Latest Updates
-
ജിമ്മിൽ പോകണ്ട, വയറിലെ കൊഴുപ്പ് കളയാൻ ശിൽപ ഷെട്ടിയുടെ ഈ 'വി-സിറ്റ്' വ്യായാമം മതി! -
ഗുരു ഗോചരം 2026: വ്യാഴം കർക്കടകത്തിൽ എത്തുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ജൂൺ 2-ലെ ഗ്രഹനില: കരിയറിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം കരുതിയിരിക്കുക -
ജൂൺ 2: ധനു, ഇടവം രാശിക്കാർക്ക് വൻ ധനയോഗം; ഇന്നത്തെ ശുഭമുഹൂർത്തവും ഗണ്ഡമൂല ദോഷവും അറിയാം -
2026 ജൂൺ 2: ചിങ്ങം, ധനു രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഇന്നത്തെ ഗ്രഹനിലയിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ! -
ജൂൺ 2 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു -
ഇന്നത്തെ രാശിഫലം: മേടം മുതൽ മീനം വരെ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം സമ്പൂർണ്ണ ഫലം -
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്!
ത്രിപുഷ്കരയോഗത്തിന്റെ ഗുണഫലങ്ങള്‍, ജീവിതം ആഘോഷിച്ച് തീര്‍ക്കുന്ന 4 രാശിക്കാര്‍
ഒക്ടോബര്‍ 29 ഞായറാഴ്ച ചന്ദ്രന് ചൊവ്വയുടെ രാശിയായ മേടത്തില് പ്രവേശിക്കാന്‍ പോകുന്നു. കൂടാതെ ഇന്ന് കാര്‍ത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിലെ പ്രതിപദ തിഥിയാണ്. അതായത് കാര്‍ത്തികമാസം ഇന്നുമുതല്‍ ആരംഭിക്കുന്നു. ഈ ശുഭദിനത്തില്‍ ത്രിപുഷ്കരയോഗം, സിദ്ധിയോഗം, ഭരണി നക്ഷത്രം എന്നിവയുടെ ഐശ്വര്യ സംയോജനവും നടക്കുന്നു. ഈ ശുഭമുഹൂര്‍ത്തത്തില്‍ ചെയ്യുന്ന ഏതൊരു പ്രവൃത്തിയും എപ്പോഴും മൂന്നിരട്ടി ഫലം നല്‍കുമെന്ന് ജ്യോതിഷത്തില്‍ പറയപ്പെടുന്നു, അതിനാല്‍ ഈ ദിവസം ശുഭകരമായ ജോലികള്‍ ചെയ്യണം.
പുതിയ കാര്യങ്ങള്‍ ആരംഭിക്കുന്നതിന് ഇന്ന് അനുകൂലമായ ദിവസമായിരിക്കും. ജ്യോതിഷം അനുസരിച്ച് അഞ്ച് രാശിക്കാര്‍ക്ക് ഞായറാഴ്ച മികച്ച ദിവസമാണ്. ഈ രാശിക്കാര്‍ പണം ലാഭിക്കുന്നതില്‍ വിജയിക്കുകയും കുടുംബാംഗങ്ങളുമായും പ്രിയപ്പെട്ടവരുമായും സന്തോഷകരമായ സമയം ചെലവഴിക്കുകയും ചെയ്യും. ജാതകത്തില്‍ സൂര്യന്റെ സ്ഥാനം ശക്തിപ്പെടുകയും ഭാഗ്യം സൂര്യനെപ്പോലെ പ്രകാശിക്കുകയും ചെയ്യും. ഒക്ടോബര്‍ 29 ഞായറാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ശുഭഫലങ്ങള്‍ നല്‍കുന്നതെന്ന് നമുക്ക് നോക്കാം.

മിഥുനം
ഒക്ടോബര്‍ 29 മിഥുന രാശിക്കാര്‍ക്ക് നല്ല ദിവസമായിരിക്കും. മിഥുന രാശിക്കാര്‍ക്ക് ജോലിസ്ഥലത്ത് ബഹുമാനം വര്‍ദ്ധിക്കും, ബിസിനസുകാര്‍ക്ക് അവരുടെ മേഖലയില്‍ കൂടുതല്‍ ലാഭം നേടാനുള്ള അവസരം ലഭിക്കും. ഈ രാശിയിലുള്ള ആളുകള്‍ പരമാവധി പണം സമ്പാദിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഇതുമായി ബന്ധപ്പെട്ട പദ്ധതികളും ആസൂത്രണം ചെയ്യും. പ്രണയ ജീവിതത്തില്‍ സമാധാനം ഉണ്ടാകും. നിങ്ങളുടെ പ്രണയ പങ്കാളിയുമായി എവിടെയെങ്കിലും പോകാനും നിങ്ങള്‍ പദ്ധതിയിടും. സന്താനങ്ങളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും.
പരിഹാരം: ആല്‍മരത്തിന്റെ ചുവട്ടില്‍ പാല് അര്‍പ്പിക്കുകയും നിങ്ങളുടെ പ്രശ്നങ്ങള്‍ പറയുകയും ചെയ്യുക.
ചിങ്ങം
ഒക്ടോബര്‍ 29 ചിങ്ങം രാശിക്കാര്‍ക്ക് സന്തോഷകരമായ ദിവസമാണ്. ശുഭകരമായ യോഗങ്ങളുടെ സ്വാധീനത്താല്‍ ചിങ്ങം രാശിക്കാരുടെ അഭിലാഷങ്ങള്‍ സഫലമാകും. മുതിര്‍ന്നവരുടെ അനുഗ്രഹവും ലഭിക്കും. ജോലിയുള്ളവര്‍ക്ക് മറ്റൊരു കമ്പനിയിലേക്ക് മാറുന്നത് പരിഗണിക്കാം. ഞായറാഴ്ചയായതിനാല്‍ അലസതയുടെ അന്തരീക്ഷം ഉണ്ടാകും, സുഹൃത്തുക്കളുമായി ഉല്ലസിക്കാന്‍ അവസരമുണ്ടാകും. ബിസിനസുകാര്‍ തങ്ങളുടെ ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകുന്നതില്‍ വിജയിക്കും. പുതിയ തന്ത്രങ്ങളില്‍ പ്രവര്‍ത്തിക്കും. പൂര്‍വ്വിക സ്വത്തില്‍ നിന്ന് പണം സമ്പാദിക്കാനുള്ള അവസരം നിങ്ങള്‍ക്ക് ലഭിക്കും. വിദേശത്തേക്ക് പോകാനുള്ള നിങ്ങളുടെ ആഗ്രഹവും സഫലമാകും.
പരിഹാരം: സാമ്പത്തിക പുരോഗതിക്കായി, സൂര്യഭഗവാന് വെള്ളത്തില്‍ അരി കലക്കി അര്‍പ്പിക്കുകയും സൂര്യ ബീജമന്ത്രം ജപിക്കുകയും ചെയ്യുക.
തുലാം
ഒക്ടോബര്‍ 29 തുലാം രാശിക്കാര്‍ക്ക് ഗുണകരമാണ്. അതിനാല്‍ തുലാം രാശിക്കാരുടെ മുഖത്ത് സന്തോഷം വ്യക്തമായി കാണാം. ചില സ്രോതസ്സുകളില്‍ നിന്ന് പെട്ടെന്ന് സാമ്പത്തിക നേട്ടമുണ്ടാകും. പ്രണയിതാക്കള്‍ക്ക് അവിസ്മരണീയവും സന്തോഷകരവുമായ ചില നിമിഷങ്ങള്‍ ചെലവഴിക്കാന്‍ അവസരം ലഭിക്കും. നിങ്ങള്‍ വളരെ ഊര്‍ജസ്വലനാകും, വീട്ടില്‍ കുട്ടികളുമായി നല്ല സമയം ചെലവഴിക്കും. കുടുംബാംഗങ്ങളോടൊപ്പം ചില സ്ഥലത്തേക്ക് പോകാന്‍ നിങ്ങള്‍ക്ക് പ്ലാന്‍ ചെയ്യാം. ഇന്ന് ചില നല്ല വാര്‍ത്തകളും നിങ്ങള്‍ക്ക് ലഭിക്കും.
പരിഹാരം: പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് ആശ്വാസം ലഭിക്കാന്‍, സൂര്യന് ശര്‍ക്കരയും നെയ്യും വെള്ളത്തില്‍ സമര്‍പ്പിച്ച് സൂര്യ ചാലിസ പാരായണം ചെയ്യുക.
വൃശ്ചികം
ഒക്ടോബര്‍ 29 വൃശ്ചിക രാശിക്കാര്‍ക്ക് ശുഭവും ഫലദായകവുമാണ്. വൃശ്ചികം രാശിക്കാര്‍ക്ക് സൗഭാഗ്യയോഗത്തിന്റെ ഫലത്തില്‍ കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും. ഭാഗ്യവും നിങ്ങളുടെ കൂടെയുണ്ടാകും. ദിവസം മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ചെലവഴിക്കും. നിങ്ങളുടെ സഹോദരങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് പിന്തുണ ലഭിക്കും. അപൂര്‍ണ്ണമായ ജോലികള്‍ പൂര്‍ത്തിയാക്കും. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാനാകും. ബിസിനസുകാര്‍ക്ക് നല്ല ലാഭം ലഭിക്കും. എതിരാളികള്‍ക്ക് കടുത്ത മത്സരം നല്‍കാനാകും.
പ്രതിവിധി: സൂര്യഭഗവാന് ചെമ്പരത്തിപ്പൂക്കള്‍ വെള്ളത്തില്‍ ചാലിച്ച് സൂര്യ ചാലിസ ചൊല്ലുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications