For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുത്ര ഭാഗ്യത്തിന് തുളസി വിവാഹം ഫലം നല്‍കും

|

വളരെയധികം പരിശുദ്ധമായി കണക്കാക്കുന്ന ചെടികളിൽ ഒന്നാണ് തുളസി. അത്രക്കും പവിത്രമായാണ് ഈ ചെടിയെ കണക്കാക്കുന്നത്. ആയുർവ്വേദത്തിലും അതിപ്രധാനമായതാണ് തുളസി എന്ന കാര്യത്തിൽ സംശയം വേണ്ട. തുളസി കണ്ട് മരിച്ചാൽ വരെ അത് മോക്ഷം നല്‍കും എന്നാണ് വിശ്വാസം. പുത്ര ഭാഗ്യമില്ലാത്തവര്‍ പലതും ചെയ്തിട്ടും പരിഹാരമാണ് തുളസി വിവാഹം. ആയുർവ്വേദത്തിൽ ദിവ്യൗഷധമായി കണക്കാക്കുന്ന ഒന്നാണ് തുളസി.

Most read: ശക്തിയും സ്ഥാനവും കൈക്കലാക്കും ഈ രാശിയിലെ പെണ്ണ്Most read: ശക്തിയും സ്ഥാനവും കൈക്കലാക്കും ഈ രാശിയിലെ പെണ്ണ്

തുളസി വിവാഹം കഴിക്കുന്നതിലൂടെ അത് എങ്ങനെ പാലിക്കണം എന്ന കാര്യം പലര്‍ക്കും അറിയുകയില്ല. കുട്ടികൾ ഇല്ലാത്തവർക്ക് എന്തുകൊണ്ടും തുളസി വിവാഹം നടത്തുന്നതിലൂടെ കുട്ടികൾ ഉണ്ടാവും എന്നാണ് വിശ്വാസം. തുളസിയുടെ യഥാർത്ഥ പേര് വ‍ൃന്ദ എന്നാണ്. തുളസി വിവാഹം നടക്കുന്ന സമയത്ത് വൃന്ദയുടെ അനുഗ്രഹം തുളസിയിലേക്ക് ആവാഹിക്കപ്പെടുന്നു എന്നാണ് വിശ്വാസം. അതിന്റെ ഫലമായി തുളസിയുടെ അനുഗ്രഹം ദമ്പതികൾക്ക് ലഭിക്കുകയും അതിലൂടെ പുത്രസൗഭാഗ്യം ലഭിക്കുകയും ചെയ്യുന്നു എന്നാണ് വിശ്വാസം.

സാരിയും ആഭരണങ്ങളും

സാരിയും ആഭരണങ്ങളും

സാരിയും ആഭരണങ്ങളും വിവാഹത്തിന്റേത് പോലെ തന്നെ തയ്യാറാക്കേണ്ടത് അത്യാവശ്യമാണ്. തുളസി പൂജക്ക് വേണ്ടി സാരിയും ആഭരണങ്ങളും എല്ലാം സംഘടിപ്പിക്കണം. ഇത് നിങ്ങളിൽ പോസിറ്റീവ് എനർജി നിറക്കും എന്നാണ് വിശ്വാസം.

 തുളസി പറിക്കരുത്

തുളസി പറിക്കരുത്

തുളസി ഒരു കാരണവശാലും പറിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. എന്നാല്‍ നിങ്ങൾക്ക് രണ്ട് തുളസി ചെടി ഉണ്ടെങ്കിൽ തുളസി പൂജക്കും വിവാഹത്തിനും വേണ്ടി അതിൽ ഏറ്റവും പഴക്കം ചെന്ന തുളസിയാണ് ഉപയോഗിക്കേണ്ടത്. ഒരു കാരണവശാലും തുളസി പറിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ടത്.

ചാണകമുപയോഗിച്ച് മെഴുകിയ മുറ്റം

ചാണകമുപയോഗിച്ച് മെഴുകിയ മുറ്റം

ചാണകമുപയോഗിച്ച് മെഴുകിയ മുറ്റമാണ് പൂജക്ക് വേണ്ടി ഉപയോഗിക്കേണ്ടത്. ചാണകം ഉപയോഗിച്ച് മെഴുകിയ മുറ്റമാണെങ്കിൽ അത് പോസിറ്റീവ് എനർജി നിലനിർത്തും എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ തുളസി പൂജക്ക് മുൻപായി മുറ്റം ചാണകം ഉപയോഗിച്ച് മെഴുകുന്നതിന് ശ്രദ്ധിക്കണം.

ബ്രാഹ്മണ പെൺകുട്ടി

ബ്രാഹ്മണ പെൺകുട്ടി

തുളസി വിവാഹത്തിന് ഉപയോഗിച്ച സാരിയും ആഭരണങ്ങളും ബ്രാഹ്മണ പെൺകുട്ടിക്ക് ദാനം നൽകാൻ ശ്രദ്ധിക്കണം. ദാനം നൽകുന്ന പെൺകുട്ടി കന്യകയായിരിക്കണം എന്നുള്ളതാണ് മറ്റൊരു കാര്യം. കന്യകകൾക്ക് ഇത് ദാനം ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ജീവിതത്തിൽ തുളസിയുടെ അനുഗ്രഹത്തിന് കാരണമാകും എന്നാണ് പറയുന്നത്. മാത്രമല്ല ഈ ദാനത്തിന് ശേഷം കന്യകാ പൂജ ചെയ്യേണ്ടതും ആണ്.

തുളസിയെ മൂന്ന് ദിവസം പൂജിക്കുക

തുളസിയെ മൂന്ന് ദിവസം പൂജിക്കുക

തുളസിയെ മൂന്ന് ദിവസം സ്ഥിരമായി പൂജിക്കേണ്ടതാണ്. അതിന് ശേഷം സ്വന്തം മകളെപ്പോലെ തുളസിയെ മൂന്ന് ദിവസം പരിപാലിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ജീവിതത്തിൽ വളരെയധികം നേട്ടങ്ങൾ ഉണ്ടാക്കുന്നുണ്ട്. മാത്രമല്ല പുത്ര സൗഭാഗ്യം തുളസിയുടെ അനുഗ്രഹത്തിലൂടെ ലഭിക്കുന്നു എന്നും ആണ് വിശ്വാസം.

English summary

Tulsi Vivah can work wonders for childless couples

Read on to know how tulsi vivah can bring good news for childless couples
Story first published: Thursday, October 24, 2019, 18:04 [IST]
X
Desktop Bottom Promotion