Just In
Don't Miss
- Finance
പാചകവാതക വില വീണ്ടും കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് 25 രൂപ വര്‍ധിച്ചു
- News
ഹൈക്കോടതി മുന്‍ ജഡ്ജി, പോലീസ് മേധാവി... നിരവധി പ്രമുഖര്‍ ബിജെപിയില്‍ ചേര്‍ന്നു
- Sports
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: റണ്‍വേട്ടക്കാരില്‍ ലാബുഷെയ്നെ കടത്തിവെട്ടാന്‍ ജോ റൂട്ട്, ടോപ് ഫൈവ് ഇതാ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Automobiles
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നാളെ വെള്ളി ലക്ഷ്മീദേവിയെ പൂജിച്ചാല്‍ ഫലം ശ്രേഷ്ഠം
ലക്ഷ്മീദേവി ഐശ്വര്യത്തിന്റെ ദേവതയാണെന്നാണ് പൊതുവേ പറയുക. ലക്ഷ്മി വാഴുന്നിടം എന്നൊരു ചൊല്ലു തന്നെയുണ്ട്. ലക്ഷ്മീദേവി കനിഞ്ഞാലേ സ്വര്‍ണവും ധനവുമെല്ലാം വരികയുള്ളൂവെന്നും വിശ്വാസമുണ്ട്.
ലക്ഷ്മീദേവിയെ സാധാരണ പ്രതിനിധാനം ചെയ്യുക വീട്ടിലെ സ്ത്രീകളാണ്. വീട്ടിലെ സ്ത്രീ മഹാലക്ഷ്മിയാണെന്നാണ് വിശ്വാസം. വീട്ടിലെ സ്ത്രീ ഐശ്വര്യവതിയായാല് കുടുംബത്തിനും കുടുംബാംഗങ്ങള്‍ക്കുമെല്ലാം ഇതിന്റെ ഗുണം ലഭിയ്ക്കുമെന്നും വിശ്വാസമാണ്.
വെള്ളിയാഴ്ചയാണ് മഹാലക്ഷ്മിയ്ക്ക് വിശേഷമായ ദിവസം. ഇന്നേ ദിവസം ലക്ഷ്മീദേവിയെ പൂജിച്ചാല്‍ വിശിഷ്ട ഫലമെന്നും വിശ്വാസം. നാളെ, അതായത് 2019 ആഗസ്ത്9 വെള്ളിയാഴ്ച ലക്ഷ്മീദേവിയെ പൂജിച്ചാല്‍ ഫലം കൂടും. കാരണം നാളെ കേരളത്തില്‍ അല്ലെങ്കിലും വരമഹാലക്ഷ്മി എന്ന ദിനമാണ്. കര്‍ണാടകയില്‍ ആചരിയ്ക്കുന്നതെങ്കിലും ലക്ഷ്മീപൂജയ്ക്ക് ഉത്തമമായ ദിനം. ഇതു വെള്ളിയാഴ്ച വരുന്നത് ഏറെ ശ്രേഷ്ഠവും. ഇതെക്കുറിച്ചു കൂടുതലറിയൂ,

ദേവീപൂജ
ഈ ഒരു ദിവസം ദേവീപൂജ നടത്തിയാല്‍ അഷ്ടലക്ഷ്മിമാരെ ഒന്നിച്ച് പൂജിച്ചതിനു തുല്യമാണെന്നാണ് വിശ്വാസം. ഇതു സര്‍വ്വൈശ്വര്യം തരികയും ചെയ്യും.

സ്ത്രീകള്‍ക്കു പ്രധാനപ്പെട്ട
സ്ത്രീകള്‍ക്കു പ്രധാനപ്പെട്ട ഒരു ആഘോഷമാണിത്. സ്ത്രീകളെ മഹാലക്ഷ്മിയായി വീട്ടിലേയ്ക്കു ക്ഷണിച്ച് ആദരിയ്ക്കുന്നതും ഈ ആഘോഷത്തിന്റെ ഭാഗമാണ്. ഇവര്‍ക്ക് സമ്മാനങ്ങളായി പൂജാദ്രവ്യങ്ങളും മറ്റും നല്‍കുകയും ചെയ്യും.

മഹാലക്ഷ്മിയെ ആരാധിയ്ക്കുവാനും
മഹാലക്ഷ്മിയെ ആരാധിയ്ക്കുവാനും പ്രീതിപ്പെടുത്തുവാനും ഇന്നേ ദിവസം ലളിതാ സഹസ്ര നാമം ചൊല്ലുന്നത് ഏറെ നല്ലതാണ്. ദേഹശുദ്ധി വരുത്തി വിളക്കു കൊളുത്തി വച്ച് അതിരാവിലേയും സന്ധ്യക്കും ദേവിയെ ഭജിയ്ക്കാം.

ലക്ഷ്മീദേവിയെ
ലക്ഷ്മീദേവിയെ തൃപ്തിപ്പെടുത്താന്‍ പാലില്‍ മധുരം ചേര്‍ത്ത് പശുവിന് നല്‍കുന്നത് നല്ലതാണ്. ഇന്നേ ദിവസം, അതായത് വരമഹാലക്ഷ്മീ പൂജയ്ക്കന്നും ഇതു ചെയ്യാം. ഇത് ഏറെ വിശേഷമാണ്. പൂജാമുറിയിലോ ഉമ്മറപ്പടിയിലോ അരിപ്പൊടി കൊണ്ടു കോലവും വരയ്ക്കാം. ഇതും ഐശ്വര്യം നല്കുന്ന ഒന്നാണ്.