Latest Updates
-
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ
Horoscope Today, 8 January 2023: സാമ്പത്തിക സ്ഥിതി ഉയരും, കഠിനാധ്വാനം വിജയം കാണും; രാശിഫലം
ഞായറാഴ്ച ദിവസമായ ഇന്ന് ധനു രാശിക്കാര്‍ക്ക് വളരെ അനുകൂലമായ ദിവസമായിരിക്കും. ജോലി ചെയ്യുന്നവര്‍ക്ക് വലിയ വിജയം നേടാന്‍ കഴിയും. മുന്‍കാലങ്ങളില്‍ ചെയ്ത കഠിനാധ്വാനത്തിന്റെ ശരിയായ ഫലം നിങ്ങള്‍ക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്. ബിസിനസുകാരുടെ സാമ്പത്തിക സ്ഥിതിയില്‍ ഉയര്‍ച്ചയ്ക്ക് സാധ്യതയുണ്ട്. നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ഇടപാടുകള്‍ പൂര്‍ത്തിയാക്കാനും. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാകും. ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാനാകും. മറ്റു രാശിക്കാരുടെ ഇന്നത്തെ ദിവസം എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
ജോലിപരമായി ഇന്ന് നിങ്ങള്‍ക്ക് വളരെ നല്ല ദിവസമാണ് സൂചിപ്പിക്കുന്നത്. നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട മേഖലകളില്‍ നിങ്ങള്‍ക്ക് മികച്ച വിജയം നേടാന്‍ കഴിയും. ബിസിനസ്സ് വിപുലീകരിക്കാന്‍ പദ്ധതിയിടുകയാണെങ്കില്‍, ഇന്ന് നിങ്ങളുടെ പ്ലാന്‍ മുന്നോട്ട് നീങ്ങും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനുള്ള ശക്തമായ സാധ്യതയുണ്ട്. ദിവസത്തിന്റെ രണ്ടാം ഭാഗത്ത് നിങ്ങള്‍ക്ക് പണം ലഭിക്കും. ഇണയുമായുള്ള ബന്ധം ശക്തമാകും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഗ്രഹങ്ങളുടെ ശുഭകരമായ സ്ഥാനങ്ങള്‍ ഇന്ന് നിങ്ങള്‍ക്ക് വലിയ നേട്ടം നല്‍കും. ഇന്ന് നിങ്ങള്‍ വളരെ് ആത്മവിശ്വാസം നിറഞ്ഞവരായിരിക്കും. നിങ്ങള്‍ക്ക് വളരെ പോസിറ്റീവിറ്റി അനുഭവപ്പെടും. ഇന്ന് നിങ്ങളുടെ പങ്കാളിയുമായി വളരെ റൊമാന്റിക് ദിവസമായിരിക്കും. നിങ്ങളുടെ അടുപ്പം വര്‍ദ്ധിക്കും. ഇന്ന് നിങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ അവസരം ലഭിച്ചേക്കാം. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, പഴകിയ ഭക്ഷണം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
ഇന്ന് നിങ്ങള്‍ ഓഫീസില്‍ വളരെ സജീവമായിരിക്കും, നിങ്ങളുടെ എല്ലാ ജോലികളും സുഗമമായി പൂര്‍ത്തിയാകും. വ്യവസായികള്‍ക്ക് നല്ല ലാഭം ലഭിക്കും. പ്രത്യേകിച്ചും നിങ്ങള്‍ പങ്കാളിത്തത്തോടെ ബിസിനസ്സ് നടത്തുകയാണെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് പ്രയോജനകരമായിരിക്കും. സാമ്പത്തികമായി നോക്കിയാല്‍ ഇന്ന് നല്ല ദിവസമായിരിക്കില്ല. പെട്ടെന്നുള്ള ഒരു വലിയ ചെലവ് നിങ്ങളുടെ ബജറ്റ് അസന്തുലിതമാക്കും. നിങ്ങളുടെ ആരോഗ്യം നന്നായിരിക്കും.

കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
ജോലിസ്ഥലത്ത് നിങ്ങളുടെ സ്ഥാനം ശക്തമാകും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ശരിയായ ഫലം നിങ്ങള്‍ക്ക് ലഭിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എന്നിരുന്നാലും, നിങ്ങള്‍ ചിന്തിക്കാതെ ചെലവഴിക്കുന്നത് ഒഴിവാക്കണം. വീട്ടില്‍ ചില തര്‍ക്കങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. മുതിര്‍ന്നവരുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കുക. അവരുടെ വാക്കുകള്‍ അവഗണിക്കരുത്. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാം. അനാരോഗ്യം കാരണം നിങ്ങളുടെ ദൈനംദിന പദ്ധതികളില്‍ ചില തടസ്സങ്ങള്‍ ഉണ്ടാകും.

ചിങ്ങം (ജൂലൈ 22 മുതല്‍ ആഗസ്ത് 21 വരെ):
ഇന്ന് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിച്ചേക്കാം. നിങ്ങളുടെ കഴിവിനനുസരിച്ച് സഹായിക്കണം. സാമ്പത്തികമായി ശക്തരായിരിക്കാന്‍, നിങ്ങളുടെ തീരുമാനങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം എടുക്കണം. സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ ഇന്ന് നല്ല ദിവസമല്ല. ജോലിയുടെ കാര്യത്തില്‍ ദിവസം തിരക്കുള്ളതായിരിക്കും. നിങ്ങള്‍ക്ക് തൈറോയ്ഡ് പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍, ഇന്ന് കൂടുതല്‍ ശ്രദ്ധിക്കുക.

കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്തംബര്‍ 21 വരെ):
മാനസികമായി നിങ്ങള്‍ക്ക് ഇന്ന് സുഖമുണ്ടാവില്ല. മനസ്സില്‍ ഒരുപാട് അസ്വസ്ഥതകള്‍ ഉണ്ടാകും. എന്തെങ്കിലും നിങ്ങളെ ശല്യപ്പെടുത്തുന്നുണ്ടെങ്കില്‍, നിങ്ങളുടെ ചിന്തകള്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി പങ്കിടുക. ജോലിസ്ഥലത്ത്, ഇന്ന് നിങ്ങള്‍ക്ക് സമ്മിശ്രമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. നിങ്ങള്‍ എത്രത്തോളം കഠിനാധ്വാനം ചെയ്യുന്നുവോ അത്രയും മികച്ച ഫലം ലഭിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പ്രിയപ്പെട്ടവരുടെ പെരുമാറ്റം നല്ലതായിരിക്കും. ആരോഗ്യ കാര്യങ്ങളില്‍ ഒരുതരത്തിലുള്ള അശ്രദ്ധയും പാടില്ല.

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് ഇന്ന് ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞ ദിവസമായിയിരിക്കും. കഠിനാധ്വാനം ചെയ്തിട്ടും നിങ്ങള്‍ക്ക് നല്ല ഫലം ലഭിക്കുന്നില്ലെങ്കില്‍ ക്ഷമയോടെയിരിക്കുക. ശരിയായ സമയം വരുമ്പോള്‍ നിങ്ങളുടെ കഠിനാധ്വാനം തീര്‍ച്ചയായും ഫലം ചെയ്യും. വീടിന്റെ അന്തരീക്ഷം ശാന്തമായിരിക്കും. ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ടവരുമായി മതിയായ സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന്റെ ലക്ഷണങ്ങള്‍ കാണുന്നു. പഴയ കടത്തില്‍ നിന്നും നിങ്ങള്‍ക്ക് മോചനം ലഭിക്കും. ഇന്ന് നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ വളരെയധികം ആശങ്കാകുലരായിരിക്കും. ആരോഗ്യസ്ഥി പെട്ടെന്ന് കുറഞ്ഞേക്കാം.

വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. നിങ്ങളുടെ സാമ്പത്തിക ശ്രമങ്ങള്‍ വിജയിക്കും. നിങ്ങളുടെ ജോലികളൊന്നും ഇന്ന് പൂര്‍ത്തിയാകാതെ വിടരുത്. ബിസിനസുകാര്‍ക്ക് അനാവശ്യമായി ധാരാളം ഓടേണ്ടി വന്നേക്കാം. നിങ്ങള്‍ക്ക് യാത്രകളും ചെയ്യേണ്ടി വന്നേക്കാം. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ഇന്ന് പേശികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടിയേക്കാം.

ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഇന്ന് വളരെ അനുകൂലമായ ദിവസമായിരിക്കും. നിങ്ങള്‍ക്ക് വലിയ വിജയം നേടാന്‍ കഴിയും. മുന്‍കാലങ്ങളില്‍ ചെയ്ത കഠിനാധ്വാനത്തിന്റെ ശരിയായ ഫലം നിങ്ങള്‍ക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്. ബിസിനസുകാരുടെ സാമ്പത്തിക സ്ഥിതിയില്‍ ഉയര്‍ച്ചയ്ക്ക് സാധ്യതയുണ്ട്. നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ഇടപാടുകള്‍ പൂര്‍ത്തിയാക്കാനും. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാകും. ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാനാകും.

മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
ഇന്ന് ബിസിനസുകാര്‍ക്ക് വളരെ പ്രധാനപ്പെട്ട ദിവസമായിരിക്കും. നിങ്ങള്‍ക്ക് ഒരു പുതിയ ബിസിനസ്സ് നിര്‍ദ്ദേശം ലഭിച്ചേക്കാം. ജോലിക്കാര്‍ക്ക് ഓഫീസില്‍ ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി സാധാരണയേക്കാള്‍ മികച്ചതായിരിക്കും. നിങ്ങള്‍ക്ക് മാതാപിതാക്കളുടെ അനുഗ്രഹം ലഭിക്കും. നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാകും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം ശരാശരി ആയിരിക്കും.

കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമായി നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, വര്‍ദ്ധിച്ചുവരുന്ന ചെലവുകള്‍ നിയന്ത്രിക്കുക. ജോലി ചെയ്യുന്നവര്‍ ഇന്ന് ജാഗ്രത പാലിക്കുന്നതാണ് നല്ലത്. വ്യവസായികള്‍ക്ക് സമ്മിശ്ര ലാഭം ലഭിക്കും. വലിയ ലാഭത്തിനായി നിങ്ങള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. സഹോദരങ്ങളുടെ പിന്തുണ ലഭിക്കും. ആരോഗ്യം നിലനിര്‍ത്താന്‍, നിങ്ങളുടെ ദിനചര്യകള്‍ ക്രമീകരിക്കേണ്ടതുണ്ട്.

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
ഈ രാശിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് വളരെ നല്ല ദിവസമാണ്. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഉദ്യമത്തില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. നിങ്ങള്‍ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. പണത്തിന്റെ കാര്യത്തില്‍ ദിവസം ചെലവേറിയതായിരിക്കും. കാര്യമായ കുഴപ്പമൊന്നും വരില്ല. ഇന്ന് നിങ്ങള്‍ ജോലിയുമായി ബന്ധപ്പെട്ട് വളരെ തിരക്കിലായിരിക്കും. ആരോഗ്യത്തിന്റെ കാര്യം നല്ലതായിരിക്കില്ല. നിങ്ങള്‍ക്ക് ക്ഷീണം തോന്നാം. ശരീരവേദന ഇന്ന് നിങ്ങള്‍ക്ക് പ്രശ്നമായേക്കാം.



Click it and Unblock the Notifications
