Latest Updates
-
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ്
വാസ്തുപ്രകാരം വീട്ടിലെ ഓരോന്നും ക്രമീകരിക്കൂ: ജീവിതം രക്ഷപ്പെടും
വാസ്തുശാസ്ത്രത്തിന് വളരെയധികം പ്രാധാന്യം ഉണ്ട് എന്ന് നമുക്കറിയാം. നാം ചെയ്യുന്ന ഓരോ കാര്യങ്ങളും വാസ്തുപ്രകാരം അല്ലെങ്കില്‍ അതിന്റെ സ്വാധീനം ജീവിതത്തിലും പ്രശ്നങ്ങളുണ്ടാക്കും. പ്രപഞ്ചം ചെലുത്തുന്ന പോസിറ്റീവ് ഊര്‍ജ്ജമാണ് എന്തുകൊണ്ടും വാസ്തുവിനേയും സ്വാധീനിക്കുന്നത്. ജീവിതം വളരെയധികം സന്തോഷപ്രദമാക്കി മുന്നോട്ട് കൊണ്ട് പോവുന്നതിന് വേണ്ടി നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്.
്വാസ്തുശാസ്ത്രത്തെ മനസ്സിലാക്കുമ്പോള്‍ ഫര്‍ണിച്ചര്‍ വെക്കുന്ന കാര്യം വരെ വളരെയധികം ശ്രദ്ധിക്കണം. വീടിന്റെ മാത്രമല്ല അവിടെ താമസിക്കുന്ന ആളുകളില്‍ പോലും ഇതെല്ലാം സ്വാധീനം ചെലുതതുന്നു. പോസിറ്റീവ് എനര്‍ജി ഉണ്ടാവുന്ന തരത്തില്‍ വേണം ഫര്‍ണിച്ചര്‍ ക്രമീകരിക്കുന്നതിന് അല്ലാത്ത പക്ഷം അത് നിങ്ങളില്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. എന്തൊക്കെയെന്ന് നോക്കാം
.

സ്വീകരണമുറിയില്‍ തുടങ്ങാം
സ്വീകരണ മുറി തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. നല്ലതുപോലെ വെളിച്ചം ലഭിക്കുന്ന ഇടമായിരിക്കണം. ഇത് കൂടാത പൂമുഖ വാതില്‍ മരം കൊണ്ടായിരിക്കുന്നതാണ് ഉത്തമം. ഫര്‍ണിച്ചറുകള്‍ പടിഞ്ഞാറ് അല്ലെങ്കില്‍ തെക്ക് ദിശയിലും ചുമരില്‍ നിന്ന് അകലെ സ്ഥാപിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. എപ്പോഴും വട്ടത്തില്‍ ഫര്‍ണിച്ചര്‍ ഇടുന്നത് ഒഴിവാക്കേണ്ടതാണ്.
ടിവി വെക്കുമ്പോള്‍
ടിവി വെക്കുന്നത് എപ്പോഴും മുറിയുടെ തെക്ക്-കിഴക്ക്, വടക്ക് അല്ലെങ്കില്‍ കിഴക്ക് ഭാഗത്ത് ആയിരിക്കുന്നതിന് ശ്രദ്ധിക്കണം. പോസറ്റീവ് എനര്‍ജിയെ തടസ്സപ്പെടുത്തുന്ന ഒരു കാര്യവും ഈ ദിശയില്‍ ഉണ്ടായിരിക്കരുത്. അതിഥികള്‍ സന്ദര്‍ശിക്കുമ്പോള്‍ നിങ്ങള്‍ വടക്ക് അല്ലെങ്കില്‍ കിഴക്ക് ദിശയില്‍ ആയിരിക്കണം ഇരിക്കുന്നത് എന്നതും ഉറപ്പ് വരുത്തേണ്ടതാണ.്
ഡൈനിംഗ് റൂമിനുള്ള വാസ്തു
എപ്പോഴും അടുക്കളയും അതിനോട് ചേര്‍ന്നുള്ള സ്ഥലങ്ങളും വടക്ക് പടിഞ്ഞാറ് ആയിരിക്കുന്നതിന് ശ്രദ്ധിക്കണം. ഡൈനിംഗ് ടേബിള്‍ മരം കൊണ്ട് നിര്‍മ്മിക്കുകയും ചുമരില്‍ നിന്ന് അകറ്റി വേണം വെക്കുകയും ചെയ്യേണ്ടത്. കുടുംബങ്ങള്‍ക്കുള്ളില്‍ ബന്ധം നിലനിര്‍ത്തുന്നതിനും പോസിറ്റീവ് ഊര്‍ജ്ജത്തിനും എപ്പോഴും വൃത്താകൃതിയിലായിരിക്കണം ഡൈനിംഗ്. ഡൈനിംഗ് ടേബിളിലോ ഡൈനിംഗ് ഏരിയയിലോ ഇരുണ്ട നിറമുള്ള വസ്തുക്കള്‍ ഒഴിവാക്കുക.
അടുക്കളയ്ക്കുള്ള വാസ്തു
വീട്ടില്‍ വളരെ പ്രധാനപ്പെട്ട ഇടം തന്നെയാണ് അടുക്കളയും. അടുക്കളക്കുള്ള വാസ്തുവും അതുപോലെ തന്നെ ശ്രദ്ധിക്കേണ്ടതാണ്. ഇവിടെ അഗ്നിയും ജലവും ഒരുമിച്ച് ഉള്ളതിനാല്‍ ആ ശക്തിയും വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അടുക്കളയില്‍ ഒരിക്കലും സറ്റൗ വെക്കുന്ന സ്ഥലും സിങ്കും അടുത്തടുത്തായി പാടില്ല. ഇത് നെഗറ്റീവ് എനര്‍ജിയുണ്ടാക്കുന്നു. അടുക്കള തെക്ക്-പടിഞ്ഞാറ് കോണിലോ വടക്ക്-പടിഞ്ഞാറ് കോണിലോ ആയിരിക്കണം.
ബെഡ്റൂമിലെ വാസ്തു
എല്ലാ വീട്ടിലെയും ഏറ്റവും പ്രധാനപ്പെട്ട മുറിയായതിനാല്‍ കിടപ്പുമുറി പോസിറ്റീവ് എനര്‍ജി നിറഞ്ഞതായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ബെഡ്റൂം എപ്പോഴും തെക്ക്-പടിഞ്ഞാറ് ദിശയില്‍ ആയിരിക്കണം. നിങ്ങള്‍ ഉറങ്ങുമ്പോള്‍ നിങ്ങളുടെ തല തെക്കോട്ട് വെക്കുന്ന തരത്തിലായിരിക്കണം വെ്ക്കേണ്ടത്. കിടപ്പ് മുറി എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
പൂജ മുറിക്കുള്ള വാസ്തു:
എല്ലാ വീട്ടിലും ഏറ്റവും വിലപ്പെട്ടതാണ് ഒരു പൂജ മുറി. േേപാസിറ്റീവ് ഊര്‍ജ്ജം നിറക്കുന്ന ഇടമാണ് എന്നതാണ് സത്യം. പൂജാ മുറിയുടെ സ്ഥലം വീടിന്റെ വടക്കുകിഴക്കന്‍ മൂലയിലാണ് വാസ്തുപ്രകാരം നിര്‍മ്മിക്കേണ്ടത്. വീടിന്റെ കിഴക്ക് അല്ലെങ്കില്‍ പടിഞ്ഞാറ് ഭാഗത്തും സ്ഥാപിക്കാവുന്നതാണ്. പൂജാ മുറി വീട്ടിലുടനീളം ഒഴുകുന്ന പോസിറ്റീവ് ഊര്‍ജ്ജം നല്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
