Latest Updates
-
ചൊവ്വ മൃഗശീർഷം നക്ഷത്രത്തിലേക്ക്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ ഉറപ്പ്! -
ഇന്ന് രാത്രി 9:39-ന് ആകാശത്ത് അത്ഭുതം: ബുധൻ-ശുക്ര സംഗമം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ -
2026 ജൂലൈ 24: സർവാർത്ഥ സിദ്ധി യോഗം; ഈ സമയത്ത് ഇത് ചെയ്താൽ വിജയം സുനിശ്ചിതം! -
2026 ജൂലൈ 24: ഈ 5 രാശിക്കാർക്ക് ഇന്ന് വൻ സാമ്പത്തിക നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
ജൂലൈ 24: കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും തിളങ്ങാൻ പോകുന്ന ആ 7 നക്ഷത്രക്കാർ ഇവർ! -
2026 ജൂലൈ 24: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
സൺസ്ക്രീൻ വാങ്ങുമ്പോൾ ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം; പുതിയ BIS നിയമങ്ങൾ ചർമ്മത്തിന് സുരക്ഷയേകുമോ? -
നൈക്ക സെയിലിൽ കുറഞ്ഞ ചിലവിൽ തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാം; മഴക്കാല സ്കിൻകെയർ ടിപ്സ് ഇതാ! -
ശനി വക്രഗതി 2026: കരിയറിലും സാമ്പത്തിക ഇടപാടുകളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത, വൈകാരിക മാറ്റങ്ങൾക്ക് തുടക്കം!
ആരെയും വെല്ലുവിളിച്ച് വിജയത്തിന്റെ കിരീടം ചൂടും, നല്ല ദിനം; ഇന്നത്തെ രാശിഫലം
തിങ്കളാഴ്ച ദിവസമായ ഇന്ന് ധനു രാശിക്കാര്‍ക്ക് വളരെ അനുകൂലമായിരിക്കും. നിങ്ങളുടെ ജീവിതത്തില്‍ ചില നല്ല മാറ്റവും കാണാനാകും. പഴയ കടം വീട്ടാന്‍ കഴിയും. ഇണയുമായുള്ള പരസ്പര ബന്ധം മികച്ചതായിരിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ആശങ്കകള്‍ നീങ്ങും. നിങ്ങളുടെ ദിനചര്യയില്‍ നിങ്ങള്‍ അടുത്തിടെ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കില്‍, ഇന്ന് അതിന്റെ നല്ല ഫലം നിങ്ങള്‍ കാണും. മറ്റു രാശിക്കാരുടെ ഇന്നത്തെ ദിവസം എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.
മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
ഇന്ന് നിങ്ങള്‍ക്ക് പുതിയ ജോലികള്‍ ആരംഭിക്കാന്‍ അവസരം ലഭിക്കും. സാമ്പത്തിക സ്ഥിതി ശക്തമായി തുടരും. നിങ്ങളുടെ ശരിയായ തീരുമാനങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. ഇണയുമായുള്ള ബന്ധത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടായേക്കാം. ചെറിയ കാര്യത്തിന് നിങ്ങള്‍ തമ്മില്‍ തര്‍ക്കത്തിന് സാധ്യതയുണ്ട്.

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇന്ന് നിങ്ങള്‍ക്ക് വളരെ പ്രത്യേകതയുള്ളതായിരിക്കും. നിങ്ങള്‍ക്ക് ആവശ്യമുള്ള ഫലം ലഭിക്കും. ഇന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ പങ്കാളിയുമായി ഒരു യാത്ര പോകാനാകും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. നിങ്ങളുടെ ആരോഗ്യം നന്നായിരിക്കും. ഇന്ന് നിങ്ങള്‍ നിങ്ങളുടെ പ്രിയപ്പെട്ട വിഭവങ്ങള്‍ ആസ്വദിക്കും.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
ഇന്ന് നിങ്ങള്‍ വളരെ പുതുമയുള്ളവരും ഊര്‍ജ്ജസ്വലരുമായിരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എന്നിരുന്നാലും, നിങ്ങള്‍ സമ്പാദ്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കടബാധ്യതകള്‍ വേഗത്തില്‍ ഒഴിവാക്കാന്‍, നിങ്ങള്‍ ചെലവ് ചുരുക്കണം. ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെ നിങ്ങളുടെ പ്രധാനപ്പെട്ട ചില ജോലികള്‍ പൂര്‍ത്തീകരിക്കാനാകും.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
ദാമ്പത്യ ജീവിതത്തില്‍ സാഹചര്യം സന്തോഷകരമായിരിക്കും. ജീവിത പങ്കാളിയുടെ വേറിട്ട രൂപത്തെ കാണാന്‍ സാധിക്കും. ഇന്ന് നിങ്ങള്‍ക്ക് വീട്ടില്‍ ഒരു ചെറിയ പാര്‍ട്ടി സംഘടിപ്പിക്കാനാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനുള്ള ശക്തമായ സാധ്യതയുണ്ട്. കുടുങ്ങിക്കിടക്കുന്ന പണം ലഭിക്കും. എന്നിരുന്നാലും, തിടുക്കത്തില്‍ സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കരുത്.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ആരോഗ്യം ക്ഷയിക്കുന്നത് നിങ്ങളുടെ ജോലിയെയും ബാധിക്കും. നിങ്ങള്‍ സ്വയം ശ്രദ്ധിക്കേണ്ടതുണ്ട്. പണത്തിന്റെ കാര്യത്തില്‍ ദിവസം സമ്മിശ്രമായിരിക്കും. വീട്ടിലെ മുതിര്‍ന്നവരുമായി സംസാരിക്കുമ്പോള്‍, നിങ്ങളുടെ വാക്കുകള്‍ ചിന്താപൂര്‍വ്വം ഉപയോഗിക്കുക.

കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
ഇന്ന് നിങ്ങള്‍ക്ക് സമ്മിശ്ര ഫലമായിരിക്കും. നിങ്ങളുടെ ചില ജോലികള്‍ പാതിവഴിയില്‍ കുടുങ്ങിയേക്കാം. പണത്തിന്റെ സ്ഥിതി മെച്ചപ്പെടും. ഇണയുടെ പെരുമാറ്റം വളരെ നല്ലതായിരിക്കും. ആരോഗ്യത്തെ അവഗണിക്കരുത്.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നേക്കാം. ജോലിയുടെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. നിങ്ങളുടെ ജോലികളൊന്നും അപൂര്‍ണ്ണമായി വിടരുത്.
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം അനുകൂലമായിരിക്കും. നിങ്ങള്‍ക്ക് വളരെ സുഖം തോന്നും. ഭാവിയില്‍ സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാന്‍, നിങ്ങള്‍ക്ക് ഇന്ന് ചില സുപ്രധാന തീരുമാനങ്ങള്‍ എടുക്കാം. ജോലി ചെയ്യുന്നവര്‍ക്ക് ഒരു വലിയ നേട്ടം ലഭിക്കും. കുടുംബജീവിതം സന്തോഷകരമാകും.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ഇന്ന് നിങ്ങള്‍ക്ക് വളരെ അനുകൂലമായിരിക്കും. നിങ്ങളുടെ ജീവിതത്തില്‍ ചില നല്ല മാറ്റവും കാണാനാകും. പഴയ കടം വീട്ടാന്‍ കഴിയും. ഇണയുമായുള്ള പരസ്പര ബന്ധം മികച്ചതായിരിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ആശങ്കകള്‍ നീങ്ങും. നിങ്ങളുടെ ദിനചര്യയില്‍ നിങ്ങള്‍ അടുത്തിടെ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കില്‍, ഇന്ന് അതിന്റെ നല്ല ഫലം നിങ്ങള്‍ കാണും.

മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
ഇന്ന് നിങ്ങള്‍ യാത്ര പോകുകയാണെങ്കില്‍ നിങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇതുകൂടാതെ, ഇന്ന് നിങ്ങള്‍ വാഹനം ശ്രദ്ധിച്ച് ഉപയോഗിക്കണം. പണത്തിന്റെ കാര്യത്തില്‍ ദിവസം സമ്മിശ്രമായിരിക്കും. ഇണയുടെ സ്വഭാവത്തില്‍ ചില മാറ്റങ്ങളുണ്ടാകും. നിങ്ങള്‍ തമ്മിലുള്ള അകലം വര്‍ദ്ധിച്ചേക്കാം.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
ജോലിപരമായി ഇന്ന് നിങ്ങള്‍ക്ക് വളരെ അനുകൂലമായിരിക്കും. ജോലിയായാലും ബിസിനസ്സായാലും നിങ്ങളുടെ കഠിനാധ്വാനത്തിനനുസരിച്ച് ഫലം ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എന്നിരുന്നാലും, ചിന്തിക്കാതെ ഇന്ന് വലിയ ചെലവുകള്‍ ഒന്നും ചെയ്യരുത്. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ നീങ്ങും.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
സന്താനഭാഗത്തുനിന്ന് സന്തോഷം ഉണ്ടാകും. വിദ്യാഭ്യാസ മേഖലയില്‍ അവരുടെ പ്രകടനം വളരെ മികച്ചതായിരിക്കും. പണത്തിന്റെ കാര്യത്തില്‍ ദിവസം ചെലവേറിയതായിരിക്കും. ചെലവുകള്‍ വര്‍ധിച്ചേക്കാം. ജോലി സംബന്ധമായി ദീര്‍ഘദൂരം യാത്ര ചെയ്യേണ്ടി വരും.



Click it and Unblock the Notifications
