Latest Updates
-
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം
ഭാഗ്യം കുതിച്ചുയരും, അപൂര്‍വ്വ നേട്ടങ്ങള്‍; ഹോളിയില്‍ ത്രിഗ്രഹയോഗം നല്‍കും ഈ 4 രാശിക്ക് ധനസൗഭാഗ്യം
ജ്യോതിഷപരമായി, ഇത്തവണ ഹോളിയില്‍ വളരെ അപൂര്‍വമായ ഗ്രഹ സംയോജനം സംഭവിക്കാന്‍ പോകുന്നു. ഗ്രഹങ്ങളുടെ ഈ സംഗമത്തെ ത്രിഗ്രഹ യോഗം എന്ന് വിളിക്കുന്നു. ശനി ഇതിനകം കുംഭം രാശിയിലുണ്ട്. ഹോളി ഉത്സവത്തില്‍ സൂര്യനും ബുധനും ഈ രാശിയില്‍ ഉണ്ടാകും. ഇതുമൂലം കുംഭം രാശിയില്‍ ശനി, സൂര്യന്, ബുധന്‍ എന്നിവയുടെ സംയോജനം സൃഷ്ടിക്കും. കുംഭ രാശിയില്‍ ശനി, സൂര്യന്, ബുധന്‍ എന്നീ ഗ്രഹങ്ങളുടെ കൂടിച്ചേരല്‍ മൂലം ത്രിഗ്രഹ യോഗം രൂപപ്പെടും.
ഈ ത്രിഗ്രഹ യോഗ ഫലത്താല്‍ ഹോളിയില്‍ പല രാശിക്കാരുടെയും ഭാഗ്യം കുതിച്ചുയരാന്‍ പോകുന്നു. വിജയത്തിന്റെ വാതിലുകള്‍ തുറക്കും, സമ്പത്ത് നേടാനാകും. ഈ രാശിക്കാര്‍ക്ക് ഇത് ഭാഗ്യത്തിന്റെ കാലമാണെന്ന് തെളിയും. വേദഗ്രന്ഥങ്ങള്‍ അനുസരിച്ച്, ത്രിഗ്രഹ യോഗങ്ങള്‍ വളരെ അപൂര്‍വമായി മാത്രമേ രൂപപ്പെടുന്നുള്ളൂ. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹോളിയില്‍ ഇത്തരമൊരു യാദൃശ്ചികത സംഭവിക്കുന്നത്. ഹിന്ദു കലണ്ടറിലെ അവസാന മാസമായ ഫാല്‍ഗുന മാസത്തിലെ പൗര്‍ണ്ണമി തിയതിയിലാണ് ഹോളി ആഘോഷം. ഈ വര്‍ഷം മാര്‍ച്ച് 7ന് ഹോളിക ദഹനം നടക്കും. മാര്‍ച്ച് എട്ടിനാണ് നിറങ്ങളുള്ള ആഘോഷമായ ഹോളി. ഹോളിയിലെ ത്രിഗ്രഹയോഗം ഏതൊക്കെ രാശിക്കാര്‍ക്ക് ഭാഗ്യാനുഭവങ്ങള്‍ സമ്മാനിക്കുമെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

ഇടവം
ഇക്കുറി ഹോളി ദിനത്തില്‍ വരുന്ന ഈ ഐശ്വര്യ യോഗങ്ങള്‍ ഇടവം രാശിക്കാര്‍ക്ക് വളരെയേറെ ഗുണം ചെയ്യും. നിങ്ങള്‍ ജോലിക്കാരനാണെങ്കില്‍ ഈ സമയം നിങ്ങള്‍ക്ക് അനുകൂലമാണ്. ജോലിയില്‍ പുതിയ അവസരങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ബിസിനസ്സുകാര്‍ക്ക് ലാഭം ലഭിക്കും. നിങ്ങള്‍ വളരെക്കാലമായി നിക്ഷേപത്തെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, ഈ സമയം അനുകൂലമാണ്. നിങ്ങളുടെ സ്ഥാനമാനങ്ങള്‍ മെച്ചപ്പെടുത്താനാകും. മറ്റുള്ളവര്‍ക്ക് നിങ്ങളോടുള്ള ബഹുമാനം വര്‍ദ്ധിക്കും.

മിഥുനം
30 വര്‍ഷത്തിനു ശേഷമുള്ള ഈ അപൂര്‍വ യോഗം മിഥുന രാശിക്കാര്‍ക്ക് ഭാഗ്യം നല്‍കും. മിഥുനം രാശിക്കാര്‍ ഈ കാലയളവില്‍ എവിടെ കൈവെച്ചാലും വിജയം സുനിശ്ചിതമാണ്. സര്‍ക്കാര്‍ ജോലിക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ഈ കാലയളവില്‍ നല്ല വാര്‍ത്തകള്‍ ലഭിക്കും. ജോലിയെക്കുറിച്ചുള്ള നിങ്ങളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാകും. ബിസിനസ്സുകാര്‍ക്ക് ഈ സമയത്ത് ജോലി വിപുലീകരിക്കാനാകും. സാമ്പത്തിക രംഗത്ത് ശക്തമായ ലാഭസാധ്യതകളുണ്ടാകും. ഈ കാലയളവില്‍ നിങ്ങളുടെ മനസ്സ് ആരാധനയില്‍ മുഴുകും. ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസം വര്‍ദ്ധിക്കും. ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് നേട്ടമുണ്ടാകും.

വൃശ്ചികം
ശനി, സൂര്യന്, ബുധന്‍ എന്നി ഗ്രഹങ്ങളുടെ ത്രിഗ്രഹയോഗം വൃശ്ചികം രാശിക്കാര്‍ക്ക് ഭാഗ്യം നല്‍കും. വാഹനം, വീട് എന്നിവ വാങ്ങാന്‍ സ്വപ്നം കാണുന്നവര്‍ക്ക് അവരുടെ ആഗ്രഹം പൂര്‍ത്തീകരിക്കാനാകും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് പുതിയ വാഹനം വാങ്ങാനാകും. സ്വന്തം വീട് സ്വപ്നം കാണുന്നവര്‍ക്ക് അവരുടെ സ്വപ്നം യാഥാര്‍ത്ഥ്യമാകും. വസ്തുവകകളുമായി ബന്ധപ്പെട്ട ബിസിനസ്സ് ചെയ്യുന്നവര്‍ക്കും നല്ല സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ദീര്‍ഘകാലമായി സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നവര്‍ക്ക് ഈ കാലയളവില്‍ ബുദ്ധിമുട്ടുകള്‍ അവസാനിക്കും. തൊഴില്‍, ബിസിനസ് എന്നിവയില്‍ ലാഭത്തിന് അവസരമുണ്ടാകും.

കുംഭം
സൂര്യന്, ശനി, ബുധന്‍ എന്നിവയുടെ സംയോജനത്തില്‍ നിന്നുള്ള ത്രിഗ്രഹ യോഗം കുംഭം രാശിക്കാര്‍ക്ക് ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ കാലയളവില്‍, ജോലിക്കാര്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിക്കും. വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. തൊഴില്‍, ബിസിനസ്സ് എന്നിവയില്‍ നേട്ടങ്ങളുണ്ടാകും. കുടുംബാംഗങ്ങളുടെ ആരോഗ്യം നന്നായിരിക്കും.

വ്യാഴത്തിന്റെയും ശുക്രന്റെയും സംഗമം
ശനി, ബുധന്‍, സൂര്യന് എന്നിവയുടെ സംയോജനം കുംഭത്തില്‍ രൂപം കൊള്ളുന്നു. ഇതുകൂടാതെ, മീനരാശിയില്‍ വ്യാഴത്തിന്റെയും ശുക്രന്റെയും സംയോജനവും രൂപപ്പെടുന്നുണ്ട്. ഈ രണ്ട് ഗ്രഹങ്ങളും മീനരാശിയില്‍ ഒരുമിച്ചായിരിക്കും. നിലവില്‍ വ്യാഴം വളരെ ശുഭഗ്രഹമായി കണക്കാക്കപ്പെടുന്ന മീനം രാശിയിലാണ്. കുംഭം രാശിയില്‍ സൂര്യന്-ശനി-ബുധന്‍ എന്നിവയുടെ സംയോജനം ഉണ്ടാകുന്നതുപോലെ, മീനരാശിയില്‍ വ്യാഴത്തിന്റെയും ശുക്രന്റെയും സംയോജനം ഉണ്ടാകുന്നു. ഇത് പല രാശിക്കാരെയും ബാധിക്കും.



Click it and Unblock the Notifications
