Latest Updates
-
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പുരാണത്തിലെ വില്ലന്മാരും വില്ലത്തികളും
ഏത് കഥയും കഥാപാത്രങ്ങളും എടുത്താലും അവിടേയുമുണ്ടാകും പല വില്ലന്മാരും വില്ലത്തികളും. പലപ്പോഴും പല പുരാണങ്ങളിലും വലിയ രക്തച്ചൊരിച്ചിലിനു തന്ന കാരണമാകുന്നത് ഈ ദുഷ്ടകഥാപാത്രങ്ങളുടെ ഇടപെടല്‍ മൂലമാണ്.
ദുഷ്ടത്തരവും കപടബുദ്ധിയും മാത്രം കൈമുതലാക്കി ജീവിച്ചിരുന്ന കുറേയേറെ വില്ലന്‍ കഥാപാത്രങ്ങളുണ്ട് പുരാണത്തില്‍. കാമദേവനെക്കുറിച്ച് അറിയാത്ത ചില കാര്യങ്ങള്‍
പലപ്പോഴും മറ്റുള്ളവര്‍ക്ക് വേദനയും ദു:ഖവും സങ്കടവും മാത്രം നല്കാന് വേണ്ടി മാത്രം ജീവിച്ചിരിന്നിരുന്ന കഥാപാത്രങ്ങള്‍. മഹാഭാരതത്തിലും രാമായണത്തിലും എല്ലാം കാണാനാവും ഇത്തരത്തില്‍ സ്വാര്‍ത്ഥമതികളും സ്വാര്ത്ഥന്മാരുമാരുമായ നിരവധി കഥാപാത്രങ്ങളെ...

കൈകേയി
ദുഷ്ടതയുടെ കാര്യത്തില്‍ എന്നും മുന്നില്‍ തന്നെയാണ് ദശരഥ പത്നി കൈകേയി. തന്റെ പുത്രനായ ഭരതനെ അയോദ്ധ്യയിലെ രാജാവായി വാഴിക്കണമെന്ന കൈകേയിയുടെ ആവശ്യമാണ് ദശരഥ മഹാരാജാവിന്റെ മരണത്തിനും രാമ ലക്ഷ്മണന്മാരുടെ വനവാസത്തിനും കാരണമായത് എന്നത് സത്യം. ചരിത്രം കണ്ട ഏറ്റവും വലിയ ദുഷ്ട മനസ്സിനുടമയായിരുന്നു കൈകേയി.

ദുര്യോധനന്
ഹസ്തിനപുരി മഹാരാജാവായ ധൃതരാഷ്ട്രരുടെ മൂത്തപുത്രനായിരുന്നു ദുര്യോധനന്. ദുരാഗ്രഹിയായ ദുര്യോധനനാണ് പാണ്ഡവ കൗരവ യുദ്ധത്തിന് നാന്ദി കുറിച്ചതെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവില്ല.

മന്ഥര
കൈകേയിയുടെ തോഴിമാരില്‍ പ്രധാനിയായിരുന്നു മന്ഥര. മന്ഥരയുടെ ഉപദേശം കേട്ട് കേട്ടാണ് യകൈകേയി രാമ-ലക്ഷ്മണന്മാരെ വനവാസത്തിനയയ്ക്കണമെന്ന് ആവശ്യപ്പെട്ടതു പോലും. അത്രയേറെ കുരുട്ടു ബുദ്ധിയുടെ ഉടമയായിരുന്നു മന്ഥര എന്ന കാര്യത്തില്‍ സംശയം വേണ്ട.

ശൂര്‍പ്പണഖ
അസുരരാജാവായ രാവണന്റെ സഹോദരിയായിരുന്നു രാക്ഷസിയായ ശൂര്‍പ്പണഖ. വനവാസത്തിനെത്തിയ രാമനെ കണ്ട് മോഹം തോന്നിയ ശൂര്‍പ്പണഖ തന്നെ വിവാഹം ചെയ്യണമെന്ന് രാമനോട് ആവശ്യപ്പെട്ടു. എന്നാല്‍ രാമന് ഇതിന് സമ്മതിയ്ക്കാത്തത് സീത ഉള്ളത് കൊണ്ടാണെന്ന് മനസ്സിലാക്കിയ ശൂര്‍പ്പണഖ സീതയെ വധിയ്ക്കാനായി ചെല്ലുകയും ഈ തക്കത്തിന് രാമന് ശൂര്‍പ്പണഖയുടെ മൂക്കും സ്തനങ്ങളും ഛേദിയ്ക്കുകയും ചെയ്തു. ഇതിന് ശേഷം നടന്നതെല്ലാം ചരിത്രം.

ദക്ഷപ്രജാപതി
സതിയുടെ പിതാവായിരുന്നു ദക്ഷന്. സതി ശിവനെ വിവാഹം കഴിയ്ക്കുകയും അതില്‍ ദക്ഷന് കോപിഷ്ഠനാവുകയും ചെയ്തിരുന്നു. ഇതിനു ശേഷം ദക്ഷന് നടത്തിയ ദക്ഷയാഗത്തില്‍ പങ്കെടുക്കാന്‍ സതി കൊട്ടാരത്തിലെത്തുകയും ദക്ഷന് തടയുകയും ചെയ്തു. അപമാനിതയായ സതി കൈലാസത്തിലേക്ക് തിരിച്ചു പോകില്ലെന്നു തീരുമാനിച്ച് യാഗശാലയില്‍ തന്നെ ആത്മാഹൂതി ചെയ്തു. ഇതില്‍ കോപിഷ്ഠനായ ശിവന് ദക്ഷന്റെ ശിരസ്സ് ഛേദിയ്ക്കുകയാണ് ഉ്ണ്ടായത്.

പൂതന
അമ്പാടിയില്‍ ശ്രീകൃഷ്ണനെ കൊല്ലാനായാണ് കംസന് പൂതനയെ അയച്ചത്. പുരാണത്തിലെ ഏറ്റവും ക്രൂരയായ കഥാപാത്രം എ്ന്ന് വേണമെങ്കില്‍ പൂതനയെ പറയാം. എന്നാല്‍ കൃഷ്ണ വധത്തിനെത്തിയ പൂതനയെ നിമിഷ നേരം കൊണ്ടാണ് കൃഷ്ണന് വധിച്ചത്.

ശകുനി
ഏത് യുദ്ധത്തിനു പിന്നിലും പലരുടേയും കുരുട്ടു ബുദ്ധിയുണ്ടാവും. മഹാഭാരത യുദ്ധത്തിലാണ് ഇത് ഏറ്റവും അധികം പ്രയോഗിക്കപ്പെട്ടതും. കൗരവരുടെ അമ്മാവനായ ശകുനിയാണ് ഇത്തരത്തില്‍ കുതന്ത്രപരമായ പല നീക്കങ്ങളും നടത്തി മഹാഭാരത യുദ്ധം വഷളാക്കിയത്.

കംസന്
ശ്രീകൃഷ്ണന്റെ മാതൃസഹോദരനാണ് കംസന്. സ്വന്തം സഹോദരിയുടെ പുത്രന് തന്നെ വധിയ്ക്കുമെന്ന കംസന്റെ ഭയമാണ് പലപ്പോഴായി ദുഷ്ടത്തരങ്ങള്‍ മാത്രം ചെയ്ത് കൂട്ടാന്‍ കംസനെ പ്രേരിപ്പിച്ചത്.

രാവണന്
രാക്ഷസരാജാവായ രാവണനെ വെല്ലാന്‍ ലോകത്ത് ഒരു ശക്തിയും ഇല്ല എന്ന അഹങ്കാരമാണ് രാവണന്റെ മരണത്തില്‍ കലാശിച്ചത്. സീതാപഹരണത്തെത്തുടര്ന്നുണ്ടായ യുദ്ധമാണ് രാവണന് എന്ന മഹാവൃക്ഷത്തിന്റെ അന്ത്യത്തിന് കാരണമായത്.



Click it and Unblock the Notifications