Latest Updates
-
മഴക്കാലത്ത് ചർമ്മവും തലയോട്ടിയും സുരക്ഷിതമാണോ? അണുബാധകളെ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂലൈ 18 മുതൽ ബുധൻ വക്രഗതിയിൽ: യുപിഐ ഇടപാടുകളിലും യാത്രകളിലും വൻ ജാഗ്രത വേണം, ഈ രാശിക്കാർ ശ്രദ്ധിക്കുക -
ഇന്ന് രാത്രി രവി യോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടമുണ്ടാക്കാൻ ഈ ശുഭമുഹൂർത്തം പ്രയോജനപ്പെടുത്തൂ -
2026 ജൂലൈ 18: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും പ്രണയ സൗഭാഗ്യവും തേടിയെത്തും! -
2026 ജൂലൈ 18 നക്ഷത്രഫലം: കരിയറിൽ നേട്ടവും സാമ്പത്തിക ഭദ്രതയും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ചരിത്രം കുറിക്കാൻ വിക്രം-1: ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം ഇന്ന് ശ്രീഹരിക്കോട്ടയിൽ കുതിച്ചുയരുന്നു -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഡൽഹിയിൽ റെക്കോർഡ് ചൂട്: വിയർപ്പും ചർമ്മപ്രശ്നങ്ങളും ഒഴിവാക്കാൻ യാത്രക്കാർ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂലൈ 17: വ്യതിപാത യോഗം, രാഹുകാലം; ഇന്ന് ഈ തെറ്റുകൾ വരുത്തരുത്, ജാഗ്രത! -
ആകാശത്ത് വിസ്മയം! ഇന്ന് രാത്രി ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ?
30 വര്‍ഷത്തിന് ശേഷം മൂന്ന് ഗ്രഹങ്ങളുടെ സംയോഗം; ധനയോഗ നേട്ടം, അത്ഭുതഫലം കൈവരുന്ന രാശിക്കാര്‍
ജ്യോതിഷപ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനു ശേഷം രാശി മാറുന്നു. നവഗ്രഹങ്ങളില്‍ വച്ച് ശനിയെ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമായി കണക്കാക്കുന്നു. ഈ സമയത്ത് ശനി അതിന്റെ യഥാര്‍ത്ഥ ത്രികോണ രാശിയായ കുംഭത്തിലാണ് സ്ഥിതിചെയ്യുന്നത്. ഇതോടൊപ്പം സൂര്യനും ബുധനും ഈ രാശിയില്‍ പ്രവേശിക്കാന്‍ പോകുന്നു. ജ്യോതിഷ പ്രകാരം ഫെബ്രുവരി 13 ന് സൂര്യനും ഫെബ്രുവരി 20ന് ബുധനും കുംഭത്തില്‍ പ്രവേശിക്കുന്നു. ഇതോടൊപ്പം കുംഭ രാശിയില്‍ ജ്വലനാവസ്ഥയില് ശനിയുടെ സാന്നിധ്യവുമുണ്ട്.
ഇത്തരമൊരു സാഹചര്യത്തിലാണ് കുംഭ രാശിയില്‍ ത്രിഗ്രഹിയോഗം രൂപപ്പെടുന്നു. ഏകദേശം 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശനി കുംഭ രാശിയിലേക്ക് പ്രവേശിച്ചത്. ഇത്തരമൊരു സാഹചര്യത്തില്‍ 30 വര്‍ഷത്തിന് ശേഷമാണ് ഈ മൂന്ന് ഗ്രഹങ്ങളുടെ സംയോഗം നടക്കുന്നത്. അപൂര്‍വമായ ഈ സംഗമത്തിന്റെ രൂപീകരണത്തില്‍ നിന്ന് പല രാശിക്കാര്‍ക്കും പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. കുംഭം രാശിയില്‍ രൂപപ്പെടുന്ന ത്രിഗ്രഹയോഗം ഏതൊക്കെ രാശിക്കാര്‍ക്ക് ഗുണം ചെയ്യുമെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിയില്‍ പതിനൊന്നാം ഭാവത്തില്‍ ത്രിഗ്രഹയോഗം രൂപപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍ മേടം രാശിക്കാര്‍ക്ക് ഈ യോഗഫലം ഒരു അത്ഭുതമായിരിക്കും. മേടം രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ ധാരാളം നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ഇതോടെ നിങ്ങള്‍ക്ക് സന്തോഷം ലഭിക്കും. വിദേശത്ത് ജോലി ലഭിക്കായി ശ്രമിക്കുന്നവര്‍ക്ക് അതിന് അവസരം ലഭിച്ചേക്കാം. ജീവിതത്തില്‍ സംതൃപ്തി കണ്ടെത്താന്‍ കഴിയും. കരിയറിലെ സ്ഥാനക്കയറ്റത്തോടൊപ്പം നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങളും ലഭിക്കും. ബിസിനസ്സിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഈ സമയം നിങ്ങള്‍ക്ക് നല്ല ലാഭം ലഭിക്കും. പുതിയ ബിസിനസ് തുടങ്ങാനാകും. സാമ്പത്തിക സ്ഥിതിയും ശക്തമാകും. പൂര്‍വ്വിക സ്വത്തുകളിലൂടെയോ ഊഹക്കച്ചവടം വഴിയോ നിങ്ങള്‍ക്ക് ധാരാളം പണം സമ്പാദിക്കാനാകും. നിങ്ങളുടെ പങ്കാളിയുമായി നിങ്ങള്‍ക്ക് നല്ല സമയം ചെലവഴിക്കാനാകും.
ഇടവം
ഇടവം രാശിയില്‍ പത്താം ഭാവത്തില്‍ ത്രിഗ്രഹയോഗം രൂപപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍ ഈ സമയം ഇടവം രാശിക്കാര്‍ക്കായി പുതിയ വരുമാന സ്രോതസ്സുകള്‍ തുറക്കും. വിദേശത്ത് വസ്തു വാങ്ങുക എന്ന സ്വപ്നവും സഫലമാകും. ബിസിനസ്സ് ആയാലും ജോലി ആയാലും ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും പൂര്‍ണമായ ഫലം നിങ്ങള്‍ക്ക് ലഭിക്കും. ജോലിയില്‍ വലിയ വിജയം നേടാന്‍ കഴിയും.
നിങ്ങള്‍ക്ക് പ്രമോഷനും പ്രോത്സാഹനവും ലഭിക്കും. ബിസിനസ്സിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഈ സമയം നിങ്ങള്‍ക്ക് തീര്‍ച്ചയായും വിജയം ലഭിക്കും. മുന്‍കാല നിക്ഷേപത്തിന് നല്ല വരുമാനവും ലഭിക്കും. ബിസിനസില്‍ നിങ്ങളുടെ തന്ത്രങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ എതിരാളികളെ പരാജയപ്പെടുത്താനാകും. സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങള്‍ക്ക് ഈ സമയം നല്ല വരുമാനം നേടാനാകും. നിങ്ങളുടെ കഠിനാധ്വാനത്താല്‍ നിങ്ങള്‍ക്ക് ധാരാളം പണം ലഭിക്കും. ബന്ധങ്ങളിലും അനുകൂലമായ സ്വാധീനം ഉണ്ടാകും.
മിഥുനം
മിഥുനം രാശിയില്‍ ഒമ്പതാം ഭാവത്തില്‍ ത്രിഗ്രഹയോഗം രൂപപ്പെടുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ മിഥുനം രാശിക്കാര്‍ക്ക് ഓരോ ചുവടിലും ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. ദീര്‍ഘദൂര യാത്രകള്‍ ചെയ്യാനാകും. അപാരമായ സമ്പത്ത് സമ്പാദിക്കാന്‍ കഴിയും. ഭാഗ്യത്തിന്റെ കടാക്ഷത്താല്‍ എല്ലാ മേഖലയിലും വിജയം കൈവരിക്കാനാകും. ജോലിയില്‍ പുതിയ അവസരങ്ങള്‍ ലഭിച്ചേക്കാം.
നിങ്ങളുടെ കരിയര്‍ മേഖലയില്‍ പ്രമോഷനോടൊപ്പം മറ്റ് ആനുകൂല്യങ്ങളും നിങ്ങള്‍ക്ക് ലഭിച്ചേക്കാം. ഉന്നത ഉദ്യോഗം എന്ന സ്വപ്നം സഫലമാകും. ബിസിനസ്സിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഈ സമയം നിങ്ങള്‍ക്ക് നല്ല ലാഭം ഉണ്ടാകും. വിദേശത്ത് ജോലിയില്‍ ഉയര്‍ന്ന തലത്തിലുള്ള നേട്ടം കൈവരിക്കാന്‍ കഴിയും. വിദേശത്ത് ബിസിനസ് ചെയ്യുന്നവര്‍ക്കും വലിയ ലാഭം ലഭിക്കാന്‍ സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതിയും മികച്ചതായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications