Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ജ്യോതിഷം പറയുന്ന നിര്‍ഭാഗ്യ രാശിക്കാര്‍ ഏപ്രില്‍ മാസത്തില്‍ ഇവരാണ്
ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. രാശിമാറ്റങ്ങളും ഗ്രഹമാറ്റങ്ങളും എല്ലാം എല്ലാ മാസത്തിലും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇത്തരം മാറ്റങ്ങള്‍ എപ്രകാരം നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. ഏപ്രില്‍ മാസം എന്നത് 2023-ലെ ഏറ്റവും മികച്ച മാസങ്ങളില്‍ ഒന്നാണ്. എന്നാല്‍ 12 രാശിക്കാരില്‍ ചില രാശിക്കാര്‍ക്ക് പ്രതികൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ചിലര്‍ക്ക് അനുകൂല മാറ്റങ്ങള്‍ ഉണ്ടാവും എന്നാല്‍ ചിലര്‍ക്ക് പ്രതികൂല ഫലങ്ങള്‍ അല്പം കൂടുതലായി ഫലത്തില്‍ വരുന്നു.

പ്രധാനപ്പെട്ട പല ഗ്രഹമാറ്റങ്ങളും ഏപ്രില്‍ മാസത്തില്‍ സംഭവിക്കുന്നു. ചിലര്‍ക്ക് അത് ഭാഗ്യ ഫലങ്ങളും ചിലര്‍ക്ക് പ്രതികൂല മാറ്റങ്ങളും ഉണ്ടാവുന്നു. എന്നാല്‍ പ്രതികൂല മാറ്റമെങ്കിലും മാസത്തിന്റെ പകുതി മുതല്‍ ഇവര്‍ക്ക് ചെറിയ രീതിയില്‍ അനുകൂല മാറ്റങ്ങളും ഉണ്ടാവുന്നു. എങ്കിലും 2023 ഏപ്രില്‍ മാസത്തില്‍ ചില രാശിചിഹ്നങ്ങള്‍ക്ക് അനുകൂല ഫലങ്ങളേക്കാള്‍ പ്രതികൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ബുധന്റെ സഞ്ചാരം പോലും പലപ്പോഴും ചെറിയ രീതിയില്‍ പ്രതികൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ദോഷഫലം എന്ന് നോക്കാം.
കന്നിരാശി

ജ്യോതിഷ പ്രകാരം ഫെബ്രുവരി, ഏപ്രില്‍, ഒക്ടോബര്‍ എന്നിവയുള്‍പ്പെടെയുള്ള മാസങ്ങ 2023 ല്‍ കന്നിരാശിക്ക് വളരെ നിര്‍ഭാഗ്യകരമായാണ് കണക്കാക്കുന്നത്. ഇവരുടെ ജീവിതത്തില്‍ പ്രതികൂലമായി പല വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാവുന്നു. തൊഴില്‍ മേഖലയിലും വ്യക്തിപരമായ മേഖലയിലും നിങ്ങള്‍ക്ക് പ്രതികൂല ഫലങ്ങള്‍ ഉണ്ടാവുന്ന ഒരു മാസമാണ് ഏപ്രില്‍ എന്നതാണ് സത്യം. എന്നാല്‍ എല്ലാത്തിലും സന്തുലിതാവസ്ഥ കൈവരിക്കുന്നതിന് വേണ്ടി അല്പം കൂടുതല്‍ ശ്രദ്ധിക്കണം. ബന്ധങ്ങള്‍ പലപ്പോഴും പ്രശ്നത്തിലേക്ക് മാറുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ സൂക്ഷിച്ച് തീരുമാനം എടുക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്നങ്ങള്‍ നിങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നു.

പ്രിയപ്പെട്ടവരെ പിരിഞ്ഞ് ജീവിക്കുന്നതിനുള്ള യോഗം കാണുന്നു. പ്രിയപ്പെട്ടവര്‍ നിങ്ങളെ അവഗണിക്കുന്ന അവസ്ഥ വരെ ഉണ്ടാവുന്നുണ്ട്. ജീവിത വിജയം പലപ്പോഴും നിങ്ങള്‍ക്ക് മുന്നില്‍ നിന്ന് തെന്നി മാറാം. അതുകൊണ്ട് തന്നെ ലഭിക്കുന്ന അവസരങ്ങള്‍ ഒന്നും ഒഴിവാക്കി വിടരുത്. പരമാവധി ഉപയോഗപ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. ജീവിതം വളരെയധികം സന്തോഷകരമായി മാറുന്നതിന് നിങ്ങള്‍ അഭിനയിക്കേണ്ട അവസ്ഥയുണ്ടാവുന്നു. ജീവിതത്തില്‍ കരിയറില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാവുന്ന മാസമാണ് ഏപ്രില്‍ മാസം. .അതുകൊണ്ട് തന്നെ അല്പം ശ്രദ്ധയോടെ വേണം കാര്യങ്ങള്‍ ചെയ്യുന്നതിന്. സഹപ്രവര്‍ത്തകരോടുള്ള പെരുമാറ്റം അലല്പം ശ്രദ്ധിക്കണം. അമിത ദേഷ്യം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.
ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക് ഏപ്രില്‍ സമ്മിശ്രഫലമാണ് നല്‍കുന്നത്. പ്രൊഫണല്‍ ജീവിതത്തില്‍ അനുകൂല പ്രതികൂല മാറ്റങ്ങള്‍ ഒരു പോലെ തന്നെ ഉണ്ടാവുന്നു. ഗ്രഹണത്തിലുണ്ടാവുന്ന മാറ്റം നിങ്ങളുടെ രാശിയെ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും പ്രതീക്ഷകള്‍ പലപ്പോഴും പാഴായിപ്പോവുന്നതിനുള്ള സാധ്യതയുണ്ട്. ജീവിത വിജയം പല വിധത്തിലാണ് നിങ്ങളെ തേടി എത്തുന്നത് എന്നുണ്ടെങ്കിലും അത് വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്തുന്നതിന് സാധിക്കുന്നില്ല. പക്ഷേ നിങ്ങളെ അലട്ടുന്ന പ്രശ്നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണുന്നതിന് അനുകൂലമായ സമയമാണ്. മാസാവസാനത്തോടെ പല വിധത്തിലുള്ള പ്രതിസന്ധികള്‍ നിങ്ങള്‍ക്ക് ഉണ്ടാവുന്നുണ്ട്.

ആശയവിനിമയത്തിലെ പ്രശ്നം പല വിധത്തില്‍ നിങ്ങളുടെ കുടുംബത്തില്‍ പ്രശ്നമുണ്ടാക്കുന്നു. അതുകൊണ്ട് ഓരോ വാക്കുകളും അല്പം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പുതിയ ജീവിത ശൈലി പിന്തുടരാന് തീരുമാനിക്കുന്നവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത കാണുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അതിനെ നിസ്സാരമാക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. എപ്പോഴും സുരക്ഷിതമായിരിക്കുന്നതിനും ശ്രദ്ധിക്കണം. ചെയ്യുന്ന ഓരോ കാര്യങ്ങളും ശ്രദ്ധയോടെ വേണം.



Click it and Unblock the Notifications

