Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
ഉര്‍വശിയുടെ ട്രാജിക് ലവ് സ്റ്റോറി
പുരാണകഥാപാത്രങ്ങളിലെ സുന്ദരിമാരില്‍ ഒരാളാണ് ഉര്‍വശി. ദേവലോകത്തെ പ്രധാന നര്‍ത്തകിമാരില്‍ ഒരാള്‍. ഉര്‍വ്വശി, മേനക, രംഭ എന്നിവരാണ് ദേവേന്ദ്രന്റെ സദസിലെ പ്രധാന നര്ത്തകിമാരെന്നാണ് പുരാണങ്ങള്‍ പറയുന്നത്.
ഉര്‍വശിയ്ക്ക് ഭൂമിയിലെ രാജാവായ പുരുരവസുമായുണ്ടായ പ്രണയകഥ പ്രസിദ്ധമാണ്. ട്രാജിക് ലൗ സ്റ്റോറിയെന്നു വേണമെങ്കില്‍ വിശേഷിപ്പിയ്ക്കാം.

ബുധന്റേയും ഇളയുടേയും മകനായിരുന്നു പുരൂരവസ്. ധീരനായിരുന്ന പുരൂരവസിനെ പലപ്പോഴും അസുരന്മാരുമായി യുദ്ധം ചെയ്യാന്‍ തങ്ങളെ സഹായിക്കാനായി ഇന്ദ്രന് വിളിച്ചിരുന്നു.
ദേവലോകത്തേക്കാള്‍ ഭൂമിയിലെ ജീവിതമിഷ്ടപ്പെട്ടിരുന്ന ഉര്‍വശി ഇടയ്ക്കിടെ തോഴിമാരുമൊത്ത് ഭൂമിയിലെത്താറുണ്ടായിരുന്നു. ഇത്തരം ഒരു യാത്രയ്ക്കിടെ അസുരന്മാര് ഉര്‍വശിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. ഈ ഘട്ടത്തില്‍ പുരൂരവസാണ് ഉര്‍വശിയെ രക്ഷിച്ചത്. ഈ സംഭവത്തോടെ ഇരുവരുടേയും മനസില്‍ പ്രണയം പൂവിട്ടു.

ദേവസദസില്‍ ഒരിക്കല്‍ നാടകത്തില്‍ ലക്ഷ്മീദേവിയായി അഭിനയിച്ച ഉര്‍വശി വിഷ്ണുവിന്റെ പേരായ പുരുഷോത്തമന് എ്ന്നു പറയുന്നതിനു പകരം പൂരൂരവസ് എന്നാണ് അബദ്ധത്തില്‍ പറഞ്ഞത്. ഭരതമഹര്ഷിയായിരുന്നു ഈ നാടകത്തിന്റെ രചയിതാവ്. പേരു മാറ്റിപ്പറഞ്ഞതിന് ഉര്‍വശിയ്ക്ക് ഭൂമിയില്‍ പോയി മനുഷ്യസ്ത്രീയായി ജീവിയ്ക്കേണ്ടി വരട്ടെയെന്നും പുരുരവസിന്റെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കേണ്ടി വരട്ടേയെന്നും ഭരതമുനി ശപിച്ചു. ഇതനുസരിച്ച് ഉര്‍വശി ഭൂമിയിലെത്തി.
മുന്‍പേ വിവാഹിതനായിരുന്ന പുരൂരവസ് കുട്ടികളില്ലാതെ വിഷമിച്ചിരിയ്ക്കുന്ന സന്ദര്‍ഭമായിരുന്നു. ഈ അവസരത്തിലാണ് ഉര്‍വശി ഭൂമിയിലെത്തുന്നത്. പുരൂരവസിനൊപ്പം ജീവിയ്ക്കാമെന്ന് ഉര്‍വശി സമ്മതിച്ചു. എന്നാല്‍ ഇതിനായി മൂന്നു വ്യവസ്ഥകളും വച്ചു.

താന്‍ ദേവലോകത്തു നിന്നും രണ്ട് ആടുകളെക്കൊണ്ടുവരുമെന്നും ഇവയുടെ സുരക്ഷ പുരൂരവസിന്റെ ചുമതലയാണെന്നും ആദ്യവ്യവസ്ഥ.
ഭൂമിയിലുള്ള തന്റെ വാസക്കാലത്ത് താന്‍ ശുദ്ധമായ നെയ്യു മാത്രമേ കഴിയ്ക്കുകയുള്ളൂവെന്നായിരുന്നു രണ്ടാം വ്യവസ്ഥ.
ലൈംഗികബന്ധത്തിന്റെ സമയത്തല്ലാതെ പരസ്പരം നഗ്നരായി കാണാന്‍ പാടില്ലെന്നതായിരുന്നു മൂന്നാം വ്യവസ്ഥ.
ഈ വ്യവസ്ഥകളില്‍ ഏതെങ്കിലും തെറ്റിച്ചാല്‍ താന്‍ തിരികെ ദേവലോകത്തേയ്ക്കു തന്നെ മടങ്ങിപ്പോകുമെന്നും ഉര്‍വശി അറിയിച്ചു.

ഇതനുസരിച്ച് ഇരുവരും ഒരുമിച്ചു ജീവിതമാരംഭിച്ചു. ഇവരുടെ ജീവിതത്തില്‍ അസൂയ പൂണ്ട ദേവന്മാര് ഇതിന് മുടക്കം വരുത്താന്‍ ചില ഗന്ധര്വന്മാരെ ഭൂമിയിലേയ്ക്കയച്ചു. ഇവര്‍ രാത്രി ഉര്‍വശിയുടെ ആടുകളെ മോഷ്ടിച്ചു. ആടുകളുടെ കരച്ചില് കേട്ട് ഉണര്‍ന്ന ഉര്‍വശി രാജാവിനോട് ആടുകളെ രക്ഷിയ്ക്കാന്‍ ആവശ്യപ്പെട്ടു.
ഈ സന്ദര്‍ഭത്തില്‍ നഗ്നനായിരുന്ന രാജാവ് പുറത്തേയ്ക്കോടി. അപ്പോള്‍ ഗന്ധര്വന്മാര് പ്രകാശം കാണിച്ചു. ഈ വെളിച്ചത്തില്‍ നഗ്നനായ രാജാവിനെ ഉര്‍വശി കാണാന്‍ ഇടയായി.

വ്യവസ്ഥ തെറ്റിയതിനെ തുടര്‍ന്ന് ഗര്‍ഭിണിയായിരുന്ന ഉര്‍വശി ദേവലോകത്തേയ്ക്കു തിരിച്ചുപോയി. ഒരു വര്‍ഷം കഴിഞ്ഞ് കുരുക്ഷേത്രത്തിനടുത്തുള്ള ഒരു സ്ഥലത്തു വരാന്‍ രാജാവിനോട് ഉര്‍വശി ആവശ്യപ്പെട്ടു. ഇവിടെ വച്ച് താന്‍ പ്രസവിച്ച പുരൂരവസിന്റെ കുഞ്ഞിനെ ഉര്‍വശി രാജാവിനെ ഏല്‍പ്പിച്ചു മടങ്ങിപ്പോയി.



Click it and Unblock the Notifications

