Latest Updates
-
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; മണിപ്ലാന്റും തുളസിയും വെക്കേണ്ടത് ഈ ദിശയിൽ! -
ഓണം സദ്യ ഒരുക്കാൻ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഭാഗ്യം കൂടെയുണ്ടാകും!
ഐശ്വര്യവും ധനവും തൃക്കാര്‍ത്തിക വ്രതത്തിലൂടെ...
തൃക്കാര്‍ത്തിക വെള്ളിയാഴ്ച, സര്വ്വൈശ്വര്യഫലം
വൃശ്ചിക മാസം വ്രതാനുഷ്ഠാനങ്ങളുടെ മാസമാണ്. ശബരിമല വ്രതം, ഗുരുവായൂര്‍ ഏകാദശി എന്നിവയ്ക്കു പുറമേ തൃക്കാര്‍ത്തിക വ്രതവും ഏറെ വിശേഷമാണ്. ഈ വെള്ളിയാഴ്ച അതായത് 2019 നവംബര്‍ 21 നാണ് തൃക്കാര്‍ത്തിക.
ഇത് ദേവിയുടെ പിറന്നാളായാണ് ആചരിയ്ക്കുന്നത്. വൃശ്ചിക മാസത്തിലെ കാര്‍ത്തിയും പൗര്‍ണമിയും ചേര്‍ന്നു വരുന്ന ദിവസമാണ് തൃക്കാര്‍ത്തിക. നിറയെ ചിരാതുകള്‍ തെളിച്ച് അന്ധകാരത്തിനു മേല്‍ പ്രകാശം ചൊരിയുന്ന ദിവസമാണ് തൃക്കാര്‍ത്തിക.
തൃക്കാര്‍ത്തിക വ്രതത്തെ കുറിച്ച് കൂടുതലറിയൂ

കാര്‍ത്തിക
അഗ്നി നക്ഷത്രമായാണ് കാര്‍ത്തികയെ കണക്കാക്കുന്നത്. മൂന്നു ദിവസം ഇതിന്റെ വ്രതാനുഷ്ഠാനമുള്ളതു കൊണ്ട് തൃക്കാര്‍ത്തിക എന്ന് ഇതിനെ പറയുന്നു. കാര്‍ത്തിക നക്ഷത്രം അറിവിന്റെയും ആഗ്രഹപൂര്‍ത്തീകരണത്തിന്റെയും നക്ഷത്രമെന്നാണ് അറിയപ്പെടുന്നത്. കാര്‍ത്തിക നക്ഷത്രവും പൗര്‍ണമിയും ഒത്തു വരുന്ന തൃക്കാര്‍ത്തിക ദിനത്തിലാണ് ഈ നക്ഷത്രത്തിന് കൂടുതല്‍ ശക്തി വരുന്നതും.

തുളസിയുടെ ജനനം
തുളസിയുടെ ജനനം തൃക്കാര്‍ത്തിക ദിനത്തിലായിരുന്നുവെന്നാണ് വിശ്വാസം. ഇതുപോലെ സുബ്രഹ്മണ്യനെ എടുത്തു വളര്‍ത്തിയത് കാര്‍ത്തിക നക്ഷത്രത്തിന്റെ അധിദേവന്മാരായ കൃത്തിക ദേവിമാരായിരുന്നു. ഇവര്‍ ആറു പേരായിരുന്നു. ഇന്നേ ദിവസം തുളസി, സുബ്രഹ്മണ്യന്, വിഷ്ണു എന്നിവരെ പ്രസാദിപ്പിയ്ക്കുന്നതു നല്ലതാണ്.

മൂന്നു ദിവസം
തൃക്കാര്‍ത്തിക വ്രതം മൂന്നു ദിവസം ആചരിയ്ക്കണം. തലേന്നും പിറ്റേന്നും ആചരിയ്ക്കണം. തലേന്ന് ഒരിക്കലൂണ് പ്രധാനം. എണ്ണതേച്ചു കുളി തലേന്നൊഴിവാക്കുക. പകലുറക്കവും പാടില്ല. വീടിനു ചുറ്റും ചാണകവെള്ളം തളിച്ചു ശുദ്ധീകരിയ്ക്കുക.

പൂര്‍ണ ഉപവാസം പറയുന്നില്ല
മറ്റു വ്രതങ്ങളുടെ പോലെ തൃക്കാര്‍ത്തിക ദിവസം പൂര്‍ണ ഉപവാസം പറയുന്നില്ല. ഇത് പാടില്ലെന്നാണ് പറയുക. രാവിലെ കുളിച്ചു ദേവീസ്തുതി ചൊല്ലി പ്രാര്‍ത്ഥിച്ച ശേഷം മാത്രം ജലപാനം ചെയ്യുക. വ്രതമെടുക്കുന്ന മൂന്നു ദിവസങ്ങളിലും മത്സ്യമാംസാദികള്‍ പാടില്ല. ദേവീ സ്തുതികളായ ലളിതാസഹസ്രനാമം, മഹാലക്ഷ്മീസ്തോത്രം എന്നിവ ചൊല്ലുക. ക്ഷേത്ര ദര്‍ശനവും ക്ഷേത്രത്തിലെ പ്രസാദമായി ഭക്ഷണവുമാകാം.

കാര്‍ത്തിക ദിവസം
കാര്‍ത്തിക ദിവസം ദേവിയുടെ സാന്നിധ്യം സകുടുംബം ചിരാതുകള്‍ കത്തിച്ചു വച്ച് നാമം ജപിച്ചാലുണ്ടാകുമെന്നാണ് വിശ്വാസം. ദേവിയെ ഇതിലൂടെ വീട്ടിലേയ്ക്കു ക്ഷണിയ്ക്കുന്നുവെന്നാണ് സങ്കല്‍പ്പം. ഈ ദീപങ്ങള്‍ തെളിയിക്കുന്ന വീടുകളില്‍

കുടുംബത്തിന്റെ ഐശ്വര്യത്തിന്
കുടുംബത്തിന്റെ ഐശ്വര്യത്തിന് ഏറെ പ്രധാനമാണ് തൃക്കാര്‍ത്തിക വ്രതം. മൂന്നു ദിവസം ശരീര, മന ശുദ്ധിയോടെ ചിട്ടകളോടെ വ്രതം നോറ്റാല്‍ ഫലസിദ്ധി പറയുന്നു. കുടുംബത്തില്‍ ഒത്തൊരുമയുണ്ടാകാന്, ദുരിതങ്ങള്‍ മാറാന്‍, കാര്യതടസം നീങ്ങാന്‍ തുടങ്ങി വിവിധ ഉദ്ദേശ്യങ്ങള്‍ ഈ വ്രതം കൊണ്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ ഈ വ്രതം നോല്‍ക്കുന്നത് വിദ്യാഭ്യാസ കാര്യത്തില്‍ വിജയമുണ്ടാക്കും.

മൂന്നാം ദിവസം
മൂന്നാം ദിവസം അതായത് രോഹിണി നാളിലും കുളിച്ചു നാമം ജപി്ക്കണം. ഈ ദിവസവും വ്രതാനുഷ്ഠാനം നടത്തിയാലേ തൃക്കാര്‍ത്തിക വ്രതം പൂര്‍ത്തിയാകൂ എന്നാണ് വിശ്വാസം.

ദേവീ ക്ഷേത്രങ്ങളില്‍
ദേവീ ക്ഷേത്രങ്ങളില്‍ കാര്ത്തികാചരണം കൂടുതലാണ്. പ്രശസ്തമായ ചക്കുളത്തു കാവു പൊങ്കാല ഇന്നേ ദിവസമാണ് ആചരിയ്ക്കുന്നത്.നെയ് വിളക്ക്, നാരങ്ങ വിളക്ക് എന്നിവ ദേവിയ്ക്കു വഴിപാടുകള്‍ ചെയ്യുന്നതും ഏറെ നല്ലതാണ്.



Click it and Unblock the Notifications