Latest Updates
-
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
സൂര്യകൃപ ചൊരിയുന്ന തുലാം സംക്രാന്തി; രാശിപ്രകാരം ഇവ ദാനം ചെയ്താല്‍ വിട്ടൊഴിയാത്ത പുണ്യം
സൂര്യദേവനെ ആത്മാവിന്റെ ഘടകമായി കണക്കാക്കുന്നു. സൂര്യന് ഒരു രാശിയില്‍ 30 ദിവസം സഞ്ചരിക്കുന്നു. ഇതിനുശേഷം മറ്റൊന്നിലേക്ക് പ്രവേശിക്കുന്നു. ഹിന്ദു കലണ്ടര്‍ അനുസരിച്ച്, സൂര്യന് ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് നീങ്ങുമ്പോഴാണ് സംക്രാന്തി ഉണ്ടാകുന്നത്. സൂര്യന് എല്ലാ മാസവും രാശി മാറുന്നു. അത്തരമൊരു സാഹചര്യത്തില്‍ സൂര്യന് സംക്രമിക്കുന്ന രാശിയുടെ പേര് സംക്രാന്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ സമയം സൂര്യന് ഒക്ടോബര്‍ 18ന് തുലാം രാശിയിലേക്ക് പ്രവേശിക്കുന്നു. ഈ ദിവസം സൂര്യഭഗവാനെയും ലക്ഷ്മി ദേവിയെയും ആരാധിക്കുന്നതും ദാനം ചെയ്യുന്നതും നിങ്ങളുടെ ജീവിതത്തില്‍ പ്രത്യേക ഫലം നല്കുന്നു.
കര്‍ണാടകയിലും ഒഡീഷയിലും തുലാം സംക്രാന്തിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. സനാതന ധര്‍മ്മത്തില്‍ സംക്രാന്തി തീയതിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. സംക്രാന്തി തിയതിയില്‍ പുണ്യനദിയില്‍ കുളിക്കുന്നത് എല്ലാ പാപങ്ങളും അകറ്റുന്നു. ഇതോടൊപ്പം ആരോഗ്യകരമായ ജീവിതവും നയിക്കാനാകുന്നു. സൂര്യദേവന്റെ അനുഗ്രഹം ലഭിക്കാന്‍, തുലാം സംക്രാന്തി ദിനത്തില്‍ നിങ്ങളുടെ രാശി പ്രകാരം ചില വസ്തുക്കള്‍ ദാനം ചെയ്താല്‍ മതി. ജീവിതത്തില്‍ എന്നെന്നും ഐശ്വര്യം നിലനില്ക്കുന്നതായിരിക്കും. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

തുലാം സംക്രാന്തി ശുഭസമയം
ഹിന്ദു കലണ്ടര്‍ അനുസരിച്ച്, ഒക്ടോബര്‍ 18 ന് ഉച്ചയ്ക്ക് 01:18 ന് തുലാം രാശിയില്‍ സംക്രമിക്കും. ഇതോടൊപ്പം ഈ ദിവസം രാവിലെ 06.23 മുതല്‍ 12.06 വരെ പുണ്യകാലവും രാവിലെ 06.23 മുതല്‍ 08.18 വരെ മഹാപുണ്യകാലവും ആയിരിക്കും.
നവരാത്രിയിലെ തുലാം സംക്രാന്തി
ഈ വര്‍ഷം നവരാത്രി ദിനങ്ങളില്‍ സൂര്യന് തുലാം രാശിയില്‍ വരുന്നു. അത്തരമൊരു സാഹചര്യത്തില്‍ നവരാത്രിയും തുലാം സംക്രാന്തിയും കൂടിച്ചേര്‍ന്നാല്‍ ജീവിതത്തില്‍ സന്തോഷം മാത്രമേ ലഭിക്കൂ. സൂര്യന്റെ ശക്തിയുടെ സ്വാധീനത്താല്‍ ജീവിതത്തില്‍ അനുകൂല ഫലങ്ങള്‍ വര്‍ദ്ധിക്കുന്നതായിരിക്കും.
സൂര്യപൂജ നടത്തുക
തുലാ സംക്രാന്തി ദിനത്തില്‍ സൂര്യാരാധനയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഈ ദിവസം രാവിലെ കുളികഴിഞ്ഞ് വെള്ളവും, അരിയും, ചെമ്പരത്തിപ്പൂവും ഒരു ചെമ്പ് കലത്തില്‍ ഇട്ടു സൂര്യഭഗവാന് സമര്‍പ്പിക്കുക. ഇതോടൊപ്പം 'ഓം സൂര്യായ നമഃ' എന്ന മന്ത്രം ജപിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ജാതകത്തില്‍ സൂര്യന്റെ സ്ഥാനം ശക്തിപ്പെടും. ഇതോടൊപ്പം നിങ്ങള്‍ക്ക് സമ്പത്തും ഐശ്വര്യവും ലഭിക്കും.
ലക്ഷ്മി ദേവിയെ ആരാധിക്കുക
തുലാ സംക്രാന്തി നാളില്‍ ലക്ഷ്മി ദേവിയെ ആരാധിക്കുന്നത് വിശേഷ ഫലം നല്കുന്നു. ഈ ദിവസം ലക്ഷ്മി ദേവിക്ക് താമരപ്പൂവോ ചുവന്ന നിറത്തിലുള്ള പുഷ്പമോ സമര്‍പ്പിക്കുക. ഇതോടൊപ്പം അരി, പുഷ്പങ്ങള്‍, മാല, മധുരപലഹാരങ്ങള്‍ എന്നിവ സമര്‍പ്പിക്കുക.
മേടം
മേടം രാശിക്കാര്‍ തുലാ സംക്രാന്തിയില്‍ ശര്‍ക്കര, പയര്‍, ചുവന്ന മുളക് എന്നിവ ദാനം ചെയ്യണം. ഇത് ചൊവ്വാദോഷത്തിന്റെ പ്രഭാവം ഇല്ലാതാക്കുന്നു.
ഇടവം
സൂര്യഭഗവാന്റെ അനുഗ്രഹം ലഭിക്കാന്‍ ഇടവം രാശിക്കാര്‍ സംക്രാന്തി തിഥിയില്‍ അരിയും പാലും ദാനം ചെയ്യണം.
മിഥുനം
മിഥുന രാശിയിലുള്ളവര്‍ സൂര്യദേവനെ പ്രീതിപ്പെടുത്താന്‍ തുലാം സംക്രാന്തി ദിനത്തില്‍ വിവാഹിതരായ സ്ത്രീകള്‍ക്ക് പച്ച വളകള്‍ ദാനം ചെയ്യണം.
കര്‍ക്കിടകം
കര്‍ക്കടക രാശിക്കാര്‍ സൂര്യന്റെ അനുഗ്രഹം ലഭിക്കാന്‍ തുലാ ംസംക്രാന്തി നാളില്‍ വെള്ള വസ്ത്രം, പാല്, പഞ്ചസാര, മധുരപലഹാരങ്ങള്‍ എന്നിവ ദാനം ചെയ്യണം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ സൂര്യഭഗവാന്റെ അനുഗ്രഹം ലഭിക്കാന്‍ സംക്രാന്തി തിയതിയില്‍ ശര്‍ക്കരയും തേനും ദാനം ചെയ്യണം.
കന്നി
സൂര്യഭഗവാന്റെ അനുഗ്രഹം ലഭിക്കാന്‍ കന്നി രാശിക്കാര്‍ തുലാ സംക്രാന്തി ദിനത്തില്‍ അമ്മ പശുവിന് പച്ചപ്പുല്ല് നല്‍കണം.
തുലാം
തുലാം രാശിക്കാര്‍ സൂര്യദേവന്റെ അനുഗ്രഹം ലഭിക്കാന്‍ തുലാം സംക്രാന്തി തിയതിയില്‍ വെള്ള വസ്ത്രം ദാനം ചെയ്യണം.
വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ തുലാ സംക്രാന്തി തിയതിയില്‍ സൂര്യദേവന്റെ അനുഗ്രഹം ലഭിക്കാന്‍ ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങള്‍ ദാനം ചെയ്യണം.
ധനു
ധനുരാശിക്കാര്‍ സൂര്യദേവന്റെ അനുഗ്രഹം ലഭിക്കാന്‍ കുങ്കുമപ്പൂവ്, വാഴപ്പഴം, ചെറുപയര്‍ എന്നിവ ദാനം ചെയ്യണം.
മകരം
മകരം രാശിക്കാര്‍ സൂര്യദേവന്റെ അനുഗ്രഹം ലഭിക്കാന്‍ തുലാ സംക്രാന്തി ദിനത്തില്‍ കറുത്ത എള്ള് ദാനം ചെയ്യണം.
കുംഭം
സൂര്യഭഗവാന്റെ അനുഗ്രഹം ലഭിക്കാന്‍ കുംഭം രാശിക്കാര്‍ തുലാ സംക്രാന്തി തിയതിയില്‍ പുതപ്പുകള്‍ ദാനം ചെയ്യണം.
മീനം
മീനരാശിക്കാര്‍ തുലാ സംക്രാന്തി നാളില്‍ കടുക്, വാഴപ്പഴം, ചെറുപയര്‍ എന്നിവ ദാനം ചെയ്യണം. ഇത് സൂര്യഭഗവാന്റെ അനുഗ്രഹം നിലനിര്‍ത്താന്‍ സഹായിക്കും.



Click it and Unblock the Notifications
