Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന്
അപ്രാപ്യമെന്നു തോന്നിയ ലക്ഷ്യങ്ങള്‍ കീഴടക്കും; ഭാഗ്യദേവതയുടെ കൃപാകടാക്ഷം; രാശിഫലം
തിങ്കളാഴ്ച ദിവസമായ ഇന്ന് വൃശ്ചികം രാശിക്കാര്‍ക്ക് ജോലി സംബന്ധമായി യാത്ര ചെയ്യേണ്ടി വന്നേക്കാം. കോടതി കേസുകളുമായി ബന്ധപ്പെട്ട ഏത് കാര്യത്തിലും നിങ്ങള്‍ക്ക് വിജയം നേടാന്‍ കഴിയും. തീരുമാനം നിങ്ങള്‍ക്ക് അനുകൂലമായേക്കാം. പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ വളരെ ഭാഗ്യവാനായിരിക്കും. കുറഞ്ഞ പ്രയത്നത്തില്‍ നിങ്ങള്‍ക്ക് നല്ല പണം സമ്പാദിക്കാനാകും. മറ്റു രാശിക്കാരുടെ ഇന്നത്തെ ദിവസം എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.
മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മറ്റുള്ളവരുടെ കാര്യത്തില്‍ അധികമായി ഇടപെടരുത്. എന്തെങ്കിലും കാര്യത്തില്‍ നിങ്ങള്‍ പ്രതികരിക്കുന്നതിന് മുമ്പ് ശ്രദ്ധാപൂര്‍വ്വം ചിന്തിക്കുക. അല്ലാത്തപക്ഷം ഇന്ന് നിങ്ങള്‍ അനാവശ്യമായ പ്രശ്നങ്ങളില്‍ അകപ്പെട്ട് വിലയേറിയ സമയം പാഴാക്കും. നിങ്ങളുടെ ഇണയോട് സ്നേഹത്തോടും ബഹുമാനത്തോടും കൂടി പെരുമാറാന്‍ ശ്രമിക്കുക. ചെറിയ കാര്യങ്ങള്‍ക്ക് ദേഷ്യപ്പെടുന്നത് ഒഴിവാക്കുക. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ഇന്ന് വളരെ ഭാഗ്യകരമായ ദിവസമായിരിക്കും. പരീക്ഷയില്‍ മികച്ച വിജയം നേടാനാകും. ഉന്നത വിദ്യാഭ്യാസത്തിന് വന്ന തടസ്സങ്ങള്‍ മാറും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുങ്ങിക്കിടക്കുന്ന പണം ലഭിക്കും. പ്രണയ ജീവിതത്തില്‍ സ്ഥിരതയുണ്ടാകും. ഇന്ന് നിങ്ങളുടെ പങ്കാളിയുമായി ഇന്ന് രസകരമായ ദിവസമായിരിക്കും.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
ദാമ്പത്യ ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. പങ്കാളി നിങ്ങളോട് അസന്തുഷ്ടരായിരിക്കും. അവരെ അനുനയിപ്പിക്കാനുള്ള നിങ്ങളുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടേക്കാം. സാമ്പത്തിക കാര്യങ്ങളില്‍ തിടുക്കം കാണിക്കരുത്. പ്രത്യേകിച്ച് പണവുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുമ്പോള്‍ നിങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ചിന്തിക്കണം. ആരോഗ്യം ക്ഷയിച്ചേക്കാം.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
ഇന്ന് നിങ്ങള്‍ വളരെ നല്ല മാനസികാവസ്ഥയിലായിരിക്കും,.നിങ്ങളുടെ ദിവസം അവിസ്മരണീയമാക്കാന്‍ നിങ്ങള്‍ക്ക് ചില മികച്ച പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ കഴിയും. പണത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതായിരിക്കും. നിങ്ങളുടെ മൂലധനത്തില്‍ വര്‍ദ്ധനവ് ഉണ്ടാകാം. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ജീവിത പങ്കാളിയുടെ പൂര്‍ണ പിന്തുണ ലഭിക്കും.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ജോലി സംബന്ധമായ ആശങ്കകള്‍ നീങ്ങും. നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാകും. ഇന്ന് നിങ്ങളുടെ അടുത്തുള്ള ഒരാളില്‍ നിന്ന് നിങ്ങള്‍ക്ക് ഒരു ഉപദേശം ലഭിക്കും. നിങ്ങള്‍ വലിയ തുക ചെലവഴിക്കാനുള്ള മാനസികാവസ്ഥയിലാണെങ്കില്‍, നിങ്ങളുടെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് മാത്രം ചെലവഴിക്കുക. ആരോഗ്യനിലയില്‍ പുരോഗതി ദൃശ്യമാകും.

കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കുടുംബ ജീവിതത്തില്‍ പിരിമുറുക്കം ഉണ്ടാകാം. വീട്ടില്‍ തര്‍ക്കം ഉണ്ടായേക്കാം. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ വളരെ സന്തുലിതമായി പെരുമാറുക. വര്‍ദ്ധിച്ചുവരുന്ന ജോലിഭാരം നിങ്ങളെ വല്ലാതെ ക്ഷീണിപ്പിക്കും. നിങ്ങളുടെ ആരോഗ്യം കുറയാനുള്ള ശക്തമായ സാധ്യതയുണ്ട്. പണത്തിന്റെ കാര്യത്തില്‍ ഇന്ന് സമ്മിശ്ര ദിവസമായിരിക്കും.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
ഗ്രഹങ്ങളുടെ പ്രതികൂല സ്ഥാനം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. ആരോഗ്യസ്ഥിതിയില്‍ പെട്ടെന്ന് ക്ഷയമുണ്ടാകാന് സാധ്യതയുണ്ട്. നിങ്ങളുടെ പിടിവാശി സ്വഭാവം നിങ്ങളുടെ ബന്ധങ്ങളില്‍ കയ്പ്പ് വര്‍ദ്ധിപ്പിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരോട് മാന്യമായി പെരുമാറുന്നത് നല്ലതാണ്. കോപവും അഹങ്കാരവും ഉപേക്ഷിക്കണം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
ഇന്ന് ജോലി സംബന്ധമായി യാത്ര ചെയ്യേണ്ടി വന്നേക്കാം. കോടതി കേസുകളുമായി ബന്ധപ്പെട്ട ഏത് കാര്യത്തിലും നിങ്ങള്‍ക്ക് വിജയം നേടാന്‍ കഴിയും. തീരുമാനം നിങ്ങള്‍ക്ക് അനുകൂലമായേക്കാം. പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ വളരെ ഭാഗ്യവാനായിരിക്കും. കുറഞ്ഞ പ്രയത്നത്തില്‍ നിങ്ങള്‍ക്ക് നല്ല പണം സമ്പാദിക്കാനാകും.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
നിങ്ങളുടെ പങ്കാളിയുമായി പിണക്കമുണ്ടെങ്കില്‍, ഇന്ന് അതെല്ലാം അവസാനിക്കും. എല്ലാ നീരസവും മറന്ന് നിങ്ങള്‍ മുന്നോട്ട് പോകണം. പണത്തിന്റെ കാര്യത്തില്‍ ദിവസം കുറച്ച് ചെലവേറിയതായിരിക്കും. സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാന്‍ നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കുക. പ്രണയ ജീവിതം മികച്ചതായിരിക്കും. നിങ്ങളുടെ സ്നേഹം കൂടുതല്‍ ആഴമുള്ളതായിരിക്കും.

മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
തൊഴില്‍ രംഗത്ത് ഇന്ന് നിങ്ങള്‍ക്ക് സമ്മിശ്ര ദിവസമായിരിക്കും. എത്ര ശ്രമിച്ചിട്ടും നിങ്ങള്‍ക്ക് പ്രതീക്ഷിച്ച ഫലം ലഭിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ പരിശ്രമം തുടരേണ്ടതുണ്ട്. താമസിയാതെ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി മാറുന്നതായി കാണാം. സാമ്പത്തിക സ്ഥിതിയില്‍ വലിയ പുരോഗതി ഉണ്ടാകും. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകും.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
ജോലി ചെയ്യുന്നവര്‍ക്ക് വലിയ പുരോഗതി കൈവരിക്കാന്‍ കഴിയും. അഹങ്കാരം പോലുള്ള നെഗറ്റീവ് വികാരങ്ങള്‍ നിങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്. പണത്തിന്റെ കാര്യത്തില്‍ ഇന്ന് നല്ല ദിവസമായിരിക്കും. നിങ്ങള്‍ വിവേകത്തോടെ ചെലവഴിക്കുകയാണെങ്കില്‍ ഒരു പ്രശ്നവുമില്ല. ഇണയുമായുള്ള പരസ്പര ധാരണ മികച്ചതായിരിക്കും.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍, നിങ്ങളുടെ പ്രശ്നം നിങ്ങളുടെ പ്രിയപ്പെട്ടവരുമായി തുറന്ന് പറയേണ്ടതുണ്ട്. ഒരുപക്ഷേ നിങ്ങളുടെ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്താനായേക്കാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി സാധാരണയേക്കാള്‍ മികച്ചതായിരിക്കും. നിങ്ങള്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണം ശരിയായി വിനിയോഗിക്കുക. പ്രണയ ജീവിതത്തില്‍ ടെന്‍ഷന്‍ വര്‍ദ്ധിക്കും. നിങ്ങളുടെ പങ്കാളിയുടെ പെരുമാറ്റത്തില്‍ മാറ്റമുണ്ടാകും.



Click it and Unblock the Notifications


