Latest Updates
-
സിനിമയ്ക്കായി തടി കുറച്ചും കൂട്ടിയും സംഭജി സസാനെ; താരങ്ങളുടെ ഡയറ്റ് അനുകരിച്ചാല്‍ പണി പാളും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 72 മണിക്കൂർ നിർണായകം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഇരട്ടി -
ഓഗസ്റ്റ് 22: രവി യോഗത്തിൽ നേട്ടങ്ങൾ കൊയ്യാം, ഗണ്ഡമൂല ദോഷത്തിൽ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 22: ഈ നഗരങ്ങളിൽ ഇന്ന് അഭിജിത്ത് മുഹൂർത്തം; സാമ്പത്തിക നേട്ടത്തിനായി ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പെട്ടെന്നുള്ള നേട്ടങ്ങൾ തേടിയെത്തും! -
ഈ ശനിയാഴ്ച ഭാഗ്യം തെളിയുന്ന 4 രാശിക്കാർ: സാമ്പത്തിക നേട്ടവും തൊഴിൽ അവസരങ്ങളും തേടിയെത്തും! -
ചിങ്ങം 6: ഇന്നത്തെ നക്ഷത്രഫലം; ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
27 നക്ഷത്രക്കാർക്കും ഇന്നത്തെ ഭാഗ്യദിനം: ജീവിതം പോസിറ്റീവാക്കാൻ ഈ 27 ലളിത വഴികൾ പരീക്ഷിക്കൂ! -
2026 ഓഗസ്റ്റ് 22 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം! -
രവി യോഗം: തടസ്സങ്ങൾ മാറി ഭാഗ്യം തെളിയുന്ന സമയം; ഈ നഗരങ്ങളിൽ ഇന്ന് ശ്രദ്ധിക്കുക
ദേഷ്യത്തിന്റെ പുറത്ത് കരിയറും ജീവിതവും നശിപ്പിക്കും രാശി: 5 രാശിക്കാര്‍ സൂക്ഷിക്കണം
ഓരോരുത്തര്‍ക്കും ഓരോ തരത്തിലുള്ള സ്വഭാവമാണ് എന്ന് നമുക്കറിയാം. അതില്‍ ചിലര്‍ക്ക് ദേഷ്യം കൂടുതലായിരിക്കും, ചിലര്‍ക്ക് ദേഷ്യം കുറവായിരിക്കും ചിലര്‍ പെട്ടെന്ന് ദേഷ്യപ്പെടുന്നവരാവും ചിലരുടെ ദേഷ്യം പെട്ടെന്ന് പോവുന്നു. ഇത്തരത്തില്‍ നിരവധി സ്വഭാവങ്ങളാണ് ഓരോരുത്തര്‍ക്കും ഉള്ളത്. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള വെല്ലുവിളികളും ഇവര്‍ക്ക് ജീവിതത്തില്‍ അനുഭവിക്കേണ്ടതായി വരുന്നു. സ്വകാര്യ ജീവിതത്തെ മാത്രമല്ല ഔദ്യോഗിക ജീവിതത്തില്‍ വരെ ഇത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.
വളരെ എളുപ്പത്തില്‍ ദേഷ്യം വരുന്നവരെങ്കില്‍ അവര്‍ ഏതൊക്കെ രാശിക്കാരാണ് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇവരുടെ ദേഷ്യം ഇവരെ കുഴപ്പത്തിലാക്കും എന്നതില്‍ സംശയം വേണ്ട. ദേഷ്യം പരമാവധി ഒഴിവാക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. അല്ലാത്ത പക്ഷം അത് ജീവിതം തന്നെ തകര്‍ത്ത് കളയും. അമിതദേഷ്യമുള്ള രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ ദേഷ്യത്തിന്റെ കാര്യത്തില്‍ വളരെയധികം മുന്നിലാണ്. എത്രയൊക്കെ ശ്രമിച്ചാലും ഇവര്‍ക്ക് ദേഷ്യം ഒരു കാരണവശാലും നിയന്ത്രിക്കാന്‍ സാധിക്കുകയില്ല. അത് തന്നെയാണ് ഇവരുടെ ഏറ്റവും വലിയ പ്രശ്നവും. വളരെ പെട്ടെന്നാണ് ഇവര്‍ പ്രകോപിതരാവുന്നത്. ഇത് നിങ്ങളുടെ മുന്നോട്ടുള്ള ജീവിതം ദുസ്സഹമാക്കും. പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങളുടെ ദേഷ്യം പ്രശ്നം വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കും. സമാധാനപരമായി ഒരു കാര്യത്തിലും ഇടപെടാന്‍ ഇവര്‍ക്ക് സാധിക്കുകയില്ല.
ചിങ്ങം രാശി
ദേഷ്യത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നവരാണ് ചിങ്ങം രാശിക്കാര്‍. ഇവര്‍ എല്ലാം തികഞ്ഞവരാണ് എന്നൊരു ചിന്ത ഇവരില്‍ എപ്പോഴും ഉണ്ടാവുന്നുണ്ട്. എന്നാല്‍ അത് തന്നെയാണ് ഇവരുടെ പരാജയത്തിന്റെ കാരണവും. എവിടേയും ശ്രദ്ധാകേന്ദ്രമാവുന്നതിന് ഇവര്‍ക്ക് സാധിക്കും. എന്നാല്‍ എത്രയൊക്കെ പോസിറ്റീവ് സ്വഭാവങ്ങള്‍ ഉണ്ടെങ്കിലും അതിനെയെല്ലാം ഇല്ലാതാക്കാന്‍ ഒരുനിമിഷത്തെ ദേഷ്യത്തിലൂടെ സാധിക്കുന്നു. പലപ്പോഴും ദേഷ്യം നിയന്ത്രിക്കാന്‍ ഇവര്‍ കഷ്ടപ്പെടുന്നു. അത് മാത്രമല്ല ഇത് പ്രൊഫഷണല്‍ ജീവിതത്തിലും ഇവര്‍ക്കൊരു വെല്ലുവിളിയായി മാറുന്നു. അപ്രതീക്ഷിതമായി ഉണ്ടാവുന്ന പ്രശ്നങ്ങളെ ദേഷ്യത്തിലൂടെ വര്‍ദ്ധിപ്പിക്കാനാണ് പലപ്പോഴും ഇതിലൂടെ കഴിയുന്നതും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്കും അമിത ദേഷ്യം പലപ്പോഴും ഒരു വെല്ലുവിളി തന്നെയാണ്. എന്താണ് എപ്പോഴാണ് ചെയ്യേണ്ടത് എന്നത് അവര്‍ക്ക് മനസ്സിലാവുന്നില്ല. അനിയന്ത്രിതമായ ദേഷ്യം നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും എന്നതില്‍ സംശയം വേണ്ട. ദേഷ്യപ്പെടുമ്പോള്‍ മറുഭാഗത്തുള്ള വ്യക്തിയെ അത് എപ്രകാരം ബാധിക്കും എന്നത് ഇവര്‍ ചിന്തിക്കുകയില്ല. അതുകൊണ്ട് തന്നെ ബന്ധങ്ങള്‍ എന്നന്നേക്കുമായി ഇല്ലാതാവുന്നതിന് ഇവരുടെ ഈ സ്വഭാവം കാരണമാകുന്നു. പ്രൊഫഷണല്‍ ജീവിതത്തെ വരെ ഇത് ബാധിക്കുന്നു. കരിയര്‍ നശിപ്പിക്കാന്‍ പലപ്പോഴും ഇത്തരം സ്വഭാവം കാരണമാകും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നായി മാറുന്നു ദേഷ്യം എന്ന വികാരം. ഇത് പലപ്പോഴും എന്ത് ചെയ്യണം എന്ത് ചെയ്യേണ്ട എന്ന ഒരു കണ്‍ഫ്യൂഷനിലേക്ക് നിങ്ങളെ എത്തിക്കുന്നു. പല അവസരങ്ങളിലും നിങ്ങള്‍ ദേഷ്യത്തോടെ ഇടപെടുന്നത് സാഹചര്യങ്ങള്‍ വഷളാക്കുന്നതിനുള്ള സാധ്യതയുണ്ട്. സാഹചര്യവും സന്ദര്‍ഭവും നോക്കാതെ പെരുമാറുന്നത് കൂടുതല്‍ കുഴപ്പത്തിലേക്കാണ് എത്തിക്കുന്നത്. നിരാശയാണ് പലപ്പോഴും ഇവരില്‍ ദേഷ്യമായി മാറുന്നത്.
മകരം രാശി
മകരം രാശിക്കാരുടെ കാര്യത്തിലും ഇത്തരത്തില്‍ തന്നെയാണ് സംഭവിക്കുന്നത്. ഇവര്‍ ഏത് മേഖലകളിലും വിജയം വേണം എന്ന് തന്നെയാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ആ വിജയത്തിലേക്ക് അടുക്കുമ്പോള്‍ ഏതെങ്കിലും സാഹചര്യത്തില്‍ ഇവര്‍ക്ക് ദേഷ്യപ്പെടേണ്ടി വരുന്നത് വഴി അവരുടെ കഠിനാധ്വാനം ഇല്ലാതാവുന്നു. സമ്മര്‍ദ്ദം കൂടുന്നത് പലപ്പോഴും ഇവരില്‍ ദേഷ്യമായി മാറുന്നു. അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. ഇതെല്ലാം കുടുംബജീവിതത്തേയും ബാധിക്കുകയും അത് വഴി കൂടുതല്‍ പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാവുകയും ചെയ്യുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications