Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
മാറ്റമാണ് ഇന്ന് ജീവിതത്തില്‍, നേട്ടങ്ങള്‍ നിരവധി; ചൊവ്വാഴ്ച ഭാഗ്യഫലം നേടുന്ന 5 രാശി
ഡിസംബര്‍ 19 ചൊവ്വാഴ്ച ചന്ദ്രന് കുംഭം രാശിക്ക് ശേഷം മീനരാശിയിലേക്ക് കടക്കാന്‍ പോകുന്നു. കൂടാതെ ഇന്ന് മാര്‍ഗശീര്‍ഷ മാസത്തിലെ ശുക്ല പക്ഷത്തിലെ ഏഴാം നാളായതിനാല്‍ സര്‍വാര്‍ത്ത സിദ്ധിയോഗം, ത്രിപുഷ്കരയോഗം, സിദ്ധിയോഗം, വ്യതിപത്യോഗം, ഉത്രട്ടാതി നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും നടക്കുന്നു. ജ്യോതിഷം അനുസരിച്ച് അഞ്ച് രാശിക്കാര്‍ക്ക് ഇന്ന് രൂപം കൊള്ളുന്ന ശുഭയോഗങ്ങളില്‍ നിന്ന് പ്രയോജനം ലഭിക്കാന്‍ പോകുന്നു.
ഈ രാശിചിഹ്നങ്ങളിലുള്ള ആളുകള്‍ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതില്‍ വിജയിക്കും, നിങ്ങളുടെ ആശയവിനിമയ കഴിവുകളും മെച്ചപ്പെടും. ജാതകത്തില്‍ ചൊവ്വയുടെ സ്ഥാനം ശക്തിപ്പെടുകയും നിങ്ങള്‍ക്ക് ഹനുമാന് സ്വാമിയുടെ അനുഗ്രഹം ലഭിക്കുകയും ചെയ്യും. ഡിസംബര്‍ 19 ചൊവ്വാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം കൈവരുന്നത് എന്ന് നമുക്ക് നോക്കാം.

മിഥുനം
ത്രിപുഷ്കരയോഗം മൂലം മിഥുന രാശിക്കാര്‍ക്ക് ഡിസംബര്‍ 19 അനുകൂലമായിരിക്കും. മിഥുന രാശിക്കാര്‍ പ്രൊഫഷണല്‍ ജീവിതത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും, നിങ്ങളുടെ കഠിനാധ്വാനം കഴിവും പൂര്‍ണ്ണമായി വിലമതിക്കപ്പെടും. കൂടാതെ, ഇന്ന് നിങ്ങള്‍ക്ക് പുതിയ ചില ഉത്തരവാദിത്തങ്ങളും ലഭിച്ചേക്കാം. പ്രണയ ജീവിതം നയിക്കുന്നവര്‍ക്ക് തങ്ങളുടെ പങ്കാളിയെ എവിടെയെങ്കിലും കൊണ്ടുപോകാനാകും. കുടുംബാന്തരീക്ഷം മികച്ചതായിരിക്കും. നിങ്ങള്‍ സഹോദരങ്ങളോടൊപ്പം നല്ല സമയം ചെലവഴിക്കും. വിദൂരത്ത് താമസിക്കുന്ന കുടുംബാംഗങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് സന്തോഷവാര്‍ത്ത ലഭിക്കും. നിങ്ങളുടെ ആശയവിനിമയ കഴിവുകള്‍ മെച്ചപ്പെടുകയും ജോലിയില്‍ വിജയം നേടുകയും ചെയ്യും.
പ്രതിവിധി: പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കാന്‍ 11 ആലിലകള്‍ വൃത്തിയാക്കി അതില്‍ ചന്ദനം കൊണ്ട് ശ്രീരാം എന്ന് എഴുതി ഹനുമാന് സ്വാമിക്ക് സമര്‍പ്പിക്കുക.
ചിങ്ങം
ഡിസംബര്‍ 19 ചിങ്ങം രാശിക്കാര്‍ക്ക് സിദ്ധിയോഗം മൂലം ഗുണകരമാകും. ചിങ്ങം രാശിക്കാര്‍ ഹനുമാന് സ്വാമിയുടെ കൃപയാല്‍ ജനങ്ങള്‍ക്കിടയില്‍ നിങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുന്നതില്‍ വിജയിക്കുകയും ജോലിയില്‍ വിജയം നേടുകയും ചെയ്യും. നിങ്ങളുടെ ജോലികള്‍ എളുപ്പമാകും. നിങ്ങള്‍ സുഹൃത്തുക്കളുമായി നല്ല സമയം ചെലവഴിക്കും. നിങ്ങളുടെ ജോലി കൂടുതല്‍ മെച്ചപ്പെടുത്താനുള്ള അവസരം നാളെ നിങ്ങള്‍ക്ക് ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ അഭിപ്രായവ്യത്യാസമുണ്ടായാല്‍ അത് ഇന്ന് അവസാനിക്കും. നിങ്ങള്‍ രണ്ടുപേരും പരസ്പരം അടുക്കുകയും ചെയ്യും.
ദോഷപരിഹാരം: തര്‍ക്കങ്ങളില്‍ നിന്ന് മുക്തി നേടാന്‍, ഹനുമാന് സ്വാമിയുടെ പാദങ്ങളില്‍ സ്പര്‍ശിച്ച് അനുഗ്രഹം വാങ്ങുക, 11 പരിക്രമം കഴിഞ്ഞ് ഹനുമാന് ചാലിസ ചൊല്ലുകയും ഹനുമാന് മന്ത്രങ്ങള്‍ ജപിക്കുകയും ചെയ്യുക.
കന്നി
ഡിസംബര്‍ 19 കന്നി രാശിക്കാര്‍ക്ക് സര്‍വാര്‍ത്ത സിദ്ധി യോഗമായതിനാല്‍ നല്ല ദിവസമാണ്. കന്നിരാശിക്കാര്‍ കഠിനാധ്വാനത്തിലൂടെ ലാഭം വര്‍ദ്ധിപ്പിക്കുന്നതില്‍ വിജയിക്കും, കുടുംബാംഗങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ണ്ണമായും നിറവേറ്റും. നിങ്ങള്‍ ആരെയെങ്കിലും ഇഷ്ടപ്പെടുന്നുവെങ്കില്‍ ഇന്ന് നിങ്ങളുടെ വികാരങ്ങള്‍ അവരോട് പ്രകടിപ്പിക്കാന്‍ അനുകൂലമായ ദിവസമായിരിക്കും. കുടുംബത്തില്‍ മംഗളകരമായ ചില പരിപാടികളും നടത്താനാകും. പങ്കാളിത്തത്തോടെ ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ഇന്ന് സാമ്പത്തിക നേട്ടമുണ്ടാകാനും ബിസിനസ് വിപുലീകരിക്കാനും കഴിയും. നിങ്ങളുടെ ഏതെങ്കിലും ജോലി വളരെക്കാലമായി കുടുങ്ങി കിടക്കുന്നുണ്ടെങ്കില്‍ ഇന്ന് അത് പൂര്‍ത്തിയാക്കാനാകും.
ദോഷപരിഹാരം: ശുഭ ഫലങ്ങള്‍ ലഭിക്കുന്നതിന് ചുവന്ന വസ്ത്രം ധരിക്കുക. കൂടാതെ ഹനുമാന് സ്വാമിക്ക് ശര്‍ക്കരയും പയറും സമര്‍പ്പിക്കുക.
തുലാം
ഡിസംബര്‍ 19 ഉത്രട്ടാതം നക്ഷത്രം മൂലം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. തുലാം രാശിക്കാരുടെ സംസാര മാധുര്യം ഇന്ന് വര്‍ദ്ധിക്കും, എല്ലാ സാഹചര്യങ്ങളും നന്നായി മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ബിസിനസ്സില്‍ നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. ബിസിനസുകാര്‍ക്ക് വിജയസാധ്യതകളുണ്ട്, നിങ്ങളുടെ പ്രശസ്തിയും വര്‍ദ്ധിക്കും. വിദ്യാഭ്യാസത്തിനായി വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് നല്ല അവസരം ലഭിച്ചേക്കാം. ശാരീരികമോ മാനസികമോ ആയ എന്തെങ്കിലും പ്രശ്നങ്ങളില്‍ കുടുങ്ങിപ്പോയാല്‍ ഇന്ന് നിങ്ങള്‍ക്ക് അതില്‍ നിന്ന് മോചനം ലഭിക്കും. കുടുംബജീവിതം നല്ലതായിരിക്കും, കുടുംബാംഗങ്ങള്‍ക്കിടയില്‍ പരസ്പര സ്നേഹവും ഉണ്ടാകും.
പരിഹാരം: ശത്രുക്കളും തടസ്സങ്ങളും അകറ്റാന്‍, ചൊവ്വാഴ്ച വ്രതമെടുത്ത് ഹനുമാന് ക്ഷേത്രത്തില്‍ 21 ദിവസം ബജ്റംഗ് ബാന ചൊല്ലുക.
ധനു
ഡിസംബര്‍ 19 ധനു രാശിക്കാര്‍ക്ക് സിദ്ധിയോഗം മൂലം മഹത്തായ ദിവസമാണ്. ഹനുമാന് സ്വാമിയുടെ അനുഗ്രഹത്താല്‍ ധനു രാശിക്കാര്‍ക്ക് ജ്ഞാനം വര്‍ദ്ധിക്കുകയും ആത്മീയ പ്രവര്‍ത്തനങ്ങളോടുള്ള ചായ്വ് വര്‍ദ്ധിക്കുകയും ചെയ്യും. നിങ്ങള്‍ക്ക് ചൊവ്വാഴ്ച ഉപവസിക്കാം, കൂടാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കുറച്ച് പണം ചെലവഴിക്കുകയും ചെയ്യാനാകും. നിങ്ങളുടെ ഇണയുമായി എന്തെങ്കിലും തര്‍ക്കം നടക്കുന്നുണ്ടെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് അതെല്ലാം പരിഹരിക്കാനാകും. ധനു രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യം അനുകൂലമായാല്‍ മാതാപിതാക്കളില്‍ നിന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം, അത് വീട്ടിലെ അന്തരീക്ഷം പ്രസന്നമാക്കും. കുടുംബ ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് പിതാവിന്റെ ഉപദേശം പ്രയോജനപ്പെടും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിങ്ങള്‍ക്ക് പെട്ടെന്ന് പണം സമ്പാദിക്കാനുള്ള അവസരങ്ങളുണ്ടാകും.
ദോഷപരിഹാരം: ഭാഗ്യം വര്‍ധിപ്പിക്കാന്‍, ഹനുമാന് സ്വാമിയുടെ മുന്നില്‍ ഒരു പാത്രം വെള്ളം വയ്ക്കുക, 21 ദിവസം ഹനുമാന് ബാഹുക്ക് പാരായണം ചെയ്യുക. പാഠം കഴിഞ്ഞ് എല്ലാ ദിവസവും വെള്ളം കുടിക്കുക, അടുത്ത ദിവസം മറ്റൊരു വെള്ളം സൂക്ഷിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
