Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
ധനു മാസം ഈ 8 നക്ഷത്രക്കാര്‍ കരുതിയിരിക്കണം: ദോഷഫലങ്ങളില്‍ ഉഴലും

ധനു മാസത്തിന് തുടക്കമായി. ഈ മാസം 1 മുതല്‍ 30 വരെയുള്ള 27 നക്ഷത്രങ്ങളുടേയും സമ്പൂര്ണഫലത്തെക്കുറിച്ച് നാം വായിച്ചു. എന്നാല്‍ ധനുമാസത്തില്‍ അല്പം മോശം ഫലങ്ങള്‍ നല്കുന്ന ചില രാശിക്കാരുണ്ട്. ഇവര്‍ ആരൊക്കെയെന്നും ഏതൊക്കെ നക്ഷത്രക്കാരാണ് കരുതിയിരിക്കേണ്ടത് എന്നും നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് ഈ മാസം ദോഷഫലങ്ങള്‍ കൂടുതലായിരിക്കും. ഇവര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാവുന്നു. പല വിധത്തില്‍ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടതായി വരുന്നു. തൊഴില്‍ രംഗത്തും മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുമെങ്കിലും അവിടേയും പരാജയങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. സാമ്പത്തിക ബാധ്യതക്കുള്ള സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമായിരിക്കില്ല. ക്ലേശാനുഭവങ്ങള്‍ വര്‍ദ്ധിക്കാം.ഇതിനെയെല്ലാം പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ തിരയേണ്ടതാണ്. ദോഷഫലങ്ങളെ കുറക്കുന്നതിന് വിഷ്ണു ക്ഷേത്ര ദര്‍ശനം നടത്താവുന്നതാണ്.

കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ അല്പം ശ്രദ്ധിക്കണം. ഇവര്‍ക്ക് പലപ്പോഴും നഷ്ടങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക ബാധ്യതകള്‍ വര്‍ദ്ധിക്കുന്നു. വിലപ്പെട്ട വസ്തുക്കള്‍ നഷ്ടപ്പെടുന്നതിന് സാധ്യതയുണ്ട്. സ്വന്തം വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം. അല്ലാത്ത പക്ഷം വലിയ പ്രതിസന്ധിയില്‍ അകപ്പെടാം. മാനഹാനിയും സംഭവിക്കുന്നതിനുള്ള സാധ്യത കാണുന്നതിനാല്‍ ശ്രദ്ധയോടെ ഓരോ കാര്യവും ചെയ്യേണ്ടതാണ്.

മകയിരം
മകയിരം നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമാണ് ഫലങ്ങള്‍ എങ്കിലും ദോഷഫലങ്ങള്‍ അല്പം കൂടുതലായിരിക്കും. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെ വലിയ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ഓരോ കാര്യങ്ങള്‍ക്കും വേണ്ടി വളര വലിയ യാത്രകള്‍ ചെയ്യേണ്ടതായി വരുന്നു. എന്നാല്‍ ഇത്തരം യാത്രകള്‍ പ്രശ്നങ്ങളിലേക്ക് എത്തുന്നതിനുള്ള സാധ്യയതയുണ്ട്. പോഷാകാഹാരക്കുറവ് ഉള്ളതിനാല്‍ അത് അല്പം ശ്രദ്ധിക്കണം. വീട് പണി ആരംഭിക്കുമെങ്കിലും സാമ്പത്തിക പ്രയാസങ്ങള്‍ നിങ്ങളെ പ്രശ്നത്തിലാക്കും.

മകം
മകം നക്ഷത്രക്കാര്‍ക്ക് ധനുമാസം അല്പം പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന വളരെ വലിയ ദോഷഫലങ്ങള്‍ നല്കുന്നു. പലപ്പോഴും നിങ്ങളില്‍ മനോദു:ഖം വര്‍ദ്ധിക്കുന്ന ഒരു സമയമായിരിക്കും. മാനസിക സമ്മര്‍ദ്ദത്തില്‍ നിന്ന് പരിഹാരം കാണുന്നതിന് വേണ്ടി നാം ശ്രമിക്കേണ്ടതാണ്. എന്നാല്‍ ഇത് നിങ്ങളെ വിട്ടുമാറാതെ നില്ക്കുന്ന ഒരു മാസമായിരിക്കും ധനുമാസം. പല വിധത്തിലുള്ള സാമ്പത്തിക അസ്വസ്ഥതകളാല്‍ നിങ്ങള്‍ ഉഴലുന്നു. മറ്റുള്ളവരുടെ ചതി നിങ്ങളെ കാത്തിരിക്കും. അതുകൊണ്ട് അതില്‍ പെടാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധ വേണം.

ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് സാമ്പത്തികമായി അല്പം കൂടുതല്‍ പ്രയാസം നേരിടേണ്ടി വരുന്നു. വീഴ്ച, ചതവ് എന്നീ കാര്യങ്ങളില്‍ പ്രയാസം അനുഭവിക്കേണ്ടതായി വരുന്നു. ഏത് കാര്യവും ചെയ്ത് തീര്‍ക്കുമ്പോള്‍ കൃത്യനിഷ്ഠയോടെ ചെയ്ത് തീര്‍ക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. വീട്ടിലെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതാണ്. വീടു മാറി താമസിക്കുന്നതിനും വാടകയുടെ കാര്യത്തില്‍ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നതിനും ഉള്ള സാധ്യത കാണുന്നു. വീഴ്ച, ചതവ് എന്നിവ ബാധിക്കുകയും ജീവിതത്തില്‍ ചെറിയ അസ്വസ്ഥതകള്‍ അനുഭവിക്കേണ്ടി വരുകയും ചെയ്യുന്നു.

അനിഴം
അനിഴം നക്ഷത്രക്കാര്‍ക്ക് പലപ്പോഴും ജോലിയില്‍ പ്രയാസം നേരിടേണ്ടി വരുന്നു. പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യത്തില്‍ അലസതയും മന്ദിപ്പും ഉണ്ടാവുന്നു. പലപ്പോഴും ശ്രദ്ധക്കുറവിന് നിങ്ങള്‍ വലിയവില നല്‍കേണ്ടി വരുന്നു. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനിര്‍ത്തേണ്ടത് നിങ്ങളുടെ ആവശ്യകതയായിരിക്കും. ഈശ്വര പ്രാര്‍ത്ഥനക്ക് വേണ്ടി കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കണം. അനുസരണക്കുറവ് കുടുംബ ജീവിതം താളം തെറ്റിക്കുന്നു.

പൂരാടം
പൂരാടം നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ ഈ മാസം അസുഖങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും കാലാനുസൃതമായ മാറ്റങ്ങള്‍ പല വിധത്തില്‍ നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുമെങ്കിലും അത് പലപ്പോഴും അനുകൂല ഫലമായിരിക്കണം എന്നില്ല. ശത്രുക്കള്‍ വര്‍ദ്ധിക്കുന്നു. സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ ഓരോ കാര്യവും ചെയ്യുന്നു. എന്ത് നേടിയെടുക്കുന്നതിനും പരിശ്രമങ്ങള്‍ വളരെ കഠിനമായി തന്നെ നടത്തേണ്ടതായി വരുന്നു. മോശം കൂട്ടുകെട്ടില്‍ പെടാതിരിക്കുന്നതിന് ശ്രദ്ധ വേണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. പാര്‍ശ്വഫലങ്ങള്‍ വര്‍ദ്ധിക്കുന്നു.

ഉത്രാടം
ജോലിയുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് ഗ്യാരണ്ടിയില്ലാത്ത സമയമാണ് ഈ ദിനം. മനോവിഷമം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. എല്ലാവരോടും നല്ല രീതിയില്‍ പെരുമാറുന്നതിന് ശ്രദ്ധിക്കുക. നയപരമായി പെരുമാറുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങള്‍ക്ക് തന്നെ വിനയായി മാറാം. മനോബലത്തില്‍ നിങ്ങള്‍ ഏത് കാര്യത്തേയും അതിജീവിക്കുന്നു. ദാനധര്‍മ്മം നടത്തുന്നതിന് അവസരങ്ങള്‍ ഉണ്ടാവുന്നു. പലപ്പോഴും ജോലിയില്‍ ബോസ് നിങ്ങളുടെ വര്‍ക്കില്‍ തൃപ്തരായിരിക്കില്ല. ഇത് ജോലി നഷ്ടപ്പെടുന്നതിലേക്കോ അല്ലെങ്കില്‍ പ്രശ്നത്തിലേക്കോ എത്തുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications