Latest Updates
-
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്‍കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ്
കുംഭത്തില്‍ ജീവിതം മാറിമറിയും: 9 നക്ഷത്രക്കാര്‍ മാര്‍ച്ച് 14 വരെ ദോഷഫലങ്ങളെ കരുതിയിരിക്കണം
കുംഭ മാസത്തിന് തുടക്കമായി, കുംഭം ഒന്ന് മുതല്‍ ഒരു മാസത്തെ സമ്പൂര്‍ണഫലത്തെക്കുറിച്ച് നാം വായിച്ച് കഴിഞ്ഞു. എന്നാല്‍ ചില നക്ഷത്രക്കാര്‍ക്ക് അത്ര നല്ല സമയമായിരിക്കില്ല കുംഭമാസത്തില്‍ തെളിയുന്നത്. ഇത് നിങ്ങള്‍ക്ക് മോശം ഫലങ്ങളും മോശം അനുഭവങ്ങളും നല്‍കുന്നു. ഇത്തരത്തില്‍ ദോഷഫലങ്ങള്‍ കൂടുതല്‍ അനുഭവിക്കേണ്ടി വരുന്ന ചില നക്ഷത്രക്കാരുണ്ട്.

27 നക്ഷത്രക്കാരില്‍ 9 നക്ഷത്രക്കാരുടെ ഫലങ്ങള്‍ ഈ മാസം അത്ര നല്ലതായിരിക്കില്ല. ചില പ്രതികൂല ഫലങ്ങള്‍ ഇവരുട ജീവിതത്തില്‍ ഉണ്ടാവുന്നു. പൊതുഫലമായത് കൊണ്ട് തന്നെ കൃത്യമായ ഗ്രഹനിലയോ സമയമോ നോക്കി കാര്യങ്ങളുടെ കൃത്യത പറയുന്നതിന് സാധിക്കുകയില്ല. 9 നക്ഷത്രക്കാര്‍ക്ക് എന്തൊക്കെയാണ് ഫലങ്ങള്‍ ഉണ്ടാവുന്നത് ആരൊക്കെയാണ് സൂക്ഷിക്കേണ്ടത് എന്ന് നമുക്ക് നോക്കാവുന്നതാണ്.

തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് ദോഷഫലങ്ങള്‍ ഉണ്ടാവുന്ന ഒരു മാസമാണ് കുംഭ മാസം. ഇവര്‍ക്ക് പലപ്പോഴും ധനനഷ്ടത്തോടെയാണ് ഈ മാസം ആരംഭിക്കുന്നത് തന്നെ. വീട് പണിയില്‍ പണം ചിലവാക്കുന്നവര്‍ക്ക് അതില്‍ തന്നെ നഷ്ടം സംഭവിക്കാം. അത് കൂടാതെ തൊഴിലില്‍ പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടി വരാം. പലപ്പോഴും രോഗാവസ്ഥകളില്‍ നിങ്ങള്‍ വളരെയധികം ബുദ്ധിമുട്ടുന്ന ഒരു അവസ്ഥയുണ്ടാവുന്നു. ജോലിയിലെ നിയന്ത്രണങ്ങള്‍ നിങ്ങളെ വളരെയധികം ബുദ്ധിമുട്ടിക്കുന്നു. അപ്രതീക്ഷിതമായുള്ള ധനനഷ്ടം നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ താറുമാറിലാക്കും.

പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്ക് ജോലിയില്‍ പല വിധത്തിലുള്ള തടസ്സങ്ങള്‍ ഉണ്ടാവാം. വിദേശ ജോലിക്ക് വേണ്ടി കാലങ്ങളായി ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ വര്‍ദ്ധിക്കാം. ചില ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നത് മൂലം പലപ്പോഴും അതികഠിനമായ മാനസിക സമ്മര്‍ദ്ദം അനുഭവിക്കേണ്ടതായി വരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ അപകടങ്ങള്‍ എന്നിവ ഉണ്ടാവാം. അതുകൊണ്ട് ഇത്തരം സാഹചര്യങ്ങളെ വളരെ ബുദ്ധിപൂര്‍വ്വവും ശ്രദ്ധയോടേയും കൈകാര്യം ചെയ്യണം. ഒരിക്കലും ആരോഗ്യത്തിന്റെ കാര്യത്തില്‍ അലംഭാവം കാണിക്കരുത്.

മകം
ദാമ്പത്യ ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാവാം. അതുകൊണ്ട് ദമ്പതികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ അധികം വഷളാവാതെ പെട്ടെന്ന് തീര്‍ക്കുന്നതിന് ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികളുടെ അലസത അവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു. പലപ്പോഴും മുതിര്‍ന്നവരെ ഇവര്‍ അനുസരിക്കാത്ത അവസ്ഥയുണ്ടാവുന്നു. പണത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ വേണം. പണം പല കോണില്‍ നിന്നും നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കാത്തതിനാല്‍ ഇവര്‍ നിരാശരാവുന്നു.

പൂരം
പൂരം നക്ഷത്രക്കാര്‍ക്ക് രോഗാവസ്ഥകള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ്. കുടുംബത്തില്‍ തര്‍ക്കവും വിഷമങ്ങളും ഉണ്ടാവാം. പ്രതീക്ഷിക്കാത്ത ചിലവുകള്‍ നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്നു. സഹായം ചെയ്തവര്‍ വരെ നിങ്ങളെ ദ്രോഹിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തും. ദാമ്പത്യ ജീവിതത്തില്‍ പിണക്കങ്ങള്‍ വര്‍ദ്ധിക്കും. എന്ത് കാര്യത്തിന്റേയും സത്യാവസ്ഥ അറിഞ്ഞതിന് ശേഷം മാത്രമേ പ്രതികരിക്കാവൂ. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് മേല്‍ ഉണ്ടാവുന്നതിന് ഇടയാക്കും. അപവാദം കേള്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്. ഓരോ ചുവടും ശ്രദ്ധയോടെ വേണം.

ചോതി
ചോതി നക്ഷത്രക്കാര്‍ക്ക് രോഗങ്ങള്‍ വളരെയധികം ബുദ്ധിമുട്ടിലാക്കുന്ന ഒരു സമയം തന്നെയാണ്. ആശുപത്രി വാസത്തില്‍ പലപ്പോഴും തളര്‍ന്നു പോവാം. ഒരു കാരണവശാലും സാഹസിക പ്രവൃത്തികള്‍ ചെയ്യുന്നതിന് ശ്രമിക്കരുത്. ഇത് നിങ്ങളുടെ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും. കൂട്ടു കച്ചവടത്തില്‍ നിന്ന് പിന്‍മാറണം. പലപ്പോഴും കാരണങ്ങള്‍ ഒന്നുമില്ലാതെ തന്നെ നിങ്ങളോട് പലര്‍ക്കും അസൂയ തോന്നാം. ഇതെല്ലാം പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും.

അനിഴം
സാമ്പത്തിക കാര്യങ്ങളില്‍ വളരെ ശ്രദ്ധ വേണം. ഒരിക്കലും ജോലിയില്‍ അലസത കാണിക്കരുത്. ഇത് ജോലി നഷ്ടപ്പെടുന്നതിന് വരെ കാരണമാകാം. പ്രാര്‍ത്ഥനകള്‍ കൂടെയുണ്ടാവുന്നതിനാല്‍ പല അപകടങ്ങളില്‍ നിന്നും രക്ഷപ്പെടുന്നു. പുതിയ ആശകളും ചിന്തകളും ഉണ്ടാവുമെങ്കിലും അതിനെയെല്ലാം ആശ്രയിക്കാതെ ജീവിക്കാന്‍ ശ്രമിക്കേണ്ട സമയം കൂടിയാണ്. അമിതമായി വര്‍ത്തമാനം പറയുന്നത് നിങ്ങള്‍ക്ക് തന്നെ ദോഷം നല്‍കുന്ന അവസ്ഥയുണ്ടാക്കുന്നു. ക്രിയേറ്റിവ് ആയി ചിന്തിച്ച് മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. പരാജയങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാവും.

തിരുവോണം
തിരുവോണം നക്ഷത്രക്കാര്‍ക്ക് പല കാര്യങ്ങളിലും വിജയം നേടാന്‍ സാധിക്കുമെങ്കിലും ഒരു നിമിഷത്തെ അശ്രദ്ധയില്‍ പലതും നഷ്ടപ്പെടുന്നു. സാമ്പത്തികമായി അല്‍പം ശ്രദ്ധവേണം. ബിസിനസില്‍ കാണിക്കുന്ന അശ്രദ്ധ പിന്നീട് ഗുരുതരമായ അവസ്ഥകള്‍ ഉണ്ടാക്കുന്നു. കണ്ണ്, ചെവി എന്നീ അവയവങ്ങള്‍ക്ക് രോഗം ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. യോഗയും ധ്യാനവും ചെയ്യുന്നതിന് ശ്രദ്ധിക്കണം. ദാമ്പത്യത്തില്‍ പൊരുത്തക്കേടുകള്‍ വര്‍ദ്ധിക്കാം.

അവിട്ടം
അവിട്ടം നക്ഷത്രക്കാര്‍ക്ക് ജോലിയില്‍ ചെറിയ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു. എന്നാല്‍ അതിനെയെല്ലാം നേരിടുന്നതിന് തീരുമാനിക്കണം. സമ്മര്‍ദ്ദങ്ങള്‍ വര്‍ദ്ധിക്കാം. അല്ലാത്ത പക്ഷം അത് നിങ്ങളെ പ്രശ്‌നത്തിലാക്കുന്നു. ഏത് കാര്യത്തിലും ധൈര്യമാണ് ആവശ്യം എന്ന തിരിച്ചറിവുണ്ടാവുന്നു. ഒരു കാര്യത്തിനും തര്‍ക്കത്തിന് പോവരുത്. ഇത് നിങ്ങളില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ആരോഗ്യ കാര്യത്തില്‍ അലസത പാടില്ല.

പുരുരുട്ടാതി
പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ വളരെയധികം കഷ്ടപ്പെടുന്ന ഒരു സമയം തന്നെയാണ്. പലപ്പോഴും വിചാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ തുക പലയിടങ്ങളിലും ചിലവാകുന്നതിനുള്ള സാധ്യതയുണ്ട്. ഇത് നിങ്ങളുടെ സാമ്പത്തിക അടിത്തറയെ തകര്‍ക്കുന്നു. ലോണുകള്‍ എടുക്കുന്നത് ശ്രദ്ധിച്ച് വേണം. ഏത് കാര്യത്തിനും സത്യസന്ധമായ ഇടപെടലുകള്‍ നടത്തുന്നതിന് ശ്രദ്ധിക്കണം. അപ്രതീക്ഷികമായി പോസിറ്റീവ് ഫലങ്ങള്‍ ഉണ്ടാവുമെങ്കിലും അതിന് നല്ലതുപോലെ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications











