Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മഹാശിവരാത്രിയില്‍ ത്രിഗ്രഹ യോഗം; ഈ 4 രാശിക്ക് സ്വപ്നതുല്യ നേട്ടം, പണവും പ്രശസ്തിയും തേടിയെത്തും
ഹിന്ദു വിശ്വാസികള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളില്‍ ഒന്നാണ് ശിവരാത്രി. ഫാല്‍ഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്ദശി തിഥിയിലാണ് മഹാശിവരാത്രി വ്രതാനുഷ്ഠാനം വരുന്നത്. കൈലാസ പര്‍വതത്തില്‍ വച്ച് പാര്‍വതി-പരമേശ്വര വിവാഹം നടന്നത് ഈ ദിവസമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ വര്‍ഷം ഫെബ്രുവരി 18ന് മഹാശിവരാത്രി വ്രതം ആചരിക്കും.
ജ്യോതിഷപരമായി ഈ ദിവസം വളരെ പ്രധാനപ്പെട്ടതായി കണക്കാക്കുന്നു. കുംഭത്തില്‍ വസിക്കുന്ന ശനി മറ്റ് രണ്ട് ഗ്രഹങ്ങളുമായി ചേര്‍ന്ന് ത്രിഗ്രഹ യോഗത്തിന് രൂപം നല്‍കും. ഈ അപൂര്‍വ യോഗം ശനിയുടെ ഏഴരശനിയും കണ്ടകശനിയും ബാധിച്ച നാല് രാശിക്കാരെ അനുഗ്രഹിക്കുകയും അവര്‍ക്ക് നേട്ടങ്ങള്‍ നല്‍കുകയും ചെയ്യും.

മഹാശിവരാത്രിയില്‍ ത്രിഗ്രഹ യോഗം
ഫെബ്രുവരി 18ന് മഹാശിവരാത്രി ഉത്സവം ആഘോഷിക്കും. അതേ ദിവസം തന്നെ, ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ഗ്രഹങ്ങള്‍ കുംഭ രാശിയില്‍ നില്‍ക്കുകയും ത്രിഗ്രഹ യോഗം സൃഷ്ടിക്കുകയും ചെയ്യും. ഫെബ്രുവരി 13ന് സൂര്യന് കുംഭ രാശിയിലേക്ക് സംക്രമിക്കും. അവിടെ ശനി ഇതിനകം ചന്ദ്രനോടൊപ്പം അസ്തമയ സ്ഥാനത്താണ്. മഹാശിവരാത്രിയില്‍ ശനിയും സൂര്യനും ചന്ദ്രനും ഒരേ രാശിയില്‍ വരുന്നത് വളരെ അപൂര്‍വ സന്ദര്‍ഭമാണ്. ഈ യോഗസമയത്ത് ശിവനെ ആരാധിക്കുന്നത് ശനിയുടെ ഏഴരശനിയും കണ്ടകശനിയും ബാധിച്ചവര്‍ക്ക് സഹായകമാകും. മഹാശിവരാത്രിയിലെ ത്രിഗ്രഹ യോഗത്താല്‍ ഭാഗ്യവും ഐശ്വര്യവും കൊണ്ട് അനുഗ്രഹിക്കപ്പെടാന്‍ പോകുന്ന നാല് രാശികള്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം
ത്രിഗ്രഹ യോഗത്തിന്റെ ഫലമായി പരമശിവന് മേടം രാശിക്കാര്‍ക്ക് പ്രത്യേക അനുഗ്രഹങ്ങള്‍ നല്‍കും. നിങ്ങളുടെ ഏതെങ്കിലും പ്രവൃത്തികള്‍ ദീര്‍ഘകാലത്തേക്ക് മുടങ്ങിക്കിടക്കുന്നുവെങ്കില് അവ പൂര്‍ത്തിയാകും, നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സാധ്യമാകും. ഈ ദിവസം നിങ്ങള്‍ ശിവനെ ആരാധിക്കുകയും ജലാഭിഷേകം നടത്തുകയും ചെയ്യുക.

വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ക്ക് പരമശിവന്റെ പ്രത്യേക അനുഗ്രഹം ലഭിക്കും. നിങ്ങളുടെ രാശിയുടെ അധിപനായ ചൊവ്വ നിങ്ങള്‍ക്ക് മാനസികമായി സന്തോഷങ്ങള്‍ നല്‍കും. നിങ്ങളുടെ ഉള്ളില്‍ നിരന്തരമായ ഊര്‍ജ്ജപ്രവാഹം അനുഭവപ്പെടും. ഈ ദിവസം ശിവലിംഗത്തില്‍ വെള്ളം അര്‍പ്പിക്കുന്നത് നിങ്ങള്‍ക്ക് ഭാഗ്യം നല്‍കും.

മകരം
മകരം രാശിയുടെ അധിപനാണ് ശനി. ത്രിഗ്രഹ യോഗം നിങ്ങള്‍ക്ക് അനുകൂലമായ ഫലങ്ങള്‍ നല്കാന് സാധ്യതയുണ്ട്. നിങ്ങള്‍ ഒരു ബിസിനസ്സ് നടത്തുന്നുവെങ്കില്‍ ഈ സമയം അത് അഭിവൃദ്ധിപ്പെടും. അതിന്റെ ഫലമായി നിങ്ങളുടെ വരുമാനവും ഉയരും. നിങ്ങളുടെ വീട്ടില്‍ സന്തോഷവും സമൃദ്ധിയും കുടുംബാംഗങ്ങള്‍ക്കിടയില്‍ ഐക്യവും ഉണ്ടാകും. ത്രിഗ്രഹ യോഗ ഫലമായി നിങ്ങള്‍ക്ക് ഉടന്‍ തന്നെ ചില നല്ല വാര്‍ത്തകള്‍ ലഭിക്കാനും സാധ്യതയുണ്ട്.

കുംഭം
ശനിയുടെ സ്വന്തം രാശിയാണ് കുംഭം. ശനി ഇപ്പോള്‍ സ്ഥിതി ചെയ്യുന്നതും കുംഭം രാശിയിലാണ്. ഈ ത്രിഗ്രഹ യോഗം നിങ്ങളുടെ ജീവിതത്തെ അതിശയകരമാക്കുകയും ആവശ്യമുള്ള ഫലങ്ങള്‍ നല്‍കുകയും ചെയ്യും. നിങ്ങളുടെ ജോലി, വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക സ്ഥിതി എന്നിവയില്‍ നിങ്ങള്‍ക്ക് അനുകൂലമായ ഫലങ്ങള്‍ പ്രതീക്ഷിക്കാം. വിവാഹത്തിന് എന്തെങ്കിലും തടസ്സമുണ്ടെങ്കില്‍ അത് നീങ്ങിക്കിട്ടും. മഹാശിവരാത്രിയില്‍ നിങ്ങള്‍ ശിവന് ജലാഭിഷേകം നടത്തുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും വേണം.

മഹാശിവരാത്രി 2023 ശുഭമുഹൂര്‍ത്തം
ഹിന്ദു കലണ്ടര്‍ പ്രകാരം ഇത്തവണ ഫെബ്രുവരി 18നാണ് മഹാശിവരാത്രി. ഇതോടൊപ്പം ശനി പ്രദോഷ വ്രതവും ഈ ദിവസം ആചരിക്കുന്നുണ്ട്. വിശ്വാസമനുസരിച്ച്, പ്രദോഷ വ്രതം ആചരിക്കുന്നതിലൂടെ ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും പരമേശ്വരന് നിറവേറ്റുകയും തന്റെ ഭക്തരെ സന്തോഷിപ്പിക്കുകയും ചെയ്യുന്നു.
മഹാശിവരാത്രിയിലെ ചതുര്ദശി തിഥി ഫെബ്രുവരി 18ന് രാത്രി 08:02-ന് ആരംഭിച്ച് ഫെബ്രുവരി 19ന് വൈകുന്നേരം 04:18-ന് അവസാനിക്കും.
നിഷിത കാല പൂജ: ഫെബ്രുവരി 19 ന് രാവിലെ 12:16 മുതല്‍ 1:06 വരെ ആയിരിക്കും.
മഹാശിവരാത്രി വ്രതം അവസാനിക്കുന്നത്: ഫെബ്രുവരി 19, ഞായറാഴ്ച രാവിലെ 06:57 മുതല്‍ 03:33 വരെ

മഹാശിവരാത്രിയുടെ പ്രാധാന്യം
മഹാശിവരാത്രി ദിനത്തില്‍ ശിവനെ പ്രീതിപ്പെടുത്താനായി ഭക്തര്‍ വ്രതം അനുഷ്ഠിക്കുന്നു. ഈ ദിവസം വ്രതമനുഷ്ഠിച്ച് ആരാധനകള്‍ ചെയ്യുന്ന ഭക്തരില്‍ പരമേശ്വരന് സന്തുഷ്ടനാകുകയും തന്റെ ഭക്തരെ അനുഗ്രഹിക്കുകയും ചെയ്യുന്നു. ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ എല്ലാ ജന്മങ്ങളിലെയും പാപങ്ങളില്‍ നിന്ന് ഒരാള്‍ക്ക് മോചനം ലഭിക്കും. ആഗ്രഹിച്ച വരനെ ലഭിക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ മഹാശിവരാത്രി വ്രതം അനുഷ്ഠിക്കണം. ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ വിവാഹ സംബന്ധമായ എല്ലാ തടസ്സങ്ങളും നീങ്ങുന്നതായിരിക്കും.



Click it and Unblock the Notifications
