സന്തോഷത്താല്‍ അലയടിക്കുന്ന നേട്ടം കൈനിറയെ, വിജയം നിശ്ചയം; ഇന്നത്തെ രാശിഫലം

ബുധനാഴ്ച ദിവസമായ ഇന്ന് തുലാം രാശിക്കാര്‍ക്ക് ജോലിയില്‍ വളരെ ശുഭമായിരിക്കും. ജോലി ചെയ്യുന്നവര്‍ക്ക് മേലുദ്യോഗസ്ഥരുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ബിസിനസ്സുകാര്‍ക്ക ഏതെങ്കിലും നിയമപരമായ കാര്യങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ സാധ്യതയുണ്ട്. പണത്തന്റെ അവസ്ഥ സമ്മിശ്രമായിരിക്കും. നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കണം. പങ്കാളിയുമായുള്ള ബന്ധം ശക്തമായിരിക്കും. വിഷമഘട്ടങ്ങളില്‍ നിങ്ങളുടെ പ്രണയിനിയുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. മറ്റു രാശിക്കാരുടെ ഇന്നത്തെ ദിവസം എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.

മേടം

ഇന്ന് ജോലിസ്ഥലത്ത് ചില പിരിമുറുക്കള്‍ സാധ്യമാണ്. നിങ്ങളുടെ ജോലിഭാരം പെട്ടെന്ന് വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതയുണ്ട്. ബിസിനസ്സുകാര്‍ക്ക് സാമ്പത്തിക നഷ്ടവും നേരിടാം. പ്രധാനപ്പെട്ട ബിസിനസ്സ് തീരുമാനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. കുടുംബജീവിതത്തില്‍ ചാഞ്ചാട്ടമുണ്ടാകും. വീടിന്റെ അന്തരീക്ഷം മികച്ചതായിരിക്കില്ല. ജീവിത പങ്കാളിയുടെ മനോഭാവം മാറിയേക്കാം. പണം സാധാരണയേക്കാള്‍ മികച്ചതായിരിക്കും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, നിങ്ങള്‍ ഇതിനകം രോഗബാധിതനാണെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

Today Horoscope

ഇടവം

ഇന്ന് നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്. പുതിയ ബിസിനസ്സ് പ്ലാനുകള്‍ പദ്ധതിയിടുന്നുവെങ്കില്‍ തിടുക്കപ്പെട്ടു വേണ്ട. പങ്കാളിത്തത്തില്‍ ബിസിനസ്സ് നടത്തുന്നവര്‍ക്ക് പ്രയോജനം ലഭിക്കും. നിങ്ങളുടെ മാതാപിതാക്കളുടെ വാത്സല്യവും അനുഗ്രഹവും ലഭിക്കും. നിങ്ങള്‍ വിവാഹിതനാണെങ്കില്‍, നിങ്ങളുടെ പങ്കാളിയെ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പണത്തിന്റെ അവസ്ഥ നന്നായിരിക്കും. ഇന്ന് ചെലവ് കുറവായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍, ദിവസം മിശ്രിതമാകും.

മിഥുനം

നിങ്ങളുടെ വികാരങ്ങള്‍ നിയന്ത്രിക്കേണ്ടതുണ്ട്. ഭാവിയില്‍ നിങ്ങള്‍ പശ്ചാത്തപിക്കേണ്ട ഒരു ജോലിയും ചെയ്യരുത്. ഇന്ന് നിങ്ങളുടെ മാനസികാവസ്ഥയില്‍ ചാഞ്ചാട്ടമുണ്ടാകും. ചെറിയ കാര്യങ്ങള്‍ പോലും നിങ്ങളുടെ മനസിനെ വേദനിപ്പിക്കും. നിങ്ങളുടെ ജോലികള്‍ ശ്രദ്ധാപൂര്‍വ്വം ചെയ്യാന്‍ ശ്രമിക്കുക. ബിസിനസ്സുമായി ബന്ധപ്പെട്ടവര്‍ക്ക് ചില നിയമതടസങ്ങള്‍ നേരിട്ടേക്കാം. പണത്തിന്റെ സാഹചര്യം മെച്ചപ്പെടും. നിങ്ങളുടെ വരുമാനം വര്‍ദ്ധിച്ചേക്കാം. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, സമ്മര്‍ദ്ദം ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കുന്നു.

കര്‍ക്കിടകം

ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കും. മനസ്സ് ശാന്തമായി തുടരും, മാനസികമായി നിങ്ങള്‍ ശക്തരാകും. നിങ്ങള്‍ക്ക് ചില വെല്ലുവിളികള്‍ നേരിടേണ്ടിവരുമെങ്കിലും, എല്ലാ ബുദ്ധിമുട്ടും നിങ്ങള്‍ ധൈര്യത്തോടെ നേരിടും. നിങ്ങളുടെ മാതാപിതാക്കളുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും വര്‍ദ്ധിക്കും. ഇന്ന് നിങ്ങള്‍ക്ക് ജോലിസ്ഥലത്ത് തിരക്കുള്ള ദിവസമായിരിക്കും. ജോലിയുമായി ബന്ധപ്പെട്ട് ഹ്രസ്വ യാത്ര ചെയ്യേണ്ടിവരാം. വസ്ത്ര വ്യാപാരികള്‍ക്ക് ഇന്ന് നേട്ടമുണ്ടാകാന്‍ സാധ്യതയുണ്ട്.

ചിങ്ങം

നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍, നിയമപരമായ കാര്യങ്ങളില്‍ ജാഗ്രത പാലിക്കുക. സര്‍ക്കാര്‍ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമായിരിക്കും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. വീട്ടിലെ അംഗങ്ങളുടെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. ഇന്ന് നിങ്ങള്‍ക്ക് കുട്ടികളുമായി വളരെ രസകരമായ സമയം ചെലവഴിക്കാം. ദിവസത്തിന്റെ രണ്ടാം ഭാഗത്ത് പണവുമായി ബന്ധപ്പെട്ട് ഒരു പ്രശ്നമുണ്ടാകാം. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, രക്തസമ്മര്‍ദ്ദമുള്ളവര്‍ സ്വയം കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

കന്നി

നിങ്ങളുടെ ജോലി സ്റ്റോക്ക് മാര്‍ക്കറ്റുമായി ബന്ധപ്പെട്ടതാണെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് വളരെ ഗുണം ചെയ്യും. സാമ്പത്തിക നേട്ടം ലഭിക്കും. പണത്തിന്റെ സാഹചര്യം ശക്തമായിരിക്കും. നിങ്ങളുടെ സാമ്പത്തിക തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം എടുക്കുകയാണെങ്കില്‍, വരും ദിവസങ്ങളില്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും പ്രയോജനം ലഭിക്കും. വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളുടെ മാതാപിതാക്കളുമായുള്ള ബന്ധം മെച്ചപ്പെടും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം അനുകൂലമായിരിക്കും. നിങ്ങള്‍ക്ക് ഉന്മേഷം തോന്നും.

തുലാം

ജോലിയില്‍ ഇന്ന് നിങ്ങള്‍ക്ക് ശുഭമായിരിക്കും. ജോലി ചെയ്യുന്നവര്‍ക്ക് മേലുദ്യോഗസ്ഥരുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ബിസിനസ്സുകാര്‍ക്ക ഏതെങ്കിലും നിയമപരമായ കാര്യങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ സാധ്യതയുണ്ട്. പണത്തന്റെ അവസ്ഥ സമ്മിശ്രമായിരിക്കും. നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കണം. പങ്കാളിയുമായുള്ള ബന്ധം ശക്തമായിരിക്കും. വിഷമഘട്ടങ്ങളില്‍ നിങ്ങളുടെ പ്രണയിനിയുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, കൂടുതല്‍ കോപിക്കുന്നത് ഒഴിവാക്കുക.

വൃശ്ചികം

ഇന്ന് ദിവസത്തിന്റെ തുടക്കം നന്നായിരിക്കില്ല. വീട്ടില്‍ ഭിന്നതയുണ്ടാകാം. വീട്ടിലെ അംഗങ്ങള്‍ക്കിടയില്‍ കയ്പ്പ് വര്‍ദ്ധിച്ചേക്കാം. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ ബോധത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. സാമ്പത്തിക പരിമിതികള്‍ കാരണം, നിങ്ങളുടെ വീട്ടുത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ ഇന്ന് നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരാം. ഇന്ന് തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഒരു സാധാരണ ദിവസമായിരിക്കും. നിങ്ങളുടെ എല്ലാ പ്രവൃത്തികളും ഒരു തടസ്സവുമില്ലാതെ പൂര്‍ത്തിയാകും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, സമ്മര്‍ദ്ദം കാരണം വിഷമിച്ചേക്കാം.

ധനു

ബിസിനസ്സുകാര്‍ എന്തെങ്കിലും വലിയ നിക്ഷേപം നടത്താന്‍ പോകുകയാണെങ്കില്‍, പരിചയസമ്പന്നരായ ആളുകളില്‍ നിന്ന് ഉപദേശം സ്വീകരിക്കണം. മറുവശത്ത്, ജോലി ചെയ്യുന്നവര്‍ അമിത ആത്മവിശ്വാസം ഒഴിവാക്കുക. ഇല്ലെങ്കില്‍ നിങ്ങള്‍ കുഴപ്പത്തിലാകും. വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളുടെ പങ്കാളിയോടുള്ള കടുത്ത മനോഭാവം ഒഴിവാക്കേണ്ടതുണ്ട്. പണം സാധാരണയേക്കാള്‍ മികച്ചതായിരിക്കും. ആരോഗ്യം സമ്മിശ്രമായിരിക്കും.

മകരം

നിങ്ങള്‍ ഇന്ന് ഒരു ജോലിക്കായി ശ്രമിക്കുകയാണെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും, നിങ്ങള്‍ക്ക് വിജയം ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ ഇതിനകം ഒരു ജോലി ചെയ്യുകയാണെങ്കില്‍ നേട്ടമുണ്ടാക്കാനാകും. ഗതാഗതവുമായി ബന്ധപ്പെട്ട് ബിസിനസ്സ് ചെയ്യുന്ന ആളുകള്‍ക്ക് ഇന്ന് നല്ല പ്രയോജനം ലഭിക്കും. കുടുംബജീവിതം സന്തോഷകരമാകും. വീട്ടിലെ അംഗങ്ങളുമായുള്ള അടുപ്പം വര്‍ദ്ധിക്കും. മാതാപിതാക്കളുടെ ആരോഗ്യം മികച്ചതായിരിക്കും. പിതാവില്‍ നിന്ന് സാമ്പത്തിക നേട്ടം സാധ്യമാണ്. നിങ്ങള്‍ക്ക് ഇന്ന് ആരെയെങ്കിലും സാമ്പത്തികമായി സഹായിക്കാനുമാകും.

കുംഭം

ഇന്ന് നിങ്ങള്‍ ജോലി ചെയ്യുകയാണെങ്കില്‍, കഠിനാധ്വാനം നടത്തിയിട്ടും നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിച്ചേക്കില്ല. നിങ്ങളുടെ ജോലികള്‍ ശ്രദ്ധാപൂര്‍വ്വം ചെയ്യുന്നതാണ് നല്ലത്. കുടുംബജീവിതത്തില്‍ സമ്മര്‍ദ്ദം വര്‍ധിച്ചേക്കാം. നിങ്ങളുടെ താല്‍പ്പര്യാര്‍ത്ഥം പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുക. പണത്തിന്റെ അവസ്ഥ സാധാരണമായിരിക്കും. ആരോഗ്യം ശ്രദ്ധിക്കുക.

മീനം

മൂര്‍ച്ചയുള്ള വസ്തുക്കള്‍ ഉപയോഗിക്കുന്നതില്‍ ഇന്ന് അല്‍പ്പം ശ്രദ്ധാലുവായിരിക്കണം, അല്ലാത്തപക്ഷം ഒരു അപകടം സംഭവിക്കാം. ജോലിയില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ഇന്നത്തെ വ്യാപാരികള്‍ക്ക് സമ്മിശ്ര ദിവസമായിരിക്കും. നിങ്ങള്‍ ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് പ്രയോജനം നേടാം. ഇന്ന് നിങ്ങളുടെ കോപം നിയന്ത്രിക്കാനും നിര്‍ദ്ദേശിക്കുന്നു.

Story first published: Wednesday, December 6, 2023, 5:00 [IST]
X
Desktop Bottom Promotion