Latest Updates
-
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ!
Horoscope Today, 2 January 2023: പുത്തന്‍ തുടക്കം, നേട്ടങ്ങള്‍; ഈ രാശിക്കാരെ കാത്തിരിക്കുന്നത് ഭാഗ്യം
തിങ്കളാഴ്ച ദിവസമായ ഇന്ന് കന്നി രാശിക്കാര്‍ക്ക് നല്ല ദിവസമാണ്. പുതിയ ജോലി അന്വേഷിക്കുന്ന ആളുകള്‍ക്ക് ആഗ്രഹിച്ച ജോലി ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. ഇതോടൊപ്പം നിങ്ങളുടെ വരുമാനവും വര്‍ദ്ധിക്കും. വീടിന്റെ അന്തരീക്ഷം പ്രസന്നമായിരിക്കും. ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ടവരുമായി വളരെ വിശേഷപ്പെട്ട ദിവസമായിരിക്കും.
നിങ്ങള്‍ക്ക് ചില സാമൂഹിക പരിപാടിയിലും സജീവമായി പങ്കെടുക്കാനാകും. പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് മികച്ചതാണെന്ന് തെളിയും. നിങ്ങള്‍ക്ക് പണം ലഭിക്കാന്‍ സാധ്യതയുണ്ട്. ഇണയുമായുള്ള ബന്ധത്തില്‍ മാധുര്യം വര്‍ദ്ധിക്കും. മറ്റു രാശിക്കാരുടെ ഇന്നത്തെ ദിവസം എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
ചെറിയ കാര്യങ്ങള്‍ക്ക് ദേഷ്യപ്പെടുന്നത് ഒഴിവാക്കുക. ഭക്ഷണപാനീയങ്ങളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ക്ക് ഇന്ന് നല്ല ലാഭം ലഭിക്കും. കുടുംബജീവിതം സന്തോഷകരമാകും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള ബന്ധത്തില്‍ ശക്തി ഉണ്ടാകും. സ്വത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും. നിങ്ങള്‍ക്ക് കരളുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍, ഇന്ന് കൂടുതല്‍ ശ്രദ്ധിക്കുക.

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
സാമ്പത്തിക രംഗത്ത് ഇന്ന് നിങ്ങള്‍ക്ക് വളരെ ഭാഗ്യമായിരിക്കും. കുറഞ്ഞ പ്രയത്നത്തില്‍ നിങ്ങള്‍ക്ക് നല്ല വിജയം നേടാനാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ ഉയര്‍ച്ചയ്ക്ക് ശക്തമായ സാധ്യതയുണ്ട്. ജോലി ചെയ്യുന്നവര്‍ക്ക നല്ല ഫലങ്ങള്‍ ലഭിക്കും. വ്യവസായികള്‍ക്ക് നിക്ഷേപത്തിന് അവസരം ലഭിക്കും. നിങ്ങളുടെ പങ്കാളിയുമായി ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ നിങ്ങളോട് അസന്തുഷ്ടരായി കാണപ്പെടും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം നല്ലതായിരിക്കും.

മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
ഗ്രഹങ്ങളുടെ പ്രതികൂല സ്വാധീനം കാരണം ഇന്ന് നിങ്ങളുടെ ജീവിതത്തില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടാകും. വ്യക്തിപരമോ ഔദ്യോഗിക ജീവിതമോ ആകട്ടെ, ഇന്ന് നിങ്ങള്‍ക്ക് ചില വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. മാതാപിതാക്കളോട് ബഹുമാനത്തോടെ പെരുമാറുക. നിങ്ങളുടെ സാമ്പത്തിക സ്ഥിതി സാധാരണ നിലയിലായിരിക്കും. നിങ്ങള്‍ വലിയ തുക ചെലവഴിക്കാനുള്ള മാനസികാവസ്ഥയിലാണെങ്കില്‍, ഇന്ന് അതിന് നല്ല ദിവസമല്ല.

കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
ഇന്ന് ബിസിനസുകാര്‍ക്ക് വളരെ നല്ല സൂചനകള്‍ നല്കുന്നു. ഇന്ന് നിങ്ങള്‍ക്ക് പോസിറ്റീവ് അനുഭവപ്പെടും. നിങ്ങളുടെ എല്ലാ ബിസിനസ്സ് തീരുമാനങ്ങളും വളരെ വിവേകത്തോടെ എടുക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും.

ചിങ്ങം (ജൂലൈ 22 മുതല്‍ ആഗസ്ത് 21 വരെ):
ഇന്ന് ബിസിനസുകാര്‍ക്ക് വളരെ നല്ല സൂചനകള്‍ നല്കുന്നു. പ്രത്യേകിച്ചും നിങ്ങള്‍ മരുന്നുകളുടെ ബിസിനസ്സ് ചെയ്യുന്നെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് വളരെ ലാഭകരമായിരിക്കും. ജോലി ചെയ്യുന്നവര്‍ക്ക് ഇന്ന് കെട്ടിക്കിടക്കുന്ന ജോലികള്‍ വര്‍ദ്ധിച്ചേക്കാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എന്നിരുന്നാലും, വിവേകത്തോടെ ചെലവഴിക്കുക. നിങ്ങളുടെ ഇണയുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കുക. അനാവശ്യ കാര്യങ്ങളില്‍ സംശയിക്കുന്നത് ഒഴിവാക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും.

കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്തംബര്‍ 21 വരെ):
പുതിയ ജോലി അന്വേഷിക്കുന്ന ആളുകള്‍ക്ക് ഇന്ന് വളരെ നല്ല ദിവസമാണ്. ആഗ്രഹിച്ച ജോലി ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. ഇതോടൊപ്പം നിങ്ങളുടെ വരുമാനവും വര്‍ദ്ധിക്കും. വീടിന്റെ അന്തരീക്ഷം പ്രസന്നമായിരിക്കും. ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ടവരുമായി വളരെ വിശേഷപ്പെട്ട ദിവസമായിരിക്കും. നിങ്ങള്‍ക്ക് ചില സാമൂഹിക പരിപാടിയിലും സജീവമായി പങ്കെടുക്കാനാകും. പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് മികച്ചതാണെന്ന് തെളിയും. നിങ്ങള്‍ക്ക് പണം ലഭിക്കാന്‍ സാധ്യതയുണ്ട്. ഇണയുമായുള്ള ബന്ധത്തില്‍ മാധുര്യം വര്‍ദ്ധിക്കും. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് വളരെയധികം അശ്രദ്ധ കാണിക്കരുത്.

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് വിജയസാധ്യത ശക്തമാണ്. സ്വകാര്യ ജോലി ചെയ്യുന്നവര്‍ക്കും പുരോഗതിയുണ്ട്. ഉയര്‍ന്ന സ്ഥാനം നേടാന്‍ കഴിയും. ചെറുകിട വ്യവസായികള്‍ക്ക് ഇന്ന് മികച്ച ദിവസമാണെന്ന് തെളിയും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്താനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ വ്യക്തിജീവിതത്തില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ അവയ്ക്ക് പരിഹാരം കാണാന്‍ ശ്രമിക്കണം. അനാവശ്യമായി വിഷമിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. പണത്തിന്റെ കാര്യത്തില്‍, നിങ്ങള്‍ ജാഗ്രത പാലിക്കണം. ആരോഗ്യത്തെക്കുറിച്ച് പറയുകയാണെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് ഗ്യാസ്, ദഹനക്കേട്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാം.

വൃശ്ചികം(ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഇന്ന് വെല്ലുവിളി നിറഞ്ഞ ദിവസമായിരിക്കും. ഓഫീസിലെ സഹപ്രവര്‍ത്തകരുമായോ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായോ തര്‍ക്കങ്ങള്‍ ഉണ്ടാകാം. കുടുംബ ജീവിതത്തില്‍ സാഹചര്യങ്ങള്‍ സുഖകരമായിരിക്കും. വീടിന്റെ അന്തരീക്ഷം ഇന്ന് വളരെ മികച്ചതായിരിക്കും. ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ടവരുമായി വളരെ അവിസ്മരണീയമായ ദിവസമായിരിക്കും. മാതാവിന്റെ ഭാഗത്തുനിന്നും സാമ്പത്തിക നേട്ടങ്ങളും സാധ്യമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍, ഇന്ന് നിങ്ങള്‍ക്ക് സമ്മിശ്രമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ഉയര്‍ന്ന പദവിയില്‍ സര്‍ക്കാര്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇന്നത്തെ ദിവസം വളരെ പ്രധാനപ്പെട്ടതായിരിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ സ്ഥാനം ശക്തമാകും. പങ്കാളിത്തത്തോടെ ബിസിനസ്സ് നടത്തുന്നവര്‍ക്ക് ഇന്ന് വളരെ പ്രയോജനകരമായിരിക്കും. പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടും. പണത്തിന്റെ കാര്യത്തില്‍ അമിതമായ അശ്രദ്ധ ഒഴിവാക്കുക. ചിന്തിക്കാതെ ചെലവഴിക്കുന്ന നിങ്ങളുടെ ശീലം പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. ആരോഗ്യം നല്ലതായിരിക്കും.

മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
ഇന്ന് എല്ലാ തീരുമാനങ്ങളും വളരെ വിവേകത്തോടെ എടുക്കുക. വീടോ ജോലിസ്ഥലമോ ആകട്ടെ, തിടുക്കത്തില്‍ ഒരു ജോലിയും ചെയ്യരുത്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ഇന്ന് സമ്മിശ്ര ലാഭം ലഭിക്കും. കുടുംബ ജീവിതത്തില്‍ സാഹചര്യങ്ങള്‍ പ്രതികൂലമായി കാണുന്നു. വീട്ടിലെ ചില അംഗങ്ങളുമായുള്ള ബന്ധം വഷളായേക്കാം. സ്വയം നിയന്ത്രിക്കുക. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. വയറുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ശ്രദ്ധിക്കുക.

കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
ബിസിനസുകാര്‍ക്ക് ഇന്ന് പ്രധാന ആശങ്കകളെല്ലാം നീങ്ങും. നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ജോലികള്‍ വീണ്ടും ആരംഭിക്കാന്‍ സാധ്യതയുണ്ട്. ജോലി ചെയ്യുന്ന ആളുകള്‍ അലസത ഒഴിവാക്കുക. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ഇണയുമായി സ്നേഹം വര്‍ദ്ധിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. വിലപിടിപ്പുള്ള എന്തെങ്കിലും വാങ്ങാന്‍ ഇന്ന് നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ഇന്ന് നിങ്ങളുടെ മനസ്സില്‍ ചില ആശങ്കകള്‍ ഉണ്ടാകും, അത് കാരണം നിങ്ങള്‍ക്ക് അസ്വസ്ഥത അനുഭവപ്പെടും.

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
ജോലിയുടെ കാര്യത്തില്‍, ഇന്ന് നിങ്ങള്‍ക്ക് ഒരു സമ്മിശ്ര ദിവസമായിരിക്കും. ജോലി സമ്മര്‍ദ്ദം കൂടുതലായിരിക്കും. നിങ്ങളുടെ എല്ലാ ബിസിനസ്സ് തീരുമാനങ്ങളും ശ്രദ്ധാപൂര്‍വ്വം എടുക്കുക. വ്യക്തിജീവിതത്തില്‍ സാഹചര്യങ്ങള്‍ സുഖകരമായിരിക്കും. കുടുംബാംഗങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് സമയോചിതമായ പിന്തുണ ലഭിക്കും. ജീവിതപങ്കാളിക്ക് ആരോഗ്യപരമായ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. സാമ്പത്തികമായി ഇന്ന് നിങ്ങള്‍ക്ക് ശരാശരി ദിവസമായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് പേശികളുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ ഉണ്ടാകാം.



Click it and Unblock the Notifications