വെല്ലുവിളികളെ സധൈര്യം നേരിടും, ജോലികളെല്ലാം തടസ്സമില്ലാതെ പൂര്‍ത്തിയാകും; രാശിഫലം

വെള്ളിയാഴ്ച ദിവസമായ ഇന്ന് ഇടവം രാശിക്കാര്‍ക്ക് പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാകും. ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി ചില കാര്യങ്ങള്‍ ചെയ്യാനാതും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന്റെ ലക്ഷണങ്ങള്‍ കാണുന്നു. നിങ്ങള്‍ക്ക് പണം ലഭിക്കും. ജോലിസ്ഥലത്ത് തിരക്കുള്ള ദിവസമായിരിക്കും. എന്നിരുന്നാലും, നിങ്ങളുടെ എല്ലാ ജോലികളും തടസ്സമില്ലാതെ പൂര്‍ത്തിയാകും. മറ്റു രാശിക്കാരുടെ ഇന്നത്തെ ദിവസം എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):

ഇന്ന് നിങ്ങള്‍ക്ക് വളരെ അനുകൂലമായ ദിവസമായിരിക്കും. നിങ്ങള്‍ക്ക് ആവശ്യമുള്ള ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ ഇണയുമായുള്ള പരസ്പര ഏകോപനം മികച്ചതായിരിക്കും. യാത്ര പോകാനാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എന്നിരുന്നാലും, നിങ്ങള്‍ സമ്പാദ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ മാറിക്കിട്ടും.

Today Horoscope

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):

നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാകും. ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി ചില കാര്യങ്ങള്‍ ചെയ്യാനാതും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന്റെ ലക്ഷണങ്ങള്‍ കാണുന്നു. നിങ്ങള്‍ക്ക് പണം ലഭിക്കും. ജോലിസ്ഥലത്ത് തിരക്കുള്ള ദിവസമായിരിക്കും. എന്നിരുന്നാലും, നിങ്ങളുടെ എല്ലാ ജോലികളും തടസ്സമില്ലാതെ പൂര്‍ത്തിയാകും.

മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):

ഇന്ന് നിങ്ങള്‍ക്ക് ആരാധനയില്‍ കൂടുതല്‍ താല്‍പ്പര്യമുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിങ്ങളുടെ സമ്പാദ്യം വര്‍ദ്ധിക്കും. കുടുംബജീവിതം സന്തോഷകരമാകും. ജോലിയോ ബിസിനസ്സോ ആകട്ടെ, ഇന്ന് നിങ്ങള്‍ക്ക് ഒരു നല്ല അവസരം ലഭിക്കും.

കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):

നിങ്ങളുടെ എതിരാളികളോട് നിങ്ങള്‍ ശ്രദ്ധാലുവായിരിക്കണം, അല്ലാത്തപക്ഷം അവര്‍ നിങ്ങളുടെ ജോലികള്‍ പാഴാക്കിയേക്കാം. നിങ്ങളുടെ പങ്കാളിയുമായി തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം. ദേഷ്യം നിയന്ത്രിക്കുക. ജോലിയുടെ കാര്യത്തില്‍ ഇന്ന് ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. നിങ്ങളുടെ തെറ്റുകളില്‍ നിന്ന് പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്. സാമ്പത്തിക സ്ഥിതി സാധാരണയേക്കാള്‍ മെച്ചമായിരിക്കും.

ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):

ആരോഗ്യനിലയില്‍ പുരോഗതിയുണ്ടാകും. ഇന്ന് നിങ്ങള്‍ക്ക് വളരെ സുഖം തോന്നും. ഓഫീസില്‍ കെട്ടിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ പ്രകടനത്തില്‍ തൃപ്തരാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിങ്ങളുടെ ബജറ്റിന് അനുസരിച്ച് പണം ചെലവഴിക്കേണ്ടതുണ്ട്. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും.

Today Horoscope

കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):

നിങ്ങളുടെ തീരുമാനങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം എടുക്കുക. ഓഫീസിലെ സഹപ്രവര്‍ത്തകരുമായുള്ള നിങ്ങളുടെ ഏകോപനം മികച്ചതായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് ജോലിയില്‍ വ്യത്യസ്തമായ സന്തോഷം അനുഭവപ്പെടും. ഇണയുടെ വികാരങ്ങളെ മാനിക്കുക. നിങ്ങളുടെ തെറ്റായ മനോഭാവം നിങ്ങളുടെ ബന്ധത്തില്‍ അകല്‍ച്ച വര്‍ദ്ധിപ്പിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം ശരാശരി ആയിരിക്കും.

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):

പണത്തെക്കുറിച്ചുള്ള നിങ്ങളുടെ വേവലാതി വര്‍ധിച്ചേക്കാം. ഇന്ന് നിങ്ങള്‍ക്ക് വായ്പ എടുക്കേണ്ടി വന്നേക്കാം. ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ തെറ്റായ സമീപനം നിങ്ങളെ വല്ലാതെ അലട്ടും. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ വളരെ പോസിറ്റീവ് ആയി തുടരേണ്ടതുണ്ട്. ദിവസത്തിന്റെ രണ്ടാം ഭാഗത്തില്‍ പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാന്‍ അവസരമുണ്ടാകും.

വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):

നിങ്ങള്‍ പങ്കാളിത്തത്തോടെ ബിസിനസ്സ് നടത്തുകയാണെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് വളരെ പ്രയോജനപ്രദമായ ദിവസമായിരിക്കും. ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ കഠിനാധ്വാനത്തിനനുസരിച്ച് ഫലം ലഭിക്കും. ഇന്ന് നിങ്ങളുടെ പങ്കാളിയുമായി വളരെ വിശേഷപ്പെട്ട ദിവസമായിരിക്കും. അവിവാഹിതര്‍ പങ്കാളിയെ അന്വേഷിക്കുകയാണെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് ഒരു സുപ്രധാന ദിവസമായിരിക്കും. നിങ്ങളുടെ ആരോഗ്യം നന്നായിരിക്കും.

ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):

ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ പോലും ഉഅവഗണിക്കരുത്. ഓഫീസില്‍ ഒരേ തെറ്റ് വീണ്ടും ആവര്‍ത്തിക്കുന്നത് നിങ്ങള്‍ ഒഴിവാക്കണം, അല്ലാത്തപക്ഷം അത് നിങ്ങളുടെ പുരോഗതിയെ മോശമായി ബാധിക്കും. വ്യവസായികള്‍ക്ക് മാന്യമായ ലാഭം ലഭിക്കും. കുടുംബാംഗങ്ങളുമായി ആശയപരമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായേക്കാം.

Today Horoscope

മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):

ബിസിനസുകാര്‍ക്ക് ഇന്ന് ബുദ്ധിമുട്ടുള്ള ദിവസമായിരിക്കും. ജോലിക്കാരുടെ ബുദ്ധിമുട്ടുകളും വര്‍ധിക്കുകയാണ്. ചില കാരണങ്ങളാല്‍ നിങ്ങളുടെ പ്രമോഷന്‍ തടസ്സപ്പെട്ടേക്കാം. സാമ്പത്തിക സ്ഥിതി സാധാരണ നിലയിലായിരിക്കും. നിങ്ങളുടെ ഇണയുമായി നിങ്ങളുടെ പെരുമാറ്റം ശരിയായി സൂക്ഷിക്കാന്‍ നിങ്ങള്‍ ശ്രമിക്കേണ്ടതുണ്ട്. അനാവശ്യ വഴക്കുകളും തര്‍ക്കങ്ങളും ഒഴിവാക്കുക.

കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):

പണത്തിന്റെ കാര്യത്തില്‍ ഇന്ന് നല്ല ദിവസമായിരിക്കും. നിങ്ങളുടെ സാമ്പത്തിക ശ്രമം വിജയിക്കും. കുടുംബ ജീവിതത്തില്‍ ചില പിരിമുറുക്കങ്ങള്‍ ഉണ്ടാകും. കുടുംബാംഗങ്ങളുടെ തെറ്റായ പെരുമാറ്റം നിങ്ങളെ ദുഃഖിപ്പിക്കും. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ക്ക് വൈകാരികമായി വളരെ ബലഹീനത അനുഭവപ്പെടും. ജോലിയുടെ കാഴ്ചപ്പാടില്‍ ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. എന്നിരുന്നാലും, ജോലിയുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങള്‍ നിങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്.

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):

നിങ്ങള്‍ വളരെക്കാലമായി വിലപിടിപ്പുള്ള ഒരു വസ്തു വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇന്ന് നിങ്ങളുടെ ആഗ്രഹം സഫലമാകും. സാമ്പത്തിക വശം ശക്തമായി നിലനില്‍ക്കും. ദിവസത്തിന്റെ രണ്ടാം ഭാഗത്ത്, നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ പൂര്‍ണ പിന്തുണ ലഭിക്കും. ബിസിനസുകാര്‍ക്ക് ഒരു പുതിയ കരാര്‍ ഉണ്ടാക്കാന്‍ അവസരം ലഭിക്കും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

Story first published: Friday, September 1, 2023, 5:00 [IST]
X
Desktop Bottom Promotion