Latest Updates
-
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ജീരകവെള്ളമോ ഉലുവവെള്ളമോ? ഏതാണ് നിങ്ങളുടെ ശരീരത്തിന് ബെസ്റ്റ്? -
12 വർഷത്തിന് ശേഷം വ്യാഴം കർക്കടകത്തിൽ: ഈ രാജയോഗം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്തെല്ലാം? -
തമന്നയുടെ ആ പ്രഭാത ശീലം; വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ മസാജ് രീതി സഹായിക്കുമോ? -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മഴക്കാലം വരുന്നു; അസുഖങ്ങളെ അകറ്റി കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഈ നാടൻ വഴികൾ പരീക്ഷിക്കൂ! -
മഴക്കാലത്ത് മസിലുകൾ നഷ്ടപ്പെടുമോ? പുരുഷന്മാർ ഫിറ്റ്നസ് നിലനിർത്താൻ ചെയ്യേണ്ട അത്യാവശ്യ മാറ്റങ്ങൾ -
മഴക്കാലത്തെ ഈർപ്പം സ്ത്രീകളുടെ ആരോഗ്യത്തെ തകർക്കുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
കടുത്ത ചൂടിലും മഴക്കാലത്തും വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഫിറ്റ്നസ് നിലനിർത്താൻ ഈ മാറ്റങ്ങൾ വരുത്തൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫംഗസ് ബാധയെ അകറ്റിനിർത്താം എളുപ്പത്തിൽ! -
ജിമ്മിൽ പോകണ്ട, വയറിലെ കൊഴുപ്പ് കളയാൻ ശിൽപ ഷെട്ടിയുടെ ഈ 'വി-സിറ്റ്' വ്യായാമം മതി!
വിഷമതകളില്‍ നിന്ന് മോചനം, ഇന്ന് ഭാഗ്യനേട്ടം കൈവരുന്ന 5 രാശിക്കാര്‍
ഫെബ്രുവരി 26 തിങ്കളാഴ്ച ചന്ദ്രന് ചിങ്ങത്തിന് ശേഷം കന്നിരാശിയിലേക്ക് നീങ്ങാന്‍ പോകുന്നു. കൂടാതെ ഇന്ന് ഫാല്‍ഗുന മാസത്തിലെ കൃഷ്ണപക്ഷത്തിന്റെ രണ്ടാം തീയതിയാണ്. ഈ ദിവസം ശുക്രനും ചന്ദ്രനും പരസ്പരം ഒന്‍പതാം ഭാവത്തിലും അഞ്ചാം ഭാവത്തിലും ഇരിക്കും. ഇതുമൂലം ശുക്രന്റെയും ചന്ദ്രന്റെയും ഒമ്പതാം യോഗമാണ് രൂപപ്പെടുന്നത്. നവപഞ്ചമ യോഗത്തോടൊപ്പം രുചക രാജയോഗം, ത്രിഗ്രഹയോഗം, ഉത്രം നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനം നടക്കുന്നു.
ജ്യോതിഷ പ്രകാരം 5 രാശിക്കാര്‍ക്ക് ഇന്ന് രൂപം കൊള്ളുന്ന ഐശ്വര്യ യോഗങ്ങളുടെ ഗുണം ലഭിക്കും. ഈ രാശിക്കാര്‍ ഇന്ന് നല്ല പേര് സമ്പാദിക്കുന്നതില്‍ വിജയിക്കും. പങ്കാളിയില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കും. ജാതകത്തില്‍ ചന്ദ്രദേവന്റെ സ്ഥാനം ശക്തിപ്പെടുകയും മഹാദേവന്റെ അനുഗ്രഹത്താല്‍ എല്ലാ വിഷമങ്ങളില്‍ നിന്നും മോചനം ലഭിക്കുകയും ചെയ്യും. ഫെബ്രുവരി 26 ന് തിങ്കളാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം.

മേടം
ഫെബ്രുവരി 26 തിങ്കളാഴ്ച ദിവസം മേടം രാശിക്കാര്‍ക്ക് ഗുണകരമാണ്. നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും, അതിനാല്‍ ബിസിനസ്സില്‍ നല്ല മാറ്റങ്ങള്‍ കാണുകയും സാമ്പത്തിക അഭിവൃദ്ധി ഉണ്ടാവുകയും ചെയ്യും. സാമൂഹികവും മതപരവുമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിലൂടെ, നിങ്ങളുടെ പ്രശസ്തി വര്‍ധിക്കും. കുടുംബത്തില്‍ നിങ്ങള്‍ക്ക് ഒരു പുതിയ ഇമേജ് ലഭിക്കും. നിങ്ങള്‍ ഏതെങ്കിലും നിയമപരമായ കാര്യങ്ങളില്‍ കുടുങ്ങിയിട്ടുണ്ടെങ്കില്‍, അതില്‍ നിന്ന് മുക്തി നേടാനാകും. ജോലിക്കാര്‍ക്ക് മറ്റൊരു ജോലിക്കായി അവസരങ്ങള്‍ മുന്നില്‍ വരും.
ദോഷപരിഹാരം: തൊഴിലിനും ബിസിനസ്സ് പുരോഗതിക്കുമായി തിങ്കളാഴ്ച ദിവസം ശിവലിംഗത്തിന് പാല് അര്‍പ്പിക്കുക. എന്നിട്ട് ഒരു ചെമ്പ് പാത്രത്തില്‍ കുറച്ച് പാല് നിറച്ച് ഓം നമഃ ശിവായ എന്ന് ജപിച്ചുകൊണ്ട് നിങ്ങളുടെ വ്യാപാര സ്ഥലത്ത് തളിക്കുക.
ചിങ്ങം
ഫെബ്രുവരി 26 ചിങ്ങം രാശിക്കാര്‍ക്ക് സന്തോഷകരമായ ദിവസമായിരിക്കും. ശുഭഫലം മൂലം ഏറെ നാളായി മുടങ്ങിക്കിടന്ന ജോലികള്‍ നാളെ പൂര്‍ത്തീകരിക്കാന്‍ കഴിയും. അതുവഴി നിങ്ങള്‍ക്ക് നല്ല നേട്ടങ്ങളും ലഭിക്കും. വീട്ടില്‍ ബന്ധുക്കള്‍ വന്നേക്കാം. നിക്ഷേപത്തില്‍ നിന്ന് നല്ല ലാഭവും ലഭിക്കും. ബിസിനസുകാര്‍ അവരുടെ ജോലിയില്‍ പല മാറ്റങ്ങളും വരുത്തും. അത് ഭാവിയില്‍ നല്ല ലാഭം നല്‍കും.
പ്രതിവിധി: നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിനായി തിങ്കളാഴ്ച ദിവസം വ്രതം അനുഷ്ഠിക്കുക. ശിവലിംഗത്തില്‍ തേനോ നെയ്യോ പാലോ കറുത്ത എള്ളോ സമര്‍പ്പിക്കുക.
വൃശ്ചികം
ഫെബ്രുവരി 26 വൃശ്ചികം രാശിക്കാര്‍ക്ക് ഗുണകരമാണെന്ന് തെളിയും. രാജയോഗത്തിന്റെ സ്വാധീനം മൂലം വൃശ്ചികം രാശിക്കാര്‍ക്ക് കുടുങ്ങിക്കിടക്കുന്ന പണം ലഭിക്കും. വിദേശയാത്ര ആഗ്രഹവും സഫലമാകും. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ മേഖലയില്‍ അവര്‍ നേരിടുന്ന പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കും. നിങ്ങള്‍ എവിടെയെങ്കിലും പണം നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇന്ന് വളരെ നല്ല ദിവസമായിരിക്കും. കൃത്യസമയത്ത് ജോലികള്‍ പൂര്‍ത്തിയാക്കും. സുഹൃത്തുക്കളുമായി ഇടപഴകാന്‍ അവസരം ലഭിക്കും. ജോലി ചെയ്യുന്നവര്‍ ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരുടെ പ്രശംസം ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ പൂര്‍ണ ഫലം ലഭിക്കും.
പരിഹാരം: ഭാഗ്യം വര്‍ദ്ധിപ്പിക്കുന്നതിനായി തിങ്കളാഴ്ച ദിവസം വ്രതം അനുഷ്ഠിക്കുക. ശിവലിംഗത്തില്‍ പാല്, വെള്ളം, തൈര്, കൂവളം, ഗോതമ്പ്, ഗംഗാജലം മുതലായ പൂജാദ്രവ്യങ്ങള്‍ സമര്‍പ്പിക്കുക. തുടര്‍ന്ന് ശിവ ചാലിസ പാരായണം ചെയ്യുക.
ധനു
ഫെബ്രുവരി 26 ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും.ത്രിഗ്രഹ യോഗത്തിന്റെ ശുഭഫലം മൂലം ധനു രാശിക്കാര്‍ക്ക് ഭാഗ്യം പ്രകാശിക്കുകയും സമ്പത്ത് സമ്പാദിക്കുന്നതില്‍ വിജയം നേടുകയും ചെയ്യും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് പുതിയ ബിസിനസ്സില്‍ ഭാഗ്യം പരീക്ഷിക്കാന്‍ കഴിയും. അത് നിങ്ങള്‍ക്ക് നല്ല ലാഭം നല്‍കും. ജോലിയുമായി ബന്ധപ്പെട്ട് വിദേശയാത്ര പോകാനും സാധ്യതയുണ്ട്. അമ്മയുടെ ആരോഗ്യം മെച്ചപ്പെടും. ദാമ്പത്യജീവിതം നല്ലതായിരിക്കും. നിങ്ങളുടെ ബന്ധം ശക്തിപ്പെടും. മുതിര്‍ന്നവരുടെ അനുഗ്രഹവും ലഭിക്കും.
ദോഷപരിഹാരം: കുടുംബത്തിലെ സന്തോഷത്തിനും സമാധാനത്തിനും ഗോതമ്പ് പൊടിയും നെയ്യും പഞ്ചസാരയും കൊണ്ട് ഉണ്ടാക്കിയ സാധനങ്ങള്‍ ശിവന് സമര്‍പ്പിക്കുക. എന്നിട്ട് അത് ദരിദ്രര്‍ക്ക് വിതരണം ചെയ്യുക.
മീനം
ഫെബ്രുവരി 26 മീനരാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഇന്ന് നിങ്ങള്‍ പോസിറ്റീവും ഊര്‍ജ്ജസ്വലതയും അനുഭവിക്കും. നിങ്ങള്‍ക്ക് ഒരേസമയം നിരവധി ജോലികള്‍ കൈകാര്യം ചെയ്യാന്‍ കഴിയും. വീട്ടിലെ നിങ്ങളുടെ ഇമേജും മെച്ചപ്പെടും. നിക്ഷേപം വഴി നിങ്ങള്‍ക്ക് നല്ല ലാഭം ലഭിക്കും. നിങ്ങളുടെ മാതാപിതാക്കളുടെ അനുഗ്രഹം ലഭിക്കും. ഏറെ നാളായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു പുതിയ വസ്തു വാങ്ങണമെന്ന നിങ്ങളുടെ ആഗ്രഹം ഇന്ന് സഫലമായേക്കാം. ബിസിനസ് പ്ലാനുകളില്‍ നിന്ന് നല്ല ലാഭം ലഭിക്കും കൂടാതെ മറ്റേതെങ്കിലും ബിസിനസ്സിലും നിക്ഷേപിക്കാനുമാകും. നിങ്ങള്‍ ഇതിനകം എന്തെങ്കിലും ശാരീരിക പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍, അതെല്ലാം ഇന്ന് മാറുകയും നിങ്ങള്‍ മുന്നോട്ട് പോകുകയും ചെയ്യും.
പരിഹാരം: ഭാഗ്യം വര്‍ദ്ധിപ്പിക്കുന്നതിന്, തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുക. ശിവലിംഗത്തില്‍ പാല്, വെള്ളം, തൈര്, കൂവള ഇല, അക്ഷതം, ധാതുര, ഗംഗാജലം മുതലായ പൂജാദ്രവ്യങ്ങള്‍ സമര്‍പ്പിക്കുക. തുടര്‍ന്ന് ശിവ ചാലിസ പാരായണം ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications