Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ധനം വരാന്‍ ജാതക പ്രകാരം ഇതു ചെയ്യൂ
ധനം വരാന്‍ ജാതക പ്രകാരം ഇതു ചെയ്യൂ
എന്തൊക്കെ ആദര്‍ശം പറഞ്ഞാലും പണം നേടാനുള്ള പരക്കം പാച്ചിലിലാണ് മിക്കവാറും പേര്. ഇഷ്ടം പോലെ സമ്പാദിച്ചു കൂട്ടിയവരാകട്ടെ, ഇത് ഇരട്ടിപ്പിയ്ക്കാനുളള വിദ്യകള്‍ തേടിയും നെട്ടോട്ടമോടുന്നു.
ധന സമ്പാദനത്തിന് നേരായ വഴികളും വളഞ്ഞ വഴികളുമെല്ലാമുണ്ട്. നേരായ വഴികളെ കൂട്ടു പിടിയ്ക്കുന്നതാണ് നേരായ മാര്‍ഗവും.
ജ്യോതിഷവും ഒരു ശാസ്ത്ര ശാഖയാണ്. വിശ്വാസമുളളവര്ക്കു വിശ്വസിയ്ക്കാം. ഇല്ലാത്തവര്‍ക്കു വേണ്ടതാനും.
ധന സമ്പാദനത്തിന് ജ്യോതിഷത്തില്‍ പറയുന്ന ചില പ്രത്യേക വഴികളുണ്ട്. ഇത്തരം വഴികള്‍ പരീക്ഷിച്ചു നോക്കൂ. പണം വന്നു ചേരുമെന്നാണ് വിശ്വാസം.

ധന ഭാവം
ജാതക പ്രകാരം ധന ഭാവം എന്ന ഒന്നുണ്ട്. ഇത് അനുസരിച്ചു ധനം നേടുന്നതു മാത്രമല്ല, നില നിര്‍ത്തുക എന്നതും പ്രധാനമാണ്. ജാതകവശാല്‍ രണ്ടാം ഭാവം, പതിനൊന്നാം ഭാവം എന്നിവയാണ് ധനവുമായി ബന്ധപ്പെട്ടിട്ടുള്ളത്. ഇവ രണ്ടിനുമോ ഏതെങ്കില് ഒന്നിനുമോ പന്ത്രണ്ടാം ഭാവാധിപനുമായി ബന്ധമുണ്ടെങ്കില്‍ ധന നഷ്ടമാണ് ഫലം. ഇത്തരക്കാര്‍ ധനം നേരിട്ടു കൈകാര്യം ചെയ്യാതെ പങ്കാളിയേയോ മറ്റോ ഇതിനായി ഏല്പ്പിയ്ക്കുന്നതാകും നല്ലത്.

ശംഖ്
ശംഖ് ഹൈന്ദവ പൂജകളുമായി ബന്ധപ്പെട്ട ഒന്നാണ്. ശംഖൂതുന്നത് പൊതുവേ ക്ഷേത്രങ്ങളിലെ പതിവുമാണ്. ശംഖില്‍ തന്നെ പല തരമുണ്ട്. ഇതില്‍ ഏറ്റവും വിശേഷമായി കണക്കാക്കുന്ന ഒന്നാണ് വലം പിരി ശംഖ്. ഇതു വീട്ടില്‍ സൂക്ഷിയ്ക്കുന്നത്, പൂജാമുറിയില്‍ സൂക്ഷിയ്ക്കുന്നതു പൂജിയ്ക്കുന്നതുമെല്ലാം പണം വരാന്‍ നല്ലതാണെന്ന് ജ്യോതിഷം വിശദീകരിയ്ക്കുന്നു.

താമര
താമര ധനവുമായി ബന്ധപ്പെട്ട ഒന്നാണ്. വീട്ടില്‍ താമര വളര്‍ത്തുന്നത് ജ്യോതിഷ പ്രകാരം ധനം വരാന്‍ ഏറെ നല്ലതാണ്. ലക്ഷ്മീദേവിയാണ് പൊതുവെ ധനദേവതയായി കണക്കാക്കുന്നത്. ലക്ഷ്മീദേവിയേയും അന്നപൂര്ണേശ്വരിയേയും താമരപ്പൂ കൊണ്ടു പൂജിയ്ക്കുന്നത് ധനം നേടാന്‍ ഏറെ നല്ലതാണ്. താമര ലക്ഷ്മീദേവിയുടെ ഇരിപ്പിടം കൂടിയാണ്.

എല്ലാ മാസവും നാളു വരുമ്പോള്‍
എല്ലാ മാസവും നാളു വരുമ്പോള്‍, അതായത് പക്കപ്പിറന്നാളിന് ക്ഷേത്രത്തില്‍ ശ്രീ സൂക്തം, ഭാഗ്യ സൂക്തം എന്നീ അര്‍ച്ചനകള്‍ നടത്തുന്നത് ജ്യോതിഷത്തില്‍ ധനാഗമത്തിന് പറയുന്ന മറ്റൊരു വഴിയാണ്. ഇവ സ്വയം ഇത്തരം ദിവസങ്ങളില്‍ ജപിയ്ക്കുന്നതും നല്ലതാണ്. ദിവസവും ജപിയ്ക്കുന്നതും ഐശ്വര്യം കൊണ്ടു വരും.

ശ്രീ ചക്രം
വീട്ടില്‍ ശ്രീ ചക്രം വയ്ക്കുന്നത് ധനം വരാന്‍, ഐശ്വര്യമുണ്ടാന് ചെയ്യാവുന്ന ഒരു വഴിയാണ്. ഇത് ക്ഷേത്രത്തില്‍ പൂജിച്ചു വാങ്ങി പൂജാമുറിയിലോ മറ്റോ വച്ച് ദിവസവും പൂജിയ്ക്കുകയും ചെയ്യാം. ഗുണമുണ്ടാകും.

ലക്ഷ്മീനാരായണ സ്തോത്രം, കനകധാരാ സ്തോത്രം, ലക്ഷ്മീസൂക്തം, ഭാഗ്യസൂക്തം
ലക്ഷ്മീനാരായണ സ്തോത്രം, കനകധാരാ സ്തോത്രം, ലക്ഷ്മീസൂക്തം, ഭാഗ്യസൂക്തം എന്നിവ ജപിയ്ക്കുന്നത് ധനാഗമത്തിന് ജ്യോതിഷം പറയുന്ന മറ്റൊരു വഴിയാണ്.

തിരുപ്പതി
തിരുപ്പതി ഭഗവാനെ, അതായത് തിരുപ്പതി വെങ്കിടാചലപതിയെ ആരാധിയ്ക്കുന്നതും ദര്‍ശനവുമെല്ലാം ധനം നേടാനുള്ള ഒരു വഴിയാണ്.

ഗ്രഹ സ്വാധീനം
നമ്മുടെ ജാതകത്തില്‍ ഗ്രഹ സ്വാധീനം സാധാരണയാണ്. ജാതക വശാല്‍ ധനസ്ഥാനത്തുള്ള ഗ്രഹത്തെ കണ്ടെത്തി ആരാധിയ്ക്കുവാനും ജ്യോതിഷം പറയുന്നു.



Click it and Unblock the Notifications
