Latest Updates
-
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം
രണ്ട് രാജയോഗങ്ങള്‍ അടുത്തടുത്ത്, ഇരട്ടി ഭാഗ്യം; ഈ 5 രാശിക്ക് ഇത് ജീവിതം മാറുന്ന കാലം
ജ്യോതിഷ കാഴ്ചപ്പാടില്‍ ഒക്ടോബര്‍ മാസം വളരെ സവിശേഷമാണ്. മാസത്തിന്റെ തുടക്കത്തില്‍ മൂന്ന് ഗ്രഹങ്ങള്‍ അവയുടെ സ്ഥാനം മാറ്റിയിരിക്കുന്നു. ഒക്ടോബര്‍ ഒന്നിന് ബുധന്‍ കന്നിരാശിയിലും ഒക്ടോബര്‍ രണ്ടിന് ശുക്രന് ചിങ്ങത്തിലും ഒക്ടോബര്‍ മൂന്നിന് ചൊവ്വ ഇടവ രാശിയിലും പ്രവേശിച്ചിരിക്കുന്നു. ഗ്രഹസംക്രമണം മൂലം ചിലപ്പോള്‍ ശുഭവും ചിലപ്പോള്‍ അശുഭവുമായ യോഗങ്ങള്‍ ഉണ്ടാകുന്നു. ശുക്രസംക്രമണം മൂലം വളരെ ശുഭകരമായ രണ്ട് രാജയോഗങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.
ശുക്രന് ചിങ്ങം രാശിയിലും ശനിദേവന് കുംഭം രാശിയിലും നില്ക്കുന്നു. ഈ രണ്ട് ഗ്രഹങ്ങളും പരസ്പരം അഭിമുഖീകരിക്കുന്നു. ഇതുമൂലം സമസപ്തക രാജയോഗം, കേന്ദ്ര ത്രികോണ രാജയോഗം തുടങ്ങിയ രാജയോഗങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ഈ രാജയോഗങ്ങളുടെ ഫലം എല്ലാ രാശികളിലേയും ആളുകളില്‍ കാണപ്പെടും. എന്നാല്‍ ഈ രാജയോഗം മൂലം 5 രാശിക്കാരുടെ ജീവിതത്തില്‍ നല്ല നാളുകള്‍ തുടങ്ങാന്‍ പോകുന്നു. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിയിലുള്ള ആളുകള്‍ക്ക് കേന്ദ്രത്രികോണം, സമസപ്തക രാജയോഗം എന്നിവയില്‍ നിന്ന് വളരെയധികം നേട്ടങ്ങള്‍ ലഭിക്കും. ശനി-ശുക്രന് മൂലം നിങ്ങള്‍ക്ക് ധനലാഭം ഉണ്ടാകും. ഈ സമയം ബിസിനസുകാര്‍ക്ക് ഭാഗ്യമായിരിക്കും. നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് നേട്ടമുണ്ടാകും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് കേന്ദ്ര ത്രികോണവും സമസപ്തക രാജയോഗവും അനുകൂലമായിരിക്കും. ശനി, ശുക്രന് എന്നിവരില്‍ നിന്ന് മറ്റുള്ളവരുടെ നല്ല പിന്തുണ ലഭിക്കും. ബിസിനസുകാര്‍ക്ക് നല്ല ദിവസങ്ങള്‍ ആരംഭിക്കാന്‍ പോകുന്നു. ജോലിസ്ഥലത്തെ പല ജോലികളും എളുപ്പത്തില്‍ പൂര്‍ത്തീകരിക്കാനാകും. കുടുംബത്തില്‍ സന്തോഷത്തിന്റെ അന്തരീക്ഷം ഉണ്ടാകും. ഏറെ നാളുകളായി മുടങ്ങിക്കിടന്ന ജോലികള്‍ പുനരാരംഭിക്കാനാകും.
ചിങ്ങം
കേന്ദ്ര ത്രികോണ രാജയോഗം ചിങ്ങം രാശിക്ക് ശുഭം തെളിയിക്കും. കാരണം നിങ്ങളുടെ രാശിയില്‍ നിന്ന് ഏഴാം ഭാവത്തിലാണ് ഈ യോഗ രൂപപ്പെടാന്‍ പോകുന്നത്. അതിനാല്‍ ഈ കാലയളവില്‍ നിങ്ങള്‍ക്ക് പങ്കാളിത്ത ജോലികളില്‍ വിജയം നേടാന്‍ കഴിയും. വിവാഹിതരുടെ ജീവിതവും സന്തോഷകരമായിരിക്കും. നിങ്ങളുടെ പങ്കാളിയും പുരോഗതി പ്രാപിച്ചേക്കാം. അതേ സമയം ശനിദേവന് ശശ രാജയോഗവും ഉണ്ടാക്കിയിട്ടുണ്ട്. ജോലിയിലും ബിസിനസ്സിലും നല്ല പുരോഗതി കൈവരിക്കാന്‍ കഴിയും. കൂടാതെ, അവിവാഹിതര്‍ക്ക് ഈ സമയം വിവാഹാലോചനകളും വന്നേക്കാം.
ഇടവം
ഇടവം രാശിയിലുള്ള ആളുകള്‍ക്ക് ശുക്രനില്‍ നിന്നും ശനിയില്‍ നിന്നും മികച്ച പിന്തുണ ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് പല തരത്തില്‍ പ്രയോജനം ലഭിക്കും. വീടോ വാഹനമോ വാങ്ങാന്‍ സാധ്യതയുണ്ട്. ഭൂമി ഇടപാടുകളില്‍ നിന്ന് സാമ്പത്തിക നേട്ടമുണ്ടാകും. കഠിനാധ്വാനം ചെയ്യുന്നവര്‍ക്ക് കൂടുതല്‍ നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ സാമൂഹിക ബഹുമാനം വര്‍ദ്ധിക്കും.
തുലാം
കേന്ദ്ര ത്രികോണ രാജയോഗത്തിന്റെ രൂപീകരണം നിങ്ങള്‍ക്ക് ഗുണം ചെയ്യും. കാരണം നിങ്ങളുടെ രാശിയില്‍ നിന്ന് അഞ്ചാം സ്ഥാനത്താണ് ഈ യോഗം രൂപപ്പെടുന്നത്. കൂടാതെ നാലാം ഭാവത്തിന്റെ അധിപന് ശനിയാണ്. അതിനാല്‍ ഈ കാലയളവില്‍ നിങ്ങള്‍ക്ക് എല്ലാ ഭൗതിക സുഖങ്ങളും ലഭിക്കും. വാഹനങ്ങളും വസ്തുവകകളും വാങ്ങാനാകും. ഈ കാലയളവില്‍ കുട്ടികള്‍ക്ക് പുരോഗതി കൈവരിക്കാന്‍ കഴിയും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ കാലഘട്ടം അനുകൂലമായിരിക്കും. നിങ്ങള്‍ക്ക് അപ്രതീക്ഷിതമായി പണം ലഭിച്ചേക്കാനും സാധ്യതയുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
