Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
തൊഴിലില്ലാത്തവര്‍ക്ക് ജോലി ലഭിക്കും, അവസരങ്ങള്‍ തേടിവരും; ഇന്നത്തെ രാശിഫലം
ബുധനാഴ്ച ദിവസമായ ഇന്ന് ധനു രാശിക്കാര്‍ക്ക് ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുണ്ടാകും. ജോലിയുമായി ബന്ധപ്പെട്ട ഏതൊരു കാര്യത്തിലും വിജയം നേടാനാകും. ഇന്ന് നിങ്ങള്‍ വളരെ സന്തുഷ്ടരായിരിക്കും, നിങ്ങളുടെ ആത്മവിശ്വാസവും വര്‍ദ്ധിക്കും.
നിങ്ങള്‍ പഠനം പൂര്‍ത്തിയാക്കി ഒരു നല്ല ജോലി അന്വേഷിക്കുകയാണെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് ഒരു നല്ല ഓഫര്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. പണത്തിന്റെ കാര്യത്തില്‍ ഇന്ന് മികച്ച ദിവസമാണെന്ന് തെളിയും. നിങ്ങള്‍ക്ക് പണം ലഭിക്കാന്‍ സാധ്യതയുണ്ട്. ആരോഗ്യം നല്ലതായിരിക്കും. മറ്റു രാശിക്കാരുടെ ഇന്നത്തെ ദിവസം എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
തൊഴില്‍ രംഗത്ത് ഇന്ന് നിങ്ങള്‍ക്ക് തിരക്കുള്ള ദിവസമായിരിക്കും. മതിയായ സമയം ലഭിക്കില്ല. ജോലി സമ്മര്‍ദ്ദം നിങ്ങളെ വല്ലാതെ ക്ഷീണിപ്പിക്കും. ജോലിയോടൊപ്പം ആരോഗ്യകാര്യത്തിലും ശ്രദ്ധ പുലര്‍ത്തുന്നത് നന്നായിരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി സാധാരണയേക്കാള്‍ മികച്ചതായിരിക്കും. ഇണയുമായുള്ള ബന്ധത്തില്‍ നല്ല ഏകോപനം ഉണ്ടാകും.

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
പ്രണയ ജീവിതത്തില്‍ നല്ലത് നടക്കും. നിങ്ങളുടെ ഇന്നത്തെ ദിവസം വളരെ സവിശേഷമായിരിക്കും. ജോലിസ്ഥലതത് നിങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തേണ്ടതുണ്ട്. വ്യാപാരികള്‍ വലിയ ലാഭത്തിനുവേണ്ടി ചെറിയ നേട്ടങ്ങള്‍ അവഗണിക്കുന്നത് ഒഴിവാക്കണം. പണത്തിന്റെ കാര്യത്തില്‍ ദിവസം ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. നിങ്ങളുടെ പണം എവിടെയെങ്കിലും കുടുങ്ങിയേക്കാം. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇന്ന് നിങ്ങള്‍ക്ക് തൊണ്ട സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം.

മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
കുടുംബ ബിസിനസുമായി ബന്ധപ്പെട്ടിരിക്കുന്നവര്‍ക്ക് ഇന്ന്, നിങ്ങളുടെ മുതിര്‍ന്നവരുടെ വിശ്വാസം നേടാന്‍ കഴിയും. പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. ചിലവുകള്‍ കുറവായിരിക്കും. ദാമ്പത്യജീവിതത്തില്‍ ഇന്ന് നിങ്ങളുടെ ജീവിതപങ്കാളിയുമായി തര്‍ക്കമുണ്ടായേക്കാം. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ഇന്ന് പല്ലുവേദന നിങ്ങളെ അലട്ടിയേക്കാം.

കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
ജോലി ചെയ്യുന്നവര്‍ക്ക് പുരോഗതിക്കുള്ള അവസരം ലഭിക്കും. നിങ്ങളുടെ കരിയറില്‍ ഒരു പുതിയ വഴിത്തിരിവുണ്ടായേക്കാം. ചെറുകിട വ്യവസായികള്‍ക്ക് ഇന്ന് നല്ല സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ സ്റ്റോക്ക് വര്‍ദ്ധിപ്പിക്കുന്നതും സമയം അനുകൂലമാണ്. കുടുംബജീവിതം സന്തോഷകരമാകും. വീട്ടില്‍ അവിവാഹിതരുണ്ടെങ്കില് അവര്‍ക്കായി പുതിയ ബന്ധങ്ങള്‍ വന്നേക്കാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിന് ഇന്ന് നിങ്ങള്‍ ചില സുപ്രധാന തീരുമാനങ്ങള്‍ എടുക്കും. നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്രദ്ധ കാണിക്കരുത്.

ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്. ഈ സമയം നിങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്. തൊഴില്‍ രംഗത്ത് ഇന്ന് നിങ്ങള്‍ക്ക് അല്‍പ്പം മന്ദത അനുഭവപ്പെടും. ജോലിയോ ബിസിനസോ ആകട്ടെ, നിങ്ങളുടെ ചില ജോലികളില്‍ കുടുങ്ങിപ്പോകാന്‍ സാധ്യതയുണ്ട്. ദിവസത്തിന്റെ രണ്ടാം ഭാഗത്ത്, നിങ്ങള്‍ക്ക് ചില ബന്ധുക്കളെ കാണാനുള്ള അവസരം ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി സാധാരണ നിലയിലായിരിക്കും.

കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
നിങ്ങള്‍ ഓണ്‍ലൈന്‍ ബിസിനസ്സ് നടത്തുന്നവരാണെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് വളരെ പ്രയോജനപ്രദമായിരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ വലിയ കുതിച്ചുചാട്ടത്തിന് സാധ്യതയുണ്ട്. സര്‍ക്കാര്‍ ജോലിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആഗ്രഹിച്ച സ്ഥലംമാറ്റം ലഭിക്കും. സ്വകാര്യ ജോലി ചെയ്യുന്നവര്‍ക്കും അവരുടെ കഠിനാധ്വാനത്തിനനുസരിച്ച് ഫലം ലഭിക്കും. സാമ്പത്തിക വശം ശക്തമായി നിലനില്ക്കും. ഇണയുടെ സ്വഭാവത്തില്‍ ചില മാറ്റങ്ങളുണ്ടാകും. അവരുടെ മനസ്സ് അറിയാന്‍ ശ്രമിച്ചാല്‍ നന്നായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം അനുകൂലമായിരിക്കും.

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
വീട്ടിലെ മുതിര്‍ന്നവരുമായി സമയം ചെലവഴിക്കാന്‍ ഇന്ന് നിങ്ങള്‍ക്ക് അവസരം ലഭിക്കും. കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് നിങ്ങള്‍ അല്‍പ്പം ആശങ്കാകുലരായിരിക്കും. ജോലിക്കാര്‍ക്ക് ഓഫീസിന്റെ അന്തരീക്ഷം മികച്ചതായിരിക്കും. ഇന്ന് നിങ്ങളുടെ എല്ലാ ജോലികളും തടസ്സമില്ലാതെ പൂര്‍ത്തിയാകും. മേലുദ്യോഗസ്ഥരുടെ സഹകരണവും ലഭിക്കും. ബിസിനസ്സുകാര്‍ക്ക് ഇന്ന് യാത്ര ചെയ്യേണ്ടി വന്നേക്കാം. പണത്തിന്റെ കാര്യത്തില്‍ ദിവസം സമ്മിശ്രമായിരിക്കും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.

വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
ജോലി ചെയ്യുന്നവര്‍ ഓഫീസില്‍ വളരെയധികം ശ്രദ്ധിക്കണം. ആവശ്യത്തിലധികം ആരെയും വിശ്വസിക്കാതിരിക്കുന്നതാണ് നല്ലത്. വ്യവസായികള്‍ക്ക് മാന്യമായ ലാഭം ലഭിക്കും. നിങ്ങളുടെ ബിസിനസ് പ്ലാനുകളില്‍ ചില മാറ്റങ്ങള്‍ വരുത്താനും കഴിയും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും, എന്നാല്‍ പണവുമായി ബന്ധപ്പെട്ട വലിയ ജോലികള്‍ ചെയ്യാന്‍ ദിവസം അനുയോജ്യമല്ല. അനാവശ്യമായി ചിന്തിച്ച് മാനസിക സമാധാനം തകര്‍ക്കരുത്.

ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുണ്ടാകും. ജോലിയുമായി ബന്ധപ്പെട്ട ഏതൊരു കാര്യത്തിലും വിജയം നേടാനാകും. ഇന്ന് നിങ്ങള്‍ വളരെ സന്തുഷ്ടരായിരിക്കും, നിങ്ങളുടെ ആത്മവിശ്വാസവും വര്‍ദ്ധിക്കും. നിങ്ങള്‍ പഠനം പൂര്‍ത്തിയാക്കി ഒരു നല്ല ജോലി അന്വേഷിക്കുകയാണെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് ഒരു നല്ല ഓഫര്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. പണത്തിന്റെ കാര്യത്തില്‍ ഇന്ന് മികച്ച ദിവസമാണെന്ന് തെളിയും. നിങ്ങള്‍ക്ക് പണം ലഭിക്കാന്‍ സാധ്യതയുണ്ട്. ആരോഗ്യം നല്ലതായിരിക്കും.

മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമല്ല, ചെലവുകള്‍ നിയന്ത്രിക്കേണ്ടതുണ്ട്. ഓഫീസില്‍ നിങ്ങള്‍ വളരെ സന്തുലിതമായി പെരുമാറണം. സഹപ്രവര്‍ത്തകരുമായും ഉന്നത ഉദ്യോഗസ്ഥരുമായും തര്‍ക്കം ഒഴിവാക്കുക. ഇന്ന് ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് വലിയ നഷ്ടം സംഭവിച്ചേക്കാം. നിങ്ങള്‍ പങ്കാളിത്തത്തോടെ ബിസിനസ്സ് നടത്തുകയാണെങ്കില്‍, നിങ്ങള്‍ക്ക് വലിയ വെല്ലുവിളി നേരിടേണ്ടി വന്നേക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും.

കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ ഇന്ന് നിങ്ങള്‍ക്ക് കഴിയും. ജോലിയുമായി ബന്ധപ്പെട്ട് വളരെയധികം ടെന്‍ഷന്‍ എടുക്കുന്നത് ഒഴിവാക്കണം, അല്ലാത്തപക്ഷം അത് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. പോസിറ്റീവായി തുടരുക, കഠിനാധ്വാനം ചെയ്യുക. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. നിങ്ങളുടെ ബജറ്റ് സമതുലിതമായിരിക്കും.

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
അനാവശ്യ വഴക്കുകളില്‍ നിന്ന് അകന്നുനില്ക്കുക. ബിസിനസുകാര്‍ക്ക് നല്ല സാമ്പത്തിക നേട്ടം ലഭിക്കും. നിങ്ങള്‍ക്ക് വലിയ ഉപഭോക്താക്കളുമായി ഇടപെടാന്‍ കഴിയും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. പ്രിയപ്പെട്ടവരുടെ സ്നേഹവും പിന്തുണയും ലഭിക്കും. പണത്തിന്റെ കാര്യത്തില്‍ ഇന്ന് സമ്മിശ്ര ദിവസമായിരിക്കും.



Click it and Unblock the Notifications

