Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ബുധ-ശുക്ര യുതി, രണ്ട് അത്യപൂര്‍വ്വ ശുഭയോഗങ്ങള്‍; 3 രാശിക്ക് ഭാഗ്യപ്പെരുമഴ, ധനനേട്ടം
ജ്യോതിഷമനുസരിച്ച്, ഗ്രഹങ്ങള്‍ ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറുമ്പോള്‍, അവയുടെ സംയോജനം ശുഭമോ അശുഭകരമോ ആയ യോഗങ്ങള്‍ രൂപീകരിക്കുന്നു. അടുത്തിടെ, ശുക്രന് ചിങ്ങം രാശിയില്‍ പ്രവേശിച്ചു, ഇപ്പോള്‍ ജൂലൈ 25ന് ബുധനും ചിങ്ങം രാശിയിലേക്ക് നീങ്ങുന്നു. ചിങ്ങത്തില് ചൊവ്വ ഇതിനകം ഉള്ളതിനാല്‍, ബുധന്റെയും ശുക്രന്റെയും സംയോജനം ഐശ്വര്യപ്രദമായ ലക്ഷ്മീ നാരായണ രാജ്യയോഗവും കേന്ദ്ര ത്രികോണ രാജയോഗവും സൃഷ്ടിച്ചു.
ജൂലൈ 7ന് ശുക്രന് ചിങ്ങം രാശിയില്‍ പ്രവേശിച്ചു. അവിടെ ശുക്രന് ഓഗസ്റ്റ് 7 വരെ തുടരും. മറുവശത്ത് ബുധന്‍ ജൂലൈ 25ന് രാവിലെ ചിങ്ങത്തില് പ്രവേശിക്കും. അങ്ങനെ ബുധന്റെയും ശുക്രന്റെയും സംയോഗം ഓഗസ്റ്റ് 7 വരെ ചിങ്ങം രാശിയില്‍ നിലനില്ക്കുകയും ലക്ഷ്മീ നാരായണയോഗം രൂപപ്പെടുകയും ചെയ്യും.
ഈ ശുഭ യോഗങ്ങള്‍ പല രാശിചിഹ്നങ്ങളിലും പെട്ട വ്യക്തികള്‍ക്ക് കാര്യമായ ഗുണഫലങ്ങള്‍ നല്കുന്നു. മൂന്ന് രാശിക്കാര്‍ക്ക് ബുധന്‍-ശുക്രന് സംയോജനത്തിന്റെ ഗുണഫലങ്ങള്‍ ലഭിക്കും. ഇവരുടെ ജീവിതം മെച്ചപ്പെടുകയും ധാരാളം നേട്ടങ്ങള്‍ ലഭിക്കുകയും ചെയ്യും. ആ 3 രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മിഥുനം, കന്നി, തുലാം രാശിക്കാര്‍ക്ക് നേട്ടം
മിഥുന രാശിയില്‍ ജനിച്ചവര്‍ക്ക് ബുധന്‍-ശുക്രന് സംയോഗത്താലുണ്ടാകുന്ന ലക്ഷ്മീ നാരായണ യോഗവും കേന്ദ്ര ത്രികോണ രാജയോഗവും അനുകൂലമായ ഫലങ്ങള്‍ നല്‍കും. മൂന്നാമത്തെ ഭാവം ബുധന്റെ സ്ഥാനത്തിന് ആതിഥേയത്വം വഹിക്കും, അഞ്ചാം ഭാവം ശുക്രനെ ഉള്‍ക്കൊള്ളും. ഈ രൂപീകരണം സാമ്പത്തിക നേട്ടങ്ങളെയും ജോലിയില്‍ വിജയത്തെയും സൂചിപ്പിക്കുന്നു. പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങളും ജീവിതത്തിന്റെ വിവിധ മേഖലകളില്‍ മൊത്തത്തിലുള്ള വിജയവും നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം.
പ്രൊഫഷണലുകള്‍ക്ക് അവരുടെ ജോലിയില്‍ പ്രമോഷനുകളും പ്രശംസയും ലഭിച്ചേക്കാം. അപ്രതീക്ഷിതമായ നേട്ടങ്ങള്‍ നിങ്ങളുടെ വഴിയില്‍ വന്നേക്കാം. ലക്ഷ്മി ദേവിയുടെ പ്രത്യേക കൃപയുണ്ടാകും. വിജയം കൈവരിക്കാനാക്കും. വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും ലാഭകരമായ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാനാകും.
തുലാം
തുലാം രാശിക്കാര്‍ക്ക് ബുധന്‍ - ശുക്രന് സംയോജനത്തിന്റെ ഐശ്വര്യം ആവോളം ലഭിക്കും. നിരവധി ഭാഗ്യകരമായ സാഹചര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തിലുണ്ടാകും. സമ്പത്തിന്റെ പെരുമഴ നനയാന്‍ അവസരം കൈവരും. സാമ്പത്തിക നേട്ടങ്ങള്‍ കൈവരും. വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കപ്പെടും. നിക്ഷേപങ്ങള്‍ ഫലപ്രദമാകും, പുതിയ തൊഴിലവസരങ്ങള്‍ക്കായി തിരയുന്ന വ്യക്തികള്‍ക്ക് വിജയം ലഭിക്കും.
ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ഈ കാലഘട്ടം അനുകൂലമായിരിക്കും. പ്രൊഫഷണല്‍ ജോലികളിലും നല്ലകാലം വരും. ലക്ഷ്മീ ദേവിയുടെ പ്രത്യേക കൃപ നിങ്ങളിലുണ്ടാകും. സാമ്പത്തിക വളര്‍ച്ച സുഗമമാകുകയും മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിരത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ജീവിതത്തിലെ നല്ല അവസരങ്ങള്‍ സംതൃപ്തിയും സന്തോഷവും നല്‍കും.

ലക്ഷ്മീദേവിയുടെ അനുഗ്രഹം
മൊത്തത്തില്‍, മിഥുനം, കന്നി, തുലാം രാശിക്കാര്‍ക്ക് ലക്ഷ്മീ നാരായണ യോഗവും കേന്ദ്ര ത്രികോണ രാജയോഗവും രൂപപ്പെടുന്ന സമയം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഈ ശുഭകരമായ യോഗങ്ങള്‍ നിങ്ങളുടെ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ സാമ്പത്തിക നേട്ടങ്ങള്‍, വിജയം, സമൃദ്ധി എന്നിവ നല്‍കും. നിങ്ങള്‍ക്ക് ലക്ഷ്മി ദേവിയില്‍ നിന്ന് അനുഗ്രഹങ്ങള്‍ ലഭിക്കും. ജീവിതത്തില്‍ സമൃദ്ധിയും സന്തോഷവും കൈവരും. നിക്ഷേപം, കരിയര്‍ വളര്‍ച്ച, മൊത്തത്തിലുള്ള ക്ഷേമം എന്നിവയ്ക്ക് അനുകൂലമായ സമയമാണ് ഇത്.
കേന്ദ്ര ത്രികോണ രാജയോഗം
ജ്യോതിഷത്തില്‍ കേന്ദ്ര ത്രികോണ രാജയോഗം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ശുക്രന്, ബുധന്‍, ചൊവ്വ എന്നിവയുടെ സംയോജനം ഒരു രാശിയില്‍ ഈ യോഗത്തെ സൃഷ്ടിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ജ്യോതിഷപ്രകാരം ഗ്രഹങ്ങള്‍ മൂന്ന് കേന്ദ്ര ഭവനങ്ങള്‍ക്കും (1, 4, 7, 10), ത്രികോണ ഭവനങ്ങള്‍ (1, 5, 9), അല്ലെങ്കില്‍ രാശിചിഹ്നങ്ങള്‍ എന്നിവയ്ക്കിടയിലും സംയോജനമോ ഭാവങ്ങളോ ഉണ്ടാകുമ്പോഴാണ് ഇങ്ങനെയൊരു യോഗം രൂപം കൊള്ളുന്നത്.
ഈ യോഗത്തില്‍ ഒമ്പതാം ഭാവം ശക്തമാണെങ്കില്‍, ഇത് ഐശ്വര്യകരമായ ലക്ഷ്മീ യോഗത്തെ സൂചിപ്പിക്കുന്നു. സമ്പത്ത്, ആരോഗ്യം, ജോലി സ്ഥിരത തുടങ്ങിയ നേട്ടങ്ങള്‍ നല്കുന്നു.
ലക്ഷ്മീനാരായണ രാജയോഗം
ജ്യോതിഷത്തില്‍ ലക്ഷ്മീ നാരായണ യോഗത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഏതെങ്കിലും രാശിയില്‍ ബുധനും ശുക്രനും ഒരുമിച്ച് നില്‍ക്കുന്നത് ലക്ഷ്മീ നാരായണ യോഗം രൂപംകൊള്ളുന്നു. ഈ യോഗം നിങ്ങള്‍ക്ക് ലക്ഷ്മീദേവിയുടെ അനുഗ്രഹങ്ങള്‍ നല്കുന്നു. സന്തോഷവും സമൃദ്ധിയും നിറഞ്ഞ ജീവിതം ഉറപ്പാക്കുകയും ചെയ്യുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
