Latest Updates
-
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും!
ഒക്ടോബര്‍ പിറക്കുന്നത് ഭാഗ്യവും കൊണ്ട്, ത്രിഗ്രഹ യോഗത്താല്‍ 3 രാശിക്ക് വച്ചടി കയറ്റം
ജ്യോതിഷപ്രകാരം ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ അവയുടെ രാശിചിഹ്നങ്ങള്‍ മാറുന്നു. ഒന്നില്‍ക്കൂടുതല്‍ ഗ്രഹങ്ങള്‍ ഒരു രാശിയില്‍ വരികയും സംയോജനം രൂപപ്പെടുകയും ചെയ്യുന്നു. ഗ്രഹങ്ങളുടെ സംയോജനം ശുഭമോ അശുഭകരമോ ആയ യോഗങ്ങളും സൃഷ്ടിക്കുന്നു. എല്ലാ രാശിചിഹ്നങ്ങളിലുമുള്ള ആളുകള്‍ക്കും ഇതിന്റെ ഫലങ്ങള്‍ കാണാനാകും. ഇത്തവണ ഒക്ടോബര്‍ 01ന് ഒരേ രാശിയില്‍ മൂന്ന് പ്രധാന ഗ്രഹങ്ങളുടെ സംയോജനം ഉണ്ടാകാന്‍ പോകുന്നു.
ഒക്ടോബര്‍ 1ന് ബുധന്‍ സ്വന്തം രാശിയായ കന്നിയില്‍ പ്രവേശിക്കും. അവിടെ ഇതിനകം സൂര്യനും ചൊവ്വയും ഉണ്ട്. ഇത്തരത്തില്‍ ഒക്ടോബര്‍ 01ന് കന്നി രാശിയില്‍ ത്രിഗ്രഹയോഗം രൂപപ്പെടും. ജ്യോതിഷമനുസരിച്ച്, രണ്ടോ അതിലധികമോ ഗ്രഹങ്ങള്‍ ഒരേ രാശിയിലായിരിക്കുമ്പോള്‍, അത് എല്ലാ രാശികളിലേയും ആളുകള്‍ക്ക് ശുഭവും അശുഭകരവുമായ ഫലങ്ങള്‍ നല്കുന്നു.
കന്നിരാശിയില്‍ ത്രിഗ്രഹ യോഗം രൂപപ്പെടുന്നതിനാല്‍ 3 രാശിക്കാരുടെ ഭാഗ്യം ഈ സമയം ശോഭിക്കും. നിങ്ങളുടെ ആഡംബര സുഖസൗകര്യങ്ങളില്‍ വര്‍ദ്ധനവുണ്ടാകും. സാമ്പത്തിക നേട്ടത്തിന് നല്ല അവസരങ്ങള്‍ കൈവരും. ത്രിഗ്രഹ യോഗത്താല്‍ ഈ സമയം സൗഭാഗ്യ നേട്ടങ്ങള്‍ കൈവരുന്ന 3 രാശിക്കാര്‍ ഇവരാണ്.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഈ ത്രിഗ്രഹ യോഗം വളരെ നല്ല ഫലങ്ങള്‍ നല്‍കും. ഈ സമയം ഭൗതിക സുഖസൗകര്യങ്ങളില്‍ വര്‍ദ്ധനവ് നിങ്ങള്‍ കണ്ടേക്കാം. ഭൂമി, വീട്, വാഹനം എന്നിവ വാങ്ങാന്‍ അവസരമുണ്ടാകും. നിങ്ങള്‍ക്ക് പണത്തിന് ഒരു കുറവും അനുഭവപ്പെടില്ല.
സാമ്പത്തികമായി നിങ്ങള്‍ ശക്തരാകും. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കും. നിങ്ങള്‍ക്ക് ചില പ്രത്യേക ഉത്തരവാദിത്തങ്ങള്‍ ലഭിച്ചേക്കാം. അത് നിങ്ങള്‍ നന്നായി നിറവേറ്റും. ജോലിസ്ഥലത്ത് നിങ്ങളുടെ പ്രശസ്തി വര്‍ധിക്കും. പൂര്‍വ്വിക സ്വത്തുക്കളില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല ലാഭം ലഭിക്കും. കുടുംബത്തിലും സമൂഹത്തിലും നിങ്ങളുടെ പദവി ഉയര്‍ന്നേക്കാം.
ചിങ്ങം
ഒക്ടോബര്‍ 01 മുതല്‍ ചിങ്ങം രാശിക്കാര്‍ക്ക് ഭാഗ്യം ലഭിക്കും. കന്നിരാശിയിലെ ത്രിഗ്രഹയോഗം ചിങ്ങം രാശിക്കാര്‍ക്ക് ഒരു അനുഗ്രഹമായിരിക്കും. ഈ കാലയളവില്‍ നിങ്ങളുടെ വരുമാനത്തില്‍ നല്ല വര്‍ധനയും കാണാനാകും. ജോലിയുള്ള ആളുകള്‍ക്ക് ഒരു പുതിയ ജോലിക്കായുള്ള അന്വേഷണം ഉടന്ഫലം കാണിക്കും. നല്ല കമ്പനിയില്‍ നിന്ന് നിങ്ങള്‍ക്ക് ജോലി ലഭിച്ചേക്കാം. നിങ്ങള്‍ക്ക് പെട്ടെന്ന് സാമ്പത്തിക നേട്ടം കൈവന്നേക്കാം. ഈ കാലയളവില്‍ നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നത് നിങ്ങള്‍ കാണും. ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് അവരുടെ കുടുങ്ങിക്കിടക്കുന്ന പണം തിരിച്ചുകിട്ടും.

ധനു
ഒക്ടോബര്‍ ഒന്നിന് ത്രിഗ്രഹ യോഗം രൂപപ്പെടുന്നത് ധനു രാശിക്കാര്‍ക്ക് വളരെയേറെ ഗുണം ചെയ്യും. നിങ്ങളുടെ ജാതകത്തിലെ കര്‍മ്മ ഗൃഹത്തില്‍ ത്രിഗ്രഹ യോഗം രൂപം കൊള്ളും, അതിനാല്‍ ജോലിസ്ഥലത്ത് നേട്ടങ്ങള്‍ ലഭിക്കും. ജോലിമാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു നല്ല ഓഫര്‍ ലഭിച്ചേക്കാം. ശമ്പള വര്‍ദ്ധനവിനും സ്ഥാനക്കയറ്റത്തിനും നല്ല സാധ്യതകളുണ്ട്.
വരുമാനത്തില്‍ നല്ല വര്‍ദ്ധനവ് കാണാന്‍ കഴിയും. പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ പോകുന്നവര്‍ക്ക്, അവരുടെ ബിസിനസ്സില്‍ നല്ല വിജയം നേടാന്‍ സാധ്യതയുണ്ട്. കുടുംബത്തില്‍ നിന്ന് പിന്തുണ ലഭിക്കും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിന് അവസരമുണ്ടാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
