Latest Updates
-
ആയുധപൂജ 2026: ഇന്ന് വൈകുന്നേരം പൂജ ചെയ്യാമോ? കേരളത്തിലെ കൃത്യമായ സമയവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും -
വിജയദശമി സ്വർണ്ണവില: സ്വർണം വാങ്ങാൻ പോകുന്നവർ ഈ കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക -
ഒക്ടോബർ 19-ന് അപൂർവ്വ യോഗങ്ങൾ: സർവാർത്ഥ സിദ്ധി, ഗജകേസരി യോഗത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വായുമലിനീകരണം ചർമ്മത്തെയും കണ്ണുകളെയും ബാധിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ മതി -
വിജയദശമിക്ക് വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കുക; ചൂലും ഷൂ റാക്കും എവിടെ വെക്കണം? വാസ്തു പറയുന്നത് ഇതാണ് -
Q2 FY27 ഫലങ്ങൾ: ബജാജ് ഫിനാൻസ് മുതൽ ഐആർഇഡിഎ വരെ; ഇന്ന് വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക പ്രഖ്യാപനങ്ങൾ -
വിജയദശമി നാളിൽ വീട്ടിൽ ഐശ്വര്യം നിറയണോ? ഈ വാസ്തു മാറ്റങ്ങൾ ഇന്ന് തന്നെ പരീക്ഷിക്കൂ -
വിദ്യാരംഭം 2026: കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിപ്പിക്കാൻ ഒരുങ്ങുകയാണോ? ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
കനത്ത മഴ: ബംഗളൂരു-മൈസൂരു യാത്രകളിൽ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു -
ചെന്നൈയിലെ മഴക്കാലം: ചർമ്മവും മുടിയും നശിക്കാതിരിക്കാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
മറുകുകളുടെ സ്ഥാനം എവിടെയാണ്, അതുപറയും ജീവിതത്തിലെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍
ജ്യോതിഷത്തില്‍ മറുകുകളുടെ സ്ഥാനത്തിന് പ്രത്യേകസ്ഥാനമുണ്ട്. ശാസ്ത്രീയ അടിത്തറ ഇല്ലെങ്കിലും മറുക് ഒരാളുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് വിശ്വാസം. ഓരോ സ്ഥാനങ്ങളിലെ മറുകിന് ഓരോ അര്‍ത്ഥം ഉണ്ടെന്നാണ് വേദ ജ്യോതിഷം വിശ്വസിക്കുന്നത്. അവ മുജ്ജന്മ കര്‍മ്മങ്ങളുടെയും ഭാവിയുടെയും സൂചകങ്ങളാണെന്ന് കരുതപ്പെടുന്നു.

വേദ ജ്യോതിഷത്തില്‍, മറുകുകള്‍ മുജ്ജന്മവുമായി ബന്ധപ്പെട്ട അടയാളങ്ങളായി കണക്കാക്കപ്പെടുന്നു. അവ കര്‍മ്മ കടങ്ങളെയോ അനുഗ്രഹങ്ങളെയോ സൂചിപ്പിക്കാം. ഒരു മറുകിന്റെ സ്ഥാനം, ആകൃതി, വലിപ്പം എന്നിവയ്ക്ക് ഒരു വ്യക്തിയുടെ സ്വഭാവത്തെയും ജീവിതവിധിയെയും കുറിച്ചുള്ള ഉള്‍ക്കാഴ്ച നല്കാന് കഴിയും.
മറുകിന്റെ പാധാന്യം
ശരീരത്തിലെ ഒരു മറുകിന്റെ സ്ഥാനം നിര്‍ണായകമാണ്. ഉദാഹരണത്തിന്, നെറ്റിയിലെ മറുക് ബുദ്ധിശക്തിയോ നേതൃത്വഗുണങ്ങളോ സൂചിപ്പിക്കാം. അതേസമയം, കൈയിലെ മറുക് സര്ഗ്ഗാത്മകതയെയോ കലയിലെ വൈദഗ്ധ്യത്തെയോ സൂചിപ്പിക്കാം.
മറുകിന്റെ ആകൃതിയും അര്‍ത്ഥങ്ങളും
മറുകിന്റെ ആകൃതിയും പ്രാധാന്യമര്‍ഹിക്കുന്നു. ഒരു വൃത്താകൃതിയിലുള്ള മറുക് പൂര്‍ണ്ണതയെയോ ഐക്യത്തെയോ പ്രതിനിധീകരിക്കുന്നു. നേരെമറിച്ച്, ക്രമരഹിതമായ ആകൃതി ജീവിതത്തില്‍ വെല്ലുവിളികളോ തടസ്സങ്ങളോ സൂചിപ്പിക്കാം.
വലുപ്പം
മറുകിന്റെ വലുപ്പം അതിന്റെ അര്‍ത്ഥത്തെ സ്വാധീനിക്കും. വലിയ അടയാളങ്ങള്‍ ഒരാളുടെ ജീവിതത്തിലെ ശക്തമായ സ്വാധീനങ്ങളെ അല്ലെങ്കില്‍ കൂടുതല്‍ പ്രധാനപ്പെട്ട സംഭവങ്ങളെ സൂചിപ്പിക്കുന്നു. ചെറിയ മറുക് സൂക്ഷ്മമായ സ്വാധീനങ്ങളെയോ സൂചിപ്പിക്കാം.
കര്‍മ്മബന്ധം
മറുക് കര്‍മ്മവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വേദ ജ്യോതിഷം വിശ്വസിക്കുന്നു. പോസിറ്റീവായ മറുകുകള്‍ മുന്‍കാല ജീവിതത്തില്‍ നിന്നുള്ള നല്ല പ്രവൃത്തികളെ പ്രതിഫലിപ്പിച്ചേക്കാം, നെഗറ്റീവ് ആയവ മുജ്ജന്മത്തിലെ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളോ കടങ്ങളോ സൂചിപ്പിക്കാം. മറുകുകളുടെ അര്‍ത്ഥം മനസ്സിലാക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക്, ഒരു ജ്യോതിഷിയെ സമീപിക്കുന്നത് ഗുണം ചെയ്യും. ഗ്രഹനിലയും മറുകിന്റെ സ്ഥാനവും അടിസ്ഥാനമാക്കി ഇവര്‍ക്ക് വിശദമായ ഉള്‍ക്കാഴ്ചകള്‍ നല്കാന് കഴിയും. മറുകുകള്‍ ആളുകളില്‍ കൗതുകമുണര്‍ത്തുന്ന ഒന്നാണ്. പലപ്പോഴും രാശിചിഹ്നങ്ങളുമായും വ്യക്തിത്വ സവിശേഷതകളുമായും അത് ബന്ധപ്പെട്ടിരിക്കുന്നു. ഓരോ രാശിചിഹ്നവും ശരീരത്തിലെ ജന്മചിഹ്നങ്ങളുടെ സ്ഥാനത്തെയും അര്‍ത്ഥത്തെയും സ്വാധീനിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ജ്യോതിഷവും ശാരീരിക അടയാളങ്ങളും തമ്മിലുള്ള ഈ ബന്ധം പലരിലും ജിജ്ഞാസ ഉണര്‍ത്തിയിട്ടുണ്ട്.
രാശികളും മറുകുകളും
മേടം രാശിക്കാര്‍ക്ക്, തലയിലോ മുഖത്തോ ഉള്ള മറുകുകള്‍ നേതൃത്വഗുണങ്ങളെ സൂചിപ്പിക്കുന്നു. കഴുത്തിലോ തൊണ്ടയിലോ മറുകുള്ള ഇടവം രാശിക്കാരായ ആളുകള്‍ ശക്തമായ ആശയവിനിമയ കഴിവുകള്‍ പ്രകടിപ്പിച്ചേക്കാം. കൈകളില്‍ മറുകുള്ള മിഥുന രാശിക്കാരുടെ മറുകുകള്‍ പൊരുത്തപ്പെടലുമായി ബന്ധപ്പെട്ടിരിക്കുന്നു. നെഞ്ചില്‍ മറുകുള്ള കര്‍ക്കിടകം രാശിക്കാര്‍ കരുതലുമായി ബന്ധപ്പെടുന്നു.
ചിങ്ങം രാശിക്ക് അവരുടെ പിന്നിലാണ് മിക്കപ്പോഴും മറുകുകള്‍ ഉണ്ടാകുക. ഇത് ശക്തിയുടെ പ്രതീകമാണ്. ഉദരത്തില്‍ മറുകുള്ള കന്നിരാശിക്കാര്‍ വിശകലനാത്മക സ്വഭാവമുള്ളവരായി കണക്കാക്കപ്പെടുന്നു. നിതംബത്തില്‍ മറുകുള്ള തുലാംരാശകിക്കാര് ബാലന്‍സുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രത്യുല്പാദന അവയവങ്ങള്‍ക്ക് സമീപമുള്ള ജന്മചിഹ്നങ്ങളുള്ള വൃശ്ചികം രാശിക്കാര്‍ തീവ്രതമായി ബന്ധപ്പെട്ടിരിക്കുന്നു.
ധനു രാശിക്കാര്‍ക്ക് തുടയില്‍ മറുകുകള്‍ ഉണ്ടാകാം, ഇത് സാഹസികതയോടുള്ള ഇഷ്ടത്തെ സൂചിപ്പിക്കുന്നു. കാല്‍മുട്ടില്‍ മറുളുള്ള മകരം രാശിക്കാര്‍ അച്ചടക്കമുള്ളവരായി കാണുന്നു. കുംഭം രാശിയുടെ കണങ്കാലിലെ മറുക് നവീകരണത്തെ സൂചിപ്പിക്കുന്നു. പാദങ്ങളില്‍ മറുകുള്ള മീനരാശി, അവബോധജന്യമാണെന്ന് വിശ്വസിക്കപ്പെടുന്നു.



Click it and Unblock the Notifications
