For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുളസി വീട്ടില്‍ അകത്ത് വേണ്ട; ദാരിദ്ര്യവും കഷ്ടപ്പാടും ഒഴിയില്ല

|

കാര്‍ത്തിക മാസത്തിലെ പന്ത്രണ്ടാം ദിവസമാണ് തുളസി വിവാഹം നടക്കുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഈ ദിനം ആഘോഷിക്കുന്നുണ്ട്. വിഷ്ണുവിന്റെ അവതാരമായ ഭഗവാന്‍ ശ്രീകൃഷ്ണനും ലക്ഷ്മീ ദേവിയുടെ അവതാരമായ തുളസിയും തമ്മില്‍ വിവാഹിതരാവുന്ന ദിനമാണ് തുളസിവിവാഹമായി കണക്കാക്കുന്നത്. ഇതിന് ശേഷം വിവാഹ സീസണിന്റെ ആരംഭമായാണ് കണക്കാക്കുന്നത്. തുളസി പൂജ ചില സ്ഥലങ്ങളില്‍ കാര്‍ത്തിക മാസത്തിലെ പതിനൊന്നാം ദിവസം മുതല്‍ പൗര്‍ണമി വരെ ആഘോഷിക്കാറുണ്ട്. പിന്നീട് മംഗല്യപൂജയോടെ ഈ ദിനം അവസാനിക്കുന്നതാണ്.

Tulsi Vivah 2021

പുത്ര ഭാഗ്യത്തിന് തുളസി വിവാഹം ഫലം നല്‍കുംപുത്ര ഭാഗ്യത്തിന് തുളസി വിവാഹം ഫലം നല്‍കും

മഹാവിഷ്ണുവിന്റെ പത്‌നിയായ ലക്ഷ്മീ ദേവിയാണ് തുളസിയായി അവതാരമെടുത്തിട്ടുള്ളത്. ഗംഗയും ലക്ഷ്മിയും സരസ്വതിയും മഹാവിഷ്ണുവിന്റെ ഭാര്യമാരായിരുന്നു. എന്നാല്‍ ഇവര്‍ തമ്മിലുള്ള കലഹം മൂത്തപ്പോള്‍ ലക്ഷ്മി ഭൂമിയില്‍ ഒരു ചെടിയായി പിറക്കട്ടെ എന്ന് സരസ്വതി ശപിക്കുകയായിരുന്നു. അതിന്റെ ഫലമായാണ് സരസ്വതി ദേവിയുടെ ശാപം നിമിത്തം ലക്ഷ്മി തുളസി ചെടിയായി ഭൂമിയില്‍ പിറന്നത്. തുലാസപ്പെടുത്താന്‍ കഴിയാത്തവള്‍ എന്നാണ് തുളസി എന്ന വാക്കിന്റെ അര്‍ത്ഥം. എന്നാല്‍ വീട്ടില്‍ തുളസി വെക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

തുളസി സ്ഥാപിക്കുമ്പോള്‍

തുളസി സ്ഥാപിക്കുമ്പോള്‍

വീട്ടില്‍ തുളസി സ്ഥാപിക്കുമ്പോള്‍ വാസ്തുശാസ്ത്രപരമായ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ വീടിന്റെ സ്ഥാനവും നിങ്ങളുടെ വീടിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന വസ്തുക്കളും തീരുമാനിക്കുന്നതില്‍ വാസ്തു ശാസ്ത്രം ഒരു പ്രധാന പങ്ക് വഹിക്കുന്നു. നിങ്ങളുടെ ഫര്‍ണിച്ചറുകളുടേയും വാതിലുകളുടേയും ദിശകളുമായി ചേര്‍ന്ന് പോസിറ്റീവ് ഊര്‍ജ്ജം ഉണ്ടാക്കുന്നതിന് വാസ്തു സഹായിക്കുന്നുണ്ട്. ഒരാളുടെ വാസസ്ഥലത്ത് സൂക്ഷിക്കേണ്ടതും പാടില്ലാത്തതുമായ ചില നിയമങ്ങള്‍ വാസ്തുവില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അത്തരത്തില്‍ ഒന്നാണ് തുളസി. തുളസി പോലുള്ള ചെടികളുടെ ചിത്രങ്ങളും പോര്‍ട്രെയിറ്റുകളും കൊണ്ട് വീടുകള്‍ അലങ്കരിക്കാന്‍ ആളുകള്‍ ഇഷ്ടപ്പെടുന്നെങ്കില്‍ അവര്‍ വാസ്തു അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്.

ചെടികളുടെ സ്ഥാനം

ചെടികളുടെ സ്ഥാനം

എന്നിരുന്നാലും, ചെടികള്‍ സൂക്ഷിക്കുന്ന നിങ്ങളുടെ സ്ഥാനം തെറ്റാണോ എന്നത് ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. ഹിന്ദു വിശ്വാസപ്രകാരം തുളസി വീട്ടില്‍ സൂക്ഷിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. വാസ്തു ശാസ്ത്ര പ്രകാരം, വീട്ടിലെ തുളസി ചെടിക്ക് വടക്ക്, വടക്ക്-കിഴക്ക് അല്ലെങ്കില്‍ കിഴക്ക് ദിശയാണ് തിരഞ്ഞെടുക്കേണ്ടത്. ഇത് വീട്ടില്‍ പോസിറ്റീവ് എനര്‍ജി സൃഷ്ടിക്കുകയും നെഗറ്റീവ് എനര്‍ജിയെ നശിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. എന്നാല്‍ വീടിന്റെ തെക്ക് ദിശയില്‍ തുളസി ചെടി നടാന്‍ പാടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍, നിങ്ങള്‍ക്ക് നഷ്ടം നേരിടേണ്ടി വന്നേക്കാം. അതിനാല്‍, വാസ്തു ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍, ശരിയായ ദിശ തിരഞ്ഞെടുത്തതിന് ശേഷം മാത്രം തുളസി ചെടി സൂക്ഷിക്കാന്‍ ശ്രമിക്കണം.

വീട്ടിനുള്ളില്‍ തുളസി വളര്‍ത്തുന്നത്

വീട്ടിനുള്ളില്‍ തുളസി വളര്‍ത്തുന്നത്

വീട്ടിനുള്ളില്‍ തുളസി ചെടി വളര്‍ത്താന്‍ പാടില്ല എന്ന് പറയുന്നതിന് പിന്നില്‍ ശാസ്ത്രീയമായ ചില കാരണങ്ങള്‍ കൂടിയുണ്ട്. ഇതില്‍ ഒരു ചെടിക്ക് നിലനില്‍ക്കാന്‍ എന്താണ് വേണ്ടത്, അതിന് സൂര്യപ്രകാശം ആവശ്യമാണ്, വായുവും വെള്ളവും ആവശ്യമാണ്, അവയില്ലാതെ ആ ചെടിക്ക് അതിജീവിക്കാന്‍ കഴിയില്ല. അതാണ് വീട്ടിനുള്ളില്‍ തുളസിച്ചെടി വളര്‍ത്തുന്നത് മോശമാണ് എന്ന് പറയുന്നത്. എപ്പോഴും പച്ചയായി വളരുന്നതിനാണ് തുളസി പരിപാലിക്കുന്നത്. എന്നാല്‍ തുളസി ഉണങ്ങുന്നതിലൂടെ അതിലൂടെ നമ്മുടെ വീട്ടിലെ ഐശ്വര്യം ഇല്ലാതാവുകയും ജീവിതത്തില്‍ ദോഷവും ഐശ്വര്യക്കേടും ദാരിദ്ര്യവും വര്‍ദ്ധിക്കും എന്നുമാണ് പറയുന്നത്. അതിനാല്‍ തന്നെ ധര്‍മ്മപരിപാലനത്തിനും ഐശ്വര്യത്തിനും വേണ്ടി തുളസി വീട്ടിന് വെളിയില്‍ വളര്‍ത്തുന്നത് തന്നെയാണ് ഐശ്വര്യം എന്ന് പറയുന്നത്. തുളസി ഒരു ഹെര്‍ബല്‍ സസ്യമായി കണക്കാക്കപ്പെടുന്നു, ഇത് പല രോഗങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഉപയോഗിക്കുന്നു, ഇത് നമ്മുടെ വീടുകള്‍ക്ക് പുറത്ത് ഒരു പ്രഭാവലയം സൃഷ്ടിക്കുകയും അത് നെഗറ്റീവിറ്റിയെ ഇല്ലാതാക്കുകയും ചെയ്യുന്നു എന്നാണ് വിശ്വാസം.

തുളസിയുടെ പ്രാധാന്യം

തുളസിയുടെ പ്രാധാന്യം

ഹിന്ദുമതത്തില്‍ തുളസി ചെടിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. വീട്ടില്‍ തുളസി ചെടി നട്ടുവളര്‍ത്തുന്നത് പോസിറ്റീവ് എനര്‍ജിയോടൊപ്പം ശുഭകരമായ ഫലങ്ങളും നല്‍കുന്നു. വാസ്തു ശാസ്ത്ര പ്രകാരം, തുളസി ചെടി തെറ്റായ ദിശയില്‍ സൂക്ഷിച്ചാല്‍ അത് നമ്മുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും. നിങ്ങള്‍ ഈ കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുകയാണെങ്കില്‍, അത് നിങ്ങളില്‍ മികച്ച ഫലവും പോസിറ്റീവ് ഊര്‍ജ്ജവും നിറക്കുന്നു എന്നാണ് പറയുന്നത്. വാസ്തു ശാസ്ത്ര പ്രകാരം, വടക്ക് കിഴക്ക് ദിശ സമ്പത്തിന്റെ ദേവനായ കുബേരന്റെ ദിശയായി കണക്കാക്കപ്പെടുന്നു. അതിനാല്‍ വീടിന്റെ സാമ്പത്തിക സ്ഥിതി വര്‍ധിപ്പിക്കാന്‍ തുളസി വടക്ക് കിഴക്ക് ദിശയില്‍ നടണം എന്നാണ് വാസ്തു പറയുന്നത്.

English summary

Tulsi Vivah 2021: Why Is Tulsi Worshipped Outside The House In Malayalam

Here in this article we are sharing an information why tulsi worshipped outside the house. Take a look.
Story first published: Tuesday, November 9, 2021, 12:45 [IST]
X
Desktop Bottom Promotion