Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വീട്ടിലെ പൂജമുറിയ്ക്ക് ഈ ചിട്ടകള്‍
പൂജാമുറി ഇപ്പോള്‍ മിക്കാവാറും വീടുകളിലുണ്ടാകും. വീടില് ഐശ്വര്യവും ശാന്തിയും നിറയുന്നതിനു മാത്രമല്ല, ശാന്തമായിരുന്നു പ്രാര്ത്ഥിയ്ക്കുന്നതിനു കൂടി ഇത് ഏറെ അത്യാവശ്യമാണ്.
വീട്ടിലെ പൂജാമുറിയും പൂജകളും കൃത്യമായ ഫലം തരണമെങ്കില്‍ ചില പ്രത്യേക കാര്യങ്ങള്‍ ശ്രദ്ധിയ്ക്കേണ്ടത് അത്യാവശ്യമാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ,

വീട്ടിലെ പൂജമുറിയ്ക്ക് ഈ ചിട്ടകള്‍
എപ്പോഴും പടിഞ്ഞാറോട്ടു തിരിഞ്ഞു നിന്നും പ്രാര്‍ത്ഥിയ്ക്കുന്ന വിധത്തില്‍ പൂജാമുറി പണിയുക. അതായത് പൂജാമുറി കിഴക്കോട്ടഭിമുഖമായി.

വീട്ടിലെ പൂജമുറിയ്ക്ക് ഈ ചിട്ടകള്‍
പൂജാമുറിയില്‍ ഏറെ വലിപ്പമുള്ള വിഗ്രഹങ്ങള്‍ വയ്ക്കരുത്. പ്രത്യേകിച്ചു ശിവലിംഗം വയ്ക്കുകയാണെങ്കില്‍ തള്ളവിരലിന്റെ വലിപ്പത്തേക്കാള്‍ വലുതായി വയ്ക്കരുത്.

വീട്ടിലെ പൂജമുറിയ്ക്ക് ഈ ചിട്ടകള്‍
സൂര്യപ്രകാശം ഏതെങ്കിലും ഒരു നേരത്തെങ്കിലും പൂജാമുറിയില്‍ പതിയ്ക്കണം. നല്ല കാറ്റും വെളിച്ചവും വരുന്ന രീതിയില്‍ വേണം, ഇതു പണിയാന്‍. അല്ലെങ്കില്‍ ദോഷങ്ങളാണ് ഫലം. സൂര്യരശ്മികള്‍ പൂജാമുറിയില്‍ നേരിട്ടു പതിയ്ക്കുന്ന വീടുകളില്‍ നെഗറ്റീവ് ഊര്‍ജമുണ്ടാകില്ല. കാരണം സൂര്യരശ്മികള്‍ക്ക് എല്ലാ ദോഷങ്ങളേയും മാറ്റാനുള്ള കഴിവുണ്ട്.

വീട്ടിലെ പൂജമുറിയ്ക്ക് ഈ ചിട്ടകള്‍
പഴയ പൂക്കളോ, കൃത്രിമപൂക്കളോ പഴയ വെള്ളമോ പൂജാമുറിയില്‍ ഉപയോഗിയ്ക്കരുത്. എന്നാല്‍ തുളസിയും ഗംഗാജലവും ഇത്തരത്തിലുള്ളതാണെങ്കിലും ഉപയോഗിയ്ക്കാം.

വീട്ടിലെ പൂജമുറിയ്ക്ക് ഈ ചിട്ടകള്‍
മണപ്പിച്ചതോ നല്ലതല്ലാത്തതോ ആയ പുഷ്പങ്ങള്‍ പൂജാമുറിയില്‍ ഉപയോഗിയ്ക്കരുത്. ഇത് ഏറെ ദോഷം വരുത്തും.

വീട്ടിലെ പൂജമുറിയ്ക്ക് ഈ ചിട്ടകള്‍
മരിച്ചവരുടെയോ കാരണവന്മാരുടേയോ ചിത്രങ്ങള്‍ പൂജാമുറിയില്‍ സൂക്ഷിയ്ക്കരുത്. ഇവ എപ്പോഴും തെക്കുഭാഗത്തു മാത്രം സൂക്ഷിയ്ക്കുക.

വീട്ടിലെ പൂജമുറിയ്ക്ക് ഈ ചിട്ടകള്‍
പൂജാമുറിയ്ക്കു സമീപത്തായി യാതൊരു കാരണവശാലും ബാത്റൂം പാടില്ല. പൂജാമുറിയില്‍ ഇരുന്നു പ്രാര്‍ത്ഥിയ്ക്കാനുള്ളത്ര സ്ഥലമെങ്കിലും വേണം. കോണിപ്പടിയ്ക്കു കീഴെയായും വേണ്ട.

വീട്ടിലെ പൂജമുറിയ്ക്ക് ഈ ചിട്ടകള്‍
പൂജാസംബന്ധിയായ എല്ലാ വസ്തുക്കളും പൂജാമുറിയില്‍ത്തന്നെ സൂക്ഷിയ്ക്കുക. ലെതല്‍ പോലുള്ളവ പൂജാമുറിയില്‍ നിന്നും ഒഴിവാക്കുക.

വീട്ടിലെ പൂജമുറിയ്ക്ക് ഈ ചിട്ടകള്‍
രാത്രി സമയത്ത് പൂജാമുറിയും അടച്ചോ കര്‍ട്ടനിട്ടോ വയ്ക്കുക. ലൈറ്റുകളും വിളക്കും വേണ്ട.

വീട്ടിലെ പൂജമുറിയ്ക്ക് ഈ ചിട്ടകള്‍
വീട്ടില്‍ പൂജാമുറിയെങ്കില്‍ രാവിലെയും വൈകീട്ടും പൂജയോ പ്രാര്‍ത്ഥനയോ വേണം. മണിയടിയ്ക്കുന്നത് ഏറെ നല്ലത്. ഇത് വീട്ടിലെ നെഗറ്റീവ് ഊര്‍ജം കളയും.



Click it and Unblock the Notifications
