Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
2024ന്റെ തുടക്കം ഗംഭീരം; ത്രിഗ്രഹയോഗം 3 രാശിക്ക് നല്‍കും ധനഭാഗ്യം, സമൃദ്ധകാലം
ജ്യോതിഷമനുസരിച്ച്, ഗ്രഹങ്ങള്‍ ഒരു നിശ്ചിത ഇടവേളയില്‍ സംക്രമിക്കുകയും ഒരോ സംയോജനങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് മനുഷ്യജീവിതത്തെയും രാശിചിഹ്നങ്ങളെയും നേരിട്ട് ബാധിക്കുന്നു. കൂടാതെ, ഇത്തരം ഗ്രഹസംയോഗങ്ങള്‍ ചില ആളുകള്‍ക്ക് അനുകൂലവും മറ്റുള്ളവര്‍ക്ക് പ്രതികൂലവുമായിരിക്കും. 2024ന്റെ തുടക്കത്തില്‍ മകരരാശിയില്‍ ത്രിഗ്രഹ യോഗ രൂപപ്പെടാന്‍ പോകുന്നു.
ചൊവ്വ, സൂര്യന്, ബുധന്‍ എന്നിവ ചേര്‍ന്ന് ഈ ശുഭയോഗമുണ്ടാകും. എല്ലാ രാശിചിഹ്നങ്ങളിലുമുള്ള ആളുകളിലും ഈ ത്രിഗ്രഹ യോഗത്തിന്റെ സ്വാധീനം കാണപ്പെടും. എന്നാല്‍ ഈ യോഗഫലത്തില്‍ നിന്ന് സാമ്പത്തികമായി നേട്ടമുണ്ടാക്കുന്ന 3 രാശികളുണ്ട്. ഇവരുടെ ഭാഗ്യം 2024ല്‍ തിളങ്ങും. ഏതൊക്കെയാണ് ആ ഭാഗ്യ രാശികള്‍ എന്ന് നമുക്ക് നോക്കാം.

മകരം
ത്രിഗ്രഹ യോഗത്തിന്റെ രൂപീകരണം മകരം രാശിക്കാര്‍ക്ക് ഈ സമയം പ്രയോജനകരമാണെന്ന് തെളിയും. കാരണം നിങ്ങളുടെ രാശിയുടെ ലഗ്ന ഗൃഹത്തിലാണ് ഈ യോഗം രൂപപ്പെടാന്‍ പോകുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് അപ്രതീക്ഷിതമായി പണം ലഭിച്ചേക്കാം. കൂടാതെ, ഈ സമയത്ത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാള്‍ ശക്തമായിരിക്കും. നിങ്ങള്‍ക്ക് ജീവിതത്തില്‍ പണം സമ്പാദിക്കാനുള്ള നിരവധി അവസരങ്ങള്‍ ഉണ്ടാകും. നിങ്ങള്‍ക്ക് ഈ സമയം മംഗളകരമായ നേട്ടങ്ങള്‍ ലഭിക്കും.
മകരം രാശിക്കാര്‍ക്ക് മുമ്പത്തേക്കാള്‍ കൂടുതല്‍ പണം ലാഭിക്കാന്‍ കഴിയും. നിങ്ങളുടെ പല ആഗ്രഹങ്ങളും ഈ സമയത്ത് സാധിക്കപ്പെടും. കൂടാതെ സൂര്യദേവന്റെ സ്വാധീനം കാരണം നിങ്ങള്‍ക്ക് ഒരു വ്യത്യസ്തമായ ആത്മവിശ്വാസം ഉണ്ടാകും. നിങ്ങളുടെ സംസാരത്തിന്റെ സ്വാധീനം വര്‍ദ്ധിക്കും. അതുമൂലം ആളുകള്‍ നിങ്ങളില്‍ മതിപ്പുളവാക്കും. ഈ സമയത്ത് വിവാഹിതരുടെ ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ജീവിതപങ്കാളിക്ക് പല മേഖലയിലും പുരോഗതി കൈവരിക്കാനാകും.
തുലാം
ത്രിഗ്രഹ യോഗത്തിന്റെ രൂപീകരണത്തോടെ തുലാം രാശിക്കാര്‍ക്ക് നല്ല ദിവസങ്ങള്‍ ആരംഭിക്കാന്‍ പോകുന്നു. കാരണം നിങ്ങളുടെ രാശിയില്‍ നിന്ന് നാലാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടാന്‍ പോകുന്നത്. അതുകൊണ്ട് ഈ സമയത്ത് നിങ്ങള്‍ക്ക് വാഹനം, സ്വത്ത് എന്നിവയുടെ സുഖം ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് പൂര്‍വ്വിക സ്വത്തുക്കളും ലഭിച്ചേക്കാം. നിങ്ങള്‍ ചെയ്യുന്ന ജോലിയില്‍ നിന്ന് നിങ്ങള്‍ക്ക് നേട്ടമുണ്ടാകുകയും നിങ്ങളുടെ ജീവിതത്തില്‍ നല്ല സ്വാധീനം വര്‍ദ്ധിക്കുകയും ചെയ്യും.
കുടുംബാംഗങ്ങളില്‍ നിന്നും അമ്മയില്‍ നിന്നും നിങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും ലഭിക്കും. അതേ സമയം നിങ്ങളുടെ രാശിയില്‍ നിന്ന് ഈ യോഗത്തിന്റെ ദര്‍ശനം കര്‍മ്മ ഗൃഹത്തില്‍ പതിക്കുന്നു. അതിനാല്‍, ഈ സമയത്ത് നിങ്ങള്‍ക്ക് ജോലിയിലും ബിസിനസ്സിലും നല്ല വിജയം ലഭിക്കും. ജോലി ചെയ്യുന്നവര്‍ക്ക് ജോലിസ്ഥലത്ത് പുതിയ ചില ഉത്തരവാദിത്തങ്ങള്‍ ലഭിച്ചേക്കാം. കര്‍മ്മരംഗം പുഷ്ടിപ്പെടും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ത്രിഗ്രഹ യോഗ നിങ്ങള്‍ക്ക് ശുഭകരമാണെന്ന് തെളിയും. കാരണം നിങ്ങളുടെ സംക്രമ ജാതകത്തിന്റെ ഒമ്പതാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടാന്‍ പോകുന്നത്. അതിനാല്‍ ഈ സമയത്ത് ഭാഗ്യം നിങ്ങളെ അനുകൂലിച്ചേക്കാം. കൂടാതെ, നിങ്ങളുടെ തീര്‍പ്പാക്കാത്ത ജോലികള്‍ പൂര്‍ത്തിയാക്കാനും നിങ്ങള്‍ക്ക് കഴിയും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ ആഗ്രഹിച്ച വിജയം നേടാനാകും. ജോലിക്കാര്‍ക്ക് ഓഫീസിലെ മേലുദ്യോഗസ്ഥരില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് ചെറുതോ വലുതോ ആയ യാത്രകള്‍ നടത്താനാകും. ഈ സമയത്ത് നിങ്ങള്‍ക്ക് ചില മംഗളകരമായ പരിപാടികളിലും പങ്കെടുക്കാന്‍ അവസരം ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
