Horoscope Today, 10 January 2023: ഓഹരി നിക്ഷേപങ്ങളില്‍ നേട്ടം, സാമ്പത്തിക ഉന്നതി; ഇന്നത്തെ രാശിഫലം

ചൊവ്വാഴ്ച ദിവസമായ ഇന്ന് കുംഭം രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് പണം സമ്പാദിക്കാനുള്ള മികച്ച അവസരം ലഭിക്കും. ഓഹരി വിപണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇന്ന് വളരെ പ്രയോജനപ്രദമായിരിക്കും. നിങ്ങളുടെ ശരിയായ നിക്ഷേപത്തിന് നല്ല ഫലങ്ങള്‍ ലഭിക്കും. ജോലിക്കാര്‍ക്ക് ഓഫീസില്‍ ബഹുമാനം ലഭിക്കും.

ഇന്ന് നിങ്ങളുടെ പങ്കാളിയുമായി വളരെ വിശേഷപ്പെട്ട ദിവസമായിരിക്കും. നിങ്ങള്‍ തമ്മിലുള്ള എല്ലാ തര്‍ക്കങ്ങളും നീങ്ങും. ആരോഗ്യത്തെക്കുറിച്ച് വളരെയധികം ആശങ്കപ്പെടുന്നത് ഒഴിവാക്കുക. മറ്റു രാശിക്കാരുടെ ഇന്നത്തെ ദിവസം എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):

ഇന്ന് നിങ്ങള്‍ക്ക് വളരെ തിരക്കുള്ള ദിവസമായിരിക്കും. ജോലിയോ ബിസിനസ്സോ ആകട്ടെ ഇന്ന് നിങ്ങള്‍ക്ക് കൂടുതല്‍ ജോലിഭാരമുണ്ടാകാന്‍ സാധ്യതയുണ്ട്. പണത്തിന്റെ സ്ഥിതി മെച്ചപ്പെടും. എന്നിരുന്നാലും, നിങ്ങള്‍ ആഡംബരപൂര്‍വ്വം ചെലവഴിക്കാതിരിക്കുന്നതാണ് നല്ലത്. ഇണയുമായുള്ള ബന്ധത്തില്‍ നല്ല ഏകോപനം ഉണ്ടാകും. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമല്ല.

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):

രാവിലെ ചില നല്ല വാര്‍ത്തകള്‍ ലഭിക്കും, അതിനാല്‍ മനസ്സ് വളരെ സന്തോഷിക്കും. ഇന്ന് നിങ്ങള്‍ക്ക് വളരെ പോസിറ്റീവും ഊര്‍ജ്ജസ്വലതയും അനുഭവപ്പെടും. ഓഫീസില്‍ മേലധികാരിയുടെ പിന്തുണ ലഭിക്കും. ഇന്ന് നിങ്ങളുടെ എല്ലാ ജോലികളും പൂര്‍ണ്ണ സമര്‍പ്പണത്തോടെ ചെയ്യാന്‍ കഴിയും. ബിസിനസുകാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന്റെ ലക്ഷണങ്ങള്‍ കാണുന്നു. ദിവസത്തിന്റെ രണ്ടാം ഭാഗത്ത് ജോലി സംബന്ധമായി യാത്ര ചെയ്യേണ്ടി വന്നേക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍, ദിവസം ശരാശരി ആയിരിക്കും.

മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):

മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):

വീട്ടിലെ അന്തരീക്ഷം അല്‍പ്പം പിരിമുറുക്കമായി തുടരാന്‍ സാധ്യതയുണ്ട്. പുറത്തുനിന്നുള്ള ചില ആളുകളുടെ ഇടപെടല്‍ മൂലം ഇന്ന് വീട്ടില്‍ തര്‍ക്കമുണ്ടാകാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഇന്ന്, പണം ലഭിക്കാനുള്ള സാധ്യതകളുണ്ട്. ജോലിയുടെ കാര്യത്തില്‍ ഒരു തരത്തിലുള്ള അശ്രദ്ധയും കാണിക്കരുത്. ബിസിനസുകാര്‍ പുതിയ ജോലികള്‍ ആരംഭിക്കുന്നത് ഒഴിവാക്കണം. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.

കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):

കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):

നിങ്ങളുടെ പ്രധാനപ്പെട്ട ചില ജോലികള്‍ പൂര്‍ത്തികും. നിങ്ങളുടെ കഠിനാധ്വാനം വിജയിക്കുകയും നല്ല ഫലങ്ങള്‍ നേടുകയും ചെയ്യും. അധ്വാനിക്കുന്നവര്‍ക്ക് പുരോഗതിയുടെ പുതിയ വാതിലുകള്‍ തുറക്കും. നിങ്ങള്‍ ഒരു ബിസിനസുകാരനാണെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് പുതിയ ചില ഇടപാട് ഉറപ്പിക്കാനാകും. സാമ്പത്തിക സ്ഥിതി സാധാരണയേക്കാള്‍ മെച്ചമായിരിക്കും. വീടിന്റെ അന്തരീക്ഷം പ്രസന്നമായിരിക്കും. ഇന്ന് നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം യാത്ര ചെയ്യാനുള്ള അവസരം ലഭിക്കും. ആരോഗ്യനില മെച്ചപ്പെടാനുള്ള സാധ്യതയുണ്ട്.

ചിങ്ങം (ജൂലൈ 22 മുതല്‍ ആഗസ്ത് 21 വരെ):

ചിങ്ങം (ജൂലൈ 22 മുതല്‍ ആഗസ്ത് 21 വരെ):

ഇന്ന് നിങ്ങളുടെ പങ്കാളിയുമായി തര്‍ക്കമുണ്ടാകാം. നിങ്ങളുടെ കോപം നിയന്ത്രിക്കുക. ചെറിയ കാര്യങ്ങള്‍ക്ക് ദേഷ്യപ്പെടുന്നത് ഒഴിവാക്കുക. ഇന്ന് ഓഫീസില്‍ ജാഗ്രത പാലിക്കുന്നതാണ് നല്ലത്. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ വലിയ സാമ്പത്തിക ഇടപാടുകള്‍ ഒഴിവാക്കണം. അല്ലാത്തപക്ഷം ലാഭത്തിന് പകരം നഷ്ടം ഉണ്ടായേക്കാം. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ അവഗണിക്കരുത്.

കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):

കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):

ഇന്ന് നിങ്ങള്‍ക്ക് വളരെ റൊമാന്റിക് ദിവസമായിരിക്കും. നിങ്ങളുടെ പങ്കാളിയുമായി സന്തോഷ നിമിഷങ്ങള്‍ പങ്കുവയ്ക്കാനാകും. ജോലിയില്‍ വളരെക്കാലമായി പൂര്‍ത്തിയാകാത്ത ജോലികള്‍ ഉണ്ടെങ്കില്‍ ഇന്നത പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. ബിസിനസുകാര്‍ക്ക് പുതിയ ബിസിനസ്സ് നിര്‍ദ്ദേശം ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി സാധാരണ നിലയിലായിരിക്കും. ആരോഗ്യം ക്ഷയിച്ചേക്കാം.

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):

പണത്തിന്റെ കാര്യത്തില്‍, നിങ്ങള്‍ വളരെ ശ്രദ്ധാലുവായിരിക്കുക. തെറ്റായ മാര്‍ഗങ്ങളിലൂടെ പണം സമ്പാദിക്കുന്നത് ഒഴിവാക്കുക. ഓഫീസിലെ അന്തരീക്ഷം അനുകൂലമായിരിക്കും. ഇന്ന് നിങ്ങളുടെ എല്ലാ ജോലികളും വേഗത്തില്‍ പൂര്‍ത്തിയാക്കും. ഉന്നത ഉദ്യോഗസ്ഥരുടെ പൂര്‍ണ സഹകരണം ലഭിക്കും. വ്യവസായികള്‍ക്ക് നല്ല ലാഭം ലഭിക്കും. പ്രത്യേകിച്ചും നിങ്ങള്‍ മരുന്നുകള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ഇലക്ട്രോണിക്‌സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നുവെങ്കില്‍ നിങ്ങള്‍ക്ക് നല്ല ലാഭം പ്രതീക്ഷിക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതായിരിക്കും.

വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):

വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):

ഇന്ന് നിങ്ങള്‍ ആത്മീയതയില്‍ വളരെ താല്‍പര്യമുള്ളവരായിരിക്കും. മാനസികമായി ഇന്ന് നിങ്ങള്‍ക്ക് വളരെ സുഖം തോന്നും. ബിസിനസ്സുകാര്‍ക്ക് ഇന്ന് റിസ്‌ക് പിടിച്ച ചില തീരുമാനം എടുക്കേണ്ടി വന്നേക്കാം. നിങ്ങള്‍ വിവേകത്തോടെ പ്രവര്‍ത്തിക്കുന്നത് നന്നായിരിക്കും. പണത്തിന്റെ കാര്യത്തില്‍ ദിവസം വളരെ ചെലവേറിയതായിരിക്കും. ആരോഗ്യം നിലനിര്‍ത്താന്‍ നിങ്ങളുടെ ദിനചര്യയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്.

ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):

ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):

വീട്ടിലെ അന്തരീക്ഷം ഇന്ന് ശരിയായിരിക്കില്ല. പ്രിയപ്പെട്ടവരുമായി ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. അനാവശ്യ കാര്യങ്ങളുടെ പേരില്‍ വഴക്കുകള്‍ ഒഴിവാക്കുക. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ച് നിങ്ങള്‍ ചെലവഴിക്കേണ്ടതുണ്ട്. ജോലിയുമായി ബന്ധപ്പെട്ട ചില ശ്രമങ്ങള്‍ പരാജയപ്പെട്ടേക്കാം. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം.

മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):

മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):

ജോലിക്കാരുടെ ചില വലിയ പ്രശ്നത്തിന് ഇന്ന് പരിഹാരം കാണാന്‍ കഴിയും. ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെ, ഇന്ന് നിങ്ങളുടെ ചില ബുദ്ധിമുട്ടുള്ള ജോലികള്‍ പൂര്‍ത്തിയാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന്, നിങ്ങളുടെ സാമ്പത്തിക തീരുമാനങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം എടുക്കുക. കാലാവസ്ഥയിലെ വ്യതിയാനങ്ങള്‍ ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം, ശ്രദ്ധിക്കുക.

കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):

കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):

സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് പണം സമ്പാദിക്കാനുള്ള മികച്ച അവസരം ലഭിക്കും. ഓഹരി വിപണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇന്ന് വളരെ പ്രയോജനപ്രദമായിരിക്കും. നിങ്ങളുടെ ശരിയായ നിക്ഷേപത്തിന് നല്ല ഫലങ്ങള്‍ ലഭിക്കും. ജോലിക്കാര്‍ക്ക് ഓഫീസില്‍ ബഹുമാനം ലഭിക്കും. ഇന്ന് നിങ്ങളുടെ പങ്കാളിയുമായി വളരെ വിശേഷപ്പെട്ട ദിവസമായിരിക്കും. നിങ്ങള്‍ തമ്മിലുള്ള എല്ലാ തര്‍ക്കങ്ങളും നീങ്ങും. ആരോഗ്യത്തെക്കുറിച്ച് വളരെയധികം ആശങ്കപ്പെടുന്നത് ഒഴിവാക്കുക.

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):

ഇന്ന് ബിസിനസുകാര്‍ക്ക് വലിയ ആശ്വാസം ലഭിക്കും. കുടുങ്ങിക്കിടക്കുന്ന പണം ലഭിക്കും. ജോലിക്കാര്‍ക്ക് ഓഫീസിലെ മേലധികാരിയുടെ കോപം നേരിടേണ്ടി വന്നേക്കാം. ചെലവുകള്‍ വര്‍ദ്ധിക്കും, അതിനാല്‍ നിങ്ങള്‍ക്ക് നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും. ആരോഗ്യം നിലനിര്‍ത്താന്‍, നിങ്ങള്‍ അനാവശ്യമായ ദേഷ്യവും സമ്മര്‍ദ്ദവും ഒഴിവാക്കേണ്ടതുണ്ട്.

Story first published: Tuesday, January 10, 2023, 5:00 [IST]
X
Desktop Bottom Promotion