Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
രാജയോഗജീവിതം നല്‍കും ശ്രാവണത്തിലെ രണ്ട് ഗജകേസരി യോഗം; 3 രാശിക്ക് അത്യപൂര്‍വ്വ ഗുണഫലം
ശ്രാവണ മാസം നടക്കുകയാണ് ഇപ്പോള്‍. ജ്യോതിഷപ്രകാരം ശ്രാവണമാസം പ്രത്യേകതകള്‍ നിറഞ്ഞതാണ്. ഗ്രഹങ്ങളുടെ ചലനം മൂലം രണ്ട് ഗജകേസരി യോഗങ്ങള്‍ രൂപപ്പെടുന്ന അത്ഭുതകരമായ യാദൃശ്ചികതയുണ്ട്. ഇതില്‍ ഒരു യോഗം രൂപം കൊള്ളുന്നത് ജൂലൈ 10 മുതല്‍ ജൂലൈ 13 വരെയാണ്.
അതേസമയം, രണ്ടാമത്തെ ഗജകേസരി യോഗം ഓഗസ്റ്റ് ഏഴിന് രൂപീകരിക്കും. മൂന്ന് രാശിക്കാര്‍ക്ക് ഈ യോഗത്തില്‍ നിന്ന് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കാന്‍ പോകുന്നു. നിങ്ങളുടെ ജീവിതത്തില്‍ ഈ സമയം വച്ചടി വച്ചടി കയറ്റമായിരിക്കും. ശ്രാവണ മാസത്തിലെ ഈ രണ്ട് ശുഭയോഗങ്ങളില്‍ നിന്ന് നേട്ടം കൊയ്യുന്ന 3 രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
ഗജകേസരിയോഗം മേടം രാശിയില്‍ ഉണ്ടാകുന്നു. അതിന്റെ ശുഭപ്രതീക്ഷയോടെ നിങ്ങള്‍ക്ക് ഭാഗ്യം ലഭിക്കും. ജോലി ചെയ്യുന്ന ആളുകള്‍ക്ക് വലിയ സ്ഥാനം ലഭിക്കും. തൊഴില്‍രംഗത്ത് പുരോഗതിയുണ്ടാകും. മേടം രാശിക്കാര്‍ക്ക് ഈ യോഗത്തിന്റെ ശുഭഫലത്താല്‍ പുതിയ പദ്ധതിയോ പുതിയ ബിസിനസ്സോ തുടങ്ങാനാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും മുമ്പത്തേക്കാള്‍ മികച്ചതായിരിക്കും. വിവാഹം കഴിക്കാത്തവര്‍ക്ക് ഈ സമയം വ്യാഴത്തിന്റെ സ്വാധീനത്താല്‍ വിവാഹബന്ധങ്ങള്‍ വരും. ദമ്പതികളുടെ ദാമ്പത്യ ജീവിതം ഈ കാലയളവില്‍ സന്തോഷകരമായിരിക്കും.
മിഥുനം
ഗജകേസരിയോഗം മൂലം മിഥുനം രാശിക്കാരുടെ ഉറങ്ങിക്കിടന്ന ഭാഗ്യം ഉണരും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് വന്‍ നേട്ടങ്ങള്‍ ലഭിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ടവര്‍ക്കും ഈ മാസം പ്രയോജനം ലഭിക്കും. മിഥുനം രാശിക്കാര്‍ ഈ യോഗത്തില്‍ നിന്ന് പണം സമ്പാദിക്കും. കൂടാതെ നിങ്ങളുടെ ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് പ്രശംസം ലഭിക്കും. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടവര്‍ക്ക് വിജയം കൈവരിക്കാന്‍ കഴിയും. പുതിയ ജോലികള്‍ ആരംഭിക്കുന്നതിന് ഈ സമയം അനുകൂലമാണ്.

കര്‍ക്കടകം
കര്‍ക്കടക രാശിക്കാര്‍ക്ക് ഈ സമയം ഗജകേസരിയോഗം ഐശ്വര്യവും ഫലദായകവുമാണ്. ബിസിനസ്സുകാര്‍ക്ക് അവരുടെ ജോലി വിപുലീകരിക്കുന്നതില്‍ വിജയിക്കാന്‍ കഴിയും. ഈ ശുഭകരമായ യോഗം നിങ്ങള്‍ക്ക് പുതിയ വരുമാന സ്രോതസ്സുകള്‍ നല്‍കും. കര്‍ക്കടക രാശിക്കാരുടെ സാമ്പത്തിക വശം ശക്തമായിരിക്കും.
ജോലിയില്‍ നിന്നിരുന്ന തടസ്സങ്ങള്‍ നീങ്ങും. എന്നിരുന്നാലും, സ്ഥാനം വര്‍ദ്ധിക്കുന്നതിനനുസരിച്ച്, നിങ്ങളുടെ മേലുള്ള ജോലിയുടെ സമ്മര്‍ദ്ദവും വര്‍ദ്ധിക്കും. ഈ സമയത്ത് നിങ്ങളുടെ കരിയറിന് ശരിയായ ദിശ നല്കുന്നതില് നിങ്ങള്‍ വിജയിക്കും. പുരോഗതിയുടെ ഒരു പുതിയ പാത കണ്ടെത്താനാകും.
ഗജകേസരിയോഗം
ജ്യോതിഷത്തില്‍, ഒരു വ്യക്തിയുടെ ജീവിതത്തില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തുന്ന നിരവധി ശുഭകരമായ യോഗങ്ങളെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. ഇതിനെ രാജയോഗം എന്നും വിളിക്കുന്നു. അതിലൊന്നാണ് ഗജകേസരി യോഗം. ഗജകേസരി യോഗമുണ്ടെങ്കില്‍ ആ വ്യക്തി തുടര്‍ച്ചയായി ജീവിതത്തില്‍ വിജയത്തിന്റെ പടവുകള്‍ കയറുന്നു. ജ്യോതിഷപ്രകാരം ഗജകേസരി യോഗം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ യോഗം വളരെ ശക്തമാണ്.
ഈ യോഗം രൂപപ്പെടുമ്പോള്‍, ഒരു വ്യക്തി തന്റെ ധാരണയുടെയും ധൈര്യത്തിന്റെയും ശക്തിയില്‍ ജീവിതത്തില്‍ പെട്ടെന്ന് വിജയം നേടുന്നു. ഗജകേസരി യോഗത്തിന്റെ ശക്തി കാരണം നിങ്ങള്‍ക്ക് ഏറ്റവും വലിയ പ്രതിസന്ധി പോലും വളരെ എളുപ്പത്തില്‍ തരണം ചെയ്യാനാകുന്നു. എല്ലാ ഐശ്വര്യ യോഗകളിലും വച്ച് ഏറ്റവും ശക്തമായത് ഗജകേസരി യോഗമാണ്. സമ്പത്തിന്റെ ഘടകമായ വ്യാഴവും മനസ്സിന്റെ ഘടകമായ ചന്ദ്രനും കൂടിച്ചേര്‍ന്നാണ് ഈ യോഗം രൂപപ്പെടുത്തുന്നത്. ഗജകേസരി യോഗമുണ്ടെങ്കില്‍ ഒരു വ്യക്തിക്ക് ആനയെപ്പോലെ ശക്തിയും സമ്പത്തും ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications