് കൊണ്ട് തന്നെ ജീവിതത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നതിനുള്ള സാധ്യതയും ഉണ്ട്. സുഹൃത് ബന്ധത്തില്‍ വിള്ളലുകള്‍ ഉണ്ടാവാം. പഠന കാര്യങ്ങളിലെ അശ്രദ്ധ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അലസത ഉണ്ടാവുന്ന സമയമാണ്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിച്ചില്ലെങ്കില്‍ പലപ്പോഴും പഠനത്തില്‍ തോറ്റ് പോവുന്നതിനുള്ള സാധ്യതയുണ്ട്. ദുര്‍വാശി വര്‍ദ്ധിക്കുന്നത് അത്ര നല്ല ഫലങ്ങള്‍ നിങ്ങള്‍ക്ക് നല്‍കില്ല. അത് കൂടുതല്‍ പ്രശ്നങ്ങള്‍ കുടുംബത്തില്‍ ഉണ്ടാക്കുന്നു.

വിശാഖം
പലപ്പോഴും മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്ന സമയമാണ് ഇവര്‍ക്കുണ്ടാവുന്നത്. ഈ മാസം മുഴുവന്‍ വളരെയധികം സമ്മര്‍ദ്ദം ഇവരെ ബാധിക്കുന്നു. അനാവശ്യമായുണ്ടാവുന്ന ചിന്തകള്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നു. തൊഴിലില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാവുന്നു. ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. പല കോണില്‍ നിന്നും എതിര്‍പ്പുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇതെല്ലാം ജീവിതത്തില്‍ പല പ്രശ്നങ്ങളും ഉണ്ടാക്കുന്നു. പൊതുപ്രവര്‍ത്തനത്തില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കും. സാമ്പത്തിക നഷ്ടങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട് അതുകൊണ്ട് തന്നെ അല്പം ശ്രദ്ധയോടെ വേണം പണം കൈകാര്യം ചെയ്യുന്നതിന്.

പൂരുരുട്ടാതി
പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു മാസമാണ്. പലപ്പോഴും ചെയ്യുന്ന കാര്യങ്ങള്‍ക്ക് ആഗ്രഹിക്കുന്ന ഫലം ലഭിക്കണം എന്നില്ല. രക്തസംബന്ധമായ പ്രശ്നങ്ങളും ഉഷ്ണരോഗവും നിങ്ങളെ വെല്ലുവിളികളില്‍ എത്തിക്കുന്നു. സംസാരത്തില്‍ മിതത്വം പാലിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ആത്മവിശ്വാസം കൂടുതല്‍ ഉള്ളത് പലപ്പോഴും നിങ്ങള്‍ക്ക് തന്നെ അപകടമുണ്ടാക്കുന്നതാണ്. സാമ്പത്തിക കാര്യങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം പ്രതീക്ഷിക്കാത്ത സാമ്പത്തിക നഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. മാതാവിന്റെ ആരോഗ്യം അല്പം കൂടുതല്‍ ശ്രദ്ധിക്കണം.

രേവതി
ആരോഗ്യ പ്രശ്നങ്ങള്‍ വിട്ടുമാറാതെ അലട്ടുന്നു. സുഹൃത്തുക്കളോടൊപ്പം സമയം ചിലവഴിക്കുന്നതിന് സാധിക്കാതെ വരുന്നു. ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. ബിസിനസില്‍ പ്രതീക്ഷിച്ച ലാഭം ലഭിക്കുകയില്ല. ജാമ്യം നില്ക്കുന്നതും സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതും വളരെ സൂക്ഷിച്ച് വേണം. അപകട സാധ്യതയുണ്ടെന്ന് തോന്നുന്ന കാര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുന്നതിന് ശ്രദ്ധിക്കണം. പ്രതീക്ഷിച്ച സാമ്പത്തിക നേട്ടം ഉണ്ടാക്കാത്തത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ജോലിയിലുള്ള താല്‍പ്പര്യം കുറയുന്നു. അമിത ദേഷ്യം കുറക്കുന്നതിന് ശ്രദ്ധിക്കണം.
Disclaimer:ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications