For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുലാം രാശിയില്‍ ത്രിഗ്രഹ യോഗം; ഈ 5 രാശികളില്‍ ലക്ഷ്മി ദേവിയുടെ കൃപാകടാക്ഷം

|

ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ വിന്യാസം ഒരു പ്രധാന സംഭവമായി കണക്കാക്കുന്നു. നിരവധി ഉത്സവങ്ങളുള്ള ഈ ഒക്ടോബര്‍ മാസത്തില്‍ ഗ്രഹങ്ങളുടെ ചലനവും വളരെ പ്രത്യേകമായി വീക്ഷിക്കപ്പെടുന്നു. മഹാനവമി, ദസറ, ദീപാവലി പോലുള്ള ശുഭകരമായ ഉത്സവങ്ങള്‍ ഈ മാസത്തിലുണ്ട്. ഇവയോടൊപ്പം ജ്യോതിഷപരമായി നിരവധി ഗ്രഹചലനങ്ങളും ഈ മാസം സംഭവിക്കുന്നുണ്ട്. ദീപാവലിയോടുപ്പിച്ച് ഇത്തരത്തില്‍ ത്രിഗ്രഹയോഗ സംഗമം രൂപപ്പെടുമെന്നതാണ് പ്രത്യേകത.

Most read: ലക്ഷ്മീദേവി വിളിപ്പുറത്തെത്തും; ദീപാവലിയില്‍ രാശിപ്രകാരം ഈ മന്ത്രങ്ങള്‍ ചൊല്ലൂMost read: ലക്ഷ്മീദേവി വിളിപ്പുറത്തെത്തും; ദീപാവലിയില്‍ രാശിപ്രകാരം ഈ മന്ത്രങ്ങള്‍ ചൊല്ലൂ

ഒക്ടോബര്‍ 18ന് ശുക്രന്‍ തുലാം രാശിയില്‍ പ്രവേശിക്കും. സൂര്യനും കേതുവും ഈ രാശിയില്‍ നേരത്തെ തന്നെ തുടരുന്നുണ്ട്. തുലാം രാശിയില്‍ ഒരേസമയം ഈ 3 ഗ്രഹങ്ങളുടെ സാന്നിധ്യമുള്ളതിനാല്‍ ത്രിഗ്രഹയോഗം രൂപപ്പെടും. അതിനാല്‍ ദീപാവലി ഉത്സവം ആഘോഷിക്കുന്നത് ഈ ത്രിഗ്രഹ യോഗ കാലഘട്ടത്തിലായിരിക്കും. തുലാം രാശിയിലെ ത്രിഗ്രഹ യോഗം കാരണം ചില രാശിക്കാര്‍ക്ക് ലക്ഷ്മീദേവിയുടെ പ്രത്യേക കൃപ നിലനില്‍ക്കും. ഈ 5 രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം

മേടം

മേടം രാശിക്കാര്‍ക്ക് ശുക്രന്റെ സംക്രമത്തിന്റെ സ്വാധീനം മൂലം കരിയറില്‍ വളരെയധികം പുരോഗതി ലഭിക്കും. ഈ കാലയളവില്‍ നിങ്ങളുടെ ജോലിയില്‍ മേലുദ്യോഗസ്ഥര്‍ വളരെ സന്തുഷ്ടരായിരിക്കും. ഈ ഗ്രഹവിന്യാസം വ്യാപാരികള്‍ക്ക് വളരെ പ്രയോജനകരമാണെന്ന് തെളിയും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ഒരു വലിയ ഇടപാട് പൂര്‍ത്തിയാക്കാന്‍ കഴിയും. ഈ സമയം ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.

ഇടവം

ഇടവം

ത്രിഗ്രഹ യോഗം ഇടവം രാശിക്കാര്‍ക്ക് നിങ്ങളുടെ കരിയറില്‍ പുതിയ അവസരങ്ങള്‍ തുറക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് പണം സമ്പാദിക്കാനുള്ള ശക്തമായ അവസരങ്ങളുണ്ടാകും. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പണമുണ്ടാക്കാന്‍ കഴിയും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിങ്ങളുടെ ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.

Most read:2022 ലെ അവസാന സൂര്യഗ്രഹണം; ഈ 6 രാശിക്ക് വരുത്തും പ്രശ്‌നങ്ങള്‍Most read:2022 ലെ അവസാന സൂര്യഗ്രഹണം; ഈ 6 രാശിക്ക് വരുത്തും പ്രശ്‌നങ്ങള്‍

കര്‍ക്കടകം

കര്‍ക്കടകം

ഈ ഗ്രഹവിന്യാസം കര്‍ക്കടക രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കും. ഈ സംക്രമണ കാലയളവില്‍ നിങ്ങള്‍ക്ക് വാഹന സുഖം ലഭിക്കും. ഈ കാലയളവില്‍ കുറഞ്ഞ അധ്വാനത്തിന് നിങ്ങള്‍ക്ക് കൂടുതല്‍ ഫലങ്ങള്‍ കൈവരിക്കാനാകും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് കഠിനാധ്വാനത്തിന്റെ ഫലങ്ങള്‍ സാമ്പത്തിക നേട്ടമായി ലഭിക്കും.

കന്നി

കന്നി

ഈ സംക്രമണം കന്നി രാശിക്കാരുടെ സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് പണം ലാഭിക്കാനാകും. സാമ്പത്തികമായി ഈ കാലയളവ് നിങ്ങള്‍ക്ക് പ്രയോജനകരമാണെന്ന് തെളിയും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും.

Most read:ഇഷ്ടഭക്ഷണം നിവേദ്യം, 75 വര്‍ഷമായി സസ്യാഹാരി; തടാക ക്ഷേത്രത്തിലെ 'അത്ഭുത' മുതല ഓര്‍മ്മയായിMost read:ഇഷ്ടഭക്ഷണം നിവേദ്യം, 75 വര്‍ഷമായി സസ്യാഹാരി; തടാക ക്ഷേത്രത്തിലെ 'അത്ഭുത' മുതല ഓര്‍മ്മയായി

തുലാം

തുലാം

തുലാം രാശിക്കാര്‍ക്ക് ത്രിഗ്രഹ യോഗം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ കാലയളവില്‍ നിങ്ങളുടെ സാമ്പത്തിക അവസ്ഥയില്‍ നല്ല മാറ്റം ഉണ്ടായേക്കാം. നിങ്ങളുടെ വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും നല്ല മാറ്റങ്ങള്‍ ഉണ്ടാകും. തൊഴിലന്വേഷകര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. നിങ്ങളുടെ പ്രണയ ജീവിതം നല്ലതായിരിക്കും. പങ്കാളിയുടെ പിന്തുണ ലഭിക്കും.

English summary

Trigrahi Yoga In Libra: Goddess Lakshmi Grace Will Be on These Zodiac Sign in Diwali in Malayalam

Trigrahi Yoga will be formed in Libra zodiac on october 18. Goddess Lakshmi's infinite grace will be on these zodiac signs on Diwali. Take a look.
Story first published: Monday, October 17, 2022, 9:39 [IST]
X
Desktop Bottom Promotion