Latest Updates
-
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഐശ്വര്യയോഗങ്ങളുടെ ഗുണഫലം, മാസത്തിലെ ആദ്യദിനം ഭാഗ്യം ഈ 4 രാശിക്ക്
ഫെബ്രുവരി 1 വ്യാഴാഴ്ച ചന്ദ്രന് കന്നിരാശിക്ക് ശേഷം തുലാം രാശിയിലേക്ക് സംക്രമിക്കാന്‍ പോകുന്നു. കൂടാതെ ഇന്ന് മാഘ മാസത്തിലെ കൃഷ്ണപക്ഷത്തിന്റെ അഞ്ചാം ദിവസമാണ്. ഈ ദിവസം രവിയോഗം, ത്രിഗ്രഹയോഗം, ചിത്തിര നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനം നടക്കുന്നു. അതിനാല്‍ ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം വര്‍ദ്ധിക്കുന്നു. ജ്യോതിഷ പ്രകാരം 4 രാശിക്കാര്‍ക്ക് ഇന്ന് രൂപം കൊള്ളുന്ന ഐശ്വര്യ യോഗങ്ങളുടെ ഗുണം ലഭിക്കാന്‍ പോകുന്നു.
ഈ രാശിക്കാരുടെ ജോലികള്‍ തടസ്സമില്ലാതെ പൂര്‍ത്തിയാകും. ജാതകത്തില്‍ വ്യാഴത്തിന്റെ സ്ഥാനം ശക്തിപ്പെടുകയും മഹാവിഷ്ണുവിന്റെ അനുഗ്രഹം ലഭിക്കുകയും ചെയ്യും. ഫെബ്രുവരി 1 വ്യാഴാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കാന്‍ പോകുന്നത് എന്ന് നമുക്ക് നോക്കാം.

മേടം
ഫെബ്രുവരി 1 മേടം രാശിക്കാര്‍ക്ക് ഗുണകരമാണ്. മേടം രാശിക്കാര്‍ക്ക് പണം സമ്പാദിക്കാനും ലാഭിക്കാനും അവസരങ്ങള്‍ ലഭിക്കും, ആരോഗ്യവും മികച്ചതായിരിക്കും. ജോലിയിലുള്ള ആളുകള്‍ക്ക് ജോലിസ്ഥലത്ത് ബഹുമാനം ലഭിക്കും. ഇത് നിങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്തും. നിങ്ങള്‍ പങ്കാളിത്തത്തോടെയാണ് ബിസിനസ് ചെയ്യുന്നതെങ്കില്‍, നിങ്ങള്‍ക്ക് ബിസിനസില്‍ നല്ല ലാഭം ലഭിക്കും, കൂടാതെ മറ്റേതെങ്കിലും ബിസിനസ്സില്‍ നിക്ഷേപിക്കാനും പദ്ധതിയിടും. ജോലിയില്‍ വെല്ലുവിളികള്‍ ഉണ്ടാകും. എന്നാല്‍ ഈ പ്രശ്നങ്ങളെ തരണം ചെയ്യാനാകും. കുടുംബാംഗങ്ങളുമായുള്ള ബന്ധം നല്ലതായിരിക്കും, വീട്ടില്‍ സമാധാനവും സന്തോഷവും ഉണ്ടാകും.
ദോഷപരിഹാരം: സാമ്പത്തിക പുരോഗതിക്ക് ലക്ഷ്മി ക്ഷേത്രത്തില്‍ കനകധാരാ സ്തോത്രം പാരായണം ചെയ്യുക. പശുവിന് പച്ചപ്പുല്ല് നല്‍കുക.
മിഥുനം
ഫെബ്രുവരി 1 മിഥുന രാശിക്കാര്‍ക്ക് അനുകൂലവും ഫലദായകവുമാണ്. മിഥുന രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യം അനുകൂലമാകും, അതിനാല്‍ നിങ്ങളുടെ എല്ലാ ജോലികളും എളുപ്പത്തില്‍ പൂര്‍ത്തിയാകും. കൂടാതെ നിങ്ങള്‍ക്ക് സാമൂഹിക ബഹുമാനവും ലഭിക്കും. അവിവാഹിതരായ ആളുകള്‍ക്ക് ഇന്ന് പ്രത്യേകമായി ആരെയെങ്കിലും കണ്ടുമുട്ടാന്‍ സാധ്യതയുണ്ട്. ഒരു കുടുംബാംഗത്തില്‍ നിന്ന് നിങ്ങള്‍ക്ക് സന്തോഷവാര്‍ത്ത ലഭിച്ചേക്കാം. സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സംസാരിക്കുമ്പോള്‍, പണവുമായി ബന്ധപ്പെട്ട ഏത് ജോലിയും പൂര്‍ത്തീകരിക്കാന്‍ കഴിയും. നിക്ഷേപത്തില്‍ നിന്നും നല്ല ലാഭം ലഭിക്കാനും സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളുടെ പങ്കാളിയുമായി എവിടെയെങ്കിലും പോകാനും കുട്ടികളുമായി നല്ല സമയം ചെലവഴിക്കാനും സാധിക്കും.
ദോഷപരിഹാരം: ഭാഗ്യം വര്‍ധിക്കാന്‍ വ്യാഴാഴ്ച രാവിലെയും വൈകുന്നേരവും വിഷ്ണുസഹസ്ത്രനാമം പാരായണം ചെയ്യുക, ആരില്‍ നിന്നും കടം വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുത്.
കന്നി
ഫെബ്രുവരി 1 കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കന്നിരാശിക്കാര്‍ ഇന്ന് കഠിനാധ്വാനത്തിന് തയ്യാറാകും. നിങ്ങള്‍ക്ക് ഏതെങ്കിലും സാമൂഹിക പ്രവര്‍ത്തനം ചെയ്യാനോ ഏതെങ്കിലും സാമൂഹിക സംഘടനയില്‍ ചേരാനോ താല്‍പ്പര്യമുണ്ടെങ്കില്‍, അത് നിങ്ങളുടെ പ്രതിച്ഛായയ്ക്ക് ഗുണം ചെയ്യും. ജോലിയുള്ള ആളുകള്‍ക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. ഉദ്യോഗക്കയറ്റത്തിനായി കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയും. ബിസിനസുകാര്‍ക്ക് ഇന്ന് നല്ല ലാഭം ലഭിക്കും, ബിസിനസ്സ് വിപുലീകരണത്തിന് പദ്ധതിയിടും. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അധ്യാപകരില്‍ നിന്നും പിതാവില്‍ നിന്നും പിന്തുണ ലഭിക്കും.
ദോഷപരിഹാരം: തൊഴില്‍ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് വാഴയെ പൂജിക്കുക, പഴങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയ മഞ്ഞനിറത്തിലുള്ള വസ്തുക്കള്‍ ദാനം ചെയ്യുക. എന്നാല്‍ വാഴപ്പഴം കഴിക്കുന്നത് ഒഴിവാക്കുക.
തുലാം
ഫെബ്രുവരി 1 തുലാം രാശിക്കാര്‍ക്ക് ഗുണകരമാണ്. തുലാം രാശിക്കാര്‍ക്ക് വിദേശത്ത് ജോലി ചെയ്യാനുള്ള അവസരം ലഭിക്കും. നിങ്ങള്‍ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് ഭാവിയില്‍ നല്ല നേട്ടങ്ങള്‍ ലഭിക്കും. ഇന്ന് നിങ്ങള്‍ക്ക് ഒരു പുതിയ ബിസിനസ്സിലോ ഷെയറിലോ പണം നിക്ഷേപിക്കാനാകും. അതില്‍ നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങളും ലഭിക്കും. ഈ രാശിയിലുള്ള ആളുകള്‍ക്ക് ഇന്ന് ഒരു യാത്ര പോകാന്‍ പ്ലാന്‍ ചെയ്യാം. കുടുംബവും ദാമ്പത്യ ജീവിതവും നല്ലതായിരിക്കും, കുടുംബത്തിലെ സന്തോഷവും ഐശ്വര്യവും മൂലം മനസ്സ് സന്തോഷിക്കും.
പരിഹാരം: വീട്ടില്‍ സന്തോഷത്തിനും സമാധാനത്തിനും ഐശ്വര്യത്തിനും വ്യാഴാഴ്ച കുങ്കുമം, ചന്ദനം, മഞ്ഞള്‍ എന്നിവ ദാനം ചെയ്യുക. ഇതിന്റെ തിലകവും പുരട്ടുക. ഇത് ജാതകത്തില്‍ വ്യാഴത്തിന്റെ സ്ഥാനം ബലപ്പെടുത്തുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications