Latest Updates
-
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; മണിപ്ലാന്റും തുളസിയും വെക്കേണ്ടത് ഈ ദിശയിൽ! -
ഓണം സദ്യ ഒരുക്കാൻ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഭാഗ്യം കൂടെയുണ്ടാകും!
ശുഭയോഗങ്ങള്‍ മാത്രം 3 രാശിക്ക്: കാരണം മീനത്തിലെ ത്രിഗ്രഹിയോഗം: ബമ്പര്‍ നേട്ടങ്ങള്‍
ഗ്രഹമാറ്റവും രാശിമാറ്റവും എല്ലാവരേയും സ്വാധീനിക്കുന്നതാണ്. എന്നാല്‍ ഇത് എപ്രകാരമാണ് ഓരോ രാശിക്കാരിലും മാറ്റങ്ങള്‍ വരുത്തുന്നത് എന്നത് പലര്‍ക്കും അറിയില്ല. ജീവിതത്തില്‍ സന്തോഷവും സമാധാനവും ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ നമ്മുടെ ജാതകത്തില്‍ എന്താണ് എഴുതിയിരിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് പലപ്പോഴും മുന്നോട്ട് പോവുന്നത്. ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ രാശി മാറുന്നു. രാശിമാറുന്നതിന് അനുസരിച്ച് നിങ്ങളുടെ ജീവിതത്തിലെ അനുഭവങ്ങളിലും മാറ്റം വരുന്നു.

മേടം രാശിയിലേക്ക് ബുധന്‍ സംക്രമിക്കുമ്പോള്‍ അത് ചില രാശിക്കാരില്‍ അപൂര്‍വ്വ യോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ശുഭകരവും അശുഭകരവുമായ നിരവധി യോഗങ്ങള്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. മാര്ച് 31-നാണ് ബുധന്‍ മേടം രാശിയിലേക്ക് പ്രവേശിക്കുന്നത്. ഈ സമയം രാഹു, ബുധന്‍, ശുക്രന് എന്നിവരുടെ സംയോഗം പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നത്. ഈ സമയം ത്രിഗ്രഹി യോഗം രൂപം കൊള്ളുന്നു. സാമ്പത്തികമായും ആരോഗ്യകരമായും പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ത്രിഗ്രഹി യോഗം രൂപപ്പെടുമ്പോള്‍ അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.
മേടം രാശി

മേടം രാശിയിലാണ് ത്രിഗ്രഹി യോഗം രൂപം കൊള്ളുന്നത്. ഇതിന്റെ ഫലമായി ഈ മൂന്ന് ഗ്രഹങ്ങളുടെ സംയോജനം മേടം രാശിക്കാര്‍ക്ക് നിരവധി ശുഭകരമായ ഫലങ്ങള്‍ നല്കുന്നു. കൂടാതെ മേടം രാശിയില്‍ ലഗ്നത്തിലാണ് ഇത്തരം മാറ്റങ്ങള്‍ സംഭവിക്കുന്നത്. ഇത് സാമ്പത്തിക രംഗത്ത് നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് മാത്രമല്ല നിങ്ങളുടെ സ്വഭാവത്തില്‍ വരെ സ്വാധീനം ചെലുത്തുന്നതിന് സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. അത് മാത്രമല്ല സാമ്പത്തിക രംഗത്ത് നിങ്ങള്‍ക്ക് വിജയം നേടുന്നതിനും സാമ്പത്തിക അടിത്തറ ശക്തമാക്കുന്നതിനും സാധിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ശ്രദ്ധിക്കണം. ജീവിത പങ്കാളിക്ക് ഒരു തരത്തിലും ദു:ഖിക്കേണ്ടി വരുന്നില്ല. എന്ന് മാത്രമല്ല ജീവിത വിജയം കരസ്ഥമാക്കുന്നതിനും സാധിക്കുന്നു. പങ്കാളിയുടെ പിന്തുണ ഏത് കാര്യത്തിലും ലഭിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും പുരോഗതി കൈവരിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. വിവാഹിതര്‍ക്ക് മംഗളകരമായ കുടുംബ ജീവിതം ഉണ്ടാവുന്നത് പോലെ തന്നെ അവിവാഹിതര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ഇതോടൊപ്പം ഭാഗ്യവും നിങ്ങളെ തേടി വരുന്നു.
ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്ക് രാഹു, ബുധന്‍, ശുക്രന് എന്നിവയുടെ സംയോജനം നിരവധി അനുകൂല ഫലങ്ങള്‍ നല്കുന്നു. ഈ രാശിക്കാര്‍ക്ക് വിജയ സാധ്യതകള്‍ നിരവധി ജീവിതത്തില്‍ മാറ്റം വരുത്തുന്നു. ചെയ്യുന്ന കാര്യങ്ങളില്‍ എല്ലാം തന്നെ വിജയം കണ്ടെത്താന്‍ സാധിക്കുന്നു. എന്ന് മാത്രമല്ല കരാറുകളില്‍ ഒപ്പിടുന്നതിനും അതിലൂടെ ബിസിനസില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കുന്നതിനുംസാധിക്കുന്നു. ജോലി, ബിസിനസ്സ് എന്നിവയുമായി ബന്ധപ്പെട്ട് ദീര്‍ഘദൂര യാത്ര ചെയ്യുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ഇത് നിരവധി ശുഭകരമായ ഫലങ്ങളാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. വിദേശത്ത് ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ വിജയിക്കുന്നതിനും അതിലൂടെ മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതിനും സാധിക്കുന്നു. ചരിത്രം കുറിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കും എന്ന് പറഞ്ഞാലും അത്ഭുതപ്പെടാനില്ല. ചെയ്യുന്ന കാര്യങ്ങളില്‍ എല്ലാം തന്നെ ശുഭകരമായ ഫലങ്ങള്‍ നിങ്ങളെ തേടി എത്തുന്നു.
കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ക്ക് രാഹു, ബുധന്‍, ശുക്രന് എന്നിവയുടെ സംയോജനം മൂലം അനുകൂലമായ നിരവധി ഫലങ്ങള്‍ ഉണ്ടാവുന്നു. ജോലി, ബിസിനസ് എന്നിവയുടെ കാര്യത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങളാണ് ജീവിതത്തില്‍ ഉണ്ടാവുന്നത്. ഒരിക്കലും ഇവയില്‍ തിരിഞ്ഞ് നോക്കേണ്ടി വരുന്നില്ല. നിങ്ങള്‍ ചെയ്യുന്ന തൊഴിലിന്റെ അടിസ്ഥാനത്തില്‍ സ്ഥാനമാനങ്ങളും കൂടാതെ പ്രമോഷനും ശമ്പള വര്‍ദ്ധനവും നിങ്ങളെ തേടി എത്തുന്നു. എല്ലാ വിധത്തിലുള്ള തടസ്സങ്ങള്‍ നീങ്ങുന്നതിനും അതില്‍ മികച്ച അവസരങ്ങള്‍ ലഭിക്കുന്നതിനും ത്രിഗ്രഹി യോഗം നിങ്ങളെ സഹായിക്കുന്നു. എതിരാളികളില്‍ നിന്ന് സംരക്ഷണവും നിങ്ങള്‍ക്ക് ലഭിക്കുന്നു. ആവിഷ്കരിക്കുന്ന ഏത് തന്ത്രവും മികച്ച മാറ്റത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. എപ്പോഴും ദുര്‍ഗ്ഗാ ദേവിയുടെ അനുഗ്രഹം നിങ്ങളോടൊപ്പം ഉണ്ടാവുന്നു. ശനിയുടെ മാറ്റവും നിങ്ങളില്‍ അനുകൂല ഫലങ്ങള്‍ നല്കുന്നു. മാനസിക പിരിമുറുക്കും നീങ്ങുകയും ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്തുന്നതിന് സാധിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications
