Latest Updates
-
2026 ജൂലൈ 18: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും പ്രണയ സൗഭാഗ്യവും തേടിയെത്തും! -
2026 ജൂലൈ 18 നക്ഷത്രഫലം: കരിയറിൽ നേട്ടവും സാമ്പത്തിക ഭദ്രതയും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ചരിത്രം കുറിക്കാൻ വിക്രം-1: ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം ഇന്ന് ശ്രീഹരിക്കോട്ടയിൽ കുതിച്ചുയരുന്നു -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഡൽഹിയിൽ റെക്കോർഡ് ചൂട്: വിയർപ്പും ചർമ്മപ്രശ്നങ്ങളും ഒഴിവാക്കാൻ യാത്രക്കാർ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂലൈ 17: വ്യതിപാത യോഗം, രാഹുകാലം; ഇന്ന് ഈ തെറ്റുകൾ വരുത്തരുത്, ജാഗ്രത! -
ആകാശത്ത് വിസ്മയം! ഇന്ന് രാത്രി ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
രവി യോഗം: ഇന്ന് സാമ്പത്തിക നേട്ടത്തിനും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
ഈ വെള്ളിയാഴ്ച ഭാഗ്യം തെളിയുന്ന 5 രാശിക്കാർ: സാമ്പത്തിക നേട്ടവും കരിയർ വളർച്ചയും ഉറപ്പ്! -
2026 ജൂലൈ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊക്കെ?
ശനീശ്വരന്റെ കടാക്ഷത്താല്‍ ദോഷങ്ങളില്‍ നിന്ന് മുക്തി; ഇന്ന് ഭാഗ്യഫലങ്ങള്‍ ഈ 5 രാശിക്ക്
മാര്‍ച്ച് 2 ശനിയാഴ്ച ചന്ദ്രന് തുലാം രാശിക്ക് ശേഷം വൃശ്ചിക രാശിയിലേക്ക് നീങ്ങാന്‍ പോകുന്നു. കൂടാതെ ഇന്ന് ഫാല്‍ഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ സപ്തമി തിഥിയാണ്. ഈ ദിവസം ഹര്ഷണയോഗം, ത്രിപുഷ്കരയോഗം, രവിയോഗം, വിശാഖം നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും നടക്കുന്നു. ജ്യോതിഷ പ്രകാരം 5 രാശിക്കാര്‍ക്ക് ഇന്ന് രൂപം കൊള്ളുന്ന ഐശ്വര്യ യോഗങ്ങളുടെ ഗുണം ലഭിക്കാന്‍ പോകുന്നു.
കിട്ടാതെ കിടക്കുന്ന പണം തിരികെ ലഭിക്കുകയും പങ്കാളിയുമായി നല്ല ദിനം ചെലവഴിക്കുകയും ചെയ്യും. ജാതകത്തില്‍ ശനിയുടെ സ്ഥാനം ശക്തിപ്പെടുകയും ശനിദേവന്റെ അനുഗ്രഹം നിലനില്ക്കുകയും ചെയ്യും. നിങ്ങളുടെ എല്ലാ ജോലികളും എളുപ്പത്തില്‍ പൂര്‍ത്തിയാകും. മാര്‍ച്ച് 2 ന് ശനിയാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് മാര്‍ച്ച് 2 നല്ല ഫലങ്ങള്‍ നല്‍കും. മേടം രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യം അനുകൂലമാകും. പണം സമ്പാദിക്കാനുള്ള അവസരങ്ങള്‍ ലഭിക്കും. വീട്ടിലെ മുതിര്‍ന്നവരുമായി നല്ല ബന്ധം നിലനിര്‍ത്തും. നിങ്ങളുടെ പ്രണയ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധത്തില്‍ സ്നേഹവും ഐക്യവും നിലനിര്‍ത്തും. നിങ്ങളുടെ ബന്ധം സന്തോഷം നിറഞ്ഞതായിരിക്കും. സ്വന്തമായി ബിസിനസ്സ് ഉള്ളവര്‍ ശനിദേവന്റെ അനുഗ്രഹത്താല്‍ നല്ല ലാഭം നേടും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരുമായുള്ള ബന്ധം മികച്ചതായിരിക്കും. മാതാപിതാക്കളുടെ അനുഗ്രഹം ലഭിക്കും. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടാകും.
പരിഹാരം: ശനിദോഷം അകറ്റാന്‍, ശനിയാഴ്ച ഒരു പാത്രത്തില്‍ കടുകെണ്ണ എടുത്ത് അതില്‍ ഒരു നാണയം വയ്ക്കുക. അതില്‍ നിങ്ങളുടെ പ്രതിബിംബം കാണുക. എന്നിട്ട് ആ എണ്ണ ചോദിക്കുന്ന വ്യക്തിക്ക് കൊടുക്കുക അല്ലെങ്കില്‍ ശനിദേവന്റെ ക്ഷേത്രത്തില്‍ വയ്ക്കുക.
ചിങ്ങം
മാര്‍ച്ച് 2 ചിങ്ങം രാശിക്കാര്‍ക്ക് പുരോഗതിയുടെ ദിവസമാണ്. ചിങ്ങം രാശിക്കാര്‍ ശനിദേവന്റെ കൃപയാല്‍ വിവിധ മേഖലകളില്‍ പുരോഗതി പ്രാപിക്കുകയും കൂടുതല്‍ കൂടുതല്‍ പണം സമ്പാദിക്കാന്‍ സാധിക്കുകയും ചെയ്യും. നിങ്ങളുടെ സുഹൃത്തുക്കളുടെ സഹായത്തോടെ നിങ്ങള്‍ക്ക് ഒരു പുതിയ പ്ലാന്‍ ആരംഭിക്കാന്‍ കഴിയും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മുമ്പത്തേതിനേക്കാള്‍ മികച്ചതായിരിക്കും. നിങ്ങളുടെ വീട്ടില്‍ ചില അതിഥികള്‍ വന്നേക്കാം. നിങ്ങളുടെ ഇണയുമായുള്ള ബന്ധം നല്ലതായിരിക്കും.
പരിഹാരം: കുടുംബത്തിലെ സന്തോഷത്തിനും സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി, ശനിയാഴ്ച ശനി യന്ത്രം സ്ഥാപിച്ച് ശനി ചാലിസ പാരായണം ചെയ്യുക. ദരിദ്രരെ സഹായിക്കുക.
തുലാം
മാര്‍ച്ച് 2 തുലാം രാശിക്കാര്‍ക്ക് പുരോഗതിയുടെ പുതിയ വഴികള്‍ തുറക്കും. തുലാം രാശിക്കാര്‍ക്ക് സാമൂഹികമായ അന്തസ്സ് വര്‍ദ്ധിക്കും, ഓരോ ഘട്ടത്തിലും കുടുംബാംഗങ്ങളുടെ പിന്തുണയും ലഭിക്കും. ജോലി അന്വേഷിക്കുന്ന അല്ലെങ്കില്‍ പുതിയ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് ഒരു നല്ല ഓഫര്‍ ലഭിച്ചേക്കാം. സ്വന്തമായി ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല നേട്ടങ്ങള്‍ ലഭിക്കും. ആരോഗ്യ സംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍, ശനിദേവന്റെ കൃപയാല്‍ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുകയും നിങ്ങള്‍ക്ക് ഊര്ജ്ജസ്വലത അനുഭവപ്പെടുകയും ചെയ്യും. ധനസമ്പാദനത്തിനുള്ള പുതിയ വഴികള്‍ സൃഷ്ടിക്കപ്പെടും, ബിസിനസ്സും നന്നായി വളരും.
പരിഹാരം: മാനസിക സമാധാനത്തിന് എല്ലാ ശനിയാഴ്ചയും മാവും കറുത്ത എള്ളും പഞ്ചസാരയും കലര്‍ത്തി ഉറുമ്പുകള്‍ക്ക് ഭക്ഷണം നല്‍കുക. കൂടാതെ കടുകെണ്ണ കൊണ്ടുണ്ടാക്കിയ സാധനങ്ങള്‍ പാവപ്പെട്ടവര്‍ക്കും ദരിദ്രര്‍ക്കും നല്കി സേവിക്കുക.
ധനു
മാര്‍ച്ച് 2 ധനു രാശിക്കാര്‍ക്ക് നല്ല ദിവസമാണ്. ധനു രാശിക്കാര്‍ കുടുംബാംഗങ്ങളോടും പ്രിയപ്പെട്ടവരോടും ഒപ്പം സന്തോഷത്തോടെ സമയം ചെലവഴിക്കും. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ താല്‍പ്പര്യമുള്ളവരായിരിക്കും. നിങ്ങള്‍ എന്തെങ്കിലും പുതിയ ജോലി തുടങ്ങാന്‍ പോകുകയാണെങ്കില്‍ തീര്‍ച്ചയായും മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങുക. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. ബിസിനസുകാര്‍ക്ക് ശനിദേവന്റെ കൃപയാല്‍ നല്ല ലാഭം ലഭിക്കും. പ്രണയിതാക്കള്‍ക്ക് ഇന്ന് പങ്കാളിയുമായി എവിടെയെങ്കിലും പോകാന്‍ പ്ലാന്‍ ചെയ്യും.
ദോഷപരിഹാരം: തടസ്സങ്ങള്‍ മാറാന്‍ ആല്മരത്തില് വെള്ളം ഒഴിച്ച് നാലുമുഖ ദീപം തെളിയിക്കുക. കൂടാതെ ശനി ദേവന് കറുത്ത എള്ള് സമര്‍പ്പിക്കുകയും രാവിലെയും വൈകുന്നേരവും 'ഓം ശന് ശനൈശ്ചരായ നമഃ' എന്ന മന്ത്രം ജപിക്കുകയും ചെയ്യുക.
കുംഭം
മാര്‍ച്ച് 2 കുംഭം രാശിക്കാര്‍ക്ക് വളരെ നല്ല ദിവസമാണ്. കുംഭം രാശിക്കാരുടെ സഹോദരങ്ങളുമായുള്ള ബന്ധം സുരക്ഷിതവും ശക്തവുമായിരിക്കും. നിങ്ങളുടെ കരിയറില്‍ ചില മാറ്റങ്ങള്‍ കാണും. വിദേശത്ത് ജോലി ലഭിക്കുന്നതിന് അനുകൂലമായ അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം. ജോലിസ്ഥലത്ത് നിങ്ങളുടെ സ്വാധീനം വര്‍ദ്ധിക്കും. വ്യാപാരികള്‍ എതിരാളികളെക്കാള്‍ മുന്നേറുകയും നല്ല ലാഭം നേടുകയും ചെയ്യും. നിങ്ങളുടെ സന്താനങ്ങളില്‍ നിന്ന് ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇടയുണ്ട്. നിങ്ങള്‍ ഒരു പുതിയ വസ്തുവോ വാഹനമോ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. നിങ്ങളുടെ ചുറ്റുമുള്ള അന്തരീക്ഷം മികച്ചതായിരിക്കും. നിങ്ങള്‍ക്ക് ധാരാളം പുതിയ സുഹൃത്തുക്കളെ ലഭിക്കും.
പരിഹാരം: ശനിദേവനെ പ്രീതിപ്പെടുത്താന്‍ 'ഓം പ്രാന്‍ പ്രീന്‍ പ്രാന്‍ സ: ശനൈശ്ചരായ നമഃ' എന്ന മന്ത്രം മൂന്ന് തവണ ജപിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications