Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ചിങ്ങം രാശിയില്‍ ത്രിഗ്രഹി യോഗം: ഒരിക്കലും മാറാത്ത കഷ്ടകാലം വരെ മാറുന്ന 3 രാശിക്കാര്‍
ജ്യോതിഷ പ്രകാരം ചിങ്ങം രാശിയിലാണ് ഈ പ്രാവശ്യം ത്രിഗ്രഹി യോഗം രൂപം കൊള്ളുന്നത്. ശുക്രന്, ചൊവ്വ, ചന്ദ്രന് എന്നീ ഗ്രഹങ്ങള്‍ കൂടിച്ചേരുമ്പോഴാണ് ത്രിഗ്രഹി യോഗം രൂപം കൊള്ളുന്നത്. എന്നാല്‍ ചിങ്ങം രാശിയില്‍ ത്രിഗ്രഹി യോഗം രൂപം കൊള്ളുമ്പോള്‍ പലപ്പോഴും ചില രാശിക്കാരില്‍ ഭാഗ്യം തെളിയുന്നു. ഗ്രഹങ്ങളുടെ കൂടിച്ചേരല്‍ എല്ലാ രാശിക്കാരിലും അനുകൂല പ്രതികൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നുണ്ട്. ഈ സമയത്ത് ചിങ്ങം രാശിയിലാണ് ഗ്രഹങ്ങളുടെ സംയോജനം ഉണ്ടാവുന്നത്.
ജ്യോതിഷത്തില്‍ പൊതുവേ ശുക്രനെ ശുഭഗ്രഹമായാണ് കണക്കാക്കുന്നത്. ഐശ്വര്യത്തിന്റേയും സമ്പത്തിന്റേയും ഗ്രഹമായത് കൊണ്ട് തന്നെ ഈ ഗ്രഹം ചേരുന്നിടത്തെല്ലാം ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. എന്നാല്‍ ശുക്രനോടൊപ്പം ചൊവ്വയും ചന്ദ്രനും ചേരുമ്പോള്‍ ഇരട്ടി ഫലമാണ് ഉണ്ടാവുന്നത്. ജൂലൈ 20-ന് ചന്ദ്രന് ചിങ്ങം രാശിയില്‍ പ്രവേശിച്ചു. അതിന്റെ ഫലമായി ചിങ്ങത്തിലെ ചന്ദ്രന്, ശുക്രന്, ചൊവ്വ എന്നിവയുടെ സംയോജനം ത്രിഗ്രഹിയോഗത്തിലേക്ക് എത്തിക്കുന്നു.

ത്രിഗ്രഹി യോഗം എന്നാല്‍ എന്ത്?
മൂന്ന് ഗ്രഹങ്ങള്‍ ഒരേ രാശിയില്‍ വരുന്നത് ശുഭലക്ഷണമായാണ് കണക്കാക്കുന്നത്. മൂന്ന് ഗ്രഹങ്ങള്‍ ഒരേ രാശിയിലും ഒരു ഗ്രഹം സ്വന്തം രാശിയിലും മറ്റൊരു ഗ്രഹം അതിന്റെ ഉയര്‍ച്ചയിലും മൂന്നാമത്തെ ഗ്രഹം ബലഹീനതയിലും സ്ഥിതിചെയ്യുമ്പോള്‍ സംഭവിക്കുന്ന വൈദിക ജ്യോതിഷത്തിലെ ഒരു പ്രധാന ഗ്രഹ സംയോജനമാണ് ത്രിഗ്രഹി യോഗം എന്ന് പറയുന്നത്. ഈ അപൂര്‍വ സംയോജനം ഒരു വ്യക്തിയുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നു. ഇത് ചില രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു.
മേടം രാശി
മേടം രാശിക്കാരിക്കാരില് ത്രിഗ്രഹി യോഗം അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. പലപ്പോഴും സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടി വരുന്നു. കടബാധ്യതയില്‍ നിന്ന് മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നു. അത് കൂടാതെ പെട്ടെന്ന് ധനലാഭവും നിങ്ങള്‍ക്കുണ്ടാവുന്നു. പണത്തിന്റെ അധിപനായ ശുക്രന്റെ മാറ്റത്തില്‍ വളരെയധികം നേട്ടങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. ഇത് കൂടാതെ ചന്ദ്രനും ചൊവ്വയും ചേര്‍ന്നാണ് മേടം രാശിക്കാരില്‍ ധനനേട്ടം കൊണ്ട് വരുന്നത്. പുരോഗതിയില്‍ ജീവിതം മാറി മറിയുന്ന സമയമായതിനാല്‍ അത് ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നതിന് സാധ്യതയുണ്ട്.

ജോലിയില്‍ മാറ്റങ്ങളും ഏറ്റക്കുറച്ചിലുകളും ഉണ്ടാവുന്നു. പ്രമോഷന് ആഗ്രഹിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന ഒരു സമയമാണ് ജൂലൈ 20-ന് ശേഷം സംഭവിക്കുന്നത്. ജോലിയില്‍ അംഗീകാരം ലഭിക്കുന്നതിന് സാധ്യതയുണ്ട്. സ്ഥാനക്കയറ്റത്തോടൊപ്പം ചുമതലകളും വര്‍ദ്ധിക്കുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന ഒരു സമയമാണ്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് ത്രിഗ്രഹി യോഗ സമയം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ത്രിഗ്രഹ യോഗത്തിന്റെ സ്വാധീനത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. പലപ്പോഴും ബിസിനസിലുണ്ടാവുന്ന നേട്ടങ്ങള്‍ തന്നെയാണ് ജീവിതത്തെ മാറ്റി മറിക്കുന്നത്. ധനനേട്ടം പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തുന്നതോടൊപ്പം തന്നെ സാമ്പത്തിക ബാധ്യതകളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സാധിക്കുന്നു. വസ്തുവാങ്ങുന്നതിനും വാഹനയോഗത്തിനും സാധ്യത കാണുന്നു. ഏത് കാര്യത്തിലും അനുകൂല മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. നിയമപരമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് മുന്‍തൂക്കം ലഭിക്കുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളും ഉള്‍ക്കൊണ്ട് കൊണ്ട് ജീവിതത്തില്‍ മുന്നോട്ട് പോവുന്നതിന് മിഥുനം രാശിക്കാര്‍ക്ക് സാധിക്കുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിയില്‍ തന്നെയാണ് ചന്ദ്രന്, ചൊവ്വ, ശുക്രന് ത്രിഗ്രഹിയോഗത്തിന് രൂപം കൊടുക്കുന്നത്. അതുകൊണ്ട് തന്നെ അത്തരമൊരു സാഹചര്യത്തില്‍, ചിങ്ങം രാശിക്കാര്‍ക്ക് പെട്ടെന്ന് ധനനേട്ടം ഉണ്ടാവുന്നു. ഇത് കൂടാതെ തൊഴിലന്വേഷകര്‍ക്ക് പല കാര്യങ്ങളിലും വിജയം ലഭിക്കുന്നു. ജോലിയില്‍ പ്രമോഷന് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. കുട്ടികളിലൂടെ നിങ്ങളുടെ ജീവിതത്തില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. നല്ല വാര്‍ത്തകള്‍ പലപ്പോഴായി നിങ്ങളെ തേടി എത്തുന്നു. മത്സരപ്പരീക്ഷകളില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കുന്നു.



Click it and Unblock the Notifications

