Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
മൂന്ന് ഗ്രഹങ്ങള്‍ ഒരേ രാശിയില്‍; ത്രിഗ്രഹ യോഗം നല്‍കും ഈ 6 രാശിക്ക് അഭിവൃദ്ധി
ഗ്രഹങ്ങളുടെ രാജാവ് എന്ന് വിളിക്കപ്പെടുന്ന സൂര്യദേവന് ഡിസംബര്‍ 16ന് രാശിചക്രം മാറുന്നു. സൂര്യന് ഈ സമയം ധനു രാശിയില്‍ പ്രവേശിക്കും. ഡിസംബര്‍ 5 ന് രാശി മാറിയശേഷം ശുക്രന് ധനു രാശിയിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. ഡിസംബര്‍ 3ന് ബുധനും ധനു രാശിയില്‍ പ്രവേശിച്ചു. ഇപ്പോള്‍ ഡിസംബര്‍ 16ന് സൂര്യന്റെ രാശി മാറുന്നതോടെ ധനു രാശിയില്‍ ത്രിഗ്രഹയോഗം രൂപപ്പെടും. ഈ സമയം ഓഹരി വിപണിയില്‍ മുന്നേറ്റം കാണാം. കാര്യമായ ഭരണമാറ്റങ്ങള്‍ക്കും സാധ്യതയുണ്ട്.
ജ്യോതിഷപ്രകാരം ഡിസംബര്‍ 28 വരെ ബുധന്‍ ധനു രാശിയില്‍ തുടരും. അതേ സമയം ശുക്രന് ഡിസംബര്‍ 29 വരെയും സൂര്യന് ജനുവരി 13 വരെയും ധനു രാശിയിലുണ്ടാകും. 6 രാശിക്കാര്‍ക്ക് ഈ സംക്രമണത്തില്‍ നിന്ന് വളരെയധികം നേട്ടങ്ങള്‍ ലഭിക്കും. ജോലിയിലും ബിസിനസ്സിലും പുരോഗതി കൈവരിക്കും. സാമ്പത്തികം വര്‍ധിക്കും. ഡിസംബര്‍ മാസത്തിലെ ത്രിഗ്രഹ യോഗത്തിന്റെ ഭാഗ്യഫലങ്ങള്‍ അനുഭവിക്കുന്ന 6 രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ധനു
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും. സാമ്പത്തിക നേട്ടമുണ്ടാകും. ഭൗതിക സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും. നിങ്ങള്‍ക്ക് ഏതെങ്കിലും ബിസിനസ്സ് ആരംഭിക്കണമെങ്കില്‍ ഈ സമയം നല്ലതാണ്. നിങ്ങളുടെ ബഹുമാനം വര്‍ദ്ധിപ്പിക്കും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ഒരു പുതിയ ഉത്തരവാദിത്തം ലഭിക്കും. കൂടാതെ, നിങ്ങളുടെ മേലുദ്യോഗസ്ഥരുടെ പിന്തുണയും ലഭിക്കും. ജോലിയില്‍ ഇന്‍ക്രിമെന്റും പ്രമോഷനും സാധ്യമാണ്.

തുലാം
ത്രിഗ്രഹ യോഗത്തിന്റെ ഭാഗ്യഫലങ്ങള്തുലാം രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ നല്കുന്നു. പ്രത്യേകിച്ച് സോഷ്യല്‍ മീഡിയ, മാര്‍ക്കറ്റിംഗ് അല്ലെങ്കില്‍ കണ്‍സള്‍ട്ടിംഗ് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് അവരുടെ ആശയവിനിമയ കഴിവുകള്‍ കാരണം വളരെയധികം പ്രയോജനം ലഭിക്കും. കരിയര്‍ പുരോഗതിയും സാമ്പത്തിക അഭിവൃദ്ധിയും ഉണ്ടാകും.

മീനം
പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് നല്ല സമയമാണ്. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു മികച്ച ജോലി ലഭിക്കും. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്ക് കമ്പനിയില്‍ സ്ഥാനക്കയറ്റത്തിനുള്ള സാധ്യതകളുമുണ്ട്. ആരുമായും വായ്പ ഇടപാടുകള്‍ നടത്താതിരിക്കുക. അങ്ങനെ ചെയ്യുന്നത് നിങ്ങള്‍ക്ക് ഭാവിയില്‍ ദോഷം ചെയ്യും. വസ്തുവോ വാഹനമോ വാങ്ങാനാകും.

ഇടവം
ഡിസംബര്‍ മാസത്തിലെ ത്രിഗ്രഹയോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായ ഫലങ്ങള്‍ നല്കുന്നു. നിങ്ങളുടെ സംസാരം ശ്രദ്ധേയമായിരിക്കും, അതിനാല്‍ എല്ലാവരേയും ആകര്‍ഷിക്കാനാകും. നിങ്ങളുടെ വീട്ടില്‍ പണത്തിന്റെ വരവ് വര്‍ദ്ധിക്കും. പണം ലാഭിക്കുക, അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കുക. വസ്തുവോ വാഹനമോ വാങ്ങാന്‍ അവസരം കൈവരും.

കന്നി
യുവാക്കളില്‍ കൂടുതല്‍ ഉത്സാഹം നിറയും. ശത്രുപക്ഷം ദുര്‍ബലമായിരിക്കും.

വൃശ്ചികം
ഈ സമയം നിങ്ങള്‍ക്ക് കഠിനാധ്വാനവും അര്‍പ്പണബോധവും മൂലം സമൂഹത്തില്‍ ഒരു പുതിയ വ്യക്തിത്വം സൃഷ്ടിക്കാന്‍ സാധിക്കും. സുഹൃത്തുക്കളുമായി ബിസിനസ്സ് ചെയ്യാന്‍ അവസരം ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
