Latest Updates
-
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം
ആത്മവിശ്വാസവും ഊര്‍ജവും നല്ല രീതിയില്‍ ചെലവഴിക്കും, നേട്ടം നിശ്ചയം; ഇന്നത്തെ രാശിഫലം
ശനിയാഴ്ച ദിവസമായ ഇന്ന് കന്നി രാശിക്കാര്‍ക്ക് ആരാധനയില്‍ വളരെയധികം താല്‍പ്പര്യമുള്ളവരായിരിക്കും, നിങ്ങള്‍ക്ക് ഏതെങ്കിലും പുണ്യ സ്ഥലങ്ങളിലും പോകാനാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഇന്ന് നിങ്ങളോട് അടുപ്പമുള്ള ഒരാളെ നിങ്ങള്‍ സാമ്പത്തികമായി സഹായിക്കും. ഓഫീസിലെ നിങ്ങളുടെ ആത്മവിശ്വാസവും ഊര്‍ജവും ഇന്ന് എല്ലാവരേയും ആകര്‍ഷിക്കും.
നിങ്ങള്‍ ഒരു ബിസിനസുകാരനാണെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് നല്ല ലാഭം പ്രതീക്ഷിക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമാണെന്ന് തെളിയും. മറ്റ് രാശിക്കാരുടെ ഇന്നത്തെ ദിവസം എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.
മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
നിങ്ങളുടെ സമയവും ഊര്‍ജവും ശരിയായ കാര്യങ്ങള്‍ക്കായി വിനിയോഗിക്കുന്നത് നന്നായിരിക്കും. അനാവശ്യ കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക, അല്ലാത്തപക്ഷം ഭാവിയില്‍ നിങ്ങള്‍ക്ക് പ്രശ്നമുണ്ടാകും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരുടെ ഉപദേശം അവഗണിക്കരുത്. പണമിടപാടുകളില്‍ ജാഗ്രത പാലിക്കുക. പണവുമായി ബന്ധപ്പെട്ട വലിയ കാര്യങ്ങള്‍ ചെയ്യാന്‍ ഇന്ന് യോജിച്ച ദിവസമല്ല.

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇന്ന് തൊഴില്‍ രംഗത്ത് തിരക്കുള്ള ദിവസമായിരിക്കും. ഇന്ന് നിങ്ങള്‍ ജോലിയുമായി ബന്ധപ്പെട്ട് ഒരു ദീര്‍ഘദൂരയാത്ര നടത്തേണ്ടിവരും. നിങ്ങളുടെ ഇണയുടെ പെരുമാറ്റത്തില്‍ മാറ്റമുണ്ടാകും. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ ചെറിയ കാര്യങ്ങള്‍ക്ക് ദേഷ്യപ്പെട്ടേക്കാം. അത്തരമൊരു സാഹചര്യത്തില്‍, ശാന്തത പാലിക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ സാമ്പത്തിക സ്ഥിതി പതിവിലും മികച്ചതായിരിക്കും.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
ആരോഗ്യത്തില്‍ വലിയ പുരോഗതി ഉണ്ടാകും. ഇന്ന് നിങ്ങള്‍ മാനസികമായും ശക്തരായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് ഓഫീസില്‍ ചില ബുദ്ധിമുട്ടുള്ള ജോലികള്‍ ചെയ്യേണ്ടിവന്നേക്കാം. ഇന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ ഏറ്റവും മികച്ചത് നല്കാന് കഴിയും. ബിസിനസുകാര്‍ക്ക് ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമായിരിക്കും. ജോലിയുമായി ബന്ധപ്പെട്ട ചില വലിയ പ്രശ്നവും പരിഹരിക്കപ്പെടും. സാമ്പത്തിക വശം ശക്തമായി നിലനില്ക്കും.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
നിങ്ങളുടെ പങ്കാളിയുമായി അഭിപ്രായവ്യത്യാസമുണ്ടാകാം. അത്തരമൊരു സാഹചര്യത്തില്‍ ഇന്ന് ചില മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ടാകും. എല്ലാ ആശങ്കകളും മറന്ന് നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ പ്രശ്നം സമാധാനപരമായും സ്നേഹമായും പരിഹരിക്കാന്‍ ശ്രമിക്കണം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
വീടിന്റെ അന്തരീക്ഷം ശാന്തമായിരിക്കും. ഇന്ന് ചില ഗാര്‍ഹിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിങ്ങളുടെ മാതാപിതാക്കളുടെ പിന്തുണ ലഭിച്ചേക്കാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിന് ഇന്ന് നിങ്ങള്‍ക്ക് ചില സുപ്രധാന തീരുമാനങ്ങള്‍ എടുക്കാം. ഓഫീസില്‍ സഹപ്രവര്‍ത്തകരുമായി കലഹത്തിന് സാധ്യതയുണ്ട്. നിങ്ങളുടെ കോപസ്വഭാവം നിയന്ത്രിക്കേണ്ടതുണ്ട്. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ഇന്ന് ചെവിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടായേക്കാം.

കന്നി (ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
ഇന്ന് നിങ്ങള്‍ ആരാധനയില്‍ വളരെയധികം താല്‍പ്പര്യമുള്ളവരായിരിക്കും, നിങ്ങള്‍ക്ക് ഏതെങ്കിലും പുണ്യ സ്ഥലങ്ങളിലും പോകാനാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഇന്ന് നിങ്ങളോട് അടുപ്പമുള്ള ഒരാളെ നിങ്ങള്‍ സാമ്പത്തികമായി സഹായിക്കും. ഓഫീസിലെ നിങ്ങളുടെ ആത്മവിശ്വാസവും ഊര്‍ജവും ഇന്ന് എല്ലാവരേയും ആകര്‍ഷിക്കും. നിങ്ങള്‍ ഒരു ബിസിനസുകാരനാണെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് നല്ല ലാഭം പ്രതീക്ഷിക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമാണെന്ന് തെളിയും.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
കുറഞ്ഞ പരിശ്രമത്തില്‍ ഇന്ന് നിങ്ങള്‍ക്ക് നല്ല വിജയം നേടാനാകും. നിങ്ങളുടെ മനസ്സ് സന്തോഷിക്കുകയും ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ചെയ്യും. പണത്തിന്റെ കാര്യങ്ങളില്‍ ശ്രദ്ധാലുവായിരിക്കുക. അല്ലാത്തപക്ഷം നിങ്ങള്‍ വഞ്ചിക്കപ്പെട്ടേക്കാം. ഓഫീസില്‍ നിങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ നല്ല അവസരം ലഭിക്കും. ഈ അവസരം മുതലാക്കുന്നതില്‍ നിങ്ങള്‍ വിജയിച്ചാല്‍, നിങ്ങള്‍ ഉടന്‍ തന്നെ വലിയ പുരോഗതി കൈവരിക്കും.
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് വളരെ അനുകൂലമായ ദിവസമായിരിക്കും. നിങ്ങള്‍ക്ക് പെട്ടെന്ന് പണം ലഭിച്ചേക്കാം. ജോലിയായാലും ബിസിനസ്സായാലും നല്ല അവസരങ്ങള്‍ ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനവും ബുദ്ധിശക്തിയും കൊണ്ട് നിങ്ങള്‍ക്ക് മികച്ച വിജയം നേടാന്‍ കഴിയും. ഇണയുമായുള്ള ബന്ധം ദൃഢമാകും. ഇന്ന് നിങ്ങളുടെ പങ്കാളി വളരെ റൊമാന്റിക് മാനസികാവസ്ഥയിലായിരിക്കും. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ നിങ്ങളുടെ ഭക്ഷണ ശീലങ്ങള്‍ ശ്രദ്ധിക്കുക.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ ലോണുകളോ മറ്റ് ഇടപാടുകളോ എടുക്കുന്നത് ഒഴിവാക്കുക, അല്ലാത്തപക്ഷം വലിയ നഷ്ടത്തിന് സാധ്യതയുണ്ട്. സര്‍ക്കാര്‍ ജോലിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇന്ന് വെല്ലുവിളി നിറഞ്ഞ ദിവസമായിരിക്കും. നിങ്ങളുടെ ചെറിയ അശ്രദ്ധ നിങ്ങള്‍ക്ക് വലിയ നഷ്ടം വരുത്തും. സാമ്പത്തിക സ്ഥിതി സാധാരണയേക്കാള്‍ മെച്ചമായിരിക്കും. നിങ്ങളുടെ പിതാവുമായി നിങ്ങള്‍ക്ക് ആശയപരമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായേക്കാം.

മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
പ്രണയ കാര്യങ്ങളില്‍ ഇന്ന് മോശം ദിവസമായിരിക്കും. നിങ്ങളുടെ പങ്കാളിയുമായി തര്‍ക്കമുണ്ടാകാം. വാക്കുകള്‍ ശ്രദ്ധയോടെ ഉപയോഗിക്കണം. പണത്തിന്റെ കാര്യത്തില്‍ ഇന്ന് ശുഭസൂചനകളൊന്നും നല്‍കുന്നില്ല. നിങ്ങളുടെ ബജറ്റ് അസന്തുലിതമായേക്കാം. ഓഫീസിലെ പല ജോലികളും ഒരേസമയം കൈകാര്യം ചെയ്യുന്നത് ഒഴിവാക്കുക. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
ഇന്ന് നിങ്ങളുടെ പങ്കാളിയുമായി വളരെ നല്ല ദിവസമായിരിക്കും. നിങ്ങള്‍ ഒരുമിച്ച് ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ നിറവേറ്റും. പണത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതാണെന്ന് തെളിയിക്കും. ഇന്ന് നിങ്ങള്‍ക്ക് കൂടുതല്‍ പണം ലാഭിക്കാന്‍ കഴിയും. ഇതുകൂടാതെ, നിങ്ങള്‍ക്ക് പണം സമ്പാദിക്കാനുള്ള അവസരവും ലഭിച്ചേക്കാം. ജോലിഭാരം കൂടുതലായിരിക്കും. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ ക്ഷീണം വര്‍ദ്ധിച്ചേക്കാം.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
ഇന്ന് നിങ്ങള്‍ക്ക് ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞ ദിവസമായിരിക്കും. നിങ്ങളുടെ പ്രധാനപ്പെട്ട ജോലികളില്‍ ചിലത് തടസ്സപ്പെട്ടേക്കാം. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങളുടെ സമ്മര്‍ദ്ദം വര്‍ദ്ധിച്ചേക്കാം. കുടുംബാംഗങ്ങളുടെ പെരുമാറ്റം നല്ലതായിരിക്കില്ല. നിങ്ങളുടെ വികാരങ്ങള്‍ നിയന്ത്രിക്കുന്നത് നന്നായിരിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ദിവസത്തിന്റെ രണ്ടാം ഭാഗത്ത് യാത്ര ചെയ്യേണ്ടി വരും.



Click it and Unblock the Notifications
