Latest Updates
-
മുംബൈ റെഡ് അലർട്ട്: ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് മസിലുകൾക്ക് കരുത്ത് പകരാം ഈ 20 മിനിറ്റ് വർക്കൗട്ടിലൂടെ! -
മുംബൈ റെഡ് അലർട്ട്: വെള്ളമില്ലാത്ത മഴക്കാലത്ത് ആർത്തവ ശുചിത്വം എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം? -
മുംബൈയിൽ റെഡ് അലർട്ട്; മഴവെള്ളം വഴി അണുബാധയേൽക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്!
ധനലാഭം, കര്‍മ്മരംഗത്ത് നേട്ടം ഈ രാശിക്കാരുടെ ഭാഗ്യദിനം ആരംഭിച്ചു കഴിഞ്ഞു
ഓരോ ദിവസത്തേയും രാശിഫലം അറിയുന്നതിന് വേണ്ടി പലര്‍ക്കും താല്‍പ്പര്യമുണ്ടായിരിക്കും. എന്നാല്‍ ഇത് എത്രത്തോളം ജീവിതത്തെ മാറ്റിമറിക്കുന്നു എന്നുള്ളത് എല്ലാവരിലും സംശയമുണ്ടാക്കുന്ന ഒന്നാണ്. ഓരോ ദിവസത്തേയും രാശിമാറ്റവും കൂറുമാറ്റവും എല്ലാം നിങ്ങളില്‍ വെല്ലുവിളികളാണോ മികച്ച ഫലങ്ങളാണോ നല്‍കുന്നത് എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. നിങ്ങളുടെ ഇന്ന് 12 രാശിക്കാരിലും ഉണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.
മേടം രാശി
മേടം രാശിക്കാര്‍ക്ക് സാമ്പത്തികമായി അനുകൂല സമയമാണ്. ആവശ്യത്തിന് അനുസരിച്ച് പണം ലഭിക്കുന്നു. യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും പണത്തിന്റെ കാര്യത്തില്‍ ഉണ്ടാവുന്നില്ല. സൗഹൃദങ്ങള്‍ക്ക് മികച്ച സമയമാണ്. ആരോഗ്യം ശ്രദ്ധിക്കേണ്ടതായി വരുന്നു. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങളുണ്ടാക്കുന്നു. നഷ്ടപ്പെട്ട പണം തിരികെ ലഭിക്കും. സന്തോഷവും അംഗീകാരവും നിങ്ങളെ തേടി എത്തുന്നു.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അത്ര നല്ലതായിരിക്കണം എന്നില്ല. കാര്യപരാജയവും യാത്രാതടസ്സവും എല്ലാം നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. പല കാര്യത്തിലും മന: പ്രയാസം അനുഭവിക്കേണ്ടി വരുന്നു. ശത്രുക്കളുടെ കാര്യത്തിലും കാര്യമായ വര്‍ദ്ധനവുണ്ടാവുന്നു. ഇത് നിങ്ങളുടെ മനസമാധാനം ഇല്ലാതാക്കുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പലപ്പോഴും അവര്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ മികച്ച സമയമാണ് ഉണ്ടാവുന്നത്. പരീക്ഷയില്‍ വിജയം, സ്ഥാനലാഭം, സുഹൃത്സമാഗമം എന്നിവയുണ്ടാവുന്നു. ലോണ്‍ എടുക്കുന്നതിന് ആഗ്രഹിക്കുന്നവര്‍ക്ക് അതില്‍ പരാജയം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. മന:പ്രയാസവും ആരോഗ്യ പ്രശ്നങ്ങളും നിങ്ങളെ വലക്കുന്നു,
കര്‍ക്കിടകം രാശി
കാര്യങ്ങളെല്ലാം തന്നെ നിങ്ങള്‍ വിചാരിക്കുന്ന മുറക്ക് നടക്കുന്നു. മത്സരങ്ങളില്‍ വിജയവും പരീക്ഷകളില്‍ ഉയര്‍ന്ന സ്ഥാനവും നിങ്ങളെ തേടി എത്തുന്നു. വേണ്ടപ്പെട്ടവര്‍ക്കൊപ്പം സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. സ്ഥാനലാഭവും നേട്ടങ്ങളും നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പല കാര്യങ്ങളിലും നിങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നു. ജീവിതം സന്തോഷത്തിന്റേതായി മാറുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവര്‍ക്ക് പ്രിയപ്പെട്ടവരുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ആശങ്കയുണ്ടാവാം. ആരോഗ്യത്തിന്റെ കാര്യം സ്വയം ശ്രദ്ധിക്കുകയും വേണം. ധനയോഗവും നിങ്ങള്‍ക്കുണ്ടാവുന്നു. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. ഏത് കാര്യത്തിനും നിങ്ങള്‍ക്ക് കുടുംബത്തിന്റെ പൂര്‍ണ പിന്തുണ ലഭിക്കുന്നു. വേണ്ടപ്പെട്ടവരോടൊപ്പം ഒത്തുകൂടാം.
കന്നി രാശി
കന്നി രാശിക്കാര്‍ ഇരുചക്രവാഹനയാത്ര സൂക്ഷിക്കണം, അപകടങ്ങള്‍ ഏത് സമയത്തും ഉണ്ടാവാം. മന: പ്രയാസത്തിനുള്ള സാധ്യത കാണുന്നു. ആരോഗ്യം ശ്രദ്ധിക്കണം. ധനനേട്ടങ്ങള്ക്ക് പകരം നഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാം. ഒരേ കാര്യത്തിന് വേണ്ടി പലപ്പോഴായി പരിശ്രമിക്കേണ്ടി വരുന്നു. ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാവാം.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാവുന്ന ഒരു ദിനമാണ് ഇന്ന്. പുതിയഅവസരങ്ങള്‍ പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തുന്നു. മുടങ്ങിക്കിടന്ന കാര്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. വിവാഹ കാര്യത്തില്‍ തീരുമാനമാവും. ജോലിയില്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. സാമ്പത്തിക നില മികച്ചതാവും.
വൃശ്ചികം രാശി
യാത്രകള്‍ ധാരാളം നടത്തേണ്ടതായി വരുന്നു. ഇതെല്ലാം നിങ്ങളില്‍ ഉന്മേഷവും സന്തോഷവും നിറക്കുന്നു. വിദേശയാത്രക്ക് അനുകൂലമായ സമയമാണ്. വിവാഹാലോചനകള്‍ മികച്ചതായിരിക്കും. സാമ്പത്തിക നില മെച്ചപ്പെടുന്നു. വിദേശ യാത്രക്കുള്ള സാധ്യത കാണുന്നു. എപ്പോഴും കുടുംബത്തില്‍ സന്തോഷം നിലനില്ക്കുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് പുതിയ ഉത്തരവാദിത്വങ്ങള്‍ എറ്റെടുക്കേണ്ടതായി വരുന്നു. അധികാരങ്ങള്‍ ലഭിക്കുന്നു. കടം കൊടുത്ത പണം തിരികെ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലി അന്വേഷിക്കുന്നവര്ക്ക്ക മികച്ച അവസരങ്ങള്‍ തേടി എത്തും. നിങ്ങളുടെ പരിശ്രമങ്ങള്‍ ഫലം കാണുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. എതിര്‍പ്പുകള്‍ എല്ലാം തന്നെ ഇല്ലാതാവുന്ന.
മകരം രാശി
മകരം രാശിക്കാര്‍ക്ക് നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുന്നു. വാഹനയോഗം കാണുന്നു. വിനോദ യാത്രകള്‍ നടത്തുന്നതിനുള്ള സാധ്യതയുണ്ട്. ഒരു തരത്തിലും പ്രതിസന്ധികള്‍ ഈ ദിനത്തില്‍ നിങ്ങളെ ബാധിക്കുന്നില്ല. വരമാനം മെച്ചപ്പെടുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടത് തിരികെ ലഭിക്കും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പൊതുവേ മികച്ചതായിരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ബിസിനസ് ലാഭകരമായി മാറും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂല മാറ്റങ്ങളുണ്ടാവും. ഏത് കാര്യത്തിന് ഇറങ്ങിപ്പുറപ്പെട്ടാലും അതെല്ലാം മികച്ച രീതിയില്‍ ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
മീനം രാശി
മീനം രാശിക്കാരില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് ഈ ദിനത്തില്‍ ഉണ്ടാവുന്നത്. യാത്രകള്‍ നടത്തുന്നതിനും അതില്‍ സന്തോഷം കണ്ടെത്തുന്നതിനും ഇതിലും മികച്ച ദിവസം ഇല്ല. ദാമ്പത്യ ദീവിതത്തില് അകല്ച്ചയുണ്ടാവാം. സാമ്പത്തികം മികച്ചതാവുന്നു. പഠന കാര്യങ്ങളില്‍ താല്‍പ്പര്യം കുറയാം. ആരോഗ്യം തൃപ്തികരമായിരിക്കും.



Click it and Unblock the Notifications