Latest Updates
-
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി -
ജിമ്മിൽ പോകേണ്ട, കഠിനമായ വർക്കൗട്ടുകളുമില്ല! 54-ാം വയസ്സിൽ മാധവന്റെ ഈ കിടിലൻ ലുക്കിന് പിന്നിലെ അത്ഭുത രഹസ്യം ഇതാണ്
സൂര്യന് കുംഭത്തില്‍ വരുത്തും ഉഭയാചാരി രാജയോഗം; സര്‍വവിധ സൗഭാഗ്യം നേടുന്ന 4 രാശി
ഗ്രഹങ്ങള്‍ക്കും രാശികള്‍ക്കും ജീവിതത്തില്‍ പ്രത്യേക പ്രാധാന്യമുണ്ട്. നിങ്ങളുടെ ജാതകത്തിലെ ഗ്രഹങ്ങളും നക്ഷത്രങ്ങളും ശരിയായ ദിശയിലാണെങ്കില്‍ നിങ്ങള്‍ക്ക് കുറച്ച് കഠിനാധ്വാനവും പരിശ്രമവും കൊണ്ടുതന്നെ ശുഭഫലങ്ങള്‍ ലഭിക്കാന്‍ തുടങ്ങും. എന്നാല്‍ നിങ്ങളുടെ ജാതകത്തിലെ ഗ്രഹങ്ങള്‍ ദുര്‍ബലമാണെങ്കില്‍, നിങ്ങള്‍ ചെയ്യുന്ന എല്ലാ ജോലികളും തടസ്സപ്പെടും. എന്നാല്‍ ഏറ്റവും നല്ല കാര്യം എന്തെന്നാല്‍ ഗ്രഹങ്ങള്‍ അവയുടെ ചലനങ്ങള്‍ മാറ്റിക്കൊണ്ടിരിക്കുന്നു എന്നതാണ്.
അതിനാല്‍ നിങ്ങള്‍ ജീവിതത്തില്‍ ഒരുഘട്ടത്തില്‍ സങ്കടങ്ങള്‍ നേരിടുകയാണെങ്കില്‍, ഒരു കാലയളവിന് ശേഷം നിങ്ങളുടെ സങ്കടങ്ങള്‍ അവസാനിക്കുകയും ശുഭഫലങ്ങള്‍ ലഭിക്കുകയും ചെയ്യും. ജ്യോതിഷപ്രകാരം ഈ സമയം കുംഭം രാശിയില്‍ സൂര്യന് ഉഭയാചാരി രാജയോഗം സൃഷ്ടിക്കുന്നു. ഇത് മൂലം ചില രാശിക്കാര്‍ക്ക് സര്‍വവിധ നേട്ടങ്ങളും ലഭിക്കും. ഉഭയാചാരി രാജയോഗം നേട്ടം നല്കുന്ന 4 രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

എന്താണ് ഉഭയാചാരി രാജയോഗം
ജ്യോതിഷത്തില്‍ സൂര്യനെ ഗ്രഹങ്ങളുടെ രാജാവായി കണക്കാക്കുന്നു. ഫെബ്രുവരി 13 ന് സൂര്യന് കുംഭ രാശിയില്‍ പ്രവേശിച്ചിട്ടുണ്ട്. സൂര്യന്റെ രാശി മാറിയതിനാല്‍ കുംഭം രാശിക്കാര്‍ക്ക് നല്ല ദിവസങ്ങള്‍ വന്നെത്തി. അതേ സമയം, സൂര്യന് കുംഭ രാശിയില്‍ പ്രവേശിച്ച ശേഷം രണ്ട് ഗ്രഹങ്ങള്‍ സൂര്യന്റെ ഇരുവശത്തും സ്ഥിതി ചെയ്യുന്നു. ഒരു ഗ്രഹം രാഹുവും മറ്റേ ഗ്രഹം ചൊവ്വയുമാണ്. ഈ രണ്ട് ഗ്രഹങ്ങളും സൂര്യന്റെ ഇരുവശത്തും ഉള്ളതിനാല്‍ ഈ സമയം ഉഭയാചാരി രാജയോഗം രൂപപ്പെടുന്നു.
ചിങ്ങം
കുറച്ചു കാലമായി ചിങ്ങം രാശിക്കാര്‍ ജീവിതത്തില്‍ പല പ്രശ്നങ്ങളും നേരിട്ടിരുന്നുവെങ്കില്‍, ഇനി ചിങ്ങം രാശിക്കാര്‍ക്ക് ഗുണങ്ങള്‍ ലഭിച്ചുതുടങ്ങും. പ്രത്യേകിച്ച് നിങ്ങളുടെ പ്രണയ ജീവിതം വളരെ മികച്ചതായിരിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം കൂടുതല്‍ ദൃഢമാകും. ആരോഗ്യത്തിന്റെ കാര്യത്തില്‍, ഈ സമയം നിങ്ങള്‍ വളരെ ഊര്‍ജ്ജസ്വലരായി നിലകൊള്ളും. ചിങ്ങം രാശിക്കാര്‍ക്കിടയില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കും. നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍, നിങ്ങള്‍ക്ക് വലിയ ലാഭം ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി കുറച്ച് കാലത്തേക്ക് ദുര്‍ബലമായിരുന്നെങ്കില്‍, ഈ സമയം നിങ്ങളുടെ സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തമാകുകയും നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കുകയും ചെയ്യും.
മകരം
ഉഭയാചാരി രാജയോഗം കാരണം മകരം രാശിക്കാര്‍ക്കും ഈ സമയം വളരെ ശുഭകരമാണ്. മകരം രാശിക്കാര്‍ക്ക് പെട്ടെന്ന് പണം സമ്പാദിക്കാനുള്ള നിരവധി അവസരങ്ങള്‍ ലഭിക്കും. വിദേശത്ത് നിന്ന് സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുകയും കൂടുതല്‍ അവസരങ്ങളിലേക്കുള്ള വാതിലുകള്‍ തുറക്കുകയും ചെയ്യും. നിങ്ങള്‍ ഒരു പുതിയ ജോലി അന്വേഷിക്കുകയാണെങ്കില്‍, നിങ്ങളുടെ ജോലിക്കായുള്ള തിരച്ചില്‍ പൂര്‍ത്തിയാകും. നിങ്ങള്‍ക്ക് ഒരു പുതിയ ജോലി ലഭിച്ചേക്കാം. സ്വാധീനമുള്ള പലരുടെയും സഹായത്തോടെ നിങ്ങള്‍ക്ക് ഭാവിയില്‍ നേട്ടങ്ങള്‍ ലഭിക്കും.
തുലാം
തുലാം രാശിക്കാരുടെ ബിസിനസ്സില്‍ പുരോഗതിയുണ്ടാകും. നിങ്ങള്‍ ഒരു പുതിയ ബിസിനസ്സ് ആസൂത്രണം ചെയ്യുകയാണെങ്കില്‍, ഈ സമയം നിങ്ങള്‍ക്ക് ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ കഴിയും. ചെറിയ പരിശ്രമത്തിലൂടെ നിങ്ങള്‍ക്ക് വലിയ ഫലം ലഭിക്കും. നിങ്ങളുടെ ഏതെങ്കിലും ബിസിനസ്സ് ഡീലുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. അതില്‍ നിന്ന് നിങ്ങള്‍ക്ക് ലാഭവും ലഭിക്കും. കുടുംബ ബന്ധങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളുടെ അമ്മയുമായുള്ള നിങ്ങളുടെ ബന്ധം ഈ സമയം ശക്തമാകും. അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഈ യോഗം ആത്മവിശ്വാസം പകരും. കുംഭം രാശിക്കാര്‍ തങ്ങളുടെ ആത്മവിശ്വാസം കൊണ്ട് എല്ലാത്തരം പ്രതിബന്ധങ്ങളെയും തരണം ചെയ്യുകയും ലക്ഷ്യങ്ങള്‍ നേടുകയും ചെയ്യും. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് പിന്തുണ ലഭിക്കും. കരിയറില്‍ ഈ സമയത്ത് നിങ്ങള്‍ക്ക് ശരിയായ തീരുമാനം എടുക്കാന്‍ കഴിയും. സാമ്പത്തിക പ്രതിസന്ധി നീങ്ങി സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. കുടുംബാംഗങ്ങളുമായുള്ള അടുപ്പം വര്‍ദ്ധിക്കും. കുടുംബത്തില്‍ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അന്തരീക്ഷം ഉണ്ടാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications