Latest Updates
-
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും -
ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ മഹാലക്ഷ്മി രാജയോഗം: നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളില്‍ 6 രാശിക്കാര്‍ -
വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും മികച്ച ദഹനത്തിനും ഈ പഴങ്ങള്‍ ശീലമാക്കാം -
ഈ വസ്തുക്കള്‍ അറിയാതെ പോലും ദാനം ചെയ്യരുത്: ശനിയുടെ ക്രോധം നിങ്ങളില്‍ പതിക്കും -
പഴങ്ങളെല്ലാം ആരോഗ്യത്തിന് ഗംഭീരം: പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടം ആയുസ്സെടുക്കുന്നതിന് തുല്യം -
മാര്‍ച്ച് അവസാനത്തില്‍ ശനി ഉത്രട്ടാതിയില്‍ 3-ാം പാദത്തില്‍: ഇതുവരെയുള്ള ജിവിതമല്ല, 3 രാശിക്ക് തലവര മാറും -
ഇന്ന് മുതല്‍ സൂര്യന് മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം -
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍ -
പാപമോചിനി ഏകാദശി 2026: പ്രാധാന്യം, മുഹൂര്‍ത്തം, ചടങ്ങുകള്‍, ഐശ്വര്യത്തിലേക്ക് വഴി തുറക്കുന്നത് ഇപ്രകാരം
Horoscope Today, 27 December 2022: ബന്ധങ്ങള്‍ ശക്തമാകും, ഈ രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ക്ക് അവസരം
ചൊവ്വാഴ്ച ദിവസമായ ഇന്ന് മീനം രാശിക്കാര്‍ക്ക് കുടുംബജീവിതത്തില്‍ സ്ഥിതിഗതികള്‍ സുഖകരമായിരിക്കും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. ഇളയ സഹോദരനോടോ സഹോദരിയോടോ ഉള്ള നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാകും. പണത്തിന്റെ കാര്യത്തില്‍ വളരെ ശ്രദ്ധാലുവായിരിക്കണം. ചിന്തിക്കാതെ ആവശ്യത്തിലധികം പണം ചെലവഴിക്കരുത്. ജോലിയോ ബിസിനസ്സോ ആകട്ടെ, ഇന്ന് നിങ്ങളുടെ ഏറ്റവും മികച്ചത് നല്‍കാന്‍ ശ്രമിക്കുക. മറ്റു രാശിക്കാരുടെ ഇന്നത്തെ ദിവസം എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
പ്രണയത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് സമ്മര്‍ദ്ദകരമായ ദിവസമായിരിക്കും. മൂന്നാമതൊരാളുടെ ഇടപെടല്‍ മൂലം നിങ്ങളുടെ ബന്ധത്തില്‍ വിള്ളലുണ്ടാകാം. നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളില്‍ മറ്റുള്ളവരെ ഇടപെടാന്‍ അനുവദിക്കാതിരിക്കുന്നതാണ് നല്ലത്. ദാമ്പത്യ ജീവിതത്തില്‍ അഭിപ്രായഭിന്നത വര്‍ദ്ധിക്കും. സാമ്പത്തിക കാര്യത്തില്‍ ഇന്ന് നല്ല ദിവസമാണ്. നിങ്ങള്‍ക്ക് പണം ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ഇന്ന് നിങ്ങള്‍ക്ക് വയറുവേദന, മലബന്ധം, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ബിസിനസ്സുകാര്‍ക്ക് ഇന്ന് ലാഭം നേടാനുള്ള നല്ല അവസരം ലഭിക്കും. പ്രത്യേകിച്ചും നിങ്ങള്‍ പങ്കാളിത്തത്തോടെ ബിസിനസ്സ് നടത്തുകയാണെങ്കില്‍, നിങ്ങള്‍ക്ക് മികച്ച അവസരം ലഭിക്കും. പണത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതാണെന്ന് തെളിയും. ഇന്ന് നിങ്ങള്‍ക്ക് കൂടുതല്‍ ലാഭിക്കാന്‍ കഴിയും. ദിവസത്തിന്റെ രണ്ടാം ഭാഗത്ത്, നിങ്ങളുടെ പങ്കാളിയുമായി വളരെ നല്ല സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുക. പ്രത്യേകിച്ച് കിഡ്‌നി സംബന്ധമായ എന്തെങ്കിലും രോഗമുണ്ടെങ്കില്‍ ഇന്ന് ഒട്ടും അശ്രദ്ധ കാണിക്കരുത്.

മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഇന്ന് നിങ്ങളുടെ ആരോഗ്യം പെട്ടെന്ന് കുറയാന്‍ സാധ്യതയുണ്ട്. പണത്തിന്റെ സ്ഥിതി മെച്ചപ്പെടും. ഓഫീസില്‍ സഹപ്രവര്‍ത്തകരുമായി സംസാരിക്കുമ്പോള്‍ നിങ്ങളുടെ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കുക. ബിസിനസുകാര്‍ നിക്ഷേപ തീരുമാനങ്ങല്‍ നന്നായി ആലോചിച്ച് മാത്രം എടുക്കുക. കുടുംബ ജീവിതത്തില്‍ സാഹചര്യം സന്തോഷകരമായിരിക്കും. വീട്ടിലെ അംഗങ്ങള്‍ക്കിടയില്‍ സ്നേഹവും ഐക്യവും ഉണ്ടാകും.

കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനത്തിനനുസരിച്ച് ഫലം ലഭിക്കും. സര്‍ക്കാര്‍ ജോലി ചെയ്യുന്നവരുടെ വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാകും. ചെറുകിട വ്യവസായികള്‍ക്ക് നല്ല ലാഭം ലഭിക്കും. ജീവിത പങ്കാളിയുമായുള്ള ബന്ധം ശക്തമായിരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി സാധാരണയേക്കാള്‍ മികച്ചതായിരിക്കും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.

ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
വീട്ടിലെ അന്തരീക്ഷം വളരെ മികച്ചതായിരിക്കും. ഇന്ന് വീട്ടിലെ ഒരു അംഗത്തില്‍ നിന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. ഇന്ന് നിങ്ങള്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി വളരെയധികം ആസ്വദിക്കും. പണത്തിന്റെ സ്ഥിതി മെച്ചപ്പെടും. എന്നിരുന്നാലും, വലിയ ചിലവുകള്‍ നടത്താന്‍ ദിവസം അനുയോജ്യമല്ല. ഓഫീസില്‍ നിങ്ങളുടെ ജോലിയില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്. വ്യവസായികള്‍ക്ക് ഇന്ന് വെല്ലുവിളി നിറഞ്ഞ ദിവസമായിരിക്കും. ചില നിയമപരമായ കാര്യങ്ങളില്‍ നിങ്ങള്‍ കുടുങ്ങിയേക്കാം. ദിവസത്തിന്റെ രണ്ടാം ഭാഗത്തില്‍ നിങ്ങള്‍ക്ക് ഒരു ചെറിയ യാത്ര ചെയ്യേണ്ടി വന്നേക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം സമ്മിശ്രമാകുമെന്ന് പ്രതീക്ഷിക്കുന്നു.

കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്തംബര്‍ 21 വരെ):
ഓഫീസിലെ മേലുദ്യോഗസ്ഥരുടെ മുന്നില്‍ ശരിയ പെരമാറ്റം കാത്തുസൂക്ഷിക്കുക. പണത്തിന്റെ കാര്യത്തില്‍, ദിവസം ചെലവേറിയതാണെന്ന് പ്രതീക്ഷിക്കുന്നു. അനാവശ്യ ചെലവുകള്‍ ഉണ്ടാകാം. നിങ്ങളുടെ ബജറ്റ് മനസ്സില്‍ വെച്ചുകൊണ്ട് ചെലവഴിക്കുക. ഇണയുമായുള്ള ബന്ധത്തില്‍ മാധുര്യം വര്‍ദ്ധിക്കും. നിങ്ങള്‍ തമ്മിലുള്ള സ്‌നേഹം കൂടുതല്‍ ആഴത്തിലാകും. നിങ്ങളുടെ പ്രധാനപ്പെട്ട തീരുമാനങ്ങളില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയേറെ ശ്രദ്ധിക്കുക.

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
ജോലിത്തിരക്കിലുള്ളതിനാല്‍ ഇന്ന് നിങ്ങള്‍ക്ക് കുടുംബത്തില്‍ ശരിയായ ശ്രദ്ധ ചെലുത്താന്‍ കഴിയില്ല. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. നിങ്ങള്‍ എത്രത്തോളം സമ്പാദ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവോ അത്രയും നല്ലത്. ജോലിയോ ബിസിനസ്സോ ആകട്ടെ, നിങ്ങളുടെ ഏറ്റവും മികച്ചത് നല്‍കാന്‍ നിങ്ങള്‍ കഠിനമായി പരിശ്രമിക്കും. ബിസിനസുകാരുടെ സാമ്പത്തിക സ്ഥിതി ദൃഢമാകാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ഭക്ഷണത്തിലെ അശ്രദ്ധ കാരണം നിങ്ങളുടെ ആരോഗ്യം ക്ഷയിച്ചേക്കാം.

വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍, ഇന്ന് എല്ലാം ശാന്തമാകും. ഇണയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശക്തമായ സാധ്യതയുണ്ട്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സാമ്പത്തിക തീരുമാനങ്ങള്‍ നിങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം എടുക്കും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. മാതാപിതാക്കളുടെ അനുഗ്രഹം ലഭിക്കും. നിങ്ങള്‍ക്ക് ഏതെങ്കിലും പഴയ രോഗത്തില്‍ നിന്ന് മുക്തി നേടാനാകും.

ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
പണത്തിന്റെ കാര്യത്തില്‍ ഇന്ന് നല്ല സൂചനയല്ല. ആഗ്രഹമില്ലെങ്കില്‍ പോലും നിങ്ങള്‍ക്ക് ധാരാളം പണം ചെലവഴിക്കേണ്ടി വന്നേക്കാം. വര്‍ദ്ധിച്ചുവരുന്ന ചെലവുകളും നിങ്ങളുടെ തലവേദന വര്‍ദ്ധിപ്പിക്കും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ഇന്ന് നിങ്ങള്‍ കഠിനമായി പരിശ്രമിക്കും. വ്യവസായികള്‍ക്ക് ഇന്ന് നിക്ഷേപം നടത്താനുള്ള നല്ല അവസരം ലഭിക്കും. നിങ്ങള്‍ പങ്കാളിത്തത്തോടെ ബിസിനസ്സ് നടത്തുകയാണെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് വളരെ ലാഭകരമായിരിക്കും. ജോലിയ്ക്കൊപ്പം, നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലും നിങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.

മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
സാമ്പത്തിക രംഗത്ത് ഇന്ന് വളരെ നല്ല ദിവസമാണ്. നിങ്ങള്‍ക്ക് ഒരു പുതിയ വരുമാന മാര്‍ഗ്ഗം ലഭിക്കും. നിങ്ങളുടെ എല്ലാ സാമ്പത്തിക പ്രശ്‌നങ്ങളും ഉടന്‍ പരിഹരിക്കപ്പെടും. കുടുംബ ജീവിതത്തില്‍ സാഹചര്യങ്ങള്‍ പ്രതികൂലമായി കാണുന്നു. ഇന്ന് നിങ്ങളുടെ കോപം നിയന്ത്രിക്കേണ്ടതുണ്ട്. ഓഫീസിലെ നിങ്ങളുടെ സഹപ്രവര്‍ത്തകരുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കുക. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കുക.

കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
ബിസിനസ്സുകാര്‍ ഇന്ന് വളരെ ശ്രദ്ധാലുവായിരിക്കുക. ജോലിക്കാര്‍ ഓഫീസിലെ ജോലിയില്‍ പൂര്‍ണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കുക. ഇണയുടെ പെരുമാറ്റത്തില്‍ പരുഷതയുണ്ടാകും. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ക്കിടയില്‍ ഒരു വിള്ളലുണ്ടായേക്കാം. സാമ്പത്തിക സ്ഥിതി ശക്തിപ്പെകും. നിങ്ങളുടെ സാമ്പത്തിക ശ്രമങ്ങള്‍ വിജയിക്കുന്നതിനുള്ള ശക്തമായ സാധ്യതയുണ്ട്. താമസിയാതെ നിങ്ങള്‍ക്ക് എല്ലാ കടങ്ങളില്‍ നിന്നും മോചനം ലഭിക്കും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും.

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
കുടുംബജീവിതത്തില്‍ സ്ഥിതിഗതികള്‍ സുഖകരമായിരിക്കും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. ഇളയ സഹോദരനോടോ സഹോദരിയോടോ ഉള്ള നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാകും. പണത്തിന്റെ കാര്യത്തില്‍ വളരെ ശ്രദ്ധാലുവായിരിക്കണം. ചിന്തിക്കാതെ ആവശ്യത്തിലധികം പണം ചെലവഴിക്കരുത്. ജോലിയോ ബിസിനസ്സോ ആകട്ടെ, ഇന്ന് നിങ്ങളുടെ ഏറ്റവും മികച്ചത് നല്‍കാന്‍ ശ്രമിക്കുക.



Click it and Unblock the Notifications











