Latest Updates
-
ഐബിപിഎസ് പിഒ പരീക്ഷാ തയ്യാറെടുപ്പ്: പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ശ്രദ്ധ കൂടും, വിജയം ഉറപ്പ്! -
അനന്ത ചതുർത്ഥിയിൽ വീടിന് ഒരു 'വാസ്തു റിസെറ്റ്'; ഐശ്വര്യത്തിനായി ഈ മാറ്റങ്ങൾ ഇന്ന് തന്നെ ചെയ്യാം! -
മഹാലയ അമാവാസി ഇന്നാണോ? തെറ്റിദ്ധരിക്കരുത്, യഥാർത്ഥ തീയതിയും തർപ്പണ സമയവും ഇതാ! -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 24: കേരളത്തിലെ പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഠം സമയങ്ങൾ ഇങ്ങനെ; അറിയേണ്ടതെല്ലാം -
പ്രസവാനന്തര തടി കുറയ്ക്കാൻ തിടുക്കം വേണ്ട! കത്രീന കൈഫിന് പിന്തുണയുമായി താരങ്ങൾ, ശാസ്ത്രീയ വഴികൾ ഇതാ -
2026 സെപ്റ്റംബർ 24: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; പ്രധാന നഗരങ്ങളിലെ ചോഘടിയ സമയങ്ങൾ ഇതാ! -
ചൊവ്വ പൂയം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർ ശ്രദ്ധിക്കുക, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ! -
പഞ്ചക് കാലം തുടങ്ങി: സെപ്റ്റംബർ 28 വരെ ഈ കാര്യങ്ങൾ ഒഴിവാക്കണം, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം -
ഇന്ന് രവി യോഗം: സാമ്പത്തിക ഇടപാടുകൾക്ക് ഉത്തമ സമയം, 12 രാശിക്കാർക്കും അറിയാൻ ഈ കാര്യങ്ങൾ
ശനിയുടെ രാശിയില്‍ ത്രിഗ്രഹയോഗം; മൂന്ന് ഗ്രഹങ്ങളുടെ ശക്തി; 3 രാശിക്ക് സുഖജീവിതം, അപ്രതീക്ഷിത നേട്ടങ്ങള്‍
ജ്യോതിഷമനുസരിച്ച് എല്ലാ രാശിചിഹ്നങ്ങളും ഓരോ ഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗ്രഹങ്ങളുടെ സംക്രമണവും സംയോജനവും ഈ രാശിചിഹ്നങ്ങളെ പലരീതിയില്‍ ബാധിക്കും. അത് ചിലപ്പോള്‍ പ്രയോജനകരമാവാം ചിലപ്പോള്‍ ദോഷകരവും. ഫെബ്രുവരി മാസത്തില്‍ പല ഗ്രഹങ്ങളും അവയുടെ സ്ഥാനം മാറും. അതിന്റെ ഫലമായി ഫെബ്രുവരി രണ്ടാം വാരത്തില്‍ ത്രിഗ്രഹ യോഗം രൂപപ്പെടും. ശനിദേവന് ഇപ്പോള്‍ കുംഭം രാശിയില്‍ തുടരുന്നുണ്ട്.
ജ്യോതിഷപ്രകാരം ബുധന്‍ ഗ്രഹം ഫെബ്രുവരി 7ന് കുംഭം രാശിയില്‍ പ്രവേശിക്കും. അതിനുശേഷം ഫെബ്രുവരി 13ന് സൂര്യനും കുംഭ രാശിയില്‍ സംക്രമിക്കും. അപ്പോള്‍ ശനിയുടെ രാശിയായ കുംഭത്തില്‍ മൂന്ന് ഗ്രഹങ്ങള്‍ ഒന്നിച്ച് ത്രിഗ്രഹി യോഗം സൃഷ്ടിക്കും. ഈ യോഗം എല്ലാ രാശിക്കാരെയും ബാധിക്കും. എന്നാല്‍ 3 രാശിക്കാര്‍ക്ക് ത്രിഗ്രഹ യോഗം ഒരു അനുഗ്രഹമായിരിക്കും. ഈ സമയത്ത് 3 രാശിക്കാര്‍ക്ക് സമ്പത്തിന്റെയും പുരോഗതിയുടെയും പാതകള്‍ തെളിയും. ഫെബ്രുവരി മാസത്തിലെ ത്രിഗ്രഹ യോഗത്താല്‍ ശുഭഫലങ്ങള്‍ ലഭിക്കുന്ന മൂന്ന് രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം
ഫെബ്രുവരി മാസത്തിലെ ഈ ത്രിഗ്രഹ യോഗം നിങ്ങള്‍ക്ക് ശുഭകരമായി മാറും. കച്ചവടക്കാര്‍ക്ക് നല്ല ലാഭം നേടാനാകും. ജോലി മാറുന്നതിനെക്കുറിച്ച് ചിന്തിക്കുകയോ ജോലി അന്വേഷിക്കുകയോ ചെയ്യുന്നവരാണെങ്കില്‍ ഒരു പുതിയ ജോലി ഓഫര്‍ വരും. മേടം രാശിക്കാര്‍ക്ക് ത്രിഗ്രഹ യോഗം ഈ സമയം പെട്ടെന്ന് ധനനേട്ടവും നല്‍കും. ഈ സമയത്ത് നിങ്ങളുടെ വരുമാനത്തില്‍ വര്‍ദ്ധനവിന് സാധ്യതയുണ്ട്. ബിസിനസ്സുകാര്‍ക്ക് ഈ സമയത്ത് നല്ല ലാഭം നേടാന്‍ കഴിയും. നിങ്ങള്‍ക്ക് പല മാര്‍ഗങ്ങളിലൂടെയും പണം സമ്പാദിക്കാനാകും. പഴയ നിക്ഷേപങ്ങളില്‍ നിന്ന് ലാഭത്തിന് സാധ്യതയുണ്ട്. തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഈ സമയം വളരെ നല്ലതായിരിക്കും.

കന്നി
കന്നി രാശിക്കാര്‍ക്ക് ഈ ത്രിഗ്രഹ യോഗ ഒരു അനുഗ്രഹമാണ്. ഈ സമയത്ത് നിങ്ങള്‍ക്ക് നിങ്ങളുടെ ശത്രുക്കളെ ജയിക്കാനാകും. കോടതിയുമായി ബന്ധപ്പെട്ട എന്തെങ്കിലും കേസുണ്ടെങ്കില്‍ അതും അവസാനിക്കും. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് മുക്തി ലഭിക്കും. ഭൗതിക സുഖങ്ങള്‍, വസ്തുവകകള്‍ അല്ലെങ്കില്‍ വാഹനങ്ങള്‍ എന്നിവയ്ക്ക് അവസരമുണ്ടാകും. ജോലിയില്‍ സ്ഥാനക്കയറ്റത്തിന് അവസരം കൈവരും.

മിഥുനം
ത്രിഗ്രഹ യോഗം നിങ്ങളുടെ ഭാഗ്യം മാറ്റിമറിക്കും. ബിസിനസ്സിനു വേണ്ടി നടത്തുന്ന യാത്രകള്‍ ഗുണം ചെയ്യും. ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് നല്ല സമയമാണ്. നിങ്ങള്‍ കൈ വയ്ക്കുന്ന ജോലികള്‍ യഥാവിധി പൂര്‍ത്തീകരിക്കുകയും ലാഭം നേടുകയും ചെയ്യും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ഒരു വിദേശ യാത്ര പോകാനുള്ള അവസരവും ലഭിക്കും. ജോലിയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യേണ്ടി വന്നേക്കാം. ജോലിയില്‍ ശമ്പള വര്‍ധനവിന് സാധ്യതയുണ്ട്.

സൂര്യന്റെ സ്ഥാനം
ധൈര്യം, തിളക്കം, ആജ്ഞാശക്തി, അന്തസ്സ്, ഊര്‍ജ്ജം, വിശ്വാസം, പ്രശസ്തി, കൃപ, ഔദാര്യം, ആരോഗ്യം, പ്രത്യാശ, സന്തോഷം, രാജകീയ രൂപം, വിശ്വസ്തത, കുലീനത, രാജകീയത, ലൗകിക വിജയം എന്നിവ നല്കുന്ന ഗ്രഹമാണ് സൂര്യന്. നിങ്ങളുടെ ജാതകത്തില്‍ സൂര്യന് പോസിറ്റീവാണെങ്കില്‍, അത് നിങ്ങള്‍ക്ക് മഹത്തായ ഗുണങ്ങള്‍ നല്‍കും. നിങ്ങള്‍ക്ക് നല്ല അവബോധ ശക്തിയും പ്രചോദനവും ഉണ്ടാകും. സൂര്യനെ അനുകൂലമായ സ്ഥാനത്ത് തുടര്‍ന്നാല്‍ ഇത് നല്ല ഫലങ്ങളും ഏത് ജോലിയും ചെയ്യാനുള്ള ശക്തമായ ഇച്ഛാശക്തിയും നല്കുന്നു. നിങ്ങള്‍ക്ക് ജീവിതത്തോട് ഉന്മേഷദായകമായ മനോഭാവം ഉണ്ടായിരിക്കുകയും സന്തോഷകരമായ ജീവിതം ആസ്വദിക്കുകയും ചെയ്യും. ജീവിതത്തില്‍ ഒരു വ്യക്തിയെ ഉന്നതിയിലെത്താന്‍ ശക്തി നല്കുന്ന ഗ്രഹമാണ് സൂര്യന്. സൂര്യന് മോശം സ്ഥാനത്ത് തുടര്‍ന്നാല്‍ അത് ഒരു വ്യക്തിയെ അഹങ്കാരിയും, വിഡ്ഢിയും, അഹംഭാവം നിറഞ്ഞവനും, വിശ്വാസമില്ലാത്തവനും, അസൂയയുള്ളവനും, അതിമോഹമുള്ളവനുമാക്കി മാറ്റും.

ബുധന്റെ സ്ഥാനം
ജാതകത്തില്‍ നല്ല സ്ഥാനത്ത് തുടരുന്ന ബുധന്‍ നിങ്ങള്‍ക്ക് നല്ല ആരോഗ്യവും സമ്പത്തും സംസാരവും നല്കുന്നു. അത് നിങ്ങള്‍ക്ക് വളരെയേറെ ഗുണം ചെയ്യും. ഇത് നിങ്ങള്‍ക്ക് നല്ല സംസാരം, അറിവ്, ബുദ്ധി തുടങ്ങിയവ പ്രദാനം ചെയ്യുന്നു. നിങ്ങള്‍ക്ക് ഒരേ സമയം ഒന്നിലധികം ജോലികള്‍ കൈകാര്യം ചെയ്യാന്‍ കഴിയും. ബുധന്‍ ദോഷ സ്ഥാനത്ത് തുടര്‍ന്നാല്‍ അത് ഒരു വ്യക്തിയുടെ ജീവിതത്തില്‍ പലവിധത്തില്‍ ദോഷം ചെയ്യുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
